Monday 25 February 2019

വെള്ളിയാഴ്ച രാവിലും പകലിലും നബി (സ) തങ്ങളുടെ മേൽ സ്വലാത്ത്‌ പെരുപ്പിക്കണമെന്നുണ്ടല്ലോ. അതിന്റെ തോത്‌ എത്രയാണ്‌. ഖുർ'ആൻ ഓതുന്നതിനേക്കാൾ പുണ്യം സ്വലാത്ത്‌ ചൊല്ലുന്നതിനാണോ?



സ്വലാത്ത്‌ വർദ്ധനവിന്‌ പരിധിയില്ല. എത്രയും വർദ്ധിപ്പിക്കൽ സുന്നത്താണ്‌. പക്ഷേ ചുരുങ്ങിയത്‌ രാത്രിയിൽ മുന്നൂറും പകലിൽ മുന്നൂറുമെങ്കിലും ചൊല്ലണം. ശർവാനി 2-478.

പ്രത്യേകം സുന്നത്തായി നിർദ്ധേശിക്കപ്പെട്ട അൽകഹ്ഫ്‌ സൂറത്ത്‌ പോലുള്ളതല്ലാത്ത ഖുർ'ആൻ പാരായണത്തേക്കാൾ പുണ്യവും ശ്രേഷ്ഠവും വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത്‌ ചൊല്ലൽ തന്നെയാണ്‌. തുഹ്ഫ: 2-479.

No comments:

Post a Comment