Saturday 23 February 2019

മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബ് ജനിച്ചത് നജ്ദിലാണോ, നജ്ദിൽ പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ടോ?



മുഹമ്മദ് ബ്‌നു അബ്ദുൽ വഹാബ് ജനിച്ചത് നജ്ദിലാണ്. ഇക്കാര്യം മുജാഹിദുകൾ തന്നെ എഴുതിയിട്ടുണ്ട്: ‘വഹാബി പ്രസ്ഥാനമെന്ന് എതിരാളികളും മുവഹ്ഹിദുകൾ എന്ന് അനുകൂലികളും വിളിക്കുന്ന ചിന്താധാര ഏതോ അതിന്റെ പ്രഭവകേന്ദ്രമായ ശൈഖ് മുഹമ്മദ് ബ്‌നുൽ അബ്ദിൽ വഹാബ് 1703-ൽ നജ്ദിൽ ഭൂജാതനായി’ (ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം, പേ 13).

അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം: അല്ലാഹുവേ, ഞങ്ങളുടെ ശാമിൽ ബറകത് ചെയ്യണേ. അല്ലാഹുവേ, ഞങ്ങളുടെ യമനിൽ ബറകത്ത് നൽകണേ എന്ന് നബി(സ്വ) പ്രാർത്ഥിക്കുകയുണ്ടായി. അപ്പോൾ ചിലർ പറഞ്ഞു: ‘യാ റസൂലല്ലാഹ്, നമ്മുടെ നജ്ദിലും ബറകത്തിനു വേണ്ടി പ്രാർത്ഥിച്ചാലും.’ നബി(സ്വ) പറഞ്ഞു: അവിടെ ഫിത്‌നകൾ സംഭവിക്കും. അവിടെ നിന്ന് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും (സ്വഹീഹുൽ ബുഖാരി).

No comments:

Post a Comment