Wednesday 20 February 2019

മയ്യിത്ത് മരിച്ചാല്‍ പെട്ടന്ന് മറവ് ചെയ്യണമെല്ലോ.. പിന്നെ എന്തീനാണ് പളളികളിലും മറ്റും വെച്ച് താമസിക്കുന്നത്



ഒരു മനുഷ്യന്‍ മരിക്കലോട് കൂടെ ഭാക്കിയുളള അനന്തര ക്രിയകള്‍ പെട്ടന്ന് ചെയ്ത് മയ്യിത്തിന്‍റെ അവകാശത്തെ വീട്ടാനാണ് വിശുദ്ധ മതം നമ്മോട് കല്‍പ്പിക്കുന്നത്.ഇങ്ങനെ ചെയ്യലാണ് സുന്നത്ത്.അതേ സമയം മയ്യിത്തിന് പകര്‍ച്ച സംഭവവിക്കുമെന്ന് പേടിച്ചാല്‍ വെച്ച് താമസിക്കല്‍ ഹറാമുമാണ്.

പള്ളിയില്‍ മയ്യിത്ത് വെച്ച് മയ്യിത്ത് നിസ്ക്കാരത്തിന് വേണ്ടി കൂടുതല്‍ സമയം പ്രതീക്ഷിച്ച് നില്‍ക്കുന്നത് നല്ലതല്ല.മറഞ്ഞ മയ്യിത്തിന്‍റെ മേലിലുളള നിസ്ക്കാരവും ഖബറിങ്കലുളള നിസ്ക്കാരവും ശറഅ് അനുവദിക്കപ്പെട്ട നിലക്ക് പ്രത്യേകിച്ചും.

മയ്യിത്ത് നിസ്ക്കാരത്തിന് നാല്‍പ്പതില്‍ കുറവുളള ആളുകള്‍ സമ്മേളിക്കുകയും അതിലേക്ക് ചേരാന്‍ കുറച്ചാളുകള്‍ കൂടി വന്നിട്ടുണ്ടങ്കില്‍ അവരും കൂടി ജമാഅത്തില്‍ ഉള്‍പ്പെടാന്‍ അല്‍പ്പം നേരം കാത്ത് നില്‍ക്കുന്നതില്‍ കുഴപ്പമില്ല.

അപ്രകാരം മയ്യിത്തിന്‍റെ ഒരു അടുത്ത ബന്ധു മയ്യിത്ത് നിസ്ക്കാരത്തിന് വേണ്ടി പുറപ്പെടുകയും അയാള്‍ അടുത്തെത്തുകയും മയ്യിത്ത് പകര്‍ച്ചയാകില്ലാ എന്നുണ്ടണ്ടങ്കില്‍ അല്‍പ്പ നേരം താമസിക്കാവുന്നതാണന്ന് ശാഫിഈ ഫുഖഹാക്കള്‍ വെക്തമാീട്ടുണ്ട്....

No comments:

Post a Comment