Monday 25 February 2019

അയൽവാസിയായ ഒരു സ്ത്രീ രോഗത്തിൽ കിടക്കുകയാണ്. ആ സ്ത്രീയെ പോയി സന്ദര്‍ശിക്കുന്നതിനു തെറ്റുണ്ടോ. ? ആ സ്ത്രീ മരിച്ചാല്‍ കാണുന്നതിന് വിരോധമുണ്ടോ.



അയൽവാസി ആണെന്നത് കൊണ്ടോ രോഗത്തിൽ കിടക്കുന്നത് കൊണ്ടോ അന്യ സ്ത്രീകളെ കാണലും നോക്കലും അനുവധനീയമാകുന്നില്ല. അതിനാല്‍ ചോദ്യത്തിൽ ഉന്നയിച്ച സ്ത്രീയുമായി നിങ്ങള്‍ക്ക്‌ വിവാഹബന്ധം നിഷിദ്ധമായ ബന്ധമുണ്ടെങ്കിൽ കാണാവുന്നതും ഇല്ലെങ്കിൽ അനുവധനീയമല്ലാത്തതുമാണ്. മരിച്ചാലും ഇതു തന്നെ. ജീവിച്ചിരിക്കുമ്പോൾ കാണൽ അനുവധനീയമായവരെ മാത്രമേ മരണ ശേഷവും കാണാവൂ.

-ഫത്‌ഹുൽ മുഈൻ

പക്ഷേ, അന്യ സ്ത്രീയാണെങ്കിലും രോഗാവസ്ഥയിൽ സന്ദര്‍ശിക്കുക എന്ന സുന്നത്തിനു വേണ്ടി അവരുടെ വീട്ടില്‍ പോകാവുന്നതും രോഗ വിവരങ്ങള്‍ അന്വേഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാവുന്നതാണ്.

No comments:

Post a Comment