Wednesday 20 February 2019

ചില നാടുകളില്‍ നിസ്ക്കാരത്തില്‍ ബിസ്മി ഓതുന്നത് കേള്‍ക്കാറില്ല , ബിസ്മി ഓതാതെ നിസക്കരിച്ചാല്‍ നിസ്ക്കാരം സ്വഹീഹാകുമോ




ഫാതിഹയില്‍ ബിസ്മി ഓതുന്നതുമായി ബന്ധപ്പെട്ടു മദ്ഹബുകള്‍ക്കിടയില്‍ അപിപ്രായ വിത്യാസമുണ്ട്.
മൂന്ന് രൂപങ്ങളാണ് ഫാതിഹയില്‍ ബിസ്മി ഓതുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുളളത്.

1)ബിസ്മി ഓതല്‍ ഫര്‍ള്
2)ബിസ്മി ഓതല്‍ സുന്നത്ത്
3)ബിസ്മി ഓതല്‍ കറാഹത്ത്.

ഇതില്‍ ആദ്യം നമ്മുടെ (ശാഫിഈ) മദ്ഹബിലെ അപിപ്രായം എന്താണന്ന് പരിശോദിക്കാം...

ﺍﻟﺸﺎﻓﻌﻴﺔ ﻗﺎﻟﻮﺍ : ﺍﻟﺒﺴﻤﻠﺔ ﺁﻳﺔ ﻣﻦ ﺍﻟﻔﺎﺗﺤﺔ ﻓﺎﻹﺗﻴﺎﻥ ﺑﻬﺎ ﻓﺮﺽ ﻻ ﺳﻨﺔ ﻓﺤﻜﻤﻬﺎ ﺣﻜﻢ ﺍﻟﻔﺎﺗﺤﺔ ﻓﻲ ﺍﻟﺼﻼﺓ ﺍﻟﺴﺮﻳﺔ ﺃﻭ ﺍﻟﺠﻬﺮﻳﺔ ﻓﻌﻠﻰ ﺍﻟﻤﺼﻠﻲ ﺃﻥ ﻳﺄﺗﻲ ﺑﺎﻟﺘﺴﻤﻴﺔ ﺟﻬﺮﺍ ﻓﻲ ﺍﻟﺼﻼﺓ ﺍﻟﺠﻬﺮﻳﺔ ﻛﻤﺎ ﻳﺄﺗﻲ ﺑﺎﻟﻔﺎﺗﺤﺔ ﺟﻬﺮﺍ ﻭﺇﻥ ﻟﻢ ﻳﺄﺕ ﺑﻬﺎ ﺑﻄﻠﺖ ﺻﻼﺗﻪ

ശാഫിഈ മദ്ഹബില്‍ ,നിസ്ക്കാരം ഉറക്കെ ഓതുന്നതാണങ്കിലും പതുക്കെ ഓതുന്ന നിസ്ക്കാരമാണങ്കിലും ബിസ്മി ഓതല്‍ നിര്‍ബന്ധമാണ് .ബിസ്മി ഫാതിഹയില്‍ പെട്ട ഒരു ആയത്താണ് എന്നതാണ് കാരണം..എന്നാല്‍ ഉറക്കെ ഓതുന്ന നിസ്ക്കാരങ്ങളില്‍ ഫാതിഹ ഉറക്കെയാക്കുന്നത് പോലെ ബിസ്മിയും ഉറക്കയാക്കണം.പതുക്കെയാക്കേണ്ടിടെത്ത് പതുക്കയും ഓതണം.എന്നാല്‍ ബിസ്മി ഓതാതെ നിസ്ക്കരിച്ചാല്‍ അവന്‍റെ നിസ്ക്കാരംബാത്വിലാകുന്നതാണ്......

ഇമാം ബൈഹഖിയും,ദാറഖുത്ത്നി റ)യും റിപ്പോര്‍ട്ട് ചെയ്ത ഹദീസാണതിനു തെളിവ്.

ﺃﺑﻲ ﻫﺮﻳﺮﺓ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺃﻥ ﺍﻟﻨﺒﻲ;
ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ : « ﺇﺫﺍ ﻗﺮﺃﺗﻢ " ﻓﺎﺗﺤﺔالكتابَ " ﻓﺎﻗﺮﺅﻭﺍ " ﺑِﺴْﻢِ ﺍﻟﻠﻪِ ﺍﻟﺮَّﺣْﻤﻦِ ﺍﻟﺮَّﺣِﻴﻢِ " ﺇﻧﻬﺎ ﺃﻡ ﺍﻟﻘﺮﺁﻥ، ﻭﺃﻡ ﺍﻟﻜﺘﺎﺏ، ﻭﺍﻟﺴﺒﻊ ﺍﻟﻤﺜﺎﻧﻲ، ﻭﺑﺴﻢ ﺍﻟﻠﻪ ﺍﻟﺮﺣﻤﻦ ﺍﻟﺮﺣﻴﻢ ﺇﺣﺪﻯ ﺁﻳﺎﺗﻬﺎ »
ﺭﻭﺍﻩ ﺍﻟﺪﺍﺭ ﻗﻄﻨﻲ ﻭﺍﻟﺒﻴﻬﻘﻲ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ، 


അബൂ ഹുറൈറ റ)ല്‍ നിന്ന് നിവേദനം;നബി സ)പറഞ്ഞു.;നിങ്ങള്‍ ഫാതിഹത്തുല്‍ കിതാബ് ഓതുകയാണങ്കില്‍ ബിസ്മി ഓതണം.മടക്കി ഓതുന്ന ഏഴ് ആയത്തുകളെന്നതും,ഉമ്മുല്‍ ഖുറാന്‍; എന്നതും അത്(ഫാതിഹ)തന്നെയാകുന്നു.''....
(ദാറകുത്നി,ബൈഹഖി)

മറ്റു മദ്ഹബിലെ അപിപ്രായംപരിശോദിക്കാം.

ﺍﻟﺤﻨﻔﻴﺔ ﻗﺎﻟﻮﺍ : ﻳﺴﻤﻲ ﺍﻹﻣﺎﻡ ﻭﺍﻟﻤﻨﻔﺮﺩ ﺳﺮﺍ ﻓﻲ ﺃﻭﻝ ﻛﻞ ﺭﻛﻌﺔ ﺳﻮﺍﺀ ﻛﺎﻧﺖ ﺍﻟﺼﻼﺓ ﺳﺮﻳﺔ ﺃﻭ ﺟﻬﺮﻳﺔ ﻭﻳﺄﺗﻲ ﺑﺎﻟﺘﺴﻤﻴﺔ ﺑﻌﺪ ﺩﻋﺎﺀ ﺍﻻﻓﺘﺘﺎﺡ ﻭﺑﻌﺪ ﺍﻟﺘﻌﻮﺫ ﻓﺈﺫﺍ ﻧﺴﻲ ﺍﻟﺘﻌﻮﺫ ﻭﺳﻤﻲ ﻗﺒﻠﻪ ﻓﺈﻧﻪ ﻳﻌﻴﺪﻩ ﺛﺎﻧﻴﺎ ﺛﻢ ﻳﺴﻤﻲ ﺃﻣﺎ ﺇﺫﺍ ﻧﺴﻲ ﺍﻟﺘﺴﻤﻴ് ﻭﺷﺮﻉ ﻓﻲ ﻗﺮﺍﺀﺓ ﺍﻟﻔﺎﺗﺤﺔ ﻓﺈﻧﻪ ﻳﺴﺘﻤﺮ ﻭﻻ ﻳﻌﻴﺪ ﺍﻟﺘﺴﻤﻴﺔ ﻋﻠﻰ ﺍﻟﺼﺤﻴﺢ ﺃﻣﺎ ﺍﻟﺘﺴﻤﻴﺔ ﺑﻴﻦ ﺍﻟﻔﺎﺗﺤﺔ ﻭﺍﻟﺴﻮﺭﺓ ﻓﺈﻥ ﺍﻹﺗﻴﺎﻥ ﺑﻬﺎ ﻏﻴﺮ ﻣﻜﺮﻭﻩ ﻭﻟﻜﻦ ﺍﻷﻭﻟﻰ ﺃﻥ ﻻ ﻳﺴﻤﻲ ﺳﻮﺍﺀ ﻛﺎﻧﺖ ﺍﻟﺼﻼﺓ ﺳﺮﻳﺔ ﺃﻭ ﺟﻬﺮﻳﺔ

ഹനഫീ മദ്ഹബില്‍ ഇമാമുംഒറ്റക്ക് നിസ്ക്കരിക്കുന്നവനും --നിസ്ക്കാരം,ഉറക്കെയാകുന്നതാകട്ടെ,പതുക്കെയോതുന്നതാകട്ടെ -എല്ലാ റകഅത്തിലും പതുക്കെ ബിസ്മി ഓതല്‍ സുന്നത്താണ്..ദുആഉല്‍ണ്ണ ഇഫ്തിതാഹിനുശേഷവും,അഊദുവിനു ശേഷവുമാണ് ബിസ്മിയെ കൊണ്ടുവരേണ്ടത്.അഊദു മറന്ന് ബിസ്മി ഓതിയാല്‍ പിന്നീടു അഊദു ഓതാം,പക്ഷേ ബിസ്മി മറന്നു ഫാതിഹ ആരംഭിച്ചാല്‍ പിന്നീട് ബിസ്മി ഓതരുത്.ഫാതിഹയുടേയും സൂറത്തിന്‍റേയും ഇടയില്‍ ബിസ്മി ഓതല്‍ കറാഹത്തില്ല,എങ്കിലും ഓതാതിരിക്കലാണ് നല്ലത്..

ഹമ്പലീ മദ്ഹബിലെ അപിപ്രായം നോക്കാം.

 ﺍﻟﺤﻨﺎﺑﻠﺔ : ﺍﻟﺘﺴﻤﻴﺔ ﺳﻨﺔ ﻭﺍﻟﻤﺼﻠﻲ ﻳﺄﺗﻲ ﺑﻬﺎ ﻓﻲ ﻛﻞ ﺭﻛﻌﺔ ﺳﺮﺍ ﻭﻟﻴﺴﺖ ﺁﻳﺔ ﻣﻦ ﺍﻟﻔﺎﺗﺤﺔ ﻭﺇﺫﺍ ﺳﻤﻰ ﻗﺒﻞ ﺍﻟﺘﻌﻮﺫ ﺳﻘﻂ ﺍﻟﺘﻌﻮﺫ ﻓﻼ ﻳﻌﻮﺩ ﺇﻟﻴﻪ ﻭﻛﺬﻟﻚ ﺇﺫﺍ ﺗﺮﻙ ﺍﻟﺘﺴﻤﻴﺔ ﻭﺷﺮﻉ ﻓﻲ ﻗﺮﺍﺀﺓ ﺍﻟﻔﺎﺗﺤﺔ ﻓﺈﻧﻬﺎ ﺗﺴﻘﻂ ﻭﻻ ﻳﻌﻮﺩ ﺇﻟﻴﻬﺎ ﻛﻤﺎ ﻳﻘﻮﻝ ﺍﻟﺤﻨﻔﻴﺔ

ഹമ്പലീ മദ്ഹബില്‍ ഹനഫീ മദ്ഹബ് പോലെ ബിസ്മി ഫാതിഹയില്‍ പെട്ടതല്ലാത്തത് കൊണ്ട് ബിസ്മി ഓതല്‍ നിര്‍ബന്ധമില്ല...എങ്കിലും പതുക്കെ ഓതല്‍ സുന്നത്താണ്..എന്നാല്‍ അഊദു മറന്നു ബിസ്മിയീല്‍ പ്രവേശിച്ചാല്‍ പിന്നീട് അഊദും,ബിസ്മി മറന്ന് ഫാതിഹയില്‍ പ്രവേശിച്ചാല്‍ പിന്നീട് ബിസ്മിയും ഓതരുത്....

മാലികി മദ്ഹബിലെ അഭിപ്രായം നോക്കാം.....

ﺍﻟﻤﺎﻟﻜﻴﺔ ﻗﺎﻟﻮﺍ : ﻳﻜﺮﻩ ﺍﻹﺗﻴﺎﻥ ﺑﺎﻟﺘﺴﻤﻴﺔ ﻓﻲ ﺍﻟﺼﻼﺓ ﺍﻟﻤﻔﺮﻭﺿﺔ ﺳﻮﺍﺀ ﻛﺎﻧﺖ ﺳﺮﻳﺔ ﺃﻭ ﺟﻬﺮﻳﺔ ﺍﻻ ﺇﺫﺍ ﻧﻮﻯ ﺍﻟﻤﺼﻠﻲ ﺍﻟﺨﺮﻭﺝ ﻣﻦ ﺍﻟﺨﻼﻑ ﻓﻴﻜﻮﻥ ﺍﻹﺗﻴﺎﻥ ﺑﻬﺎ ﺃﻭﻝ ﺍﻟﻔﺎﺗﺤﺔ ﺳﺮﺍ ﻣﻨﺪﻭﺑﺎ ﻭﺍﻟﺠﻬﺮ ﺑﻬﺎ ﻣﻜﺮﻭﻩ ﻓﻲ ﻫﺬﻩ ﺍﻟﺤﺎﻟﺔ ﺃﻣﺎ ﻓﻲ ﺻﻼﺓ ﺍﻟﻨﺎﻓﻠﺔ ﻓﺈﻧﻪ ﻳﺠﻮﺯ ﻟﻠﻤﺼﻠﻲ ﺃﻥ ﻳﺄﺗﻲ ﺑﺎﻟﺘﺴﻤﻴﺔ ﻋﻨﺪ ﻗﺮﺍﺀﺓ ﺍﻟ

മാലികി മദ്ഹബില്‍ പതുക്കെ ഓതുന്നതാണങ്കിലും ഉറക്കെ ഓതുന്നതാണങ്കിലും ഫര്‍ള് നിസ്ക്കാരത്തില്‍ ബിസ്മി ഓതല്‍ കറാഹത്താണ്.അഭിപ്രായ ഭിന്നതയില്‍ നിന്ന് വിമുക്തി നേടാന്‍ കരുതിയാല്‍ ഫാതിഹയുടെ ആദ്യത്തില്‍ പതുക്കെ ഓതല്‍ സുന്നത്താണ്.ഉറക്കെ ഓതല്‍ അപ്പോഴും കറാഹത്ത് തന്നെയാണ്.എന്നാല്‍ സുന്നത്ത് നിസ്ക്കാരങ്ങളില്‍ ബിസ്മി ഓതല്‍ ജാഇസാണ്..

(അവലംബം; ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബആ)

No comments:

Post a Comment