Monday 25 February 2019

നാം ഉപയോഗിക്കുന്ന സ്പ്രേയിൽ സ്പിരിറ്റ്‌ ഉണ്ടെന്നും അത്‌ നജസാണെന്നും അതിനാൽ സ്പ്രേ ഉപയോഗിച്ച വസ്ത്രം ധരിച്ച്‌ നമസ്ക്കരിച്ചാൽ സാധുവാകുകയില്ലെന്നും ചിലർ പറയുന്നു. ശരിയാണോ?



" 'സ്പിരിറ്റു' തീർത്തും നജസാണെങ്കിൽ തന്നെ സ്പ്രേയിൽ അത്‌ ചേർക്കുന്നുണ്ടെന്ന പ്രചാരം മാത്രം ആധാരമാക്കി അത്‌ നജസാണെന്ന് വിധിച്ചു കൂടാ. സാധാരണ നജസുകൊണ്ട്‌ നിർമ്മിക്കപ്പെടുന്നതായി പ്രചാരം നേടിയ വസ്തുക്കൾ മുതനജ്ജിസാണെന്നു മികച്ച ധാരണയുണ്ടെങ്കിലും അതവഗണിച്ച്‌ കൊണ്ട്‌ ശുദ്ധിയുള്ളതെന്ന അടിസ്ഥാനവശം സ്വീകരിച്ച്‌ ഉപയോഗിക്കാമെന്നു ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്‌. ഫത്‌ഹുൽ മുഈൻ. പേജ്‌: 41. അതിനാൽ സ്പ്രേ ഉപയോഗിച്ച വസ്ത്രം ധരിച്ചുള്ള നിസ്ക്കാരം അസാധുവാണെന്ന വാദം ശരിയല്ല."

(പ്രശ്നോത്തരം ഭാഗം 1- മൗലാനാ നജീബ്‌ മൗലവി)

No comments:

Post a Comment