Wednesday 20 February 2019

ഫാതിഹയില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാമോ




ഫാതിഹ നിസ്ക്കാരത്തിന്‍റെ വാചികമായ ഘടകമാണന്നറിയാമല്ലോ.ആയതിനാല്‍ ഫാതിഹയുടെ ഉച്ചാരണത്തില്‍ പിഴവുണ്ടാകാതിരിക്കല്‍ അത്യാവശ്യമാണ്..

ഫാതിഹയില്‍ നിന്നു ഒരക്ഷരമോ ഒരു ശദ്ദോ ഉപേക്ഷിക്കുകയാണങ്കിലും ,ഒരക്ഷരത്തെ മറ്റൊരക്ഷരമായി ഉച്ചരിച്ചാലും ഓത്ത് ശരിയാവുകയില്ല....

ഫാതിഹയില്‍ മാലികി എന്നതിലെ അലിഫ് കൂടാതെയും,അതിലെ ശദ്ദുകള്‍ കൂടാതെയും നൂറ്റി നാല്‍പ്പത്തി ഒന്ന് അക്ഷരവും ശദ്ദുകളടക്കം നൂറ്റി അമ്പത്തി അഞ്ച് അക്ഷരങ്ങളുമാണുളളത്.ശദ്ദുളള ഒരക്ഷരം യതാര്‍ത്തത്തില്‍ രണ്ടക്ഷരമാണ്.ആയതിനാല്‍ അതിനെ ലഘൂകരിച്ചോതിയാല്‍ ഫാതിഹയില്‍ നിന്ന് ഒരക്ഷരം നഷ്ടപ്പെടും....

അക്ഷരങ്ങളും അവയുടെ മഖ്റജുകളും (പുറപ്പെടുന്ന സ്ഥലം)ശരിക്കും സൂക്ഷിച്ചു കൊണ്ടാവണം ഫാതിഹ ഓതേണ്ടത്.തെറ്റു കൂടാതെ ഓതാന്‍ കഴിയുന്നവനും പഠിക്കാന്‍ സാധിക്കുമായിരുന്നിട്ടും പഠിക്കാത്തവനും അക്ഷരങ്ങള്‍ മാറ്റിമറിച്ചോതരുത്..അര്‍ത്ഥ വിത്യാസം വരുമന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം അങ്ങിനെ ഓതിയാല്‍ ആ നിസ്ക്കാരം തന്നെ ബാത്വിലാണ്....

ഉദാഹരണത്തിനു ض നെ ظആക്കി ഉച്ചരിക്കുക,ﺍﻧﻤﺖ(അന്‍അംത)എന്നതിലെ 'താ'ഇനു കെസറോ,ളമ്മോ, ചെയ്യുക,ﺍﻳﺎﻙ (ഇയ്യാക്ക)യിലെ 'കാഫിനു 'കസ്റു ചെയ്യുക എന്നിങ്ങനെയുളള അര്‍ത്ഥ വിത്യാസം വരുന്ന നിലക്ക് ഓതല്‍ ഹറാമാണന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം ഓതിയാല്‍ നിസ്ക്കാരം ബാത്വിലാകും....
അങ്ങനെയല്ലങ്കില്‍ ആ പദം മാത്രമേ ബാത്വിലാവുകയൊളളൂ...അപ്പോള്‍ ആ പദം മാത്രം മാറ്റി ഓതിയാല്‍ മതി..ഈ ഘട്ടത്തിലും ഇടവേള ദീര്‍ഘിക്കുന്നതിനു മുമ്പ് തെറ്റു തിരുത്തി ഓതേണ്ടതുണ്ട്..ഇടവേള ദീര്‍ഘമായാല്‍ ഓത്തിന്‍റെ മുവാലാത്ത് മുറിയുന്ന കാരണത്താല്‍ ആദ്യം മുതല്‍ ഫാതിഹ മടക്കി ഓതേണ്ടതുണ്ട്.......

പഠിക്കാന്‍ സാധിക്കാത്തതിനാല്‍ തെറ്റു കൂടാതെ ഓതാന്‍ കഴിയാത്തവന്‍റെ ഓത്തിലാണ് അപ്രകാരമുളള തെറ്റു സംഭവിക്കുന്നതെങ്കില്‍ മനപ്പൂര്‍വ്വമോ ,അറിഞ്ഞോ ഓതിയാലും ഓത്ത് ബാത്വിലാവുകയില്ല.....

തെറ്റ് കൂടാതെ ഓതാന്‍ കഴിവുളളവനും പഠിക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തിയതിനാല്‍ ഓതാന്‍ കഴിയാത്തവനും ശദ്ദുളള ഒരക്ഷരം ലഘൂകരിച്ചോതല്‍ -ഉദാഹരണത്തിനു 'അര്‍റഹ്മാനി 'എന്നതിനെ അല്‍ റഹ്മാനി എന്നോതുക-ഒരക്ഷരത്തെ കളഞ്ഞു ഓതലും-ഉദഃറബ്ബില്‍ ആലമീന്‍ എന്നതിനെ റബ്ബില്ലാലമീന്‍ എന്നോതുക-ഇത് മനപ്പൂര്‍വ്വവും ഹറാമുമാണന്ന് അറിവോടു കൂടിയുമായാല്‍ നിസ്ക്കാരം ബാത്വിലാകും.അല്ലങ്കില്‍ ആ പദം മാത്രമേ ബാത്വിലാവുകയൊളളൂ.....

അര്‍ത്ഥം അറിയുന്നവന്‍ മനപ്പൂര്‍വ്വം(ﺍﻳاﻚ) 'ഇയ്യാക്ക'എന്നതിനെ ലഘൂകരിച്ച് 'ഇയാക്ക'എന്നോതിയാല്‍ അവന്‍ കാഫിറാകുന്നതാണ്.കാരണം ലഘൂകരിക്കുമ്പോള്‍ സൂര്യപ്രകാശം എന്നാണതിന്‍റെ അര്‍ത്ഥം .അര്‍ത്ഥം ഗ്രഹിക്കാതെയും മനപ്പൂര്‍വ്വവുമല്ലാതെയാണ് ഓതിയെതെങ്കില്‍ സഹ്വിന്‍റെ സജൂദ് ചെയ്യണം.

ശദ്ദ് ഇല്ലാത്ത അക്ഷരത്തിനു ശദ്ദ് കൊടുത്തു ഓതല്‍ സ്വഹീഹാണ്.പക്ഷേ മനപ്പൂര്‍വ്വം അങ്ങനെ ചെയ്യല്‍ ഹറാമാണ്.ഇത് പോലെ( ﻧﻌﺒﺪ) 'നഅബുദു'എന്നതിലെ 'ദാ'ലിനു ഫത്ഹ് ചെയ്യുന്നത് പോലെയുളള അര്‍ത്ഥ വിത്യാസം വരാത്ത നിലക്കുളള ഓത്തും ബാത്വിലാവില്ല.പക്ഷേ മനപ്പൂര്‍വ്വമാണങ്കില്‍ ഹറാമും അല്ലങ്കില്‍ കറാഹത്തുമാണ്

No comments:

Post a Comment