Monday 25 February 2019

ഖാലിദ് ബ്നു വലീദ് (റ) ന് അള്ളാഹുവിന്റെ പടവാൾ എന്ന് പേര് കിട്ടാൻ കാരണമെന്ത്



മുഅ്തദ് യുദ്ധത്തിന്‍റെ രണാങ്കണത്തിൽ യുദ്ധത്തിനു പോകാനൊരുങ്ങി അള്ളാഹുവിന്റെ റസൂൽ (സ) സഹാബത്തിനെ വിളിച്ചിട്ട് പറഞ്ഞു യുദ്ധത്തിന്‍റെ നേതാവ് സൈദ് ബ്നു ഹാരിസ (റ) ആണെന്നു പറഞ്ഞു എന്നിട്ട് നബി തങ്ങള്‍ പറഞ്ഞു സൈദു ബ്നു ഹാരിസ ശഹീദായാൽ രണ്ടാമത് യുദ്ധത്തിനു നേതൃത്വം കൊടുക്കേണ്ടത് ജഅഫർ ബ്നു അബീത്വാലിബ് (റ) ആണെന്ന് പറഞ്ഞു എന്നിട്ട് എന്റെ ജഅഫറും ശഹീദായാൽ ഇബ്നു റവാഅയുടെ നേരെ വിരൽ ചൂണ്ടിയിട്ട് നബി തങ്ങള്‍ പറയുന്നു ഇബ്നു റവാഹ എന്റെ ജഅഫറും ശഹീദായാൽ നീയായിരിക്കണം യുദ്ധത്തിന് നേതൃത്വം കൊടുക്കേണ്ടത്.

എന്നിട്ട് അള്ളാഹുവിന്റെ റസൂൽ (സ) പറയുകയാണ് ഇബ്നു റവാഹ ശഹീദായാൽ പിന്നെ തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ് പിന്നെ ആരായിരിക്കണം അമീർ തിരഞ്ഞെടുക്കാനുള്ള അവസരം നിങ്ങള്‍ക്ക് ഞാൻ തന്നിരിക്കുന്നു.

മുഅ്തദ് യുദ്ദം സൈദ് ബ്നു ഹാരിസ, ജഅഫർ ,ഇബ്നു റവാഹ (റ) എന്നിവർ ശഹീദായി ഇനി അടുത്ത യുദ്ധം തുടരുന്നത് അടുത്ത ദിവസമാണ് എല്ലാവരും യോഗം ചേർന്നു ഇനി അടുത്ത നേതാവ് ആരാണ് അപ്പോള്‍ തന്നെ എല്ലാവരും അഭിപ്രായ വിത്യാസമില്ലാതെ ഒരേയൊരുത്തരം " ഖാലിദ് ബ്നു വലീദ് (റ)

അടുത്ത ദിവസം യുദ്ദത്തിന് പോകുന്നതിന് മുമ്പ് ഖാലിദ് (റ) എല്ലാവരെയും വിളിച്ച് യോഗം ചേർന്നു ഇന്നലെ മുന്നില്‍ നിന്ന് യുദ്ധം ചെയ്തവരൊക്കെ ഏറ്റവം പിറകിൽ പോയി നിൽക്കുക സൈന്യത്തിൽ നിന്ന് ഒരുപാട് അകലെ ചെന്ന് നിൽക്കുക എന്നിട്ട് ഞാൻ സൂചന നല്കിയാല്‍ വളരെ വേഗത്തിൽ ഓടി വരണമെന്ന് പറഞ്ഞു. ഇന്നലെ പിന്നിൽ നിന്ന് യുദ്ധം ചെയ്തവരോട് മുന്നിൽ നിന്ന് പോരാട്ട വീര്യവുമായി യുദ്ധം ചെയ്യാൻ പറഞ്ഞു അങ്ങനെ യുദ്ധം ആരംഭിക്കാൻ പോവുകയാണ് ഇസ്ലാമിന്‍റെ ശത്രുക്കള്‍ ഇന്ന് കരുതലോടെയാണ് വന്നത് അവർക്ക് ഖാലിദ് (റ) ആണ് നേതാവ് എന്നറിയാം അവർ ആകെ പരിഭ്രമിച്ചു കാരണം അവർ നോക്കുമ്പോൾ ഇന്നലെ കണ്ടവരല്ല മുന്നിൽ നില്ക്കുന്നത് പരിചയമില്ലാത്ത മുഖങ്ങള്‍ നല്ല ആരോഗ്യമുളളവർ എന്നിട്ടവർ പിറകോട്ട് നോക്കിയപ്പോൾ ഖാലിദ് (റ) പുറകിലുള്ളവ‍ർക്ക് സൂചന നല്കി.

അവർ പിടച്ചടച്ച് ദിക്ർ മുഴക്കി പടയായി ഓടി വന്നു ഇത് കണ്ട് ശത്രുക്കള്‍ പരിഭ്രന്തരായി തിരിഞ്ഞോടി മുഅ്തദ് യുദ്ധം വിജയിച്ചു സഹാബത്ത് നബി (സ)തങ്ങളുടെ അടുത്ത് ചെന്ന് പറഞ്ഞു വളരേ പ്രയാസമില്ലാതെയാണ് യുദ്ദം വിജയിച്ചത് ശത്രുക്കള്‍ വിരണ്ടോടി നബി (സ) തങ്ങള്‍ ഖാലിദ് (റ) വിളിച്ചു അന്വേഷിച്ചു ഖാലിദ് (റ) കരഞ്ഞു കൊണ്ട് പറഞ്ഞു ഇസ്ലാമിന്റെ മൂന്ന് നേതാക്കന്മാർ നഷ്ടപ്പെട്ടപ്പോൾ എന്റെ മനസ്സ് തകർന്ന് പോയി നബിയേ (സ) അത് കൊണ്ട് യുദ്ധം നടക്കുന്നതിന്റെ തലേ ദിവസം ഞാൻ പരിശോധിക്കുകയായിരുന്നു.

അള്ളാഹുവിന്റെ റസൂലെ (സ) ആ വലുപ്പത്തിന്റെ മുന്നില്‍ പിടിച്ചു നില്ക്കാൻ പട്ടിണി പാവങ്ങളായ എന്റെ കൂട്ടുകാർക്ക് കഴിയൂല നബിയേ എല‍്ലാവരും ഞെട്ടറ്റ് വീഴുന്നതിനേക്കാൾ നല്ലത് യുദ്ധത്തിന്‍റെ വിജയത്തിന് തന്ത്രമാണെന്ന് മനസ്സിലാക്കിയപ്പോൾ ആ തന്ത്രം ഞാൻ പ്രകടമാക്കി നബിയേ (സ) അത് കൊണ്ടാണ് യുദ്ധം വിജയിച്ചതെന്ന് പറഞ്ഞപ്പോള്‍ ലോകത്തിന്റെ നായകന്‍റെ കണ്ണു നിറഞ്ഞു ഖാലിദ് (റ) ന്റെ മുഖത്തു നോക്കിയിട്ട് പറൈകയാണ് " അൻത സൈഫുല്ലാഹ് " അന്നു മുതൽ ജനങ്ങളെല്ലാം വിളിച്ചിരുന്നത് അള്ളാഹുവിന്റെ പടവാൾ എന്നാണ്.

No comments:

Post a Comment