Wednesday 20 February 2019

വജ്ജഹ്തു ഓതിയാല്‍ ഫാതിഹ ഓതാന്‍ കഴിയില്ലാ എന്ന് സംശയിച്ച മഅമൂം എന്ത് ചെയ്യണം



ഇമാമിന്‍റെ നിറുത്തത്തില്‍ ഇമാമിനോടു തുടരുകയുംവജ്ജഹ്തു ഓതിയ ശേഷം അഊദും ഫാതിഹയും ഓതാന്‍ സമയം കിട്ടുമെന്നറിയുകയും ചെയ്തവന്‍ വജ്ജഹ്തു ഓതണം.സമയം കിട്ടുമോ എന്ന സംശയമാണങ്കില്‍ വജ്ജഹ്തും അഊദും ഓതാതെ ഫാതിഹ തുടങ്ങണം..കാരണം ഫാതിഹ ഫര്‍ളാണ് വജ്ജഹ്തും അഊദും സുന്നത്തുകളാണ്.സുന്നത്ത് കരസ്ഥമാക്കാന്‍ ഫര്‍ള് ഉപേക്ഷിക്കാവതല്ല...

ഇനി വജ്ജഹ്തും അഊദും ഓതിയാല്‍ ഫാതിഹ ഓതാന്‍ കഴിയില്ലാ എന്ന് സംശയിച്ചു ഫാതിഹയില്‍ പ്രവേശിച്ചവന്‍റെ ഫാതിഹ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഇമാം റുകൂഅ് ചെയ്താല്‍ ഇവനും ഇമാമിന്‍റെ കൂടെ റുകൂഅ് ചെയ്യണം.. ഫാതിഹയില്‍ നിന്ന് ബാക്കിയുളളത് ഓതാന്‍ വേണ്ടി അവന്‍ നില്‍ക്കരുത്..

അതേ സമയം വജ്ജഹ്തും അഊദും ഓതുകയും അതിനാല്‍ ഫാതിഹ ഓതാന്‍ കഴിയാതിരിക്കുകയും ചെയ്തവന്‍ ഇമാമിനോട് കൂടെ റുകൂഅ് ചെയ്യാന്‍ പാടില്ല.മറിച്ച് അവന്‍ വജ്ജഹ്തുവില്‍ നിന്നും അഊദുവില്‍ അവന്‍ ഓതിയ അക്ഷരങ്ങളുടെ കണക്കനുസരിച്ച് ഫാതിഹയില്‍ നിന്നും ഓതിയ ശേഷമേ ഇമാമിനോട് കൂടെ റുകൂഅ് ചെയ്യാവൂ..ഇങ്ങനെ ചെയ്യാതെ ഇമാമിനോട് കൂടെ അവനും റുകൂഅ് ചെയ്താല്‍ അവന്‍റെ നിസ്ക്കാരം ബാത്വിലാകും...
ഇമാം സുജൂദില്‍ നിന്ന് ഉയരുന്നതിനു മുമ്പ് അവനോടൊപ്പമെത്താന്‍ കഴിയുമെന്ന് അവനറിയുമെങ്കിലും ഇല്ലങ്കിലും മേല്‍ പറഞ്ഞ പ്രകാരം ഓതണമെന്നാണ് പ്രഭലമായ അഭിപ്രായം..

സുന്നത്തിന്‍റെ കണക്കില്‍ ഫാതിഹയില്‍ നിന്നോതാന്‍ വേണ്ടി പിന്തിയവന്‍ ഇമാമിനോട് കൂടെ റുകൂഅ് എത്തിച്ചില്ലങ്കില്‍ അവന്‍റെ ആ റകഅത്ത് നഷ്ടപ്പെടും..അപ്പോള്‍ അവന്‍ റുകൂഅ് ചെയ്യാതെ സുജൂദില്‍ ഇമാമിനോട് തുടരുകയാണു വേണ്ടത്..ഇമാമിന്‍റെ സലാമിനു ശേഷം ഒരു റകഅത്ത് നിസ്ക്കരിക്കുകയും വേണം.ഇതാണ് പ്രഭലമായ പക്ഷം...

തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി ഫാതിഹക്ക് മുമ്പ് ഒന്നിലുമേര്‍പ്പെടാതെ അല്‍പ്പ സമയം മൗനം അവലംഭിക്കുകയോ ,ഇമാമിന്‍റെ ഓത്ത് കേട്ട് കൊണ്ട് നില്‍ക്കുകയോ ചെയ്തവനും ഇപ്രകാരം അവന്‍ വെറുതെ ചില വഴിച്ച സമയത്തിന്‍റെ കണക്കനുസരിച്ച് ഫാതിഹയില്‍ നിന്നു ഓതല്‍ നിര്‍ബന്ധമാണ്.ഫര്‍ളിനെ വിട്ട് മറ്റുളളതിലേക്ക് തിരിയുക നിമിത്തം അവന്‍ വീഴ്ച്ച കാണിച്ചു എന്നതാണതിനു കാരണം

No comments:

Post a Comment