Monday 25 February 2019

വാട്‌സാപ്പിൽ ശല്യം ചെയ്യുന്നവർക്കെതിരെ സൈബർ ക്രൈം ഫയൽ ചെയ്യാം



വാട്സാപ്പിൽ ലഭിക്കുന്ന കുറ്റകരമായതും അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങളെ കുറിച്ച് പരാതിപ്പെടാൻ സംവിധാനമൊരുകി ടെലികോം മന്ത്രാലയം.കുറ്റകരമായ/ അസഭ്യം പറയുന്ന/ ജീവന് ഭീഷണി ഉയർത്തുന്ന/ അശ്ലീലം നിറഞ്ഞ സന്ദേശങ്ങൾ ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഫോൺനമ്പർ സഹിതമുള്ള ആ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ
ccaddn-dot@nic.in എന്ന ഈമെയിലിലേക്ക് അയച്ചാൽ മതി യെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷൻ കൺട്രോളർ ആഷിഷ് ജോഷി ട്വീറ്റിൽ പറഞ്ഞു.തുടർന്ന് ബന്ധപ്പെട്ട ടെലികോം സേവനദാതാക്കളുമായും പോലീസുമായും ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു 

No comments:

Post a Comment