Monday 25 February 2019

ജമാഅത്തായി നിസ്കരിക്കുന്നതിനിടെ തൊട്ടടുത്ത് നിസ്കരിക്കുന്ന ആള്‍ തലകറക്കം കാരണമോ മറ്റു ആരോഗ്യ പ്രശ്നത്താലോ താഴെ വീണാല്‍ വീണ ആളെ പരിപാലിക്കുന്നതാണോ നിസ്കാരം തുടരുന്നതാണോ ഉചിതം? ജുമുഅ നിസ്കാരത്തിലാണെങ്കിലോ?



തീ പിടുത്തം പോലുള്ള അപകടം കണ്ടാല്‍ നിസ്കാരം ലഘുവാക്കണം. ആദരണീയ ജീവിയെ രക്ഷിക്കാൻ വേണ്ടി ഈ അവസരത്തില്‍ നിസ്കാരം ലഘുവാക്കൽ നിർബന്ധമാണ്‌. ആദരണീയ ജീവിയെ ലക്ഷ്യമാക്കി ഒരു അക്രമി വരുന്നത് കണ്ടാല്‍ അല്ലെങ്കിൽ അത് മുങ്ങി നശിക്കുമെന്ന് കണ്ടാല്‍ അതിനെ രക്ഷിക്കണം. ഇതിന് വേണ്ടി നിസ്കാരം പിന്തിക്കലും നിസ്കാരത്തിലാണെങ്കിൽ അതു മുറിക്കുകയും ചെയ്യൽ നിർബന്ധമാണ്‌.
നിങ്ങള്‍ ചോദിച്ച പ്രകാരം നിങ്ങള്‍ നിസ്കാരം ഉപേക്ഷിക്കാത്ത പക്ഷം അയാളുടെ ജീവന്‍ അപകടത്തിലാകുമെങ്കിൽ നിസ്കാരം ഉപേക്ഷിക്കൽ നിർബന്ധമാണ്‌. (ഫത്ഹുൽ മുഈൻ പേജ് 118 , തുഹ്ഫ 2-261 നോക്കുക.)

No comments:

Post a Comment