Saturday 23 February 2019

നിസ്കരിച്ചു കൊണ്ടിരിക്കെ സ്ഥലം മാറൽ?



ഫർളു നിസ്കാരം കഴിഞ്ഞു സുന്നത്തു നിസ്കരിക്കുമ്പോൾ മറ്റൊരു സ്ഥലത്തേക്കു നീങ്ങി നിൽക്കുവാൻ മറന്നു.അതല്ലെങ്കിൽ സൗകര്യം കിട്ടിയില്ല.
സ്ഥലം മാറാതെ നിസ്കരിക്കുന്നതിനിടയിൽ ഓർമ്മയാകുകയോ സൗകര്യം ലഭിക്കുകയോ ചെയ്തു.ഇനി ഇടക്കു വച്ച് സ്ഥലം മാറൽ സുന്നത്തുണ്ടോ?


സുന്നത്തുണ്ട്.

മറന്നു കൊണ്ടോ ബോധപൂർവമോ വിവരമില്ലാതെയോ എങ്ങനെയാകട്ടെ,
ആദ്യനിസ്കാര സ്ഥലത്തു തന്നെ നിസ്കരിക്കുന്നതിനിടയിൽ സ്ഥലം മാറുന്ന സുന്നത്ത് വീണ്ടെടുക്കൽ പുണ്യം തന്നെയാണ്.

പക്ഷെ ബാത്വിലാക്കാത്ത പ്രവൃത്തി കൊണ്ട് ഇതു സാധിക്കുമെങ്കിലേ സുന്നത്തുള്ളൂ.  (ശർവാനി : 2-106)

No comments:

Post a Comment