Wednesday 20 February 2019

നിസ്‌ക്കാരത്തിൽ ഫാതിഹ വീണ്ടും മടക്കി ഓതേണ്ടി വരുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണ്



ഫാതിഹയിലെ ആയത്തുകള്‍ ക്രമാനുസൃതം തുടര്‍ച്ചയായി ഓതല്‍ നിര്‍ബന്ധമാണ്.അതിനാല്‍ ഫാതിഹയിലെ ആയത്തുകള്‍ക്കിടയിലുളള ക്രമം ഒരാള്‍ മനപ്പുര്‍വ്വം ഉപേക്ഷിക്കല്‍ കാരണം അര്‍ത്ഥത്തിനു മാറ്റം വന്നാല്‍ നിസ്ക്കാരം തന്നെ ബാതിലാകും..അതേ സമയം അര്‍ത്ഥത്തിനു മാറ്റം വന്നിട്ടില്ലങ്കില്‍ ആ ഫാതിഹ ബാതിലാകും നിസ്ക്കാരം ബാതിലാകില്ല.അപ്പോള്‍ അവന്‍ വീണ്ടും ഫാതിഹ ആദ്യം മുതല്‍ ഓതണം.
അശ്രദ്ധവാനായി ഓതുകയും ,ഇപ്പോള്‍ ഓതി എത്തിയ ആയത്തിന്‍റെ മുമ്പുളള ആയത്തുകള്‍ വിട്ടുപോയോ എന്നു സംശയിക്കുകയും ചെയ്താല്‍ വീണ്ടും ആദ്യം മുതല്‍ ഓതല്‍ നിര്‍ബന്ധമാണ്....

അപ്രകാരം ഓത്തിനിടയില്‍ മനപ്പൂര്‍വ്വം ദീര്‍ഘനേരംമൗനം പാലിക്കല്‍ കൊണ്ടു അവന്‍റെ ഓത്തു മുറിയുന്നതാണ്.അപ്പോള്‍ ഓത്തിനെ ആദ്യ ആയത്ത് മുതല്‍ വീണ്ടും കൊണ്ടു വരണം.മുറിക്കണമെന്ന് കരുതി അല്‍പ്പ നേരം മൗനം പാലിച്ചാലും ഇപ്രകാരമാണ്.

ദിര്‍ഘ നേരം കൊണ്ടുളള ഉദ്ധേശം ശ്വാസം വിടുവാനോ,വിക്കുളളവന്‍റെ ഉച്ചാരണത്തിനു വേണ്ടുന്ന സമയത്തേക്കാളോ കൂടുതലാവല്‍ ആണ്.അവക്കു വേണ്ട കണക്കാണങ്കില്‍ വിരോധമില്ല..ഇപ്രകാരം ചുമയും തുമ്മലും കാരണമാണ് മൗനം ദീര്‍ഘമായതെങ്കിലും തുടര്‍ച്ചയെ അത് മുറിക്കുന്നതല്ല....

ഓത്തിനിടയില്‍ ഫാത്തിഹയില്‍ പ്പെടാത്ത ഖുര്‍ആന്‍ വാക്യങ്ങളോ ,നിസ്ക്കാരത്തിന്‍റെ നന്‍മയില്‍ പ്പെടാത്ത മറ്റു ദിക്റുകളോ ഓതിയാലും തുടരെ തുടരെ ആവുക എന്ന നിയമത്തിനു കോട്ടംവരുന്നത് കൊണ്ടു ഫാതിഹ ആദ്യം മുതല്‍ ഓതല്‍ നിര്‍ബന്ധമാണ്...

ഉദാഹരണത്തിനു- നിസ്ക്കാരത്തില്‍ ഫാതിഹ ഓതുന്നതിനിടയില്‍ ഒരാള്‍ തുമ്മുകയും അവന്‍ അല്‍ഹംദുലില്ലാ പറയുകയും ചെയ്താല്‍ അവന്‍ ഫാതിഹ വീണ്ടും ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ട്.ഫാതിഹയില്‍ പെടാത്ത ഒരു കാര്യത്തെ ഫാതിഹക്കിടയില്‍ കൊണ്ടു വന്നു എന്നതാണു കാരണം.. അതു പോലെ 'ഖുര്‍ആന്‍ വാക്യത്തിലെ അല്‍പ്പം മാത്രം ഫാതിഹക്കിടയില്‍ ഓതിയാലും ഇതാണ് അവസ്ത.ഇവിടെയെല്ലാം ഓത്തിന്‍റെ മുവാലാത് മുറിയുന്നത് കൊണ്ടാണു മടക്കി ഓതേണ്ടി വരുന്നത്...

എന്നാല്‍ ഇമാമിന്‍റെ 'ആമീനോ'ടപ്പംമഅമൂംആമീന്‍ ചൊല്ലുക,ഇമാമിനു സംഭവിച്ച പിഴവിനെക്കുറിച്ചുണര്‍ത്തുക ,ഇമാമിന്‍റെ ഓത്തിനു വേണ്ടി മഅമൂം സുജൂദ് ചെയ്യുക എന്നിങ്ങനെയുളള നിസ്ക്കാരത്തിന്‍റെ നന്‍മയില്‍പ്പെട്ടവ ഫാതിഹക്കിടയില്‍ കൊണ്ടു വന്നാലും മറന്നു കൊണ്ടു മൗനം പാലിക്കുകയോ ,ദിക്ര്‍ ചൊല്ലുകയോ ചെയ്താലും ഓത്തിനു ഭംഗം സംഭവിക്കുന്നതല്ല......

No comments:

Post a Comment