Saturday 23 February 2019

ദുരുദ്ദേശ്യങ്ങളൊന്നുമില്ലാതെ കോളേജിലെ സഹപാഠികളായ പെൺകുട്ടികളോട് നേരിൽ സംസാരിക്കുന്നതിന് വിരോധമുണ്ടോ? അധ്യാപികമാരോടും ഈ വിലക്കുണ്ടോ?



സ്ത്രീകളുടെ ശബ്ദം ശ്രവിക്കുന്നതും അവരോട് സംസാരിക്കുന്നതും നിരുപാധികം നിഷിദ്ധമല്ല. ലൈംഗിക താൽപര്യത്തോടെയും നിഷിദ്ധമായ കാര്യങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലുമുള്ള സംസാരവും ശബ്ദ ശ്രവണവും നിഷിദ്ധമാണ്. അതില്ലെങ്കിൽ നിഷിദ്ധമല്ല. പക്ഷേ, ദുരുദ്ദേശ്യങ്ങളൊന്നുമില്ലെങ്കിലും അന്യ സ്ത്രീയുടെ ശരീര ഭാഗങ്ങൾ ബോധപൂർവം കാണൽ നിഷിദ്ധം തന്നെയാണ്.

അന്യരായ സ്ത്രീയും പുരുഷനും ഒറ്റക്ക് ഒരിടത്ത് സംഗമിക്കുന്നതും ഹറാമാണ്. സഹപാഠികൾക്കും അധ്യാപികമാർക്കുമെല്ലാം ഈ വിധി ബാധകം. എന്നാൽ പഠിക്കണമെന്ന് ഇസ്‌ലാം നിർദേശിച്ച പാഠങ്ങളുടെ പഠനത്തിനും അധ്യാപനത്തിനും അത്യാവശ്യമായി വരുന്ന ദർശനം നിബന്ധനകൾക്ക് വിധേയമായി അനുവദനീയമാണ്. ഫത്ഹുൽ മുഈൻ, തുഹ്ഫതുൽ മുഹ്താജ് തുടങ്ങിയ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് ഇത് വ്യക്തമാകും.

No comments:

Post a Comment