Monday 25 February 2019

കാഹിൻ, അർ'റാഫ്‌ എന്നിവരെ സമീപിക്കലും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കലും കഠിന തെറ്റാണല്ലോ. നമ്മുടെ സ്‌'ത്രീകളുടെ ഇടയിൽ കൈ നോക്കിയും മറ്റും ലക്ഷണങ്ങൾ പറയുന്ന 'കുറത്തി'കൾ (കൈ നോട്ടക്കാർ )ഇതിൽ പെടുമോ? എന്താണ്‌ കാഹിൻ, അർ'റാഫ്‌ എന്നതിന്റെ ശരിയായ ഉദ്ദേശ്യം?


നക്ഷത്രരാശികൾ പ്രകാരം ഇന്ദ്രിയാതീത കാര്യങ്ങൾ പ്രവചിക്കുന്നവനാണ്‌ കാഹിൻ. നടന്ന് കഴിഞ്ഞ കാര്യങ്ങൾ രാശി വച്ച്‌ ഇന്ദ്രിയാതീതമായി പറഞ്ഞ്‌ കൊടുക്കുന്നയാൾ അർ'റാഫും. മോഷണം പോയ വസ്‌'തു ഇന്ന സ്ഥലത്തുണ്ട്‌, ഇന്നയാളാണ്‌ മോഷ്‌'ടിച്ചത്‌ എന്നിങ്ങനെ പറയുന്നത്‌ ഇതിനുദാഹരണം. അടുത്ത ശനിയാഴ്ച നിങ്ങളുടെ വീട്‌ കത്തും, ഗർഭധാരണമുണ്ടാകും എന്നിങ്ങനെ രാശിപ്രകാരം പ്രവചിക്കുന്നത്‌ ആദ്യത്തേതിന്‌ ഉദാഹരണവും. ശർവാനി 9-62 നോക്കുക. ലക്ഷണരേഖാ ശാസ്‌'ത്ര പ്രകാരം ലക്ഷണങ്ങൾ പറയുന്നതാണെങ്കിൽ ഇതിൽപെടുകയില്ല. കേവലം ഊഹങ്ങളും നിഗമനങ്ങളും പ്രവചിക്കുന്നതും ഇതിൽ പെട്ടതല്ല.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 144)

No comments:

Post a Comment