Monday 25 February 2019

ജുമുഅ ദിവസം പ്രത്യേക വസ്ത്രധാരണ സുന്നത്തുണ്ടോ.?



ജുമുഅക്ക് സന്നിഹിതനാകുന്നവന്‍ ഏറ്റവും നല്ല വസ്ത്രം ധരിച്ച് ഭംഗിയാവുക, തലപ്പാവ് ധരിക്കുക, സുഗന്ധ ദ്രവ്യം ഉപയോഗിക്കുക, കൈകാലുകളുടെ നഖം മുറിക്കുക, നീക്കല്‍ സുന്നത്തുള്ള മുടികള്‍ നീക്കുക എന്നിവ സുന്നതാണ്.

വെള്ളിയാഴ്ചയാണെങ്കിലും അല്ലെങ്കിലും വെള്ള വസ്ത്രമാണ് നല്ലത്. പെരുന്നാളില്‍ പരിഗണിക്കേണ്ടത് ഏറ്റവും വില കൂടുതലുള്ള വസ്ത്രമാണ്. അപ്പോള്‍ പെരുന്നാളും ജുമുഅയും ഒത്തുവന്നാല്‍ പെരുന്നാളിനെ മാനിക്കണം. (തുഹ്ഫ: ശര്‍വാനി 2/475, ബാജൂരി 1/327)

വെളുത്ത വസ്ത്രമല്ലാത്തവ ധരിക്കല്‍ കറാഹത്തില്ല. എങ്കിലും പതിവായി കറുത്തത് ധരിക്കല്‍ നല്ലതല്ല.(ജമല്‍: 2/47)

എപ്പോഴും കറുത്ത ചെരിപ്പ് ധരിക്കല്‍ നല്ലതല്ല. (ജമല്‍ 2/47) സൂപ്പര്‍വൈറ്റ് പോലുള്ള ചായം മുക്കിയ വസ്ത്രം ധരിക്കല്‍ കറാഹത്തില്ലെന്നാണ് പ്രബല വീക്ഷണം. എന്നാല്‍ കുങ്കുമം, ചെന്താമര എന്നിവ കൊണ്ടുചായം മുക്കിയത് കറാഹത്താണ്.(തുഹ്ഫ, ശര്‍വാനി 2/475, തര്‍ശീഹ് പേജ് 121 നോക്കുക.)

No comments:

Post a Comment