Monday 25 February 2019

നബി ( സ) തങ്ങളുടെ മാതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് (റളിയല്ലാഹു..) ചൊല്ലുകയും പിതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നു. കാരണം വിശദീകരിച്ചാലും .



അതിനു കാരണം അഞ്ജത തന്നെ. എന്തെന്നാൽ തർളിയത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരുപോലെയാണ്. ചൊല്ലുന്നെങ്കിൽ രണ്ടുപേർക്കും ചൊല്ലണം .
നബി ( സ) യുടെ മാതാവും പിതാവും പിതാമഹാന്മാരുമെല്ലാം ശുദ്ധരും വിശ്വാസികളും ഖെെറിന്റെ അഹ് ലുകാരും ( ഗുണവാന്മാർ) ആണെന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമാം സുയൂഥി ( റ ) , ഇബ്നു ഹജർ( റ ) പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.

(അൽഹാവീ ലിൽ ഫതാവാ 202 - 233 , അഫ്ളലുൽ ഖിറാ 1 -19 .)

നബിമാരല്ലാത്ത എല്ലാ മഹാന്മാരുടെയും ഗുണവാന്മാരുടെയും പേരിൽ തർളിയത്തു ( റളിയല്ലാഹു..) ചൊല്ലലും തറഹ്ഹും ( റഹിമഹുല്ലാ..) ചൊല്ലലും സുന്നത്താണ്. (തുഹ്ഫ : 3 - 239.)

മൗലാന നജീബുസ്താദിന്റെ പ്രശ്നോത്തരം , രണ്ടാം ഭാഗം , പേജ് : 185 , 186 )

No comments:

Post a Comment