Wednesday 20 February 2019

നിസ്കാരത്തിൽ സുജൂദിൽ സ്ത്രീകൾ കൈമുട്ട് വെക്കേണ്ടതിന്റെ പൂർണ്ണ രൂപം വിവരിക്കാമോ?



സുജൂദില്‍ അവയവങ്ങള്‍ വെക്കുമ്പോള്‍ പൊതുവേ സുന്നത്തുളള ചില കാര്യങ്ങളുണ്ട്.സുജൂദില്‍ മൂക്ക് വെക്കുക,സുജൂദില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം രണ്ട് കാല്‍ മുട്ടും,പിന്നെ രണ്ട് കൈ പടങ്ങളും പിന്നെ നെറ്റിയും കൂടെ മൂക്കും വെക്കുക.രണ്ട് കാല്‍ മുട്ടും പാദങ്ങളും ഒരു ചാണ്‍ അകലത്തില്‍ വയ്ക്കുക.വിരലുകള്‍ ചേര്‍ത്തി കൊണ്ട് നിവര്‍ത്തി ഖിബ്ലയിലേക്ക് നേരെ വെക്കുക. പാദങ്ങളുടെ വിരലുകളും ഖിബ്ലയുടെ ഭാഗത്തേക്കാക്കി കൊണ്ട് പാദങ്ങള്‍ നാട്ടി വെക്കുക.തുടങ്ങിയവ അതില്‍ പെട്ടതാണ്..ഈ സുന്നത്തുകളെല്ലാം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കൈകും സുന്നത്താണ്..എന്നാല്‍ പുരുഷന്‍മാര്‍ സുജൂദില്‍ അവരുടെ രണ്ട് കൈ മുട്ടുകള്‍ രണ്ട് ഭാഗത്ത് നിന്നും അകറ്റിപ്പിടിക്കണം. അതു പോലെ തുടയില്‍ നിന്ന് പളളയെ അകറ്റുകയും വേണം.ഇതാണ് സുന്നത്തായ രൂപം.സ്ത്രീകള്‍ ഇതിനെതിരായ തുടകളിലേക്ക് പളള ചേര്‍ത്തും രണ്ട് കൈ മുട്ടുകള്‍ ശരീരത്തോട് ചേര്‍ന്ന് വരരത്തക്ക രൂപത്തിലുമാണ് ചെയ്യേണ്ടത്...ഇതാണ് സ്ത്രീക്ക് സുന്നത്തായ രൂപം....

No comments:

Post a Comment