Monday 25 February 2019

വിവാഹം ചെയ്യാനുള്ള അധികാരം



പിതാവ് കഴിഞ്ഞാല്‍ നികാഹു ചെയ്തു നൽകാൻ അധികാരം ആർക്കാണ്? പിതൃവ്യനാണോ (പിതാവിൻറ്റെ സഹോദരന്‍.) അല്ല അമ്മാവനാണോ?


പിതാവ്, പിതാവ് ഇല്ലെങ്കിൽ പിതാമഹൻ (പിതാവിൻറ്റെ പിതാവ്), പിന്നെ
സ്വന്തം സഹോദരന്‍ , ഇല്ലെങ്കിൽ ഉപ്പ ഒന്നായ സഹോദരന്‍ (അതായത് നികാഹ് ചെയ്തു കൊടുക്കാൻ പോകുന്ന സ്‌ത്രീയുടെ ഉപ്പയുടെ മറ്റു ഭാര്യയിലെ ആൺ മക്കള്‍.)

ഇവര്‍ ഇല്ലെങ്കിൽ ഈ പറഞ്ഞ സഹോദരന്‍മാരുടെ ആൺ മക്കള്‍.
ഇവർ കഴിഞ്ഞാലാണ് പിതൃവ്യൻ
(ഉപ്പയുടെ സഹോദരന്‍) അധികാരം ലഭിക്കുകയുള്ളൂ.

അമ്മാവന്‍ (മാതാവിൻറ്റെ സഹോദരങ്ങൾ)ക്ക് നികാഹു ചെയ്തു കൊടുക്കാനുള്ള അധികാരമില്ല.  {ഫത്‌ഹുൽ മുഈൻ (358,359) }

No comments:

Post a Comment