Wednesday 20 February 2019

തക്ബീര്‍ ശബ്ദമുയര്‍ത്തി ഉച്ചരിക്കേണ്ടതുണ്ടോ......? ചില ആളുകള്‍ തക്ബീര്‍ ഉച്ചരിക്കുമ്പോള്‍ ഉറക്കെ ചൊല്ലുന്നു.ഇതിന്‍റെ അടിസ്ഥാനംഎന്ത്



നിസ്ക്കരിക്കുന്നവന്‍ അവന്‍റെ തക്ബീര്‍ സ്വന്തം ശരീരം കേള്‍ക്കുന്ന രീതിയിലാണ് ഉച്ചരിക്കേണ്ടത്. ഇതാണ് നിര്ബന്ധമായ രൂപം.
ഫിഖ്ഹീ ഗ്രന്ഥങ്ങളിലെല്ലാം ഈ വിവരണം കാണാം...

ഫുഖഹാക്കള്‍ പറഞ്ഞു:
ശരിയായ കേള്‍വിയുളള അവസരം കേള്‍വിയെ തടയുന്ന കാര്യങ്ങളൊന്നും ഇല്ലങ്കില്‍ തക്ബീര്‍ സ്വന്തം ശരീരം കേള്‍ക്കുന്ന രീതിയില്‍ ഉച്ചരിക്കണം....(തുഹ്ഫ,ഫത്ഹുല്‍ മുഈന്‍,ഉംദ)

തക്ബീര്‍ മാത്രമല്ല ഓത്ത്,മറ്റു ദിക്റുകള്‍ ,അത്തഹിയ്യാത്ത് ,സലാം തടങ്ങീ എല്ലാ നിര്‍ബന്ധമായതും സുന്നത്തായതുമായ കാര്യങ്ങള്‍ ഉച്ചരിക്കുമ്പോള്‍ സ്വന്തം ശരീരത്തെ കേള്‍പ്പിക്കേണ്ടതുണ്ട്....
നിര്‍ബന്ധമായവയെ കേള്‍പ്പിച്ചില്ലങ്കില്‍ അത് പരിഗണിക്കപ്പെടൂല.....സുന്നത്തായ കാര്യങ്ങളെ കേള്‍പ്പിച്ചില്ലങ്കില്‍ സുന്നത്ത് ലഭിക്കില്ല.

ശരിയായ കേള്‍വിയില്ലാത്തവനാണ് തക്ബീര്‍ ചൊല്ലുന്നതങ്കില്‍ സാധാരണ കേള്‍ക്കുന്ന കണക്കനുസരിച്ച് ശബ്ദം ഉയര്‍ത്തല്‍ നിര്‍ബന്ധമാണ്..
അതേ സമയം ഇമാമിനും,മുബല്ലിഗിനുംതന്‍റെ എല്ലാ തക്ബീറുകളും ഉറക്കയാക്കല്‍ സുന്നത്താണ്.....

തക്ബീറത്തുല്‍ ഇഹ്റാമല്ലാത്ത മറ്റു തക്ബീറുകള്‍ ഉറക്കയാക്കുന്ന സമയം ദിക്ര്‍ ചൊല്ലുകയാണന്ന് കരുതണം.അല്ലങ്കില്‍ ദിക്റാണന്നും അതോട് കൂടെ മഅമൂമിനെ കേള്‍പ്പിക്കുകയാണന്നുംകൂടി കരുതണം.
ഉറക്ക തക്ബീര്‍ ചൊല്ലുമ്പോള്‍ ഒന്നും കരുതിയില്ലങ്കില്‍ നിസ്കാരം ബാത്വിലാകും.അതു പോലെ മഅമൂമിനെ കേള്‍പ്പിക്കല്‍നെ മാത്രം കരുതിയാലും നിസ്കാരം ബാത്വിലാകുന്നതാണ്.
പതുക്കെ ചൊല്ലുമ്പോള്‍ ഒന്നും കരുതിയിട്ടില്ലങ്കില്‍ നിസ്കാരം ബാത്വിലാവില്ല.ഇമാമും മുബല്ലിഗും അല്ലാത്തവര്‍ അവരുടെ തക്ബീര്‍ ഉറക്ക ചൊല്ലല്‍ കറാഹത്താണ്.....
(തുഹ്ഫ,ശര്‍വാനി 2/18)

No comments:

Post a Comment