Thursday 21 February 2019

സ്ത്രീകളുടെ ചേലാകര്‍മ്മം; ഇസ്ലാമിക വിധി പറയുന്നത് എന്താണ്?





ഇസ്ലാമിക ശരീഅത്തില്‍ സ്ത്രീകള്‍ക് ചേലാകര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നും സുന്നത്താണെന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് പണ്ഡിത ലോകത്തുള്ളത്. എന്തായാലും ഇതിനെ നിരുത്സാഹപ്പെടുത്തുന്ന മൂന്നാമതൊരഭിപ്രായം ഇസ്ലാമിക ലോകത്തില്ല. ഫത്ഹുല്‍ മുഈന്‍, തുഹ്ഫ തുടങ്ങിയ എല്ലാ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും വ്യക്തമായി അതിന്റെ രീതികളും മാര്‍ഗങ്ങളും പ്രതിപാദിക്കുന്നുണ്ട്. തിരുവചനങ്ങളുടെയും ഖുര്‍ആന്‍ ആയതുകളുടെയും വെളിച്ചത്തില്‍ അതിന്റെ ആവശ്യകതയും അതുകൊണ്ട് -ലൈംഗിക ജീവിതത്തിലടക്കം- ഉണ്ടാകുന്ന നേട്ടങ്ങളും കര്‍മ്മശാസ്ത്ര വിശാരദന്മാര്‍ പഠിപ്പിക്കുന്നുണ്ട്.

എങ്ങനെ, എപ്പോള്‍ ചെയ്യണം?

പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുന്നതെങ്കിലും പ്രസവിച്ചതിന്റെ ഏഴാം നാള്‍ തന്നെ ചേലാകര്‍മം നിര്‍വഹിക്കല്‍ സുന്നത്താണ്. ഏഴ് ദിവസം ആകുന്നതിനു മുമ്ബ് ചെയ്യല്‍ കറാഹത്തുമാണ്.

വിമര്‍ശകര്‍ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയുള്ള ഒരു ക്രൂര കൃത്യമൊന്നുമല്ല ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ചേലാകര്‍മ്മം. സ്ത്രീകളുടെ ഭഗശിശ്നികയുടെ വളരെ ചെറിയൊരു ഭാഗം നീക്കം ചെയ്യലാണ് ഇസ്ലാമിലെ സ്ത്രീകളുടെ ചേലാകര്‍മ്മം. അതും പ്രയാസമാകുന്ന ആരോഗ്യ സാഹചര്യമുള്ളവര്‍ പ്രസ്തുത അവസ്ഥയില്‍ ചേലാകര്‍മ്മം ചെയ്യേണ്ടതുമില്ല. പിന്നീട് ആരോഗ്യാവസ്ഥയില്‍ ചെയ്താല്‍ മതിയാകും.

ഭഗശിശ്നികയില്‍ നിന്ന് മുറിക്കുമ്ബോള്‍ പരിധി വിടരുത്, വളരെ ചെറിയൊരു ഭാഗം മാത്രമേ മുറിക്കാവൂ എന്ന് മുത്ത്നബി (സ) നിര്‍ദ്ദേശിച്ചതായി ഹദീസുകളില്‍ കാണാം. അതിന്റെ ഗുണങ്ങളെ കുറിച്ചും തിരുനബി (സ) പഠിപ്പിക്കുന്നു. ഇപ്രകാരം ചേലാകര്‍മ്മം ചെയ്താല്‍ ലൈംഗിക ബന്ധത്തില്‍ കൂടുതല്‍ സംതൃപ്തിയു സന്തോഷവും ലഭിക്കുമെന്നും സ്ത്രീയുടെ മുഖത്തിന് പ്രസരിപ്പും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിക്കുമെന്നും തിരുവചന പാഠങ്ങളുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശാസ്ത്രം ഖുര്‍ആനും ഹദീസുകളുമൊക്കെ തന്നെയാണ്. ഇസ്ലാം പഠിപ്പിക്കുന്ന പുരുഷന്മാരുടെ ചേലാ കര്‍മ്മവും ഒരുപാട് കാലം ശാസ്ത്രത്തിന് അപരിഷ്കൃതം തന്നെയായിരുന്നല്ലോ. അതിന്റെ ഗുണങ്ങളെ ശാസ്ത്രം തിരിച്ചറിഞ്ഞ് തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. ഇതൊക്കെ ആധുനി ശാസ്ത്രത്തിന് തിരിയണമെങ്കില്‍ ഇനിയും നൂറ്റാണ്ടുകളെടുത്തേക്കാം.

വല്ല ഉഗാണ്ടയിലോ ആഫ്രിക്കയിലോ നടക്കുന്ന ക്രൂരമായ ജനനേന്ദ്രിയ ഛേദനങ്ങളുമായി താരതമ്യം ചെയ്താണ് പലരും ഇസ്ലാമിന്റെ ചേലാകര്‍മ്മത്തെ അധിക്ഷേപിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ കേവലം ഇസ്ലാം വിരുദ്ധതയുടെയോ ഇസ്ലാം പേടിയുടെയോ അനുരണങ്ങളാണ്.


No comments:

Post a Comment