Saturday 23 February 2019

ഫുട്ബോൾ പോലുള്ള കളികൾ ടിവിയിൽ കാണുന്നതിന്റെ വിധിയെന്താണ്.? ഇങ്ങിനെ കളി കാണുന്നതിനിടയിൽ ദിക്റുകൾ ചൊല്ലിയാൽ സ്വഹീയാകുമൊ..?



ഒരു വിശ്വാസിയുടെ ജീവിതം സദാ ദൈവ സ്മരണയിലും അല്ലാഹു കല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യുന്നതിലും വെടിയാന്‍ കല്‍പ്പിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിലും അധിഷ്ഠിതമായിരിക്കണം. അല്ലഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: ‘അല്ലാഹുവുമായി ബന്ധമില്ലാത്ത എല്ലാ കാര്യങ്ങളും എല്ലാ നിമിഷങ്ങളും നിഷ്ഫലങ്ങളാണ്. അവ നാളെ ആഖിറത്തില് ഒരു മെച്ചവും കിട്ടാത്ത വിധം നഷ്ടപ്പെട്ടവയാണ്’ (ബുഖാരി). ഈ തലത്തില്‍ നിന്നു വേണം മറ്റുള്ളവര് (കളിക്കാരും ക്ലബ്ബുകളും നടത്തിപ്പുകാരും പരസ്യക്കാരും സ്പോണ്‍സര്‍മാരും) തങ്ങളുടെ കച്ചവട താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തി നടത്തുകയും ഔറത്ത് കാണിച്ച് കളിക്കുകയും ചെയ്യുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റുകള്‍ കാണാന്‍ സമയം കളയുന്നതിനെ മനസ്സിലാക്കാന്‍. ഈ വിഷയത്തില്‍ കൂടുതല്‍ അറിയാന്‍    നോക്കുക. പിന്നെ, അത്തരം ഒരു കാര്യം ചെയ്യുമ്പോള്‍ ദിക്റ് ചൊല്ലാന്‍ പറ്റുമോയെന്ന ചോദ്യം വളരെ ഗൌരവമുള്ളതാണ്.

ദിക്റ് എന്നാല്‍ ദൈവ സ്മരണയാണ്. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അല്ലാഹു തആല പറഞ്ഞു തന്നിട്ടുണ്ട്: ‘നിങ്ങള് അല്ലാഹുവില്‍ അങ്ങേയറ്റം താഴ്മയോടെയും ഭയഭക്തിയോടെയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അല്ലാഹുവിനെ സ്മരിക്കുവീന്‍ (സൂറത്തുല്‍ അഅ്റാഫ്). അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: ‘ഞാന്‍ വുളൂഅ് ഇല്ലാതെ ദിക്റ് ഇഷ്ടപ്പെടുന്നില്ല’ (അബൂദാവൂദ്),

ഇമാം നവവി (റ) പറയുന്നു: ‘ദിക്റിലെ പ്രധാന ഘടകം മനസ്സാന്നിധ്യമാണ്. അതിനാല്‍ ദിക്റ് മാത്രമായിരിക്കണം അത് ചൊല്ലുന്നവന്റെ ഉദ്ദേശ്യം. അത് വലിയ ആഗ്രഹത്തോടെയും അര്ത്ഥം മനസ്സിലാക്കിയും അതിന്റെ ആശയങ്ങളില്‍ മനനം ചെയ്തുമാവാണം. ചൊല്ലുന്ന കാര്യം എന്താണെന്നും അതിന്റെ മഹത്വം എന്താണെന്നുമുള്ള ചിന്ത മനസ്സിനെ പ്രവര്ത്തിപ്പിക്കലാകണം ദിക്റിന്റെ ലക്ഷ്യം (അദ്കാര്‍). ഇത്രയും ഗൌരവത്തോടെ ചെയ്യേണ്ട ഒരു കാര്യം ഒരു ഗൌവവുമില്ലാത്ത കേവലം ഒരു കളിയുടെ കൂടെ കൂട്ടിക്കെട്ടുന്നത് ഗുണത്തിലേറെ ദോഷമേ ചെയ്യൂ എന്ന് പറയേണ്ടതില്ലല്ലോ. 

No comments:

Post a Comment