Wednesday 20 February 2019

ഫാതിഹക്ക് മുമ്പ് അഊദു ഓതല്‍ എല്ലാ റകഅത്തിലും സുന്നത്തുണ്ടോ



വജ്ജഹ്തുവിനു ശേഷം നിസ്ക്കാരത്തിലെ എല്ലാ റകഅത്തിലും ഫാതിഹക്ക് മുമ്പ് അഊദു ഓതല്‍ സുന്നത്താണ്...ഒന്നാമത്തെ റകഅത്തില്‍ ശക്തമായ സുന്നത്തുമാണ്.

ഇത് ഇമാമിനും മഅമൂമിനും ഒറ്റക്ക് നിസ്ക്കരിക്കുന്നവനും ഫര്‍ളു നിസ്ക്കരിക്കുന്നവനും സുന്നത്ത് നിസ്ക്കരിക്കുന്നവനുംമയ്യിത്ത് നിസ്ക്കരിക്കുന്നവന്‍ക്ക് വരേ സുന്നത്താണ്.

അഊദു ഓത്തിനുളള മുഖവുരയാണ്.
അല്ലാഹു പറഞ്ഞു;

ﻓﺎﺫﺍ ﻗﺮﺃﺕ ﺍﻟﻘﺮﺍﻥ ﻓﺎﺳﺘﻌﺬﺑﺎ ﺍﻟﻠﻪ ﻣﻦ ﺍﻟﺸﻴﻂﺎﻥ ﺍﻟﺮﺟﻴﻢ 

നിങ്ങള്‍ ഖുര്‍ആന്‍ ഓതുവാന്‍ ഉദ്ധേശിച്ചാല്‍ റഹ്മത്തിനെ തൊട്ട് ആട്ടിയോടിക്കപ്പെട്ട പിശാചിനെ തൊട്ട് അഭയം തേടുക.ആയതിനാല്‍ നിസ്ക്കാരം അല്ലാത്തപ്പോഴും അഊദു ഓതല്‍ സുന്നത്താണന്ന് പ്രത്യേകം ഇതിനാല്‍ ഓര്‍മപ്പെടുത്തുന്നു...

ﺍﻋﻮﺫ ﺑﺎﺍﻟﻠﻪ ﺍﻟﺴﻤﻴﻊ ﺍﻟﻌﻠﻴﻢ ﻣﻦ ﺍ ﻟﺸﻴﻂﺎﻥ ﺍﻟﺮﺟﻴﻢ 

എന്ന് ചൊല്ലിയാലും വിരോധമില്ല.എങ്കിലും നല്ലതായി തെരഞ്ഞടുക്കപ്പെട്ടതും പ്രസിദ്ധമായതും

ﺍﻋﻮﺫ ﺑﺎﻟﻠﻪ ﻣﻦ ﺍﻟﺸﻴﻂﺎﻥ ﺍﻟﺮﺟﻴﻢ എന്നാണ്.

അതേ സമയം ഫാതിഹ ആരംഭിക്കുകയോ, അഊദു ഓതിയാല്‍ നിസ്ക്കാരത്തില്‍ നിന്ന് അല്‍പ്പം സമയത്തിനു പുറത്താകുന്ന രൂപത്തില്‍ സമയം കുടുസ്സാകുകയോ, അഊദു ഓതിയാല്‍ ഇമാം റുകൂഅ് ചെയ്യുന്നതിനു മുമ്പ് ഫാതിഹ ലഭിക്കുകയില്ലന്ന ബലമായ ധാരണ ഉണ്ടാവുകയോ ചെയ്താല്‍ അഊദു ഓതല്‍ സുന്നത്തില്ല.

ഓത്ത് ആരംഭിച്ചത് മറന്നാണങ്കിലും സുന്നത്തില്ല..എന്നാല്‍ ഓത്തിലേക്ക് നാവ് മുന്‍ കടന്നതാണങ്കില്‍ ആ സുന്നത്ത് നഷ്ടടപ്പെടുന്നതല്ല.
അഊദു ഓതിയ ശേഷം ഫാതിഹ ഓതാതെ ഇമാമിന്‍റെ ഓത്ത് കേട്ട് നിന്നവനും,അഊദു ഓതിയ ശേഷം ഇമാമിന്‍റെ കൂടെ ഓത്തിന്‍റെ സുജൂദ് ചെയ്തവനും രണ്ടാമത് അഊദു ഓതല്‍ സുന്നത്തുണ്ട്.

മറന്നോ മനപ്പൂര്‍വ്വമോ ഒരാള്‍ അഊദു ഉപേക്ഷിച്ചാല്‍ അവന്‍ കുറ്റക്കാരന്‍ ആവില്ല..നിസ്ക്കാരം ബാത്വിലാകുന്നതും അല്ല.എന്നാല്‍ അത് ഉപേക്ഷിക്കല്‍കറാഹത്താണ്...

ശാഫിഈ മദ്ഹബില്‍ പതുക്കേ ഓതുന്ന നിസ്ക്കാരത്തിലും,ഉറക്കെ ഓതുന്ന നിസ്ക്കാരത്തിലും അഊദു പതുക്കയാണ് ഓതേണ്ടത്.

എന്നാല്‍ മാലികി മദ്ഹബില്‍ ഫര്‍ള് നിസ്ക്കാരത്തിലും ,<പ്രഭലാഭിപ്രായ പ്രകാരം> സുന്നത്തു നിസ്ക്കാരങ്ങളിലും പതുക്കയും ഉറക്കയും അഊദു ഓതല്‍ കറാഹത്താണ്.എങ്കിലും സുന്നത്ത് നിസ്ക്കാരത്തില്‍ അഊദു ഓതല്‍ അനുവദനീയമാണന്ന് ഒരു പറ്റം പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.
ഹനഫീ ,ഹമ്പലീ മദ്ഹബുകളില്‍ ഒന്നാം റകഅത്തില്‍ മാത്രമേ അഊദു സുന്നത്തൊളളൂ.

പക്ഷേ ഹമ്പലീ മദ്ഹബില്‍

ﺍﻋﻮﺫ ﺑﺎﻟﻠﻪ ﻣﻦ ﺍﻟﺴﻤﻴﻊ ﺍﻟﻌﻠﻴﻢ ﻣﻦ ﺍﻟﺸﻴﻂﺎﻥ ﺍﻟﺮﺟﻴﻢ 

(അഊദു ബില്ലാഹി സ്സമീഇല്‍ അലീമി മിന ശ്ശൈത്വാനി റജിം)എന്നാണ് പറയേണ്ടത്..

(ഈ വിവരണം ഫത്ഹുല്‍ മുഈന്‍,മഹല്ലി,ഉംദ ,ഫിഖ്ഹ് അലല്‍ മദാഹിബുല്‍ അര്‍ബഅയിലും,അദ്കാറിലും ഇവയുടെ ഹാശിയകളിലുംകാണാവുന്നതാണ്)

No comments:

Post a Comment