Tuesday, 19 February 2019

വിളിക്കുറിയുടെ (ലേലക്കുറി) ഇസ്‌ലാമിക മാനദണ്ഡം എന്താണ്



ഓരോ മാസവും നിശ്ചിത സംഖ്യ കടം കൊടുക്കലായാണ് കുറിയെ കര്മശാസ്ത്ര പണഡിതര് പരിഗണിച്ചിട്ടുള്ളത്. പലതരത്തില് കുറി സംഘടിപ്പിക്കപ്പെടാറുണ്ട്. അതില്‍ ഒരു രൂപമാണ് ലേലക്കുറി. പണത്തിന് അത്യാവശ്യമുള്ളവര് കുറിയില്‍ ആകെ അടക്കേണ്ട
തുകയേക്കാള് കുറഞ്ഞ തുകക്ക് കുറി വിളിച്ചെടുക്കേണ്ടി വരുന്ന രൂപമാണിത്.

ഇവർക്ക് വരുന്ന നഷ്ടം കുറി നടത്തിപ്പുകാര്ക്ക് ലാഭമായി ലഭിക്കുന്നു. കുറിയില്‍ ആകെ അടക്കേണ്ട തുക ഒരു ലക്ഷമാണെങ്കില്‍ പണത്തിന് അത്യാവശ്യം ഉള്ളവന് അതില് കുറഞ്ഞ സംഖ്യക്ക് കുറി വസൂലാക്കുന്നു. എന്നാല്‍ തിരിച്ചടക്കുമ്പോള്‍ ഒരു ലക്ഷം പൂര്‍ണമായി അടക്കേണ്ടി വരികയും ചെയ്യുന്നു. ഇത് ഇസ്ലാം നിഷിദ്ധമാക്കിയ പലിശയാണ്. ഇത്തരം കുറികളില് ഭാഗഭാക്കാവുന്നതും നടത്തുന്നതും ഹറാം തന്നെ.

No comments:

Post a Comment