പള്ളിയില്‍ വെച്ച് സ്വപ്ന സ്ഖലനം പോലോത്തത് ഉണ്ടായിട്ട് ജനാബത്തുണ്ടായതാണെങ്കില്‍ അത് കുറ്റകരമല്ല. (ഹറാമായ കാര്യങ്ങള്‍ പള്ളിയില്‍ വെച്ച് ചെയതിട്ട് ജനാബത്തുണ്ടാക്കാന്‍ പൊതുവേ ആരും ധൈര്യം കാണിക്കില്ലല്ലോ). പക്ഷേ ജനാബത്തുണ്ടായാല്‍ ഉടന്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി കുളിച്ചു ശുദ്ധിയാകണം. കാരണം ജനാബത്തുകാരന് പള്ളിയില്‍ കഴിയല്‍ ഹറാമാണ് ... (തുഹ്ഫ).
മറ്റൊരു കാര്യം കൂടി ഉണർത്തുന്നു . സ്വപ്ന സ്ഖലനം ഉണ്ടായാൽ ചില സമയങ്ങളിൽ നമ്മൾ കിടക്കുന്ന സ്ഥലത്തും അതിന്റെ അടയാളങ്ങളോ , നജസൊ വീഴാറുണ്ട് (ഹനഫി മദ്ഹബ് പ്രകാരം നജസ് തന്നെയാണ്) , അങ്ങനെ ഉള്ളപ്പോൾ നമ്മൾ കുളിച്ചു ശുദ്ധിയായ ശേഷം നമ്മൾ കിടന്ന സ്ഥലം നനഞ്ഞ തുണിയോ , അല്ലെങ്കിൽ മറ്റു സംവിധാനങ്ങളോ ഉപയോഗിച്ച് വൃത്തി ആക്കേണ്ടതുണ്ട് .
No comments:
Post a Comment