Wednesday, 20 February 2019

ജുമുഅ തുടർച്ചയായി ഒഴുവാക്കിയാൽ ഇസ്ലാമില്‍ നിന്ന് പുറത്തു പോകുമോ ?എന്താന്ന് വിധി




മനപ്പൂര്‍വ്വം(കാരണമില്ലാതെ)ജുമുഅ ഉപേക്ഷിക്കല്‍ വന്‍കുറ്റമാണ്.അവര്‍ മുനാഫിഖാണന്നും ,അവരുടെ ഹൃദയത്തില്‍ അല്ലാഹു മുദ്രവെക്കുമെന്നും ഹദീസിലുണ്ട്....

നബി സ)പറഞ്ഞു;മതിയായ കാരണങ്ങളില്ലാതെ ഏതൊരാള്‍ ജുമുഅ ഒഴിവാക്കിയോ അവന്‍ കപട വിശ്വാസിയാണന്ന് ഒരു ഏടില്‍ രേഖപ്പെടുത്തും.ആ ഏട്പിന്നെഒരിക്കലും തിരുത്തപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യന്നതല്ല...(മിശ്ക്കാത്തുല്‍ മസാബീഹ്.)

നബി സ)പറഞ്ഞു;മനപ്പൂര്‍വ്വം തുടര്‍ച്ചയായി മൂന്ന് ജുമുഅ ഉപേക്ഷിക്കുന്നവരുടെ ഹൃദയത്തില്‍ അല്ലാഹു മുദ്രവെക്കുന്നതാണ്...(അബൂദാവൂദ് ,തിര്‍മുദീ)

നബി സ)പറഞ്ഞു;ജുമുഅ മുസ്ലീങ്ങളുടെ പെരുന്നാളാണ്.രോഗികള്‍,യാത്രക്കാര്‍ ,അടിമകള്‍ ,സ്ത്രീകള്‍ ഒഴികയുളവര്‍ തുടര്‍ച്ചയായി മൂന്ന് ജുമുഅ ഒഴിവാക്കിയാല്‍ അവരുടെ ഹൃദയത്തില്‍ അല്ലാഹു കറുത്ത മുദ്രയടിക്കുന്നതാണ്...(ഇബ്നുമാജ)

ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കേണ്ടത് ജുമുഅ കാരണം കൂടാതെ ഉപേക്ഷിക്കരുതന്നും ,ഉപേക്ഷിക്കുന്നവന്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലാ എന്നുമാണ്.അവന്‍ ഫാസിഖായതിനാല്‍ അവനെ സാക്ഷിക്ക് പറ്റൂല. ജുമുഅക്ക് വരാത്തവര്‍ കാഫിറാകുമെന്നോ,ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമന്നോ ഇതിനര്‍ത്ഥമില്ല...മറിച്ച് അവന്‍ ഈമാന്‍ അപൂര്‍ണ്ണമായവാനാകും എന്ന്മനസ്സിലാക്കാം..

No comments:

Post a Comment