Tuesday, 19 February 2019

ഹജ്ജ് കഴിഞ്ഞ് വന്നയാളെ ആദ്യമായി കാണുമ്പോൾ എന്താണ് ചെയ്യേണ്ടത്





സലാം പറഞ്ഞ് മുസ്വാഫഹത് ചെയ്യുക.

ആലിംഗനം ചൈത് രണ്ടു കണ്ണുകൾക്കിടയിൽ ചുംബിക്കുക.

ശേഷം ഈ ദിക്ർ ചൊല്ലുക.

قَبِلَ اللهُ حَجَّكَ، وَغَفَرَ ذَنْبَكَ، وَأَخْلَفَ نَفَقَتَكَ

ഹാജിയോട് ദുആ ചെയ്യാൻ പറയുക. കാരണം, ഹാജിയുടെ ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്.

ഉമർ(റ) പറഞ്ഞു: ഒരു ഹാജി ഹജ്ജ് ചെയ്തത് മുതൽ റബീഉൽ അവ്വൽ 20 വരെ ആർക്കൊക്കെ വേണ്ടിയാണോ പൊറുക്കലിനെ തേടുന്നത് അവർക്ക് പൊറുക്കപ്പെടുന്നതാണ്.

ഒരാൾ ഹജ്ജ് കഴിഞ്ഞ് വന്നാൽ അയാൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നതിന് മുമ്പായി, മുൻഗാമികളായ മഹാന്മാർ ആ ഹാജിയെ കൊണ്ട് ദുആ ചെയ്യിപ്പിക്കാറുണ്ടായിരുന്നു.

إحياء علوم الدين للإمام الغزالي رحمه الله، ص: ١/٢٤١_
الإيضاح في مناسك الحج والعمرة للإمام النووي رحمه الله، ص: ٢٤٧_
_ حاشية الإيضاح لابن حجر الهيتمي رحمه الله، ص: ٢٤٨_

No comments:

Post a Comment