Tuesday, 19 February 2019

എനിക്ക് വുളു ചെയ്യുമ്പോഴും നിസ്കാരത്തിലും ഫാതിഹ ശരിയായോ സുജൂദ് ചെയ്തോ തുടങ്ങിയ സംശയങ്ങൾ .ഞാൻ എന്താണ് ചെയ്യേണ്ടത്




വുളു,കുളി,നിസ്കാരം എന്നീ സന്ദര്‍ഭങ്ങളില്‍ ചിലരിലുണ്ടാകുന്ന പൈശാചിക അസുഖമാണ് വസ്_വാസ് .വസ് വാസുണ്ടാക്കുന്നത് ഖന്‍സബ് എന്ന പേരുളള ശൈത്വാനാണന്ന് ഹദീസില്‍ കാണാം.....

ഉസ്മാനുബ്നു ആസ്വി റ)ഇപ്രകാരം പറഞ്ഞു;അല്ലാഹുവിന്‍റെ പ്രവാചകരേ !എന്‍റെയും എന്‍റെ നിസ്ക്കാരം, ഓത്ത് എന്നിവയുെട ഇടയില്‍ പിശാച് മറയിടുന്നു.തല്‍സമയം നബി സ)പറഞ്ഞു ;അത് 'ഖന്‍സബ്'എന്ന പേരുളള ഒരു ശൈതാനാണ്.അത് നിനക്ക് അനുഭവപ്പെടുന്ന സമയം അതിനെ തൊട്ട് നീ അല്ലാഹുവിനോട് അഭയം തേടുകയും നിന്‍റെ ഇട ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം തുപ്പുകയും ചെയ്യുക''.

ഉസ്മാനുബുനുല്‍ ആസി റ)പറയുന്നു;ഞാന്‍ അപ്രകാരം ചെയ്തു.അത്കാരണമായി അല്ലാഹു എന്നില്‍ നിന്നതിനെ നീക്കം ചൈതു.അതിനാല്‍ നിസ്കാരത്തില്‍ വസ്വാസ് അതികരിച്ചവന്‍

ﺍﻟﻠﻬﻢ ﺍﻧﻲ ﺍﻋﻮﺫﺑﻚ ﻣﻦ ﺷﻴﻂﺎﻥ ﺍﻟﻮﺳﻮﺳﺔ ﺧﻨﺰﺏ 

(അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ ശൈത്വാനില്‍ വസ്_വസതി ഖന്‍സബ്)

'അല്ലാഹുവേ ഖന്‍സബ് എന്ന വസ്വാസിന്‍റെ പിശാചിനെ തൊട്ട് ഞാന്‍ നിന്നോട് അഭയം തേടുന്നു 'എന്ന് മൂന്ന് പ്രാവശ്യം പറയണം.

ഉസ്താദ് അബുല്‍ ഹസന്‍ ശാദുലി റ)തന്‍റെ ശിഷ്യന്‍മാര്‍ക്ക് വസ്_വാസില്‍ നിന്ന് രക്ഷക്കിട്ടാന്‍ ഇപ്രകാരം പഠിപ്പിച്ചിരുന്നു.വസ് വസത്ത് അനുഭവപ്പെടുന്നവന്‍ അവന്‍റെ വലത്തേ കൈയ്യിനെ നെഞ്ചില്‍ വെച്ച് കൊണ്ട്

'ﺳﺒﺤﺎﻥ ﺍﻟﻤﻠﻚ ﺍﻟﻘﺪﻭﺱ ﺍﻟﺨﻠﺎﻕ ﺍﻟﻔﻌﺎﻝ' 

'സുബ്ഹാനല്‍ മലികില്‍ ഖുദ്ധൂസീല്‍ ഖല്ലാഖില്‍ ഫആല്‍ 'എന്ന്ഏഴ് പ്രാവശ്യം പറയുകയും ശേഷം 

ﺍﻥ ﻳﺸأ ﻳﺬﻫﺒﻜﻢ ﻭﻳﺄﺕ ﺑﺨﻠﻖ ﺟﺪﻳد ﻭﻣﺎ ﺫﻟﻚ ﻋﻠﻲ ﺍﻟﻠﻪ ﺑﻌﺰﻳﺰ 

'ഇന്‍യഷഅ് യുദ്ഹിബുകും വയഅ്തി ബി ഖല്‍ഖീന്‍ ജദീദിന്‍ വമാ ദാലിക അലല്ലാഹി യസീര്‍ 'എന്ന് പറയണം.....

നിസ്ക്കാരത്തില്‍ വസ്_വാസുണ്ടാകാതിരിക്കാന്‍ തക്ബീറത്തുല്‍ ഇഹ്റാമിനു മുമ്പ് ഈ ദിക്ര്‍ ചൊല്ലുക.....

(ഈ വിവരണം ഇആനത്,ബുജൈരിമി പോലയുളള ഗ്രന്ഥങ്ങളില്‍ കാണാം)

No comments:

Post a Comment