Wednesday, 20 February 2019

സംസം വെള്ളം കുടിക്കുമ്പോൾ എണീറ്റ് നിന്ന് കുടിക്കേണ്ടതുണ്ടോ



കുടിക്കുന്നതും തിന്നുന്നതുമെല്ലാം ഇരുന്ന് കൊണ്ടായിരിക്കണം എന്നതാണ് സുന്നത്ത്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങളില്‍ ഒരാളും തന്നെ നിന്നു കൊണ്ട് കുടിക്കുകയേ അരുത് ...(മുസ്‌ലിം) സംസം വെള്ളം കുടിക്കുമ്പോഴും ഇത് തന്നെയാണ് വിധി...

എന്നാല്‍, റസൂല്‍ *ﷺ* നിന്ന് കൊണ്ട് സംസം കുടിച്ചതായി മറ്റൊരു ഹദീസില്‍ കാണാം. ആ ഹദീസിന്‍റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ പറയുന്നത്, അങ്ങനെ കുടിക്കുന്നത് ആവശ്യമായ ഘട്ടങ്ങളില്‍ അനുവദനീയമാണെന്നും അത് ഹറാം അല്ലെന്നും തെളിയിക്കാന്‍ വേണ്ടിയാണ് നബി *ﷺ* നിന്ന് കൊണ്ട് കുടിച്ചുകാണിച്ചു കൊടുത്തത്, എന്നല്ലാതെ, സംസം കുടിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് അറിയിക്കാനല്ല എന്നാണ്. ശറഹ് മുസ്‌ലിമില്‍ ഇമാം നവവി (റ)യും തുഹ്ഫ പോലോത്ത കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും ഇത് പ്രത്യേകം എടുത്തുപറഞ്ഞതായി കാണാം...

No comments:

Post a Comment