Thursday, 31 July 2025

ഒരു ഇരുത്തം വർദ്ധിപ്പിച്ചും സുജൂദ് വേണ്ടന്നോ

 

''അസ്ർ നിസ്കാരത്തിൽ ഇമാം നാലാം റക്അത്താണെന്ന് ധരിച്ച്, മൂന്നാം റക്അത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നു. `അപ്പോൾ തന്നെ` പിന്നിൽ നിന്നു മഅ്മൂം 'സുബ്ഹാനല്ലാഹ്' ചൊല്ലിയപ്പോൾ ഇമാം എഴുന്നേറ്റ് ഒരു റക്അത്ത് നിസ്കരിച്ചു. പിന്നെ സഹ്'വിൻ്റെ സുജൂദ് ചെയ്തു സലാം വീട്ടി, ഈ വിഷയത്തിലെ മസ്അല എന്താണ്?

ചോദ്യത്തിന്ഈ മസ്അലമിൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തില്ല. ഇവിടെ റക്അത്ത് കൂടുതലാകാൻ ഒരു സാധ്യതയും ഇല്ലല്ലോ. അല്പസമയം സംശയത്തിലായി എന്നത് പ്രശ്നമല്ല. [ ഫത്ഹുൽ മുഈൻ ] '' എന്നു മറുപടി കണ്ടു.

ഒരു ഇരുത്തം വർദ്ദിപ്പിച്ചിട്ടും സഹ്'വിൻ്റെ സുജൂദ് വേണ്ടേ?

വേണ്ട. കേവലം ഒരു ഇരുത്തം വർദ്ദിപ്പിക്കൽ തന്നെ അവിടെ ഇല്ല. പ്രത്യുത, സുന്നത്തായ ഒരു ഇസ്തിറാഹത്തിൻ്റെ ഇരുത്തമായി പരിഗണിക്കാവുന്ന ഇരുത്തമാണ് ഉണ്ടായത്. അതു മന: പൂർവ്വം ചെയ്താൽ തന്നെ നിസ്കാരം ബാത്വിലാവില്ല. അപ്പോൾ മറന്ന് ചെയ്താൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തുമില്ല. അതാണ് മറുപടിയാൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തില്ല എന്നു എഴുതിയത് . അതാണ് സ്വവാബ് .

ഇനി ആ ഇരുത്തം ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിൻ്റെ കണക്കിനേക്കാൾ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തുണ്ട്. കാരണം മന:പൂർവ്വം ഇരുത്തം ദീർഘിപ്പിക്കൽ നിസ്കാരത്തെ ബാത്വിലാക്കുന്ന കാര്യമാണ് ( ശർഹുൽ മുഹദ്ദബ് 4/138)

രണ്ടു സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തത്തിൻ്റെ കണക്ക് [ قدر ] തന്നെയാണ് ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിൻ്റെ കണക്കും .[ ജമൽ :1/405, 1/380 ]

 ﺃﻣﺎ ﺇﺫا ﺟﻠﺲ ﺑﻌﺪ اﻟﺴﺠﺪﺗﻴﻦ ﻓﻲ اﻟﺮﻛﻌﺔ اﻷﻭﻟﻰ ﺃﻭ اﻟﺜﺎﻟﺜﺔ ﻣﻦ ﺭﺑﺎﻋﻴﺔ ﻭﻗﺮﺃ اﻟﺘﺸﻬﺪ ﺃﻭ ﺑﻌﻀﻪ ﻧﺎﺳﻴﺎ ﺛﻢ ﺗﺬﻛﺮ ﻓﻴﻘﻮﻡ ﻭﻳﺴﺠﺪ ﻟﻠﺴﻬﻮ ﻷﻧﻪ ﺯاﺩ ﻗﻌﻮﺩا ﻃﻮﻳﻼ ﻓﻠﻮ ﻟﻢ ﻳﻄﻞ ﻗﻌﻮﺩﻩ ﻟﻢ ﻳﺴﺠﺪ ﻭاﻟﺘﻄﻮﻳﻞ ﺃﻥ ﻳﺰﻳﺪ ﻋﻠﻲ ﻗﺪﺭ ﺟﻠﺴﺔ اﻻﺳﺘﺮاﺣﺔ ﻫﻜﺬا ﻗﺎﻟﻪ اﻟﺸﻴﺦ ﺃﺑﻮ ﺣﺎﻣﺪ ﻭاﻟﺒﻨﺪﻧﻴﺠﻲ ﻭاﻟﻘﺎﺿﻲ ﺃﺑﻮ اﻟﻄﻴﺐ ﻭﺟﻤﻴﻊ اﻷﺻﺤﺎﺏ ( شرح المهذب : ٤ / ١٣٨ )


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

തെമ്മാടി, മുസ്'ലിമായ മുബ്തദിഅ് എന്നിവർക്ക് സലാം പറയുന്നതിൻ്റെയും അവൻ സലാം പറഞ്ഞാൽ മടക്കുന്നതിൻ്റെയും ഇസ്'ലാമിക കാഴ്ചപ്പാടെന്ത്?

 

ഫാസിഖ് [തെമ്മാടി] മുബ്തദിഅ് [മുസ്'ലിമായ പുത്തൻവാദി] എന്നിവർക്ക് സലാം പറയൽ സുന്നത്തില്ല .മാത്രമല്ല, പരസ്യ തമ്മാടിക്ക് സലാം പറയാതിരിക്കൽ സുന്നത്തുണ്ട്.സലാം പറയൽ ഖിലാഫുൽ ഔലയാണ്. അപ്പോൾ സലാം പറയാതിരുന്നാൽ പ്രതിഫലം ലഭിക്കും. 

പരസ്യ തെമ്മാടിയല്ലെങ്കിൽ സലാം പറയൽ മുബാഹാണ് സുന്നത്തില്ല. 

ഫാസിഖിനും പുത്തൻ വാദിക്കും സലാം പറയാതിരുന്നാൽ വല്ല നാശവും ഭയമുണ്ടെങ്കിലും മറ്റു കാരണങ്ങൾ ഉണ്ടങ്കിലും സലാം പറയണം (തുഹ്ഫ: 9/27) ' തനിക്കു ലഭിക്കുന്ന ചെലവ് നഷ്ടപ്പെടൽ' ഒരു കാരണമാണ് ( ഹാശിയത്തുന്നിഹായ, ശർവാനി :9/227)

സലാം മടക്കൽ

ഫാസിഖ് , മുബ്തദിഅ് എന്നിവർ സലാം ചൊല്ലിയാൽ മടക്കാതിരിക്കുന്നതിൽ زجر (അവരെയോ മറ്റുള്ളവരെയോ ഫിസ്ഖിൽ നിന്നും ബിദ്അത്തിൽ നിന്നും അകറ്റാൻ കഴിയുമെങ്കിൽ ) ഉണ്ടെങ്കിൽ മടക്കൽ നിർബന്ധമില്ല ( ജമൽ :5/184,തുഹ്ഫ: 9/224)

 (يسن اﺑﺘﺪاﺅﻩ) ﺑﻪ ﻋﻨﺪ ﺇﻗﺒﺎﻟﻪ ﺃﻭ اﻧﺼﺮاﻓﻪ ﻋﻠﻰ ﻣﺴﻠﻢ ﻟﻠﺨﺒﺮ ..ﺇﻻ ﻋﻠﻰ ﻓﺎﺳﻖ، ﺑﻞ ﻳﺴﻦ ﺗﺮﻛﻪ ﻋﻠﻰ ﻣﺠﺎﻫﺮ ﺑﻔﺴﻘﻪ ﻭﻣﺮﺗﻜﺐ ﺫﻧﺐ ﻋﻈﻴﻢ ﻟﻢ ﻳﺘﺐ ﻣﻨﻪ ﻭﻣﺒﺘﺪﻉ ﺇﻻ ﻟﻌﺬﺭ ﺃﻭ ﺧﻮﻑ ﻣﻔﺴﺪﺓ، 

 ﻗﻮﻟﻪ ﻭﺇﻻ ﻋﻠﻰ ﻓﺎﺳﻖ ﺑﻞ ﻳﺴﻦ ﺗﺮﻛﻪ ﺇﻟﺦ) ﻣﻔﺎﺩﻩ ﺃﻧﻪ ﺇﻥ ﻛﺎﻥ ﻣﺨﻔﻴﺎ ﻻ ﻳﺴﻦ اﺑﺘﺪاﺅﻩ ﺑﺎﻟﺴﻼﻡ ﺑﻞ ﻳﺒﺎﺡ ﻭﺇﻥ ﻛﺎﻥ ﻣﺠﺎﻫﺮا ﻳﺴﻦ ﺗﺮﻙ اﻟﺴﻼﻡ ﻋﻠﻴﻪ ﻭاﺑﺘﺪاﺅﻩ ﺑﻪ ﺧﻼﻑ اﻷﻭﻟﻰ اﻩـ ﻋ ﺷ.

 (ﻗﻮﻟﻪ ﻭﻣﺒﺘﺪﻉ) ﺃﻱ: ﻟﻢ ﻳﻔﺴﻖ ﺑﺒﺪﻋﺘﻪ اﻩـ ﻋ ﺷ (ﻗﻮﻟﻪ ﺇﻻ ﻟﻌﺬﺭ ﺇﻟﺦ) ﻳﻨﺒﻐﻲ ﺭﺟﻮﻋﻪ ﻟﻠﺠﻤﻴﻊ ﻭﻣﻨﻪ ﺧﻮﻓﻪ ﺃﻥ ﻳﻘﻄﻊ ﻧﻔﻘﺘﻪ اﻩـ ﻋ ﺷ.

ﻭﻻ ﻳﻠﺰﻣﻪ رد ﺳﻼﻡ ﻓﺎﺳﻖ ﺃﻭ ﻣﺒﺘﺪﻉ ﺯﺟﺮا ﻟﻪ ﺃﻭ ﻟﻐﻴﺮﻩ ﻭﺇﻥ ﺷﺮﻉ ﺳﻼﻣﻪ اﻩـ ﺣﺞ




ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

വഫാത്തിൻ്റെ ഇദ്ദയിൽ മരണം

 

കഫൻ തുണിയിൽ സുഗന്ധം ഉപയോഗിക്കൽ സുന്നത്താണല്ലോ.എന്നാൽ, ഭർത്താവ് മരണപ്പെട്ടതിൻ്റെ പേരിൽ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ മരണപ്പെട്ടാൽ അവളുടെ കഥൻ തുണിയിൽ സുഗന്ധം ഉപയോഗിക്കൽ സുന്നത്തുണ്ടോ?

ഇല്ല, സുന്നത്തില്ല .മാത്രമല്ല, സുഗന്ധം ഉപയോഗിക്കൽ കറാഹത്താണ്. ഹറാമാണെന്ന അഭിപ്രായം ഉണ്ട്, [ തുഹ്ഫ: ശർവാനി: 3/122, നിഹായ, ഹാശിയത്തുന്നിഹായ :2/454)

ﻭﺗﻄﻴﺐ اﻟﻤﻌﺘﺪﺓ ﺇﻟﺦ) ﺃﻱ ﻻ ﻳﺤﺮﻡ ﺗﻄﻴﻴﺒﻬﺎ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﻭﻳﻨﺒﻐﻲ ﻛﺮاﻫﺘﻪ ﺧﺮﻭﺟﺎ ﻣﻦ اﻟﺨﻼﻑ ( شرواني : ٣ / ١٢٢, حاشية النهاية: ٢ / ٢٥٤ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


ത്വലാഖിൻ്റെ ഇദ്ദയിൽ ഭർത്താവിൻ്റെ മരണം

 

ഒരാൾ തൻ്റെ ഭാര്യയെ ഒരു ത്വലാഖ് ചൊല്ലി. അതിൻ്റെ പേരിൽ അവൾ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കേ ഭർത്താവ് മരണപ്പെട്ടാൽ അവൾക്ക് ഭർത്താവിൻ്റെ സ്വത്തിൽ അവകാശമുണ്ടാകുമോ? അവളുടെ കുടുംബം ഭാര്യയുടെ അവകാശം കിട്ടണമെന്ന് വാദിക്കുന്നു. എന്നാൽ ത്വലാഖ് ചൊല്ലപ്പെട്ടത് കൊണ്ട് ഭാര്യയല്ലന്നും അനന്തര സ്വത്തിന് അവൾ അർഹതയല്ലന്നും ഭർത്താവിൻ്റെ കുടുംബം വാദിക്കുന്നു, ആരുടെ വാദമാണ് ശരി ?


ഭാര്യയുടെ കുടുംബത്തിൻ്റെ വാദമാണ് ശരി. ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടതിൻ്റെ പേരിൽ ഇദ്ദ നിർബന്ധമായവൾക്ക് അവളുടെ ഇദ്ദയുടെ കാലത്ത് ഭർത്താവ് മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ അനന്തര സ്വത്തിൽ അവൾക്ക് അവകാശം ഉണ്ട്. സ്വത്ത് ലഭിക്കുന്ന വിഷയത്തിൽ അവൾ ഭാര്യയെ പോലെയാണ്.( ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/342 )

ഭർത്താവിന് മക്കളില്ലെങ്കിൽ നാലിലൊന്നും ഭർത്താവിന് മക്കളുണ്ടെങ്കിൽ എട്ടിലൊന്നുമാണ് ഭാര്യയുടെ അവകാശം. അപ്പോൾ പ്രസ്തുത ഭാര്യക്ക് ഭർത്താവിൻ്റെ കുടുംബം അവകാശം കൊടുക്കണം.

ഇനി , ഈ മസ്അലയിൽ ഇദ്ദക്കാലത്ത് ഭാര്യയാണ് മരിച്ചതെങ്കിൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്. ഭാര്യക്ക് മക്കളില്ലെങ്കിൽ സ്വത്തിൻ്റെ പകുതിയും മക്കളുണ്ടെങ്കിൽ നാലിലൊന്നുമാണ് ഭർത്താവിൻ്റെ അവകാശം .

സംഗ്രഹം

  1. ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടവളുടെ ഭർത്താവ് അവളുടെ ഇദ്ദ കാലത്ത് മരണപ്പെട്ടാൽ ഭർത്താവിൻ്റെ സമ്പത്തിൽ അവൾക്ക് അവകാശമുണ്ട്.
  2. അവളുടെ ഇദ്ദ കാലത്ത് അവൾ മരിച്ചാൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്.

 ﻭﻫﻲ [ الرجعية ] ﻛﺎﻟﺰﻭﺟﺔ، ﺑﺪﻟﻴﻞ ﺻﺤﺔ اﻟﺘﻮاﺭﺙ ﺑﻴﻨﻬﻤﺎ ﻟﻮ ﻣﺎﺕ ﺃﺣﺪﻫﻤﺎ ﻓﻲ ﻫﺬﻩ اﻟﻌﺪﺓ [ اعانة الطالبين 3/342 ]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


ഇമാമിൻ്റെ സുജൂദ്, പള്ളിയിൽ പ്രശ്നമായി

 

ഞങ്ങളുടെ നാട്ടിൽ അസ്ർ നിസ്കാരത്തിൽ ഇമാം നാലാം റക്അത്താണെന്ന് ധരിച്ച്, മൂന്നാം റക്അത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നു. അപ്പോൾ തന്നെ പിന്നിൽ നിന്നു മഅ്മൂം 'സുബ്ഹാനല്ലാഹ്' ചൊല്ലിയപ്പോൾ ഇമാം എഴുന്നേറ്റ് ഒരു റക്അത്ത് നിസ്കരിച്ചു. പിന്നെ സഹ്'വിൻ്റെ സുജൂദ് ചെയ്തു സലാം വീട്ടി, നിസ്കാര ശേഷം ചില മഅ്മൂമുകൾ സഹ്'വിൻ്റെ സുജൂദിൻ്റെ ആവശ്യമില്ലെന്നും മറ്റു ചിലർ സഹ്'വിൻ്റെ സുജൂദ് സുന്നത്തുണ്ടെന്നും വാദിച്ചു. അങ്ങനെ അതൊരു സംസാര വിഷയമായി. ഈ വിഷയത്തിലെ മസ്അല എന്താണ്?


ഈ മസ്അലമിൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തില്ല. ഇവിടെ റക്അത്ത് കൂടുതലാകാൻ ഒരു സാധ്യതയും ഇല്ലല്ലോ. അല്പസമയം സംശയത്തിലായി എന്നത് പ്രശ്നമല്ല. [ ഫത്ഹുൽ മുഈൻ ]

*ﻭﺃﻣﺎ ﻻ ﻳﺤﺘﻤﻞ ﺯﻳﺎﺩﺓ ﻛﺄﻥ ﺷﻚ ﻓﻲ ﺭﻛﻌﺔ ﻣﻦ ﺭﺑﺎﻋﻴﺔ ﺃﻫﻲ ﺛﺎﻟﺜﺔ ﺃﻡ ﺭاﺑﻌﺔ؟ ﻓﺘﺬﻛﺮ ﻗﺒﻞ اﻟﻘﻴﺎﻡ ﻟﻠﺮاﺑﻌﺔ ﺃﻧﻬﺎ ﺛﺎﻟﺜﺔ ﻓﻼ ﻳﺴﺠﺪ ﻻﻥ ﻣﺎ ﻓﻌﻠﻪ ﻣﻨﻬﺎ ﻣﻊ اﻟﺘﺮﺩﺩ ﻻ ﺑﺪ ﻣﻨﻪ ﺑﻜﻞ ﺗﻘﺪﻳﺮ* [ فتح المعين ]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

തുഹ്ഫക്ക് എതിരായി ഫത് വ പാടില്ലന്ന് ഇമാം കുർദി(റ) പറഞ്ഞിട്ടുണ്ടന്നു ചിലർ പറയുന്നു, വസ്തുതയെന്ത്?

 

ഇല്ല ,ഇമാം കുർദി(റ) അങ്ങനെ പറഞ്ഞിട്ടില്ല. 

തുഹ്ഫക്കും നിഹായക്കും എതിരായി ഫത്'വ പാടില്ലന്ന ചിലരുടെ അടിസ്ഥാന രഹിതമായ വാദത്തെ ഖണ്ഡിക്കാൻ വേണ്ടി ഇമാം കുർദി(റ) ഉദ്ധരിച്ചത് തൻ്റെ വാദമായി പലരും തെറ്റിദ്ധരിച്ചു. പല ഉന്നതരും ഇങ്ങനെ തെറ്റിദ്ധരിച്ചു ഉദ്ധരിച്ചത് അത്ഭുതം ഉളവാക്കുന്നുണ്ട്. 

ശൈഖ് സഈദ് സുൽബുൽ (റ) വിൻ്റെ വാദം ഖണ്ഡിക്കാൻ വേണ്ടി ഇമാം കുർദി(റ) ഇങ്ങനെ ഉദ്ധരിക്കുന്നു:

ان الأئمة قد اتفقوا على ان المعول عليه والمأخوذ به كلام الشبخ ابن حجر والرملي في التحفة والنهاية

(الفوائد المدنية: ٤٤

''അവലംബിക്കേണ്ടത് ശൈഖ് ഇബ്നു ഹജർ(റ) ശൈഖ് റംലി (റ) എന്നിവർ തുഹ്ഫയിലും നിഹായയിലും പറഞ്ഞതാണെന്ന് മദ്ഹബിലെ ഇമാമുകൾ ഏകോപിച്ചിട്ടുണ്ട്.(അൽ ഫവാഇദ്: പേജ്: 44)

ശൈഖ് സഈദ്(റ)വിൻ്റെ ഈ വാദത്തെ നീണ്ട ചർച്ചക്ക് ശേഷമാണ് ഇമാം കുർദി(റ) ഖണ്ഡിക്കുന്നത്.  പേജ് 44 ൽ വാദം കൊണ്ട് വന്ന് പേജ് 210 ലാണ് അതിനെ പൊളിച്ചിടുന്നത്.

അതിങ്ങനെ:

   وأما ما ذكره من عدم جواز الإفتاء والحكم بما يخالفهما فلا يظهر وجهه وأغرب من ذلك حكاية الإتفاق عليه

(الفوائد المدنية: ٢١٠)

തുഹ്ഫക്കും നിഹായക്കും എതിരായി ഫത് വയും വിധിയും അനുവദനീയമല്ലന്നു ശൈഖ് സഈദ് സുൻബുൽ (റ) പറഞ്ഞതിന് ഒരു ന്യായവും വ്യക്തമാകുന്നില്ല. ഇതിനേക്കാൾ ആശ്ചര്യമാണ്, ഇക്കാര്യത്തിൽ ഏകോപനമുണ്ടെന്ന് സഈദ് സുൻബുൽ (റ) പറഞ്ഞത് (അൽ ഫവാഇദ്: പേജ്: 210 )

ഇമാം കുർദി(റ) ഖണ്ഡന വാദം തൻ്റെ ഗ്രന്ഥത്തിൻ്റെ 44-ാം പേജിലും അതിൻ്റെ ഖണ്ഡനം 210-ാം പേജിലുമാണ് കൊണ്ടുവന്നത്. ഒരാളുടെ വാദം കൊണ്ട് വന്ന് ഇത്രയും സുദീർഘമായ ചർച്ചയ്ക്കുശേഷം അതിനെ ഖണ്ഡിക്കുന്ന രീതി ഒരു പക്ഷേ ,ഈ ഗ്രന്ഥത്തിൻ്റെ മാത്രം പ്രത്യേകതയായിരിക്കും.   

കൈപറ്റ ഉസ്താദിൻ്റെ സേവനം

പേജ് 44 ലെ വാദം എടുത്തുദ്ധരിച്ച് 210 ലെ ഖണ്ഡനം കാണാത്ത ചില'' മുഹശ്ശി''കൾ പ്രസ്തുത വാദം ഇമാം കുർദി(റ)വിൻ്റെതായി തെറ്റിദ്ധരിച്ചത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാകാം മർഹൂം കൈപറ്റ ബീരാൻ കുട്ടി മുസ് ലിയാർ (റ) തൻ്റെ رسالة التنبيه എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ '' 44-ാം പേജിലെ വാദവും 210-ാം പേജിലെ ഖണ്ഡനവും അടുത്തടുത്ത് നൽകിയത്'' .



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

സുബ്ഹിനും മഗ്'രിബിനും ഇമാം തിരിഞ്ഞിരിക്കൽ

 

സുബ്ഹ് , മഗ്'രിബ് എന്നീ നിസ്കാര ശേഷം ഇമാം لاإله إلا الله وحده لا شريك له له الملك وله الحمد يحيى ويميت وهو على كل شيئ قدير എന്ന ദിക്ർ പത്ത് തവണ ചൊല്ലേണ്ടത് സലാം വീട്ടിയ അതേ ആകൃതിയിൽ ഇരിന്നു കൊണ്ടാണോ അതോ തിരിഞ്ഞിരുന്ന ശേഷമോ? രണ്ടു രീതിയിലും ഉസ്താദുമാർ ചെയ്യാറുണ്ട്.

രണ്ടു രീതിയിലും ചെയ്യാം. രണ്ടു രൂപവും ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട്. രണ്ടു രീതിയിൽ ചെയ്യാനും തെളിവിൻ്റെ പിൻബലമുണ്ട്

സുബ്ഹിനും മഗ്'രിബിനും പ്രത്യേകം വാരിദായ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലിയ ശേഷമാണ് തിരിഞ്ഞിരിക്കേണ്ടതെന്നും ഈ ദിക്ർ നിസ്കരിച്ച അതേ രീതിയിലിരുന്നു കൊണ്ടാണു നിർവ്വഹിക്കേണ്ടതെന്നും പല ഫുഖഹാക്കളും വ്യക്തമാക്കിയിട്ടുണ്ട്. അല്ലാമാ ഇബ്നു ഖാസിം തന്റെ ഹാശിയ: 2-105ലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ഇമാം വലഭാഗം മഅ്മൂമുകളിലേക്കും ഇടഭാഗം ഖിബ് ലയിലേക്കുമാക്കി തിരിഞ്ഞിരിക്കുമ്പോൾ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു..' എന്ന ദിക്ർ അങ്ങനെ തിരിഞ്ഞിരുന്ന ശേഷം കൊണ്ടുവന്നാൽ മതിയെന്നും നിസ്കാരാനന്തരം തിരിഞ്ഞിരിക്കാൻ നിർദ്ദേശിക്കപ്പെട്ട ഇമാം അക്കാര്യത്തിൽ ന്യായമായ കാരണമുള്ള വ്യക്തിയാണെന്നും അതിനാൽ തിരിഞ്ഞിരുന്നു ചൊല്ലിയാൽ തന്നെ സമ്പൂർണ്ണ പ്രതിഫലം ഇമാമിനു ലഭിക്കുമെന്നും നിസ്കരിച്ച് അതേരൂപത്തിൽ ഇരുന്ന് പ്രസ്തുത ദിക്ർ നിർവ്വഹിക്കണമെന്നത് തനിച്ചു നമസ്കരിക്കുന്നയാൾക്കും മഅ്മൂമിനും മാത്രം ബാധകമാണെന്നും തർശീഹിൽ (പേജ് :127) വ്യക്തമാക്കിയിട്ടുണ്ട്.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

കാഫിറിൻ്റെ അറവ്

 

കാഫിറിൻ്റെ അറവ് സ്വഹീഹാണെന്നും അവനെ അറവിനു വകാലത്താക്കാമെന്നും ചില ഗ്രന്ഥങ്ങളിൽ (ഉദാ: ശർവാനി: 5/303) കാണുന്നു? അതൊന്നു വിവരിക്കാമോ?

അതേ , വിവരിക്കാം. അറുക്കുന്നവൻ മുസ്ലിമോ മുസ്ലിംകൾക്ക് വിവാഹബന്ധം അനുവദനീയമായ ജൂത - ക്രൈസ്തവരിൽ പെട്ടവരോ ആവണം എന്നതാണ് നിയമം. ഫുഖഹാഅ് അക്കാര്യം ഇങ്ങനെ വിവരിക്കുന്നു:

شرط الذابح أن يكون مسلما أو كتابيا ينكَح 

  ഇവർ അറുത്തത് ഭക്ഷ്യയോഗ്യമാണ്. ഇക്കാര്യം വിശുദ്ധ ഖുർആൻ വിവരിച്ചതാണ്. 

വിവാഹബന്ധം അനുവദനീയമായ ജൂത - ക്രൈസ്തവരാവണമെന്നത് ശ്രദ്ധേയമാണ്. അവരെക്കുറിച്ചാണ് ചില ഗ്രന്ഥങ്ങളിൽ അറവ് വിവരിച്ചുകൊണ്ട് ''കാഫിർ''എന്നു ഫുഖഹാഅ് പ്രസ്താവിച്ചത്. (തുഹ്ഫ: 9/362 കാണുക)

വിവാവ ബന്ധവും അറവുമെല്ലാം അനുവദനീയമായ അഹ് ലു കിതാബിന് ചില നിബന്ധനകൾ മേളിക്കണം. അത്തരക്കാരെ ഇന്നു കണ്ടെത്താനാവില്ല. 

നിബന്ധന ശ്രദ്ധിക്കുക

ഇസ്റാഈലീ വിഭാഗമാണെങ്കിൽ അവരുടെ പിതൃ പരമ്പരയിലെ പ്രഥമപുരുഷൻ ജൂതമതം സ്വീകരിച്ചത് ആ മതം ദുർബലപ്പെട്ട ശേഷമാണെന്ന് അറിയപ്പെടാതിരിക്കണം. ഇസ്റാഈലി അല്ലെങ്കിൽ പിതൃ പരമ്പരയിലെ പ്രഥമപുരുഷൻ തൻ്റെ മതം സ്വീകരിച്ചത് ആ മതം ദുർബലപ്പെടുമുമ്പാണെന്ന് അറിയപ്പെടണം (ഇആനത്ത്: 2/540)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ത്വവാഫിൽ പമ്പേയ്സ്

 

ചെറിയ കുട്ടികളെ ചുമന്ന് കഅ്ബ ത്വവാഫ് ചെയ്യുന്നവർ കുട്ടികളുടെ മൂത്രം , കാഷ്ടം എന്നിവ ശരീരത്തിലാവാതിരിക്കാൻ വേണ്ടി കുട്ടികൾക്ക് പമ്പേയ്സ് ധരിപ്പിക്കാറുണ്ട്. പലപ്പോഴും മൂത്രം , കാഷ്ടം എന്നിവ പാംപേയ്സിൽ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ നജസുള്ള കുട്ടിയെ ചുമന്ന് ത്വവാഫു ചെയ്താൽ സ്വഹീഹാകുമോ? 

സ്വഹീഹാവില്ല. ശരീരവും വസ്ത്രവും സ്ഥലവും നജസിൽ നിന്നു ശുദ്ധിയാകണമെന്നത് ത്വവാഫിൽ നിബന്ധനയാണ്. അതിനാൽ നജസുള്ള പമ്പേയ്സ് ധരിച്ച കുട്ടികളെ ചുമന്നുകൊണ്ട് ത്വവാഫ് ശരിയാവുകയില്ല. തുഹ്ഫ: 4/72 ൽ നിന്നു ഇക്കാര്യം ബോധ്യപ്പെടും.

പ്രസ്തുത കുട്ടിയെ ചുമന്നു സഅ് യ് ചെയ്താൽ സ്വഹീഹാകുമോ?

സഅ് യിൽ ശുദ്ധി നിബന്ധനയില്ലാത്തത് കൊണ്ട് സഅ് യ് സ്വഹീഹാകും . തുഹ്ഫ: 4/ 101 കാണുക)

കുട്ടിയുടെ ഹജ്ജ് , ഉംറയുടെ ത്വവാഫിൻ്റെ ഭാഗമായി കുട്ടിയെ കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ പമ്പേയ്സ് ധരിപ്പിച്ചാൽ ഫിദ് യ നിർബന്ധമാകുമോ?

അതേ , ആൺകുട്ടിയാണെങ്കിൽ ഫിദ് യ നിർബന്ധമാകും. ചുറ്റിത്തുന്നപ്പെട്ടത് ധരിപ്പിച്ചുവെന്നതാണ് ഫിദ് യ നിർബന്ധമാകാൻ കാരണം. 

പുരുഷനു - കുട്ടിയാണെങ്കിലും - ചുറ്റിത്തുന്നപ്പെട്ടത് ധരിക്കാൻ പാടില്ലന്നതും ധരിച്ചാൽ ഫിദ് യ നിർബന്ധമാണെന്നതും പ്രസിദ്ധമാണല്ലോ. 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ഭക്ഷണം കഴിച്ച ശേഷം വിരൽ ഉറുഞ്ചൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ ഏതു വിരലാണു ആദ്യം ഉറുഞ്ചേണ്ടത്?

 

ഭക്ഷണം കഴിച്ച ശേഷം വിരലുകൾ ഊമ്പൽ സുന്നത്തുണ്ട്. മൂന്ന് വിരലുകൾ കൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത്. ആവശ്യമായി വന്നാൽ അഞ്ച് വിരലും ഉപയോഗിക്കാം.

നബിﷺസാധാരണ മൂന്നു വിരലുകൾ കൊണ്ടായിരുന്നു ദക്ഷണം കഴിച്ചിരുന്നത്. അപൂർവ്വമായി അഞ്ചു വിരലുകളും ഉപയോഗിച്ചിരുന്നു (മിർഖാത്ത്)

ആദ്യം ഉറുഞ്ചേണ്ടത് നടു വിരൽ ശേഷം ചൂണ്ടാണി വിരൽ പിന്നെ തള്ള വിരൽ. ഇതാണു തിരുചര്യ. ( അഷ്റഫുൽ വസാഇൽ ,ഫത്ഹുൽ ബാരി 9/579)

أن الملعوق ثلاث أصابع، كما بينته الرواية الآتية وأن اللعق ثلاث لكل من تلك الثلاث، كما بينته هذه الرواية ولهذا تجتمع الروايتان من غير إخراج للأولى عن ظاهرها بأصابعه الثلاث: الإبهام، والسبابة والوسطى، يبدأ بالوسطى، لأنها أكثر تلويثا إذ هى أطول، فيبقى فيها من الطعام أكثر من غيرها، ولأنها لطولها أول ما تنزل الطعام، ثم بالسبابة، ثم بالإبهام لخبر الطبرانى فى الأوسط

(أشرف الوسائل إلى فهم الشمائل)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


നിസ്കാരത്തിൽ ഓതേണ്ട സൂറത്തുകൾ

 

അഞ്ചു വഖ്ത് നിസ്കാരങ്ങളിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ എന്നു തലവാചകം നൽകി കൊണ്ട് ഫർളു നിസ്കാരങ്ങളിൽ ഓരോ ദിവസത്തിലും ഓതേണ്ട നിർണിത സൂറത്തുകൾ വിവരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്.ഓരോ ദിവസത്തിലും അഞ്ചു വഖ്തിലും ഓതൽ സുന്നത്തായി നിർണിത സൂറത്തുകൾ ശാഫിഈ മദ്ഹബിൽ സ്ഥിരപ്പെട്ടിട്ടുണ്ടോ?

  

അഞ്ചു വക് 'ത് നിസ്കാരത്തിലും നിർണിത സൂറത്ത് ഓതൽ സുന്നത്തുള്ളതായി ശാഫിഈ മദ്ഹബിൽ സ്ഥിരപ്പെട്ടിട്ടില്ല.അതിനാൽ വാട്സാപ്പിൽ സന്ദേശത്തിലുള്ള പലതും മദ്ഹബിനു എതിരാണ്.

ശൈഖ് ബാഫഖീഹ് (റ) പ്രസ്താവിക്കുന്നു:-

لم أقف في كتب الحديث والفقه والتصوف على ندب سور مخصوصة في الصلوات الخمس وغيرها سوى ما ذكروا في مغرب ليلة الجمعة وعشائها وصبحها وصلاة الجمعة من السور المشهورة وفي ليلة السبت من ندب المعوذتين

അഞ്ചു വഖ്ത് നിസ്കാരത്തിലും മറ്റു നിസ്കാരങ്ങളിലും നിർണിത സൂറത്തുകൾ ഓതൽ സുന്നത്തുള്ളതായി ഹദീസിൻ്റെയോ ഫിഖ്ഹിൻ്റെയോ തസ്വവ്വുഫിൻ്റെയോ കിതാബുകളിൽ ഞാൻ കണ്ടിട്ടില്ല.വെള്ളിയാഴ്ച രാത്രിയിലെ മഗ്'രിബിലും ഇശാഇലും വെള്ളിയാഴ്ച സുബ്ഹിലും ശനിയാഴ്ച മഗ്'രി ബിലും ഓതൽ സുന്നത്തായി വന്ന പ്രസിദ്ധ സൂറത്തുകൾ ഒഴികെ. ( ബിഗ് യ)

നിസ്കാരത്തിൽ സൂറത്തുകൾ ഓതുമ്പോൾ ( പ്രത്യേകം ഓതൽ സുന്നത്തുള്ളതായി മദ്ഹബിൽ സ്ഥിരപ്പെട്ടത് ഒഴികെ) ഖുർആനിലെ തർത്തീബും മുവാലാത്തും ശ്രദ്ധിക്കൽ പൊതുവെ സുന്നത്താണ്. ഈ സുന്നത്തിനു എതിരാണ് വാട്സാപ്പിൽ പ്രചരിക്കുന്ന പലതും.(അതു നോക്കുന്നവർക്ക് ബോധ്യപ്പെടും.)

വെള്ളി, ശനി ദിവസങ്ങളിലെ മഗ്'രിബിൽ പ്രത്യേക സൂറത്തുകൾ സുന്നത്തുള്ളതായി നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിലെ മഗ്'രിബുകളിൽ നിർണിത സൂറത്തുകൾ സുന്നത്തുള്ളതായി സ്ഥിരപ്പെട്ടതു കാണുന്നില്ല. ചില സൂഫികൾക്ക് അവർ തിരഞ്ഞെടുത്ത പതിവുകളുണ്ടായിരുന്നു .

ചില നിസ്കാരങ്ങളിൽ നിർണിത സൂറത്തുകൾ ഓതൽ സുന്നത്തുള്ളതായി വന്നിട്ടുണ്ട്. അതു വിവരിക്കാം

വെള്ളിയാഴ്ച സുബ്ഹ്

സമയം വിശാലമാണെങ്കിൽ വെള്ളിയാഴ്ച സുബ്ഹിലെ ആദ്യ റക്അത്തിൽ سورة السجدة യും രണ്ടാം റക്അത്തിൽ سورة الإنسان ഓതൽ സുന്നത്തുണ്ട്. സമയം വിശാലമല്ലെങ്കിൽ ചെറിയ സുറത്തുകളാണ് ഓതേണ്ടത്.(തുഹ്ഫ: 2/ 256)

വെള്ളിയാഴ്ച രാവിൽ

വെള്ളിയാഴ്ച രാവിൽ മഗ്'രിബിൽ ആദ്യ റക്അത്തിൽ الكافرون സൂറത്തും രണ്ടാം റക്അത്തിൽ الإخلاص സൂറത്തും ഓതൽ സുന്നത്തുണ്ട്. (ഫത്ഹുൽ മുഈൻ)

ശനിയാഴ്ച രാവിൽ

ശനിയാഴ്ച രാവിൽ മഗ്'രിബിലെ ഒന്നാം റക്അത്തിൽ سورة الفلق രണ്ടാം റക്അത്തിൽ سورة الناس എന്നിവ ഓതൽ സുന്നത്തുണ്ട്.(ബിഗ് യ , ഇർശാദ്)

മറ്റു ദിവസങ്ങളിലെ മഗ് രിബിൽ പ്രത്യേക , നിർണിത സൂറത്ത് ഓതൽ സുന്നത്തുള്ളതായി സ്ഥിരപ്പെട്ടിട്ടില്ല.

ജുമുഅ: നിസ്കാരം

ജുമുഅ: നിസ്കാരത്തിലെ ആദ്യ റക്അത്തിൽ سورة الجمعةയും രണ്ടിൽ سورة المنافقونയും അല്ലെങ്കിൽ ആദ്യ റക്അത്തിൽ سبح സൂറത്തും രണ്ടിൽ ഹൽ അതാക സൂറത്തും ഓതൽ സുന്നത്തുണ്ട്.

ജുമുഅ: യിൽ ഓതൽ സുന്നത്തുള്ള സൂറത്തുകൾ തന്നെയാണ് ജുമുഅയുടെ ഇശാഇലെ ആദ്യ രണ്ടു റക്അത്തിലും സുന്നത്തുള്ളത്.

വെള്ളിയാഴ്ച സുബ്ഹിൽ സബ്ബിഹ്സ്മ

ഇമാം ഖൽയൂബി (റ) വിവരിക്കുന്നു: വെള്ളിയാഴ്ച സുബ്ഹിൽ سورة السجدةയും سورة الإنسان ഓതുന്നില്ലെങ്കിൽ സബ്ബിഹ്സമയും ഹൽ അതാകയും ഓതണം , അല്ലെങ്കിൽ കാഫിറൂനയും ഇഖ്ലാസും ഓതണം ( ഖൽയൂബി: 1/154)

ഇമാം ഖൽയൂബി (റ) വിവരിച്ചത് മറ്റു ചില ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുമുണ്ട്.

ഇമാം ഖൽയൂബി (റ)വിനെ അനുകരിച്ചാണ് ഇന്നു സാർവ്വത്രികമായി വെള്ളിയാഴ്ച സുബ്ഹിൽ سبح സൂറത്തും ഹൽ അതാകയും ഓതുന്നത്. അല്ലാതെ നമ്മുടെ മദ്ഹബിൽ അതു സുന്നത്തൊന്നുമില്ല .

ഇമാം ഖൽയൂബി (റ) വിൻ്റെ മുമ്പ് ഒരാളും അതു പറഞ്ഞത് കണ്ടിട്ടില്ല. ഇമാം ഖൽയൂബി (റ) പതിനൊന്നാം നൂറ്റാണ്ടിലെ പണ്ഡിതനാണ്. വഫാത്ത്:ഹിജ്റ:1069`



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാത്ത ബദ്'രീങ്ങൾ

 

ബദ്ർ യുദ്ധത്തിൽ പങ്കെടുക്കാത്ത ചില സ്വഹാബികൾക്ക് പങ്കെടുത്ത പുണ്യം തിരുനബി(സ്വ) ഓഫർ ചെയ്തിട്ടുണ്ടല്ലോ. അങ്ങനെയുള്ള ബദ്'രീങ്ങൾ എത്ര പേരുണ്ട്?

എത്ര പേരുണ്ട് എന്നതിൽ അഭിപ്രായ ഭിന്നതയുണ്ട്.ഇമാം ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) എട്ടു പേരെ വിവരിച്ചിട്ടുണ്ട്. അതിങ്ങനെ:

  1. ഉസ്മാനുബ്നു അഫ്ഫാൻ (റ) .തിരു നബിﷺയുടെ മകളും ഉസ്മാൻ (റ) വിൻ്റെ ഭാര്യയുമായ ബീവി റുഖയ്യ (റ) യുടെ രോഗം കാരണം അവരെ പരിപാലിക്കേണ്ടത് അത്യാവശ്യമായതിനാൽ ഉസ്മാൻ(റ)വിന് ഭാര്യയുടെ അടുത്ത് നിൽക്കാൻ നബിﷺ സമ്മതം നൽകി. ആ രോഗത്തിൽ ബദ്ർ യുദ്ധ ദിവസം ബീവി റുഖയ്യ (റ) വഫാതായി.
  2. ത്വൽഹ(റ) .ഖുറൈശികളുടെ കച്ചവട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹത്തെ നബിﷺഅയച്ചതിനാൽ യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല
  3. സഈദുബ്നു സൈദ്(റ) - ത്വൽഹ(റ)വിൻ്റെ കൂടെ ഇദ്ദേഹത്തെയും നബിﷺ അയച്ചിരുന്നു. (ഈ മൂന്നു പേരും മുഹാജിറുകളാണ്)
  4. അബൂ ലുബാബ:(റ) ഇദ്ദേഹത്തെ റൗഹാഅ് എന്ന സ്ഥലത്ത് വെച്ച് നബി ﷺ മദീനയിലേക്ക് തിരിച്ചയച്ചു. മദീനയിലെ ഖലീഫയാക്കുകയും ചെയ്തു.
  5. ആസ്വിമുബ്നു അദിയ്യ് (റ) -അദ്ദേഹത്തെ ' അഹ് ലുൽ ആലിയക്കാരുടെ ഖലീഫയായി നബിﷺനിശ്ചയിച്ചു.
  6. ഹാരിസുബ്നു ഹാത്വിബ് (റ) -അദ്ദേഹത്തെ ബനൂ അംറ് ഖബീലയുടെ ഖലീഫയാക്കി നബിﷺനിയമിച്ചു. 
  7. ഹാരിസുബ്നു സ്വമ്മ (റ) -അദ്ദേഹം റൗഹാഅ് എന്ന സ്ഥലത്ത് വെച്ച് വീണു പരുക്ക് പറ്റി. അങ്ങനെ നബിﷺമദീനയിലേക്ക് തിരിച്ചയച്ചു. 
  8. ഖവ്വാതുബ്നു ജുബൈർ (റ) -അദ്ദേഹത്തിനും ഹാരിസ് (റ)വിനു സംഭവിച്ചതു പോലെ പരുക്ക് പറ്റി.

إﻥ ﺛﻤﺎﻧﻴﺔ ﺃﻧﻔﺲ ﻋُﺪّﻭا ﻓﻲ ﺃﻫﻞ ﺑﺪﺭ ﻭﻟﻢ ﻳﺸﻬﺪﻭﻫﺎ ﻭﺇﻧﻤﺎ ﺿﺮﺏ ﻟﻬﻢ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﻌﻬﻢ ﺑﺴﻬﺎﻣﻬﻢ ﻟﻜﻮﻧﻬﻢ ﺗﺨﻠﻔﻮا ﻟﻀﺮﻭﺭاﺕ ﻟﻬﻢ 

 ﻭﻫﻢ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺗﺨﻠﻒ ﻋﻦ ﺯﻭﺟﺘﻪ ﺭﻗﻴﺔ ﺑﻨﺖ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﺈﺫﻧﻪ ﻭﻛﺎﻧﺖ ﻓﻲ ﻣﺮﺽ اﻟﻤﻮﺕ 

 ﻭﻃﻠﺤﺔ ﻭﺳﻌﻴﺪ ﺑﻦ ﺯﻳﺪ ﺑﻌﺜﻬﻤﺎ ﻳﺘﺠﺴﺴﺎﻥ ﻋﻴﺮ ﻗﺮﻳﺶ ﻓﻬﺆﻻء ﻣﻦ اﻟﻤﻬﺎﺟﺮﻳﻦ

 ﻭﺃﺑﻮ ﻟﺒﺎﺑﺔ ﺭﺩﻩ ﻣﻦ اﻟﺮﻭﺣﺎء ﻭاﺳﺘﺨﻠﻔﻪ ﻋﻠﻰ اﻟﻤﺪﻳﻨﺔ

 ﻭﻋﺎﺻﻢ ﺑﻦ ﻋﺪﻱ اﺳﺘﺨﻠﻔﻪ ﻋﻠﻰ ﺃﻫﻞ اﻟﻌﺎلية

 ﻭاﻟﺤﺎﺭﺙ ﺑﻦ ﺣﺎﻃﺐ ﻋﻠﻰ ﺑﻨﻲ ﻋﻤﺮﻭ ﺑﻦ ﻋﻮﻑ

 ﻭاﻟﺤﺎﺭﺙ ﺑﻦ اﻟﺼﻤﺔ ﻭﻗﻊ ﻓﻜﺴﺮ ﺑﺎﻟﺮﻭﺣﺎء ﻓﺮﺩﻩ ﺇﻟﻰ اﻟﻤﺪﻳﻨﺔ 

ﻭﺧﻮاﺕ ﺑﻦ ﺟﺒﻴﺮ ﻛﺬﻟﻚ 

ഫത്ഹുൽ ബാരി :7/292 , അൽ ബുദൂറു ത്വവാലിഅ്: 3/350 )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

സ്വദഖ:യുടെ പ്രതിഫലം അഞ്ച് വിധം

 

فائدة: ذكر السيوطي في خماسه أنَّ ثوابَ الصدقة خمسة أنواع :واحدة بِعشرة وهي على صحيح الجسم , وواحدة بِتسعين وهي على الأعمى والمبتلى , وواحدة بِتسعمائة وهي على ذي قرابة محتاجٍ , وواحدة بمائة ألف وهي على الأبوين , وواحدة بِتسعمائة ألفٍ وهي على عالم أو فقيه*( بغية المسترشدين :٦٩)

ഇമാം സുയൂത്വി (റ) പറയുന്നു:സ്വദഖയുടെ പ്രതിഫലം അഞ്ചു വിധമാണ്.

  1. പത്ത് പ്രതിഫലമുള്ളത് , ആരോഗ്യമുള്ളവനു നൽകുന്ന സ്വദഖയാണത്.
  2. തൊണ്ണൂറ് പ്രതിഫലമുള്ളത് , അന്ധൻ , രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ടവൻ എന്നിവർക്ക് നൽകുന്ന സ്വദഖയാണത്. 
  3. തൊള്ളായിരം പ്രതിഫലമുള്ളത്. ആവശ്യക്കാരായ കുടുംബങ്ങൾക്ക് നൽകുന്ന സ്വദഖയാണത്. 
  4. ഒരു ലക്ഷം പ്രതിഫലമുള്ളത്. മാതാപിതാക്കൾക്ക് നൽകുന്ന സ്വദഖയാണത്.
  5. ഒമ്പത് ലക്ഷം പ്രതിഫലമുള്ളത്. കർമശാസ്ത്ര പണ്ഡിതർ, മറ്റു പണ്ഡിതർ എന്നിവർക്ക് നൽകുന്ന സ്വദഖയാണത്.  (ബിഗ് യ:)


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

കളവ് പറയലും മസ്അലയും

 

കളവു പറയൽ നിഷിദ്ധമാണന്ന വിധി പ്രസിദ്ധമാണ്. അതാണു അടിസ്ഥാന വിധി. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവു പറയാം. അവ വിവരിക്കാം.

കളവു പറയൽ നിർബന്ധം

  • ഒന്ന്:നല്ല ഒരു മനുഷ്യനെ കൊല്ലാൻ വേണ്ടി അക്രമി അന്വേഷിച്ചാൽ അറിയുമെങ്കിലും അറിയില്ലന്നു പറയൽ .കളവു പറയൽ നിർബന്ധമായ സന്ദർഭമാണിത്. സത്യം പറഞ്ഞാൽ കുറ്റം കിട്ടുന്ന വേളയാണിത്. അതായത് സത്യം പറയൽ ഹറാമായ സന്ദർഭമാണിത്. 
  • രണ്ട്:ഒരു നല്ല മനുഷ്യനെ ബുദ്ധിമുട്ടാക്കാൻ വേണ്ടി അക്രമി അന്വേഷിച്ചാൽ അറിയുമെങ്കിലും അറിയില്ലെന്ന് പറയൽ .കളവു പറയൽ നിർബന്ധമായ സന്ദർഭമാണിത്. അതായത് , സത്യം പറയൽ ഹറാമായ വേള.
  • മൂന്ന്:തന്റെയടുത്തുള്ള സൂക്ഷിപ്പ് സ്വത്ത് അക്രമി അന്വേഷിച്ചാൽ ഇല്ലെന്നു കളവു പറയൽ ,അങ്ങനെ പറയൽ നിർബന്ധമാണ്.(അക്രമി അഭിമാനം നശിപ്പിക്കുന്ന ഘട്ടത്തിലും കളവ് പറയണം) സത്യം പറയൽ ഹറാമായ സന്ദർഭമാണിത്.    

കളവു പറയൽ അനുവദനീയം

  • ഒന്ന്:രണ്ടു പേരുടെ ഇടയിലുള്ള പിണക്കം മാറ്റാൻ വേണ്ടി കളവു പറയേണ്ടി വന്നാൽ കളവു പറയാം. അതു അനുവദനീയമാണ്.
  • രണ്ട്:ഭാര്യയെ ത്യപ്തിപ്പെടുത്താൻ വേണ്ടി കളവു പറയേണ്ടി വന്നാൽ പറയാം. അതു അനുവദനീയമാണ്.
  • മൂന്ന്:സന്താനത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയേണ്ടി വന്നാൽ പറയാം. അതു അനുവദനീയമാണ്.  
  • നാല്:താൻ രഹസ്യമായി ചെയ്ത തെറ്റിനെ കുറിച്ച് രാജാവ് ചോദിച്ചാൽ ഇല്ലന്നു കളവു പറയാം. അതു അനുവദനീയമാണ് .
  • അഞ്ച്:തന്റെ സഹോദരന്റെ തനിക്കറിയുന്ന രഹസ്വത്തെ കുറിച്ച് രാജാവ്ചോദിച്ചാൽ അറിയില്ലന്നു കളവു പറയാം. അതു അനുവദനീയമാണ്.
  • ആറ്:ഒരാൾ തൻ്റെ ബന്ധത്തിൽ പെട്ട ഒരുത്തൻ്റെ ഭാര്യയെ അവളെ സമ്മതത്തോടെ വ്യഭിചരിക്കുകയും അത് അവളുടെ ഭർത്താവ് അറിയുകയും ചെയ്താൽ അവൻ്റെ യടുത്ത് ചെന്ന് അവൾ വഴിപ്പെട്ടതല്ല , ഞാൻ അവളെ നിർബന്ധിച്ചതാണെന്നു കളവു പറയാം. അതു അനുവദനീയമാണ്.
  • ഏഴ്:സത്യനിഷേധികളെ ഭിന്നിപ്പിക്കാൻ വേണ്ടി യുദ്ധത്തിൽ കളവു പറയൽ ആവശ്യമായി വന്നാൽ പറയാം. കളവു പറയൽ അനുവദനീയമാണ്.
  • എട്ട്:തെമ്മാടി പരസ്യമാക്കി നടക്കുന്ന ഒരു കാര്യത്തിൽ കളവു പറയേണ്ടി വന്നാൽ പറയൽ അനുവദനീയമാണ്. 

കളവ് പറയാതിരിക്കൽ സുന്നത്ത്

കളവ് പറയൽ അനുവദനീയ സന്ദർഭങ്ങളിലും നോമ്പുകാരൻ കളവു പറയാതിരിക്കൽ സുന്നത്താണ് (ബുശ്റൽ കരീം :1/565)

പ്രത്യേക ശ്രദ്ധയ്ക്ക്

ഇമാം ഗസാലി (റ) പറയുന്നു: സത്യം പറഞ്ഞാലും കളവു പറഞ്ഞാലും നേടാൻ പറ്റുന്ന ഏതു നല്ല കാര്യത്തിലും കളവ് ഹറാമാണ്. കളവു പറഞ്ഞാൽ മാത്രമേ നേടാൻ കഴിയുകയുള്ളൂവെങ്കിൽ , അനുവദനീയമായ കാര്യമാണെങ്കിൽ കളവു പറയൽ അനുവദനീയവും നിർബന്ധ കാര്യമാണെങ്കിൽ കളവു പറയൽ നിർബന്ധവുമാണ്.( ഇഹ് യ: 3/137 , ഇആനത്ത്: 3/288, ഹാശിയത്തുന്നിഹായ :4/443 ,ഇബ്നു ഖാസിം , ശർവാനി: 5/256 , ഹാശിയത്തുൽ ജമൽ: 3/382 , ഖൽയൂബി: 3/216)

(ﻗﻮﻟﻪ: اﻟﻜﺬﺏ ﺣﺮاﻡ) ﺃﻱ ﺳﻮاء ﺃﺛﺒﺖ ﺑﻪ ﻣﻨﻔﻴﺎ، ﻛﺄﻥ ﻳﻘﻮﻝ ﻭﻗﻊ ﻛﺬا ﻟﻤﺎ ﻟﻢ ﻳﻘﻊ، ﺃﻭ ﻧﻔﻰ ﺑﻪ ﻣﺜﺒﺘﺎ، ﻛﺄﻥ ﻳﻘﻮﻝ ﻟﻢ ﻳﻘﻊ ﻟﻤﺎ ﻭﻗﻊ، ﻭﻫﻮ ﻣﻨﺎﻗﺾ ﻟﻹﻳﻤﺎﻥ ﻣﻌﺮﺽ ﺻﺎﺣﺒﻪ ﻟﻠﻌﻨﺔ اﻟﺮﺣﻤﻦ ﻟﻘﻮﻟﻪ ﺗﻌﺎﻟﻰ: (ﺇﻧﻤﺎ ﻳﻔﺘﺮﻱ اﻟﻜﺬﺏ اﻟﺬﻳﻦ ﻻ ﻳﺆﻣﻨﻮﻥ ﺑﺂﻳﺎﺕ اﻟﻠﻪ ﻭﺃﻭﻟﺌﻚ ﻫﻮ اﻟﻜﺎﺫﺑﻮﻥ) ﻭﻗﻮﻝ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: ﺇﻥ اﻟﺼﺪﻕ ﻳﻬﺪﻱ ﺇﻟﻰ اﻟﺒﺮ ﻭاﻟﺒﺮ ﻳﻬﺪﻱ ﺇﻟﻰ اﻟﺠﻨﺔ، ﻭاﻟﻜﺬﺏ ﻳﻬﺪﻱ ﺇﻟﻰ اﻟﻨﺎﺭ ﻭﻗﻮﻝ ﺳﻴﺪﻧﺎ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ: ﻷﻥ ﻳﻀﻌﻨﻲ اﻟﺼﺪﻕ ﻭﻗﻠﻤﺎ ﻳﻔﻌﻞ ﺃﺣﺐ ﺇﻟﻲ ﻣﻦ ﺃﻥ ﻳﺮﻓﻌﻨﻲ اﻟﻜﺬﺏ ﻭﻗﻠﻤﺎ ﻳﻔﻌﻞ (ﻗﻮﻟﻪ: ﻭﻗﺪ ﻳﺠﺐ اﻟﺦ) ﻗﺎﻝ ﻓﻲ اﻹﺣﻴﺎء، ﻭاﻟﻀﺎﺑﻂ ﻓﻲ ﺫﻟﻚ ﺃﻥ ﻛﻞ ﻣﻘﺼﻮﺩ ﻣﺤﻤﻮﺩ ﻳﻤﻜﻦ اﻟﺘﻮﺻﻞ ﺇﻟﻴﻪ ﺑﺎﻟﺼﺪﻕ ﻭاﻟﻜﺬﺏ ﺟﻤﻴﻌﺎ، ﻓاﻟﻜﺬﺏ ﻓﻴﻪ ﺣﺮاﻡ ﺃﻭ ﺑاﻟﻜﺬﺏ ﻭﺣﺪﻩ ﻓﻤﺒﺎﺡ ﺇﻥ ﺃﺑﻴﺢ ﺗﺤﺼﻴﻞ ﺫﻟﻚ اﻟﻤﻘﺼﻮﺩ.

ﻭﻭاﺟﺐ ﺇﻥ ﻭﺟﺐ، ﻛﻤﺎ ﻟﻮ ﺭﺃﻯ ﻣﻌﺼﻮﻣﺎ اﺧﺘﻔﻰ ﻣﻦ ﻇﺎﻟﻢ ﻳﺮﻳﺪ ﻗﺘﻠﻪ ﺃﻭ ﺇﻳﺬاءﻩ ﻟﻮﺟﻮﺏ ﻋﺼﻤﺔ ﺩﻣﻪ ﺃﻭ ﺳﺄﻟﻪ ﻇﺎﻟﻢ ﻋﻦ ﻭﺩﻳﻌﺔ ﻳﺮﻳﺪ ﺃﺧﺬﻫﺎ ﻓﺈﻧﻪ ﻳﺠﺐ ﻋﻠﻴﻪ ﺇﻧﻜﺎﺭﻫﺎ، ﻭﺇﻥ ﻛﺬﺏ، ﺑﻞ ﻟﻮ اﺳﺘﺤﻠﻒ ﻟﺰﻣﻪ اﻟﺤﻠﻒ، ﻭﻳﻮﺭﻱ، ﻭﺇﻻ ﺣﻨﺚ، ﻭﻟﺰﻣﺘﻪ اﻟﻜﻔﺎﺭﺓ، ﻭﺇﺫا ﻟﻢ ﻳﺘﻢ ﻣﻘﺼﻮﺩ ﺣﺮﺏ ﺃﻭ ﺇﺻﻼﺡ ﺫاﺕ اﻟﺒﻴﻦ ﺃﻭ اﺳﺘﻤﺎﻟﺔ ﻗﺒﻞ ﻣﺠﻨﻰ ﻋﻠﻴﻪ ﺇﻻ ﺑﻜﺬﺏ ﺃﺑﻴﺢ، ﻭﻟﻮ ﺳﺄﻟﻪ ﺳﻠﻄﺎﻥ ﻋﻦ ﻓﺎﺣﺸﺔ ﻭﻗﻌﺖ ﻣﻨﻪ ﺳﺮا، ﻛﺰﻧﺎ ﻭﺷﺮﺏ ﺧﻤﺮ، ﻓﻠﻪ ﺃﻥ ﻳﻜﺬﺏ ﻭﻳﻘﻮﻝ ﻣﺎ ﻓﻌﻠﺖ، ﻭﻟﻪ ﺃﻥ ﻳﻨﻜﺮ ﺳﺮ ﺃﺧﻴﻪ.

 ﻭﻳﺠﻮﺯ اﻟﻜﺬﺏ ﻓﻲ ﻣﻮاﺿﻊ ﻓﻲ اﻟﺠﻬﺎﺩ ﻟﺘﻔﺮﻳﻖ اﻟﻜﻔﺎﺭ، ﻭﻓﻴﻤﺎ ﻳﺘﺠﺎﻫﺮ ﺑﻪ اﻟﻔﺎﺳﻖ، ﻭﻓﻲ ﺩﻓﻊ ﻇﺎﻟﻢ ﻋﻦ ﻣﺎﻝ ﻟﻪ ﺃﻭ ﻟﻐﻴﺮﻩ، ﺃﻭ ﻋﺮﺽ ﻛﺬﻟﻚ ﻭﻓﻲ ﺳﺘﺮ ﻣﻌﺼﻴﺔ ﻣﻨﻪ، ﺃﻭ ﻣﻦ ﻏﻴﺮﻩ، ﻭﻓﻲ ﺇﺻﻼﺡ ﺫاﺕ اﻟﺒﻴﻦ ﻭﻓﻲ ﺟﺒﺮ ﺧﺎﻃﺮ اﻣﺮﺃﺓ ﺃﻭ ﻭﻟﺪ 

ﻳﺬﻛﺮ ﻣﻌﻪ ﻣﺎ ﻳﻨﻔﻲ اﻟﻀﺮﺭ ﻋﻨﻬﺎ ﺑﺄﻥ ﻳﺬﻛﺮ ﺃﻧﻪ ﺃﻛﺮﻫﻬﺎ.

ﻭﻳﺠﻮﺯ اﻟﻜﺬﺏ ﺑﻤﺜﻞ ﺫﻟﻚ ( حاشية النهاية:٤٤٣ / ٤ , حاشية ابن قاسم , حاشية الشرواني ٢٥٦ / ٥, حاشية الجمل٣٨٢ / ٣ , قليوبي ٢١٦ / ٣, إعانةالطالبين٢٨٨ /٣) 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

പമ്പേഴ്സ് ധരിച്ച കുട്ടി പിടിച്ചാൽ ഉമ്മയുടെ നിസ്കാരം ബാത്വിലാകുമോ

 

നജസുള്ള പമ്പേഴ്സ് ധരിച്ച കുട്ടി നിസ്കരിക്കുന്നവന്റെ വസ്ത്രത്തിലോ ശരീരത്തിലോ പിടിച്ചാൽ നിസ്കാരം ബാത്വിലാകുമോ? 

നജസുള്ള പമ്പേഴ്സ് ധരിച്ച കുട്ടി ആൺകുട്ടിയായാലും പെൺകുട്ടിയായാലും ആ കുട്ടി നിസ്കരിക്കുന്നവനെ പിടിച്ചാൽ നിസ്കാരം ബാത്വിലാകും. നിസ്കരിക്കുന്നവൻ പ്രസ്തുത കുട്ടിയെ പിടിച്ചാലും നിസ്കാരം ബാത്വിലാകും.

ഇമാം നവവി(റ) :-പ്രസ്താവിക്കുന്നു: കല്ലുകൊണ്ട് ശൗച്യം ചെയ്തവനെ നിസ്കാരത്തിൽ ചുമന്നാൽ നിസ്കാരം ബാത്വിലാകുന്നതാണ്. [ മിൻഹാജ് , തുഹ്ഫ: ശർവാനി:2/128,129]   

ഇമാം ഖൽയൂബി (റ) വിവരിക്കുന്നു: നിസ്കരിക്കുന്നവൻ അവൻ്റെ കൈയ്യിലോ വസ്ത്രത്തിലോ പിടിച്ചാലും നിസ്കരിക്കുന്നവനെ അവൻ പിടിച്ചാലും നിസ്കാരം ബാത്വിലാകുന്നതാണ്. - ശരീരത്തിലോ വസ്ത്രത്തിലോ നജസുള്ള കുട്ടിയുടെ മസ്അലയും ഇങ്ങനെ തന്നെ - ആ കുട്ടി നിസ്കരിക്കുന്നവനെ പിടിച്ചാലും നിസ്കരിക്കുന്നവൻ ആ കുട്ടിയെ പിടിച്ചാലും (കേവലം തൊട്ടാലല്ല ) നിസ്കാരം ബാത്വിലാകും[ ഖൽയൂബി: 1/208 നോക്കുക)

 (ﻭﻟﻮ ﺣﻤﻞ ﻣﺴﺘﺠﻤﺮا) ﻓﻲ اﻟﺼﻼﺓ (ﺑﻄﻠﺖ ﻓﻲ اﻷﺻﺢ) [ منهاج ]

 ﻭﻛﺬا ﻟﻮ ﺣﻤﻞ ﺣﺎﻣﻠﻪ ﻭﻛﺎلحمل اﻟﻘﺎﺑﺾ ﻋﻠﻰ ﺛﻮﺑﻪ ﺃﻭ ﻳﺪﻩ ﺃﻭ ﻋﻜﺴﻪ ﻭﻛﺎﻟﻤﺴﺘﺠﻤﺮ ﻛﻞ ﺫﻱ ﻧﺠﺎﺳﺔ [ حاشية القليوبي : 1/208 ]

`നിസ്കരിച്ചു കൊണ്ടിരിക്കുന്ന ഉമ്മയെ പമ്പേഴ്സ് ധരിച്ച കുട്ടി വന്നു പിടിച്ചാൽ ആ പമ്പേഴ്സിൽ നജസുണ്ടോ ഇല്ലയോ എന്നു ഉറപ്പ് വരുത്തേണം. നജസുണ്ടെങ്കിൽ നിസ്കാരം ബാത്വിലാകും സാധാരണ സംഭവിക്കുന്ന കാര്യമായതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകം എഴുതിയത്`. 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

പുരുഷൻ സോക്സ് ധരിച്ച് നിസ്കരിക്കാമോ?

 

സോക്സ് ധരിച്ച് നിസ്കരിക്കൽ അനുവദനീയമാണ്. എന്നാൽ കാൽപാദങ്ങൾ വെളിവാക്കൽ സുന്നത്തുണ്ട്. സോക്സ് ധരിച്ചാൽ ഈ സുന്നത്ത് നഷ്ടപ്പെടും. 

സോക്സ് ധരിച്ച് നിസ്കരിക്കൽ കറാഹത്തൊന്നുമില്ല. [ ഹാശിയത്തുൽ ജമൽ :1/376 ]

തണുപ്പ് പോലെയുള്ള ആവശ്യത്തിനു വേണ്ടി ധരിച്ച സോക്സ് ഒഴിവാക്കി കാൽപാദങ്ങൾ വെളിവാക്കേണ്ടതില്ല. ഇതു പോലെ തന്നെയാണ് ഇരു മുൻ കൈയ്യും. അതു മറയ്ക്കലും കറാഹത്തില്ല [ ഹാശിയത്തുൽ ജമൽ: 1/ 377 ]


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Wednesday, 30 July 2025

ചേലാകർമം ചെയ്യപ്പെടാത്ത ആൺകുട്ടി നിസ്കരിക്കുന്നവന്റെ വസ്ത്രത്തിലോ ശരീരത്തിലോ പിടിച്ചാൽ നിസ്കാരം ബാത്വിലാകുമോ? അങ്ങനെ ഒരു ഉസ്താദ് ക്ലാസ് എടുത്തത് കേട്ടു. വസ്തുതയെന്ത്?


ആ ഉസ്താദ് പറഞ്ഞതാണ് വാസ്തവം.

ചേലാകർമം ചെയ്യപ്പെടാത്ത കുട്ടിയുടെ ലിംഗത്തിനുള്ളിൽ നജസുണ്ടാകും, അതുറപ്പാണ്. ആ നജസുള്ളവൻ പിടിച്ചതുകൊണ്ടാണ് നിസ്കാരം ബാത്വിലായത്. ചേലാകർമം ചെയ്യപ്പെടാത്തതുകൊണ്ട് ലിംഗത്തിന്റെ ഉള്ളായി തോന്നുകയാണ്. യഥാർത്ഥത്തിൽ ഖുൽഫയുടെ ഉൾഭാഗം ഭാഹ്യഭാഗമാണ്. 

ഇമാം നവവി(റ) പ്രസ്താവിക്കുന്നു: കല്ലുകൊണ്ട് ശൗച്യം ചെയ്തവനെ നിസ്കാരത്തിൽ ചുമന്നാൽ നിസ്കാരം ബാത്വിലാകുന്നതാണ്. [ മിൻഹാജ് , തുഹ്ഫ: ശർവാനി:2/128,129]   

ഇമാം ഖൽയൂബി (റ) വിവരിക്കുന്നു: നിസ്കരിക്കുന്നവൻ അവൻ്റെ കൈയ്യിലോ വസ്ത്രത്തിലോ പിടിച്ചാലും നിസ്കരിക്കുന്നവനെ അവൻ പിടിച്ചാലും നിസ്കാരം ബാത്വിലാകുന്നതാണ്. - ശരീരത്തിലോ വസ്ത്രത്തിലോ നജസുള്ള കുട്ടിയുടെ മസ്അലയും ഇങ്ങനെ തന്നെ - ആ കുട്ടി നിസ്കരിക്കുന്നവനെ പിടിച്ചാലും നിസ്കരിക്കുന്നവൻ ആ കുട്ടിയെ പിടിച്ചാലും (കേവലം തൊട്ടാലല്ല ) നിസ്കാരം ബാത്വിലാകും[ ഖൽയൂബി: 1/208 നോക്കുക)

 (ﻭﻟﻮ ﺣﻤﻞ ﻣﺴﺘﺠﻤﺮا) ﻓﻲ اﻟﺼﻼﺓ (ﺑﻄﻠﺖ ﻓﻲ اﻷﺻﺢ) [ منهاج ]

 ﻭﻛﺬا ﻟﻮ ﺣﻤﻞ ﺣﺎﻣﻠﻪ ﻭﻛﺎلحمل اﻟﻘﺎﺑﺾ ﻋﻠﻰ ﺛﻮﺑﻪ ﺃﻭ ﻳﺪﻩ ﺃﻭ ﻋﻜﺴﻪ ﻭﻛﺎﻟﻤﺴﺘﺠﻤﺮ ﻛﻞ ﺫﻱ ﻧﺠﺎﺳﺔ [ حاشية القليوبي : 1/208 ]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Tuesday, 29 July 2025

പള്ളിയിൽ വച്ച് മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നതിന്റെ വിധി എന്ത്?

 

പള്ളിയിൽ വെച്ചുള്ള മയ്യിത്ത് നിസ്കാരത്തിന് മൂന്നു രൂപങ്ങൾ കാണാം.

  • മയ്യിത്തും ഇമാമും പിന്തുടരുന്നവരും പള്ളിക്കുള്ളിൽ
  • മയ്യിത്ത് മാത്രം പള്ളിക്ക് പുറത്ത് ഇമാമും പിന്തുടരുന്നവരും പള്ളിക്കുള്ളിൽ
  • മയ്യിത്തും ഇമാമും പിന്തുടരുന്ന കുറച്ച്പേരും പള്ളിയുടെ പുറത്ത്. ബാക്കിയുള്ളവർ പള്ളിയിൽ

മൂന്ന് രൂപങ്ങളും കറഹത്താണ്.കനത്ത മഴ പോലെയുള്ള തക്കതായ കാരണമുണ്ടെങ്കിൽ പള്ളിയിൽ മയ്യിത്ത് നിസ്കരിക്കൽ അനുവദനീയമാണ്.അപ്പോഴും സൗകര്യമുണ്ടെങ്കിൽ അവസാന രണ്ട് രൂപങ്ങളിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കലാണ് ഉചിതം.പള്ളിയിലെ മയ്യിത്ത് നിസ്കാരത്തിന്റെ വിഷയത്തിൽ മദ്‌ഹബിലെ ഫുഖഹാകളിൽ അഭിപ്രായവ്യത്യാസമുണ്ട്.

"(واختلف في الخارجة) عن المسجد وحده أو مع بعض القوم (والمختار الكراهة) مطلقًا خلاصة، بناء على أن المسجد إنما بني للمكتوبة، وتوابعها كنافلة وذكر وتدريس علم، وهو الموافق لإطلاق حديث أبي داود «من صلى على ميت في المسجد فلا صلاة له»

أن الصلاة على الميت فعل لا أثر له في المفعول، وإنما يقوم بالمصلي، فقوله من صلى على ميت في مسجد يقتضي كون المصلي في المسجد سواء كان الميت فيه أو لا، فيكره ذلك أخذا من منطوق الحديث، ويؤيده ما ذكره العلامة قاسم في رسالته من أنه روي «أن النبي صلى الله عليه وسلم لما نعى النجاشي إلى أصحابه خرج فصلى عليه في المصلى» قال: ولو جازت في المسجد لم يكن للخروج معنى اهـ مع أن الميت كان خارج المسجد

وبقي ما إذا كان المصلي خارجه والميت فيه، وليس في الحديث دلالة على عدم كراهته لأن المفهوم عندنا غير معتبر في غير ذلك، بل قد يستدل على الكراهة بدلالة النص، لأنه إذا كرهت الصلاة عليه في المسجد وإن لم يكن هو فيه مع أن الصلاة ذكر ودعاء يكره إدخاله فيه بالأولى لأنه عبث محض ولا سيما على كون علة كراهة الصلاة خشيت تلويث المسجد

وبهذا التقرير ظهر أن الحديث مؤيد للقول المختار من إطلاق الكراهة الذي هو ظاهر الرواية كما قدمناه، فاغتنم هذا التحرير الفريد فإنه مما فتح به المولى على أضعف خلقه، والحمد لله على ذلك."

الدر المختار وحاشية ابن عابدين (رد المحتار) (2/ 225)

"(وكرهت تحريمًا) وقيل: (تنزيهًا في مسجد جماعة هو) أي الميت (فيه) وحده أو مع القوم

(واختلف في الخارجة) عن المسجد وحده أو مع بعض القوم (والمختار الكراهة) مطلقا خلاصة

الدر المختار وحاشية ابن عابدين (رد المحتار) (2/ 224)

"والصلاة على الجنازة في الجبانة والأمكنة والدور سواء، كذا في المحيط وصلاة الجنازة في المسجد الذي تقام فيه الجماعة مكروهة سواء كان الميت والقوم في المسجد أو كان الميت خارج المسجد والقوم في المسجد أو كان الإمام مع بعض القوم خارج المسجد والقوم الباقي في المسجد أو الميت في المسجد والإمام والقوم خارج المسجد هو المختار، كذا في الخلاصة

الفتاوى الهندية (1/ 165)


ഹനഫീ മദ്ഹബിൽ മയ്യിത്ത് നിസ്കാരം പള്ളിയുടെ പുറത്ത് വച്ച് നിർവഹിക്കാൻ കാരണമെന്ത്? മയ്യിത്ത് നജസായത് കൊണ്ടാണോ?

മരണത്തോടെ ഏതൊരു ജീവിയും നജസായി തീരുന്നത് പോലെ മനുഷ്യ ജഡവും നജസാകുന്നതാണ്.പള്ളിയിൽ മയ്യിത്തിനെ പ്രവേശിപ്പിക്കൽ കറാഹത്താകുന്നതിന്റെ പ്രധാന കാരണമായി ഫുഖഹാക്കൾ വിശദീകരിക്കുന്നത് പള്ളി മലിനമാകാനുള്ള സാധ്യതയാണ്. നബി ﷺ യുടെയും തുടർന്ന് സഹാബാക്കളുടെയും കാലഘട്ടങ്ങളിലെല്ലാം തന്നെ പള്ളിയിൽ നിസ്കരിക്കാതെ മറ്റ് സ്ഥലങ്ങളിലാണ് മയ്യിത്ത് നിസ്കാരം നിർവഹിച്ചിരുന്നതെന്നാണ് ഹനഫി മദ്ഹബിന്റെ ന്യായം.

لِأَنَّ الْآدَمِيَّ حَيَوَانٌ دَمَوِيٌّ فَيَتَنَجَّسُ بِالْمَوْتِ كَسَائِرِ الْحَيَوَانَاتِ وَهُوَ قَوْلُ عَامَّةِ الْمَشَايِخِ وَهُوَ الْأَظْهَرُ بَدَائِعُ وَصَحَّحَهُ فِي الْكَافِي

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/194]

لِأَنَّهُ إذَا كُرِهَتْ الصَّلَاةُ عَلَيْهِ فِي الْمَسْجِدِ وَإِنْ لَمْ يَكُنْ هُوَ فِيهِ مَعَ أَنَّ الصَّلَاةَ ذِكْرٌ وَدُعَاءٌ يُكْرَهُ إدْخَالُهُ فِيهِ بِالْأَوْلَى لِأَنَّهُ عَبَثٌ مَحْضٌ وَلَا سِيَّمَا عَلَى كَوْنِ عِلَّةِ كَرَاهَةِ الصَّلَاةِ خَشِيَتْ تَلْوِيثَ الْمَسْجِدِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٢٦/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ബസ്സിൽ അല്ലെങ്കിൽ ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുടെ നിസ്കാരം എങ്ങനെയാണ് ?

 

ട്രെയിനിലൊ ബസ്സിലൊ ദീർഘദൂരം സഞ്ചരിക്കുന്ന യാത്രക്കാരന് ഖിബ്ലക്ക് നേരിടുക, നിൽക്കുക തുടങ്ങിയ ശർതുകൾ  ഒഴിവാകുന്നതല്ല.ഈ രണ്ട് ശർത്തുകളിൽ നിന്ന് കാരണമില്ലാതെ ഏത് നഷ്ടപ്പെട്ടാലും ഫർള്,വാജിബ് നിസ്കാരങ്ങൾ ശരിയാവുകയില്ല. സുന്നത്, നഫ്ൽ നിസ്കാരങ്ങൾ നിന്ന് നിർവഹിച്ചില്ലെങ്കിലും ശരിയാവുന്നതാണ്. യാത്രയുടെ ഇടയിലോ വാഹനം എവിടെയെങ്കിലും നിർത്തുമ്പോഴോ നിന്നുകൊണ്ട് ഖിബ്ലക്ക് നേരിട്ട് നിർവഹിക്കാൻ സാധിക്കുന്നവർ അങ്ങനെ തന്നെ നിസ്കരിക്കണം.

പറയപ്പെട്ട രൂപത്തിൽ നിസ്കരിക്കാൻ സൗകര്യം കിട്ടുന്നില്ലെങ്കിൽ ( നിൽക്കാൻ സാധിക്കും പക്ഷേ ഖിബ്‌ല കിട്ടില്ല.ഖിബ്‌ലകിട്ടും നിൽക്കാൻ സാധിക്കില്ല. അല്ലെങ്കിൽ രണ്ടും ഒത്തു വരില്ല) 

സൗകര്യം പ്രതീക്ഷിച്ചാൽ നിസ്കാരം ഖളാ ആകാനുള്ള സാധ്യത ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ അവിടെയുള്ള സൗകര്യത്തിൽ എങ്ങനെയാണോ നിസ്കരിക്കാൻ സാധിക്കുന്നത് അങ്ങനെ നമസ്കരിക്കുക.അപ്രകാരം നിർവഹിച്ച നിസ്കാരങ്ങൾ പിന്നീട് ഖളാ വീട്ടൽ നിർബന്ധമാണ്.

وفي الخلاصة: وفتاوی قاضیخان وغیرهما: الأیسر في ید العدو إذا منعه الکافر عن الوضوء والصلاة یتیمم ویصلي بالإیماء، ثم یعید إذا خرج … فعلم منه أن العذر إن کان من قبل الله تعالیٰ لا تجب الإعادة، وإن کان من قبل العبد وجبت الإعادة". (البحر الرائق، الکتاب الطهارة، باب التیمم، رشیديه ۱/ ۱۴۲)


മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Sunday, 27 July 2025

ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ചവനും ശേഷം നോമ്പ് ഹറാം

 

ശഅ്ബാൻ 15 , 16 , ദിവസങ്ങളിൽ നോമ്പനുഷ്ഠിച്ചവൻ പിറ്റേന്ന് (ശഅ്ബാൻ 17) ന് നോമ്പ് ഒഴിവാക്കിയാൽ ശഅ്ബാനിലെ പിന്നീടുള്ള ദിവസങ്ങളിൽ കേവലം സുന്നത്തു നോമ്പ് ഹറാമാകുമോ? 

അതേ , ഹറാമാകും.ശഅ്ബാൻ പതിനഞ്ചിനു നോമ്പ് പിടിച്ച് തുടരെ നോമ്പ് പിടിക്കൽ സുന്നത്താണ്. തുടർച്ച മുറിച്ചാൽ കേവലം സുന്നത്ത് നോമ്പ് ശഅ്ബാൻ പതിനഞ്ചിനു ശേഷം ഹറാമാകും. നോമ്പ് സ്വഹീഹാവുകയുമില്ല. (നിഹായ :3/ 177, ഹാശിയത്തുന്നിഹായ : 3/177 , ശർവാനി :3/417, ഹാശിയത്തുൽ ജമൽ 2/326)

ഖളാഅ് വീട്ടേണ്ട നോമ്പ് ഖളാ വീട്ടൽ നിർബന്ധമാണ്. ശഅ്ബാൻ പതിനഞ്ചിനു ശേഷം നോമ്പ് ഖളാ വീട്ടൽ ഹറാമാണെന്ന ചിലരുടെ ധാരണ തിരുത്തപ്പെടേണ്ടതാണ്.

ﻓﻠﻮ ﺻﺎﻡ اﻟﺨﺎﻣﺲ ﻋﺸﺮ ﻭﺗﺎﻟﻴﻪ ﺛﻢ ﺃﻓﻄﺮ اﻟﺴﺎﺑﻊ ﻋﺸﺮ ﺣﺮﻡ ﻋﻠﻴﻪ اﻟﺜﺎﻣﻦ ﻋﺸﺮ؛ ﻷﻧﻪ ﺻﻮﻡ ﻳﻮﻡ ﺑﻌﺪ اﻟﻨﺼﻒ ﻟﻢ ﻳﻮﺻﻞ ﺑﻤﺎ ﻗﺒﻠﻪ ﻧﻬﺎﻳﺔ ﻗﺎﻝ ﻋ ﺷ ﺃﻱ: ﻓﺸﺮﻁ اﻟﺠﻮاﺯ ﺃﻥ ﻳﺼﻞ اﻟﺼﻮﻡ ﺇﻟﻰ ﺁﺧﺮ اﻟﺸﻬﺮ ﻓﻤﺘﻰ ﺃﻓﻄﺮ ﻳﻮﻣﺎ ﻣﻦ اﻟﻨﺼﻒ اﻟﺜﺎﻧﻲ ﺣﺮﻡ ﻋﻠﻴﻪ اﻟﺼﻮﻡ ﻭﻟﻢ ﻳﻨﻌﻘﺪ ﻣﺎ ﻟﻢ ﻳﻮاﻓﻖ ﻋﺎﺩﺓ ﻟﻪ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ

(نهاية : ١٧٧ /٣, حاشية النهاية: ١٧٧ / ٣ , حاشبة الشرواني : ٤١٧ / ٣)

ﻓﻤﺘﻰ ﺃﻓﻄﺮ ﻳﻮﻣﺎ ﻣﻦ اﻟﻨﺼﻒ اﻟﺜﺎﻧﻲ ﺣﺮﻡ ﻋﻠﻴﻪ اﻟﺼﻮﻡ ﻭﻟﻢ ﻳﻨﻌﻘﺪ ﻭﻓﻬﻢ ﻣﻨﻪ ﺃﻧﻪ ﻟﻮ ﺻﺎﻡ اﻟﺨﺎﻣﺲ ﻋﺸﺮ ﻭﺗﺎﻟﻴﻪ ﺛﻢ ﺃﻓﻄﺮ اﻟﺴﺎﺑﻊ ﻋﺸﺮ ﺣﺮﻡ ﻋﻠﻴﻪ ﺻﻮﻡ اﻟﺜﺎﻣﻦ ﻋﺸﺮ ﻭﻫﻮ ﻇﺎﻫﺮ؛ ﻷﻧﻪ ﺻﻮﻡ ﺑﻌﺪ اﻟﻨﺼﻒ ﻟﻢ ﻳﺼﻠﻪ ﺑﻤﺎ ﻗﺒﻠﻪ اﻩـ. (حاشية الجمل: ٣٢٦ / ٢)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചൊല്ലേണ്ട ദിക്ർ

 

വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ

بسم لله توكلت على الله  لا حول ولا قوة الا بالله

എന്നു ചൊല്ലണം.

അങ്ങനെ ചൊല്ലൽ സുന്നത്താണ്. ഇക്കാര്യം ഇമാം നവവി(റ) (ഈളാഹ്) അടക്കം നിരവധി ഇമാമുകൾ ഹദീസിൻ്റെ വെളിച്ചത്തിൽ വിവരിച്ചിട്ടുണ്ട്.

ഹദീസും അർത്ഥവും

ﻋﻦ ﺃﻧﺲ - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: " «ﺇﺫا ﺧﺮﺝ اﻟﺮﺟﻞ ﻣﻦ ﺑﻴﺘﻪ، ﻓﻘﺎﻝ: ﺑﺴﻢ اﻟﻠﻪ، ﺗﻮﻛﻠﺖ ﻋﻠﻰ اﻟﻠﻪ، ﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ، ﻳﻘﺎﻝ ﻟﻪ ﺣﻴﻨﺌﺬ: ﻫﺪﻳﺖ ﻭﻛﻔﻴﺖ، ﻭﻭﻗﻴﺖ ﻓﻴﺘﻨﺤﻰ ﻟﻪ اﻟﺸﻴﻄﺎﻥ. ﻭﻳﻘﻮﻝ ﺷﻴﻄﺎﻥ ﺁﺧﺮ: ﻛﻴﻒ ﻟﻚ ﺑﺮﺟﻞ ﻗﺪ ﻫﺪﻱ ﻭﻛﻔﻲ، ﻭﻭﻗﻲ» ". ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ. ﻭﺭﻭﻯ اﻟﺘﺮﻣﺬﻱ ﺇﻟﻰ ﻗﻮﻟﻪ: " ﻟﻪ اﻟﺸﻴﻄﺎﻥ

അനസ്(റ) വിൽ നിന്നു നിവേദനം: ഒരാൾ വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ 

''ബിസ്മില്ലാഹ് , തവക്കൽതു അലല്ലാഹ് , ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് '' എന്നു ചൊല്ലിയാൽ അവനോട് ' നിന്നെ സന്മാർഗ വഴിയിലേക്ക് ചേർക്കപ്പെട്ടു. എല്ലാ വെശമത്തിൽ നിന്നും നിനക്ക് രക്ഷ ലഭിക്കപ്പെട്ടു. ശത്രുക്കളുടെ ശല്യത്തിൽ നിന്നു നിനക്ക് സംരക്ഷണം ലഭിക്കപ്പെട്ടു ' വെന്ന് പറയപ്പെടും. അപ്പോൾ അവനിൽ നിന്നു നിരാശയോടെ പിശാച് അകന്നു പോകും. 

നിരാശപ്പെട്ട പിശാചിനോട് മറ്റൊരു പിശാച് ഇങ്ങനെ പറയും

'സന്മാർഗം , രക്ഷ , സംരക്ഷണം എന്നിവ ലഭിച്ച മനുഷ്യനെ നിനക്ക് എങ്ങനെ പിഴപ്പിക്കാൻ കഴിയും!? (അബൂദാവൂദ്)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

പുത്തൻ വാദിയും മയ്യിത്തു നിസ്കാരവും

 

സുന്നി മരിച്ചാൽ നിസ്കരിക്കുന്ന വിധി തന്നെ. മയ്യിത്തു നിസ്കാരത്തിൻ്റെ വിധിയുടെ വിഷയത്തിൽ യാതൊരു അന്തരവുമില്ല . 

ശഹീദല്ലാത്ത ഏതു മുസ്'ലിം മരണപ്പെട്ടാലും അവൻ്റെ മേൽ മയ്യിത്തു നിസ്കാരം ഫർളുകിഫ [ സാമൂഹിക ബാധ്യത] യാണ്. ഇതു മുസ്'ലിം ഉമ്മത്തിൻ്റെ ഇജ്മാആണ്. മുസ്'ലിം എന്നതിൽ കാഫിറല്ലാത്ത എല്ലാവരും ഉൾപ്പെടും. 

ഖാതിമത്തുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജർ ഹൈതമി(റ) വിവരിക്കുന്നു:

`غسل المسلم غير الشهيد وتكفينه والصلاة عليه ودفنه فروض كفاية إجماعا`

[തുഹ്ഫ: 3/ 98 ]

ശഹീദല്ലാത്ത എല്ലാ മുസ്'ലിമിൻ്റ മേലിലും നിസ്കരിക്കൽ ഫർളു കിഫയാണെന്ന് നിരവധി ഗ്രന്ഥങ്ങളിൽ അർത്ഥശങ്കക്കിടമില്ലാത്ത വിധം ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

തുഹ്ഫ: 3/98, നിഹായ :2/432, മുഗ്'നി: 1/332,കൻ സുർറാഗിബീൻ: 1/332, ഫത്ഹുൽ മുഈൻ പേജ്: 107 എന്നിവയിലും മറ്റും ഈ വസ്തുത കാണാം.

പുത്തൻ വാദി മരണപ്പെട്ടാൽ ഫർളുകിഫ വീടാൻ വേണ്ടി ഒരാൾ നിസ്കരിച്ചാൽ മതി പിന്നെ ആരും നിസ്കരിക്കരുത് എന്നു ഇന്നു ചിലർ പറയുന്നത് അടിസ്ഥാന രഹിതമാണ് . കാരണം അങ്ങനെ ഒരു രീതി നമ്മുടെ ഫുഖഹാഅ് പറഞ്ഞിട്ടില്ല. എത്ര പേർ നിസ്കരിച്ചാലും എല്ലാവർക്കും ആ നിസ്കാരം ഫർളുകിഫ തന്നെയാണ്. (ശർവാനി: 3/191)

ഒരാൾ മാത്രം നിസ്കരിച്ച് മയ്യിത്തനെ മറവ് ചെയ്താൽ എല്ലാവരുടെയും ബാധ്യത ഒഴിവാകും എന്നത് എല്ലാ മയ്യിത്തിൻ്റെയും കാര്യത്തിലും ഉള്ള നിയമമാണ്. സുന്നി , മുജാഹിദ് എന്ന അന്തരം അതിലില്ല.

ഒരാൾ മാത്രം നിസ്കരിച്ചാൽ ഫർള് ഒഴിവാക്കിയ കുറ്റം ഒഴിവാകും . ഫർള് ഒഴിവാകുന്നില്ല. പിന്നെ എത്ര പേർ നിസ്കരിച്ചാലും അവർക്കെല്ലാം അത് ഫർളാണ്. ഫർളിൻ്റെ പ്രതിഫലം തന്നെ ലഭിക്കും. ആദ്യം നിസ്കരിച്ചവനു ലഭിച്ചത് പോലെ .( ശർവാനി: 3/191)

تقع صلاة من لم يصل فرضا كالأولى . الساقط بالأولى حرج الفرض لا هو ( شرواني : ٣ / ١٩١ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

സ്വാദ് സൂറത്തിലെ ആയത്തും ഹാഫിളിൻ്റെ സുജൂദും

 

ഞങ്ങളെ നാട്ടിൽ ഒരു ഹാഫിള് കുട്ടി പളളിയിൽ ഇമാമത്ത് നിന്നു നിസ്കരിച്ചപ്പോൾ സ്വാദ് സൂറത്തിലെ 24-ാം ആയത്തു ഓതി അതിൻ്റെ സുജൂദ് ചെയ്തു. സ്വാദ് സൂറത്തിലുള്ളത് ശുക്'റിൻ്റെ സുജൂദല്ലേ, അതു നിസ്കാരത്തിൽ ചെയ്യാമോ?

ശുക്'റിൻ്റെ സുജൂദാണ്. അതു നിസ്കാരത്തിൽ നിർവ്വഹിക്കാൻ പാടില്ല. ഹറാമാണ്. നിർവ്വഹിച്ചാൽ നിസ്കാരം ബാത്വിലാകും. 

മന:പ്പൂർവ്വം, ചെയ്യാൻ പാടില്ലന്നു അറിവുള്ളവൻ സുജൂദ് ചെയ്താലാണ് ഹറാമാകുന്നതും നിസ്കാരം ബാത്വിലാകുന്നതും .മറന്നു കൊണ്ടോ വിവരമില്ലാതയോ ചെയ്താൽ നിസ്കാരം ബാത്വിലാവില്ല. അതേ സമയം ശുക്റിൻ്റെ സുജൂദ് ചെയ്തതിനു വേണ്ടി സഹ്'വിൻ്റെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്. ( ഇആനത്ത്: 1/244, ജമൽ: 1/472)

 ﺳﺠﺪﺓ ﺻ

ﺇﻻ ﺃﻧﻬﺎ ﻟﻴﺴﺖ ﻣﻦ ﺳﺠﺪاﺕ اﻟﺘﻼﻭﺓ ﻭﺇﻧﻤﺎ ﻫﻲ ﺳﺠﺪﺓ ﺷﻜﺮ ﻟﻠﻪ ﺗﻌﺎﻟﻰ

ﻳﻨﻮﻱ ﺑﻬﺎ ﺳﺠﻮﺩ الشكر ﻋﻠﻰ ﺗﻮﺑﺔ ﺳﻴﺪﻧﺎ ﺩﻭاﺩ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻣﻦ ﺧﻼﻑ اﻷﻭﻟﻰ اﻟﺬﻱاﺭﺗﻜﺒﻪ ﻣﻤﺎ ﻻ ﻳﻠﻴﻖ ﺑﻜﻤﺎﻝ ﺷﺄﻧﻪ. ( اعانة 1/244)

ﻗﻮﻟﻪ ﻭﻻ ﺗﺪﺧﻞ ﻓﻴﻬﺎ) ﺃﻱ: ﺗﺤﺮﻡ ﻭﺗﺒﻄﻠﻬﺎ ﻭﻣﺤﻞ اﻟﺤﺮﻣﺔ ﻭاﻟﺒﻄﻼﻥ ﻓﻲ ﺣﻖ اﻟﻌﺎﻣﺪ اﻟﻌﺎﻟﻢ ﻓﺈﻥ ﻛﺎﻥ ﻧﺎﺳﻴﺎ ﺃﻧﻪ ﻓﻲ اﻟﺼﻼﺓ ﺃﻭ ﺟﺎﻫﻼ ﻓﻼ ﻭﻳﺴﺠﺪ ﻟﻠﺴﻬﻮ ( حاشية الجمل 1/472 )

ഹാഫിളുകുട്ടിക്ക് മസ്അല അറിയില്ലായിരിക്കാം ഒരു ചെറിയ സൂറത്ത് ഓതലാണ് ഏറ്റവും പുണ്യം. ഈ പുണ്യം വിട്ട് എന്തിന് സ്വാദ് സൂറത്തുലേയ്ക്ക് പോയി, !



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

തനിച്ചു നിസ്കരിക്കുന്നവൻ തനിക്കു വേണ്ടി ബാങ്ക് വിളിക്കുമ്പോൾ രണ്ടു ഹയ്യ അലകളിൽ മുഖം തിരിക്കണോ?

 

തനിച്ചു നിസ്കരിക്കുന്നവന്റെ ബാങ്ക് കേട്ടു ആരെങ്കിലും അവൻ്റെ കൂടെ നിസ്കരിക്കാൻ വരും എന്ന ധാരണ ഉണ്ടെങ്കിൽ ഹയ്യ അലകളിൽ മുഖം തിരിക്കൽ സുന്നത്തുണ്ട്. 

എന്നാൽ ബാങ്ക് കേട്ട് തൻ്റെ കൂടെ നിസ്കരിക്കാൻ ആരും വരുകയില്ലന്നു ഉറപ്പുള്ള സ്ഥലത്ത് വെച്ചാണ് ബാങ്ക് കൊടുക്കുന്നതെങ്കിൽ രണ്ടു ഹയ്യ അലകളിൽ മുഖം തിരിക്കൽ സുന്നത്തില്ല. മുഖം തിരിക്കാതെ ബാങ്ക് മുഴുവനും ഖിബ്'ലക്ക് മുന്നിട്ടു കൊണ്ടാണ് വിളിക്കേണ്ടത് ( ഇആനത്ത്: 1/275)

ﻭﻳﺴﻦ اﻟﺘﺤﻮﻳﻞ ﻭﻟﻮ ﻟﻤﻦ ﻳﺆﺫﻥ ﻟﻨﻔﺴﻪ ﻷﻧﻪ ﻗﺪ ﻳﺴﻤﻌﻪ ﻣﻦ ﻻ ﻳﻌﻠﻢ ﺑﻪ ﻭﻗﺪ ﻳﺮﻳﺪ اﻟﺼﻼﺓ ﻣﻌﻪ، ﻓﻤﻈﻨﺔ ﻓﺎﺋﺪﺓ اﻟﺘﺤﻮﻳﻞ ﻣﻮﺟﻮﺩﺓ

ﻓﺈﻥ ﻛﺎﻥ ﺑﻤﺤﻞ ﻳﻘﻄﻊ ﺑﻌﺪﻡ ﺇﺗﻴﺎﻥ اﻟﻐﻴﺮ ﻟﻪ ﻓﻴﻪ ﻟﻢ ﻳﺤﻮﻝ ﺑﻞ ﻳﺘﻮﺟﻪ ﻟﻠﻘﺒﻠﺔ ﻓﻲ ﻛﻞ ﺃﺫاﻧﻪ.( اعانة 1/275)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

വെളളിയാഴ്ച പള്ളികളിൽ വെച്ച് മറഞ്ഞ മയ്യിത്തു നിസ്കാരം നിർവ്വഹിക്കാറുണ്ടല്ലോ . അപ്പോൾ നിയ്യത്തിൽ ഏറ്റവും നല്ല രീതി ഏതാണ്?


ഈ ആഴ്ചയിൽ ലോകത്ത് മരണപ്പെട്ടവരിൽ നിസ്കാരം സ്വഹീഹാകുന്ന സർവ്വരുടെ മേലിലും ഞാൻ ഇമാമായി ഫർള് നിസ്കരിക്കുന്നു എന്നു ഇമാം നിയ്യത്ത് വെക്കുക.

أصلي الفرض على من تصح عليه الصلاة إماما

''ഇമാം നിസ്കരിക്കുന്ന മയ്യിത്തുകളുടെ മേൽ ഫർളായ നിസ്കാരം ഞാൻ നിസ്കരിക്കുന്നു '' എന്നു മഅ്മൂമുകൾ നിയ്യത്ത് ചെയ്യുക.   

أصلي الفرض على من يصلي عليه الإمام

 ഈ നിയ്യത്താണ് ഏറ്റവും നല്ലത്

هذه أسهل النيات وأولاها 

(ഖൽയൂബി: 1/392, ശർവാനീ: 3/ 150) 

മയ്യിത്തിൻ്റെ പേര് വായിക്കലോ എണ്ണം പറയലോ നിസ്കരിക്കപ്പെടുന്നവരെ അറിയലോ നിബന്ധനയല്ല.(തുഹ്ഫ: 3/133, ശർവാനി: 3/150)

ഈ വിവരിച്ച നിയ്യത്ത് ചെയ്ത് നിസ്കരിച്ചാൽ ഒറ്റ നിസ്കാരത്തോടെ പതിനായിരക്കണക്കിന് മയ്യിത്തുകളുടെ മേൽ നിസ്കരിക്കലുണ്ടായി.

ﻟﻮ ﺻﻠﻰ ﻋﻠﻰ ﻣﻦ ﻣﺎﺕ اﻟﻴﻮﻡ ﻓﻲ ﺃﻗﻄﺎﺭ اﻷﺭﺽ ﻣﻤﻦ ﺗﺼﺢ اﻟﺼﻼﺓ ﻋﻠﻴﻪ ﺟﺎﺯ ﺑﻞ ﻧﺪﺏ ﻗﺎﻝ ﻓﻲ اﻟﻤﺠﻤﻮﻉ ﻷﻥ ﻣﻌﺮﻓﺔ ﺃﻋﻴﺎﻥ اﻟﻤﻮﺗﻰ ﻭﻋﺪﺩﻫﻢ ﻟﻴﺴﺖ ﺷﺮﻃﺎ ﻭﻣﻦ ﺛﻢ ﻋﺒﺮ اﻟﺰﺭﻛﺸﻲ ﺑﻘﻮﻟﻪ ﻭﺇﻥ ﻟﻢ ﻳﻌﺮﻑ ﻋﺪﺩﻫﻢ ﻭﻻ ﺃﺷﺨﺎﺻﻬﻢ ﻭﻻ ﺃﺳﻤﺎءﻫﻢ

(تحفة : ٣ /١٣٣)

 *ﻓﺮﻉ) ﺗﻨﺪﺏ اﻟﺼﻼﺓ ﺁﺧﺮ ﻛﻞ ﻳﻮﻡ ﺑﻌﺪ اﻟﻐﺮﻭﺏ ﻋﻠﻰ ﻣﻦ ﻣﺎﺕ ﻓﻲ ﺃﻗﻄﺎﺭ اﻷﺭﺽ، ﻭﻳﻨﻮﻱ اﻟﺼﻼﺓ ﻋﻠﻰ ﻣﻦ ﺗﺼﺢ ﺻﻼﺗﻪ ﻋﻠﻴﻪ، ﻓﻬﺬﻩ ﺃﺳﻬﻞ اﻟﻨﻴﺎﺕ ﻭﺃﻭﻻﻫﺎ

(قليوبي: ١ /٣٩٢) 

*ﻭﻟﻮ ﺻﻠﻰ ﻋﻠﻰ ﻣﻦ ﻣﺎﺕ ﻓﻲ ﻳﻮﻣﻪ ﺃﻭ ﺳﻨﺘﻪ ﻭﻃﻬﺮ ﻓﻲ ﺃﻗﻄﺎﺭ اﻷﺭﺽ ﺟﺎﺯ ﻭﺇﻥ ﻟﻢ ﻳﻌﻴﻨﻬﻢ ﺑﻞ ﻳﺴﻦ ﻷﻥ اﻟﺼﻼﺓ ﻋﻠﻰ اﻟﻐﺎﺋﺐ ﺟﺎﺋﺰﺓ ﻭﺗﻌﻴﻴﻨﻬﻢ ﻏﻴﺮ ﺷﺮﻁ* ( ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ شرواني (٣ /١٥٠)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മകളുടെ , മകളുടെ ഭർത്താവ് മഹ്റമാണോ ?

 

ഒരു സ്ത്രീ വഫാത്തിൻ്റെ ഇദ്ദ ആചരിക്കുകയാണ്. അവളുടെ മകളുടെ മകളെ വിവാഹം ചെയ്ത വ്യക്തിക്ക് ഇദ്ദയിരിക്കുന്നവളെ കാണാമോ?

കാണാം. കാണൽ അനുവദനീയമാണ്. വിവാഹ ബന്ധം നിഷിദ്ധമായവരാണല്ലോ. [മഹ്റമാണ്]

പ്രസ്തുത ഭർത്താവിന് ഇദ്ദയിലുള്ള സ്ത്രീ ഭാര്യയുടെ ഉമ്മയുടെ ഉമ്മയാണ്. ഭാര്യയുടെ ഉമ്മ , ഉമ്മയുടെ ഉമ്മ , ഉമ്മയുടെ ഉമ്മയുടെ ഉമ്മ . അങ്ങനെ എത്ര മേൽപ്പോട്ട് പോയാലും കാണൽ അനുവദനീയമാണ്. തൊട്ടാൽ വുളൂ മുറിയുകയുമില്ല. (ഫത്ഹുൽ മുഈൻ )

يحرم أصل زوجة أي امهاتها بنسب أو رضاع وان علت ( فتح المعين )

`പ്രത്യേക ശ്രദ്ധയ്ക്ക്`   കാണുന്ന കാര്യത്തിൽ ഇദ്ദയിൽ പ്രത്യേക മസ്അലയില്ല. ഇദ്ദയിലല്ലാത്ത വേളയിൽ കാണൽ അനുവദനീയമായവർ ഇദ്ദയിലും കാണൽ അനുവദനീയമാണ്. ഇദ്ദയിൽ കാണൽ ഹറാമായവർ അല്ലാത്തപ്പോഴും കാണൽ ഹറാമാണ്.ഈ വസ്തുത മറക്കരുത്.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ശഅ്ബാൻ മാസം സമാഗതമായാൽ أللهم بارك لنا في رجب و شعبان എന്ന പ്രാർത്ഥന നിർവ്വഹിക്കാമോ?

 

നിർവ്വഹിക്കാം. തിരു നബി(സ്വ) ശഅ്ബാൻ സമാഗതമായാൽ 

اللهم بارك لنا في رجب و شعبان وبلغنا رمضان

എന്നു പ്രാർത്ഥിച്ചിരുന്നുവെന്ന് അല്ലാമാ ആലൂസി തൻ്റെ غالية المواعظ എന്ന ഗ്രന്ഥത്തിലും ഇമാംഇബ്നു ഹജർ ഹൈതമീ(റ) തൻ്റെ ഇത്ഹാഫിലും [ പേജ്: 109 ] രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്ഹാഫിൽ شهر رمضان എന്നുണ്ട്.

ശഅ്ബാനിൽ പ്രാർത്ഥിക്കുമ്പോൾ റജബ് എന്ന പദം ഒഴിവാക്കേണ്ട ഒരു ആവശ്യവും ഇല്ല. പ്രസ്തുത പ്രാർത്ഥന നിർവ്വഹിക്കുകയാണെങ്കിൽ അതു മുഴുവനും പ്രാർത്ഥിക്കലാണ് സൂക്ഷ്മത . ശഅ്ബാനിൽ പ്രാർത്ഥിക്കുമ്പോൾ റജബ് എന്ന പദം ഒഴിവാക്കാൻ യാതൊരു തെളിവും ഇല്ല.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

നിസ്കാരം ഉപേക്ഷിക്കുന്നവനു ഒരാൾ തൻ്റെ നിസ്കരിക്കുന്ന മകളെ നികാഹ് ചെയ്തു കൊടുക്കണമെങ്കിൽ മകളുടെ സമ്മതം അനിവാര്യമാണോ?

 

അതേ, സമ്മതം ലഭിക്കൽ നിർബന്ധമാണ്. അതു പരിഗണിക്കാൻ അവൾക്കു പ്രായപൂർത്തിയാവുകയും വേണം. സമ്മതമില്ലാതെ നികാഹ് സ്വഹീഹാവില്ല. അവൻ അവൾക്ക് ( غير كفئ ) അനുയോജ്യമല്ല. അതുകൊണ്ട് നികാഹ് സ്വഹീഹല്ല(ഫത്ഹുൽ മുഈൻ : പേജ് : 358 )

ഈ വിഷയത്തിലുള്ള ചോദ്യവും അതിന് ഇമാം ഇബ്നു ഹജർ(റ)വിൻ്റെ മറുപടിയും കാണുക:

ചോദ്യം

ﻭﺳﺌﻞ) ﻋﻤﻦ ﺯﻭﺝ ﺑﻨﺘﻪ ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﺇﺟﺒﺎﺭا ﻫﻞ ﻳﺼﺢ ﺃﻭ ﻻ ﻟﻔﺴﻘﻪ ﻭﻫﻲ ﻛﺜﻴﺮﺓ اﻟﻮﻗﻮﻉ ﺟﺪا؟

ഒരാൾ തൻ്റെ മകളെ തൻ്റെ അധികാരം ഉപയോഗിച്ച് നിസ്കാരം ഉപേക്ഷിക്കുന്നവനു നികാഹ് ചെയ്തു കൊടുത്താൽ അതു സ്വഹീഹാകുമോ? അവൻ തമ്മാടിയായതുകൊണ്ട് സ്വഹീഹാവാതിരിക്കുമോ ? ഇത്തരം നികാഹുകൾ ധാരാളം നടക്കാറുണ്ട്!?

മറുപടി

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﺇﺫا ﻛﺎﻧﺖ ﺑﻨﺘﻪ ﻣﺼﻠﻴﺔ ﻟﻢ ﻳﺼﺢ ﺗﺰﻭﻳﺠﻬﺎ ﺇﺟﺒﺎﺭا ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﻷﻧﻪ ﻏﻴﺮ ﻛﻒء ﻓﻼ ﺑﺪ ﻓﻲ ﺻﺤﺔ ﺗﺰﻭﻳﺠﻬﺎ ﻣﻨﻪ ﻣﻦ ﺭﺿﺎﻫﺎ ﺑﻪ ﺑﻌﺪ ﺑﻠﻮﻏﻬﺎ ﺇﺫ ﻣﻦ ﺷﺮﻭﻁ ﺇﺟﺒﺎﺭ اﻟﻮﻟﻲ ﺃﻥ ﻳﻜﻮﻥ اﻟﺰﻭﺝ ﻛﻔﺆا ﻛﻤﺎ ﺻﺮﺣﻮا ﺑﻪ ( الفتاوى الكبرى : ٤ / ١٠٠)

തൻ്റെ മകൾ നിസ്കരിക്കുന്നവളാണെങ്കിൽ തൻ്റെ അധികാരം ഉപയോഗിച്ച് നിസ്കാരം ഉപേക്ഷിക്കുന്നവനു അവളെ നികാഹ് ചെയ്തു കൊടുക്കൽ സ്വീകാര്യമല്ല. നികാഹ് സ്വഹീഹാവണമെങ്കിൽ പ്രായപൂർത്തിയായ ശേഷം അവളുടെ തൃപ്തി ( സമ്മതം ) അനിവാര്യമാണ്. കാരണം, അധികാരം ഉപയോഗിച്ച് നികാഹ് ചെയ്യണമെങ്കിൽ ഭർത്താവ് അനുയോജ്യനാകണം എന്ന നിബന്ധനയുണ്ട് ( നിസ്കരിക്കാത്തവൻ നിസ്കരിക്കുന്നവൾക്ക് അനുയോജ്യമല്ല) ഇക്കാര്യം നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് ( ഫതാവൽ കുബ്റ: 4/100)


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

സമയം പ്രവേശിക്കലും നിസ്കരിക്കുമെന്ന് ഉദ്ദേശിക്കലും

 

ഫർളു നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചു ,എന്നാൽ അല്പസമയം  പിന്തിക്കാൻ ഉദ്ദേശിച്ചു.  അങ്ങനെ ഉദ്ദേശിക്കുന്നവൻ  സമയം പ്രവേശിച്ച ഉടനെ , ''സമയം തീരുംമുമ്പ് നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമുണ്ടോ?

നമ്മുടെ ഇമാമുകൾക്കിടയിൽ ഭിന്നതയുള്ള മസ്അലയാണിത്. ഇമാം നവവി(റ) തൻ്റെ ശർഹുൽ മുഹദ്ദബിൽ വിവരിക്കുന്നത് ഇങ്ങനെ:ഒരു നിസ്കാരത്തിൻ്റെ സമയം പ്രവേശിക്കുകയും സമയത്തിൻ്റെ ഇടയിലോ അവസാന സമയത്തോ നിസ്കരിക്കാൻ വേണ്ടി പിന്തിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ , സമയം പ്രവേശിച്ച ഉടനെ ''സമയത്തിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ '' നിർബന്ധമുണ്ടോ ഇല്ലയോ എന്നതിൽ പ്രസിദ്ധമായ രണ്ടു അഭിപ്രായമുണ്ട്. 

ഒന്ന്  : -  അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമില്ല .

രണ്ട് : - അങ്ങനെ ഉദ്ദേശിക്കൽ നിർബന്ധമാണ്. ഈ വീക്ഷണപ്രകാരം ഉദ്ദേശിക്കാത്തവൻ സമയത്തിനുള്ളിൽ നിസ്കരിച്ചാലും കുറ്റക്കാരനാകും. എന്നാൽ സമയത്തിൽ നിസ്കരിച്ചാൽ നിസ്കാരം അദാഅ് തന്നെ. 

ഈ വിവരിച്ച രണ്ടു വീക്ഷണം നിസ്കാരത്തിൽ മാത്രമുള്ളതല്ല. സമയം വിശാലമായ എല്ലാ ഫർളായ കാര്യങ്ങളിലും ഉള്ളതാണ്. 

ഇമാം ഗസാലീ (റ) തൻ്റെ മുസ്തസ്ഫാ എന്ന (ഉസൂലുൽ ഫിഖ്ഹിൻ്റ ) ഗ്രന്ഥത്തിൽ സമയം പ്രവേശിച്ച ഉടനെ '''സമയത്തിൽ തന്നെ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ'' നിർബന്ധമാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതാണ് അസ്വഹായ( ഏറ്റവും സ്വഹീഹായ) വീക്ഷണം. (ശർഹുൽ മുഹദ്ദബ് :3/49)

ഇവിടെ عزم എന്നതിൻ്റെ വിവക്ഷ قصد എന്നാണ്.(സമയത്തിനുള്ളിൽ നിസ്കരിക്കുമെന്ന് ഉദ്ദേശിക്കൽ - തീരുമാനിക്കൽ - ) ഇക്കാര്യം ഈ മസ്അല വിവരിച്ച് ഇമാം ബാജുരീ (റ) പ്രസ്താവിച്ചിട്ടുണ്ട് (ബാജൂരീ :1/182)

ولا يخفى أن العزم هو القصد والتصميم على الفعل (حاشبة الباجوري علي ابن قاسم)

പണ്ഡിത ഭിന്നത നമുക്കൊരു അനുഗ്രഹമാണ് . ഇക്കാര്യം തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

(ﻓﺮﻉ)

ﺇﺫا ﺩﺧﻞ ﻭﻗﺖ اﻟﺼﻼﺓ ﻭﺃﺭاﺩ ﺗﺄﺧﻴﺮﻫﺎ ﺇﻟﻰ ﺃﺛﻨﺎء اﻟﻮﻗﺖ ﺃﻭ ﺁﺧﺮﻩ ﻫﻞ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻋﻠﻲ ﻓﻌﻠﻬﺎ ﻓﻴﻪ ﻭﺟﻬﺎﻥ ﻣﺸﻬﻮﺭاﻥ ﻷﺻﺤﺎﺑﻨﺎ ﻓﻲ ﻛﺘﺐ اﻷﺻﻮﻝ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ اﻟﻤﺼﻨﻒ ﻓﻲ اﻟﻠﻤﻊ ﻭﻣﻤﻦ ﺫﻛﺮﻫﻤﺎ ﻓﻲ ﻛﺘﺐ اﻟﻤﺬﻫﺐ ﺻﺎﺣﺐ اﻟﺤﺎﻭﻱ ﺃﺣﺪﻫﻤﺎ ﻻ ﻳﻠﺰﻣﻪ اﻟﻌﺰﻡ ﻭاﻟﺜﺎﻧﻲ ﻳﻠﺰﻣﻪ ﻓﺈﻥ ﺃﺧﺮﻫﺎ ﺑﻼ ﻋﺰﻡ ﻭﺻﻼﻫﺎ ﻓﻲ اﻟﻮﻗﺖ ﺃﺛﻢ ﻭﻛﺎﻧﺖ ﺃﺩاء ﻭاﻟﻮﺟﻬﺎﻥ ﺟﺎﺭﻳﺎﻥ ﻓﻲ ﻛﻞ ﻭاﺟﺐ ﻣﻮﺳﻊ ﻭﺟﺰﻡ اﻟﻐﺰاﻟﻲ ﻓﻲ اﻟﻤﺴﺘﺼﻔﻰ ﺑﻮﺟﻮﺏ اﻟﻌﺰﻡ ﻭﻫﻮ اﻷﺻﺢ

(مجموع : ٤٩ / ٣)




ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മിഅ്റാജ് ദിനത്തിൻ്റെ മഹാത്മ്യം

 

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസാലീ (റ) പ്രസ്താവിക്കുന്നു:_റജബ് ഇരുപത്തി ഏഴിന് വലിയ മഹത്വമുണ്ട്. അന്ന് നോമ്പനുഷ്ഠിക്കുന്നവർക്ക് അറുപത് മാസത്തെ [ 1800 ] നോമ്പിൻ്റെ പ്രതിഫലം അല്ലാഹു നൽകും.

ജിബ്'രീൽ [ അ ] രിസാലത്തുമായി തിരുനബി ﷺ യുടെ അടുത്തേക്ക് വന്നത് റജബ് ഇരുപത്തി ഏഴിനാണ്. [ ഇഹ്'യാ: 1/ 361 ]

ﻭﻳﻮﻡ ﺳﺒﻌﺔ ﻭﻋﺸﺮﻳﻦ ﻣﻦ ﺭﺟﺐ ﻟﻪ ﺷﺮﻑ ﻋﻈﻴﻢ ﺭﻭﻯ ﺃﺑﻮ ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﻣﻦ ﺻﺎﻡ ﻳﻮﻡ ﺳﺒﻊ ﻭﻋﺸﺮﻳﻦ ﻣﻦ ﺭﺟﺐ ﻛﺘﺐ اﻟﻠﻪ ﻟﻪ ﺻﻴﺎﻡ ﺳﺘﻴﻦ ﺷﻬﺮا ﻭﻫﻮ اﻟﻴﻮﻡ اﻟﺬﻱ ﺃﻫﺒﻂ اﻟﻠﻪ ﻓﻴﻪ ﺟﺒﺮاﺋﻴﻞ ﻋﻠﻴﻪ اﻟﺴﻼﻡ ﻋﻠﻰ ﻣﺤﻤﺪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﺎﻟﺮﺳﺎﻟﺔ ( إحياء علوم الدين : ١ / ٣٦١ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മിഅ്റാജു രാത്രിക്ക് അറഫ രാത്രിയേക്കാൾ പുണ്യം

 

മിഅ്റാജ് രാവിന് [ എല്ലാ വർഷവും റജബ് 27ാം രാവിന് ] ഇതര രാത്രികളേക്കാൾ ശ്രേഷ്ടതയുണ്ടോ?

ഉണ്ട്. എല്ലാ വർഷവും റജബ് ഇരുപത്തിയേഴാം രാവിന് വലിയ സ്ഥാനവും മഹത്വവുമുണ്ട്. ലൈലതുൽഖദ്ർ കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ടതയുള്ള രാവാണ് മിഅ്റാജ് രാവ്.

അതിനു ശേഷമാണ് അറഫയുടെ രാവിന്റെ സ്ഥാനം. പിന്നെയാണ് വെള്ളിയാഴ്ച രാവിൻ്റെ സ്ഥാനം..ശേഷം ബറാഅത്ത് രാവിൻ്റെ സ്ഥാനം. (ശർവാനി 3/462)


രാവുകളുടെ സ്ഥാനങ്ങളുടെ ക്രമം

  1. തിരുനബി ﷺ ജനിച്ച രാവ്
  2. ലൈലതുൽ ഖദ്ർ
  3. ഇസ്റാഅ് / മിഅ്റാജിൻ്റെ രാവ്
  4. അറഫ രാവ്
  5. വെള്ളിയാഴ്ച രാവ്
  6. ബറാഅത്ത് രാവ്                   [ശർവാനി : 3/ 462 ]

ﻗﻮﻟﻪ ﻓﻬﻲ ( ليلة القدر ) ﺃﻓﻀﻞ ﻟﻴﺎﻟﻲ اﻟﺴﻨﺔ) ﺃﻱ: ﻓﻲ ﺣﻘﻨﺎ ﻟﻜﻦ ﺑﻌﺪ ﻟﻴﻠﺔ اﻟﻤﻮﻟﺪ اﻟﺸﺮﻳﻒ ﻭﻳﻠﻲ ﻟﻴﻠﺔ اﻟﻘﺪﺭ ﻟﻴﻠﺔ اﻹﺳﺮاء ﺛﻢ ﻟﻴﻠﺔ ﻋﺮﻓﺔ ﺛﻢ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﺛﻢ ﻟﻴﻠﺔ اﻟﻨﺼﻒ ﻣﻦ ﺷﺒﻌﺎﻥ ﻭﺃﻣﺎ ﺑﻘﻴﺔ اﻟﻠﻴﺎﻟﻲ ﻓﻬﻲ ﻣﺴﺘﻮﻳﺔ ﻭاﻟﻠﻴﻞ ﺃﻓﻀﻞ ﻣﻦ اﻟﻨﻬﺎﺭ ( شرواني : ٣ / ٤٦٢ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

നിസ്കാരത്തിലെ നിയ്യത്ത് മദ്ഹബുകളിൽ

 

ഹനഫീ മദ്ഹബ്: നിസ്കാരത്തിന് നിയ്യത്ത് ചെയ്യൽ നിസ്കാരത്തിൻ്റെ ശർത്വ്.ഈ വീക്ഷണം തന്നെയാണ് `ഹമ്പലീ മദ്ഹബ്`പ്രബല വീക്ഷണത്തിൽ `മാലികീ മദ്ഹബും` ഇതു തന്നെയാണ്. 

എന്നാൽ നമ്മുടെ മദ്ഹബിൽ `[ശാഫിഈ മദ്ഹബിൽ ]` നിയ്യത്ത് എന്നത് നിസ്കാരത്തിൻ്റെ ഫർളാണ് .

  `ﻭاﻟﻨﻴﺔ ﺷﺮﻁ ﻣﻦ ﺷﺮﻭﻁ اﻟﺼﻼﺓ ﻋﻨﺪ اﻟﺤﻨﻔﻴﺔ ﻭاﻟﺤﻨﺎﺑﻠﺔ، ﻭﻛﺬا ﻋﻨﺪ اﻟﻤﺎﻟﻜﻴﺔ ﻋﻠﻰ اﻟﺮاﺟﺢ، ﻭﻫﻲ ﻣﻦ ﺃﺭﻛﺎﻥ اﻟﺼﻼﺓ ﻋﻨﺪ اﻟﺸﺎﻓﻌﻴﺔ ﻭﺑﻌﺾ اﻟﻤﺎﻟﻜﻴﺔ؛ ﻷﻧﻬﺎ ﻭاﺟﺒﺔ ﻓﻲ ﺑﻌﺾ اﻟﺼﻼﺓ، ﻭﻫﻮ ﺃﻭﻟﻬﺎ، ﻻ ﻓﻲ ﺟﻤﻴﻌﻬﺎ` ( الفقه الإسلامي وأدلته 1/206)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


നിസ്കാര വേളയിൽ മയ്യിത്തിൻ്റെ തല തെക്ക് ഭാഗത്ത് ?

 

മയ്യിത്ത് നിസ്കാര സമയം പുരുഷ മയ്യിത്തിനെ നമ്മുടെ നാട്ടിൽ തല വടക്കോട്ടും കാൽ തെക്കോട്ടുമായിട്ടാണല്ലോ കിടത്താറുള്ളത്. എന്നാൽ തല തെക്കോട്ടും കാൽ വടക്കോട്ടുമായി കിടത്തണമെന്ന് ചിലർ പറയുന്നു. വസ്തുതയെന്ത് ?

രണ്ടു വീക്ഷണവും നമ്മുടെ ഫുഖഹാഅ് വിവരിച്ചിട്ടുണ്ട്. രണ്ടു രീതിയിൽ കിടത്തിയാലും ഹറാമോ കറാഹത്തോ വരില്ല. മയ്യിത്തു നിസ്കാരം സ്വഹീഹുമാണ്. 

സാധാരണ ഫത്'വക്ക് പ്രധാനമായും ആധാരമാക്കുന്ന തുഹ്'ഫ, നിഹായ, മുഗ്'നി എന്നീ ഗ്രന്ഥങ്ങളിൽ രണ്ടു രൂപവും പറഞ്ഞിട്ടില്ല. - 

മറ്റു ചില ഗ്രന്ഥങ്ങളിൽ പറഞ്ഞ ശൈലി ഇങ്ങനെ:

   ويقف ندبا غير مؤموم من إمام ومنفرد عند رأس ذكر وعجز غيره من أنثى وخنثى *ويوضع رأس الذكر لجهة يسار الإمام ويكون غالبه لجهة يمينه خلافا لما عليه عمل الناس الآن* أما الإنثى والخنثى فيقف الإمام عند عجيزتهما ويكون رأسهما لجهة يمينه على عادة الناس الآن كذا في ع ش و بج والجمل وغيرها من حواشي المصريين قال الشيخ عبد الله باسودان الحضرمي لكنه مجرد بحث وأخذ من كلام المجموع وفعل السلف من علماء وصلحاء في جهتنا حضر موت وغيرها *جعل رأس الذكر في الصلاة عن اليمين أيضا* والمعول عليه هو النص إن وجد من مرجح لا على سبيل البحث والأخذ وإلا فما عليه الجمهور هذا هو الصواب [ ترشبح المستفيدين : ١٤٣ ]

പുരുഷ മയ്യിത്തിൻ്റെ തല ഇമാമിൻ്റെ ഇടതുഭാഗത്ത് [ നമ്മുടെ നാട്ടിൽ തെക്ക് ഭാഗത്ത് ] ആകുന്ന നിലയിൽ കിടത്തണം. മയ്യിത്തിൻ്റെ ശരീരത്തിൻ്റെ അധിക ഭാഗവും അപ്പോൾ ഇമാമിൻ്റ വലതുഭാഗത്താണ് [ നമ്മുടെ നാട്ടിൽ വടക്ക് ഭാഗത്ത് ] വരുക. എന്നാൽ ഈ രീതി ജനങ്ങൾ ആചരിച്ചു പോരുന്ന ചര്യക്ക് എതിരാണ്. 

മയ്യിത്ത് സ്ത്രീയാണെങ്കിൽ അവളുടെ ചന്തിയുടെ ഭാഗത്ത് ഇമാം ( മുൻഫരിദും) നിൽക്കണം. അപ്പോൾ അവളുടെ തലഭാഗം ഇമാമിൻ്റ വലതുഭാഗത്ത് വരും. ഇന്നു ജനങ്ങൾ ആചരിച്ചുപോരുന്ന ചര്യയും അങ്ങനെ തന്നെ.

പുരുഷ മയ്യിത്താണെങ്കിലും മയ്യിത്തിൻ്റെ തല ഭാഗം ഇമാമിൻ്റെ വലതുഭാഗത്ത് വരുന്ന രീതിയിൽ മയ്യിത്തിനെ കിടത്തണമെന്ന് നിരവധി ഇമാമുകളുടെയും സ്വാലിഹീങ്ങളുടെയും പ്രവൃത്തി വ്യക്തമാക്കി തരുന്നുണ്ട്. [ തർശീഹ് പേജ്: 143 ]

നമ്മുടെ നാട്ടിലെ ചര്യയും മയ്യിത്ത് പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും മയ്യിത്തിൻ്റെ തല ഭാഗം ഇമാമിൻ്റെ വലതുഭാഗത്തേക്ക് ആക്കിയാണ് കിടത്താറുള്ളത്. 

തല ഇമാമിൻ്റെ ഇടതുഭാഗത്തേക്ക് ആക്കി കിടത്തണം എന്നു പറഞ്ഞ ഇമാമീങ്ങൾ തന്നെ

خلافا لما عليه عمل الناس

അതു ജനങ്ങൾ ആചരിച്ചു പോരുന്ന ചര്യത്ത് എതിരാണ് എന്ന് വിവരിച്ചിട്ടുണ്ട്.

അമലുന്നാസിന്റെ ആധികാരികത

 وَسُئِلَ) - رَحِمَهُ اللَّهُ تَعَالَى - سُؤَالًا صُورَتُهُ مَا مَعْنَى قَوْلِهِمْ فِي تَكْبِيرِ الْعِيدِ وَفِي الشَّهَادَاتِ الْأَشْهَرُ كَذَا وَالْعَمَلُ عَلَى خِلَافِهِ وَكَيْفَ يُعْمَلُ بِخِلَافِ الرَّاجِحِ؟

(فَأَجَابَ) نَفَعَنَا اللَّهُ تَعَالَى بِهِ بِقَوْلِهِ إنَّ التَّرْجِيحَ تَعَارُضٌ لِأَنَّ الْعَمَلَ مِنْ جُمْلَةِ مَا يُرَجَّحُ بِهِ وَإِنْ لَمْ يَسْتَقِلَّ حُجَّةً فَلَمَّا تَعَارَضَ فِي الْمَسْأَلَةِ التَّرْجِيحُ مِنْ حَيْثُ دَلِيلُ الْمَذْهَبِ وَالتَّرْجِيحُ مِنْ حَيْثُ الْعَمَلِ لَمْ يَسْتَمِرَّ التَّرْجِيحُ الْمَذْهَبِيُّ عَلَى رُجْحَانِيَّتِهِ لِوُجُودِ الْمُعَارِضِ فَسَاغَ الْعَمَلُ بِمَا عَلَيْهِ الْعَمَلُ

[ الفتاوى الفقهية الكبرى، ٣٠٠/٤]

തെളിവിൻ്റെ വെളിച്ചത്തിൽ മദ്ഹബിൽ പ്രബലമായതിന് എതിരായി അമലുന്നാസ് വന്നാൽ മദ്ഹബിലെ തർജീ ഹ് തർജീഹായി നില നിൽക്കില്ല ( ഫതാവൽ കുബ്റ: 4/3OO )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


സത്യനിഷേധിയുടെ മരണവും 'ഇന്നാ ലില്ലാഹി' എന്ന ദിക്റും

 

മരണമെന്ന മുസ്വീബത്ത് ഉണ്ടാകുമ്പോൾ إنا لله وإنا إليه راجعون എന്ന ദിക്ർ ചൊല്ലാറുണ്ടല്ലോ. എത്ര തവണയാണ് ചൊല്ലേണ്ടത് ?

പല തവണ ചൊല്ലൽ ശക്തമായ സുന്നത്താണ്. 

ഇമാം സയ്യിദുൽ ബക്'രി (റ) വിവരിക്കുന്നു: മരണ മുസ്വീബത്ത് കൊണ്ടോ സ്വശരീരത്തിലൊ കുടുംബത്തിലോ സമ്പത്തിലോ മറ്റു മുസ്വീബത്ത് കൊണ്ടോ പരീക്ഷിക്കപ്പെട്ടാൽ إنا لله وإنا إليه راجعون എന്ന ദിക്ർ വർദ്ദിപ്പിക്കൽ ശക്തമായ സുന്നത്താണ്. (ഇആനത്ത് : 2/167)

ﻭﻳﺘﺄﻛﺪ ﻟﻤﻦ اﺑﺘﻠﻲ ﺑﻣﺼﻴﺒﺔ - ﺑﻤﻴﺖ، ﺃﻭ ﻓﻲ ﻧﻔﺴﻪ، ﺃﻭ ﺃﻫﻠﻪ، ﺃﻭ ﻣﺎﻟﻪ، ﻭﺇﻥ ﺧﻔﺖ - ﺃﻥ ﻳﻜﺜﺮ ﺇﻧﺎ ﻟﻠﻪ ﻭﺇﻧﺎ ﺇﻟﻴﻪ ﺭاﺟﻌﻮﻥ

(إعانة الطالبين)

മുസ്വീബത്ത് എന്നാലെന്ത്?

മുസ്വീബത്ത് എന്നാൽ അനിഷ്ട സംഭവം ,വിപത്ത് എന്നൊക്കെയാണർത്ഥം. 

മനുഷ്യനെ ബുദ്ധിമുട്ടിലാക്കുന്ന കാര്യത്തിനെല്ലാം മുസ്വീബത്തന്നു ഭാഷാപരമായി പറയും.

فالمصيبة لغة هي كل ما يؤذي الإنسان ويصيبه،

ഇമാം ഖുർത്വുബി(റ) വിവരിക്കുന്നു. മനുഷ്യനിക്ക് നേരിടുന്ന ഭാഗ്യദോഷത്തിനു മുസ്വീബത്തെന്നു പറയാം. അതു എത്ര ചെറുതാണെങ്കിലും 

 وقد روى ابن أبي شيبة بسند صحيح عَنْ سَعِيدِ بْنِ الْمُسَيِّبِ ، قَالَ : " انْقَطَعَ قُبَالُ نَعْلِ عُمَرَ ( وهو السير الذي يعقد فيه الشسع ) ، فَقَالَ : إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ، فَقَالُوا : يَا أَمِيرَ الْمُؤْمِنِينَ، أَفِي قُبَالِ نَعْلِكَ ؟ قَالَ: " نَعَمْ، كُلُّ شَيْءٍ أَصَابَ الْمُؤْمِنَ يَكْرَهُهُ , فَهُوَ مُصِيبَةٌ " 


ഒരിക്കൽ ഉമർ (റ) വിൻ്റെ ചെരുപ്പിൻ്റെ വാറ് പൊട്ടി. ഉടനെ മഹാനവർകൾ إنا لله وإنا إليه راجعون എന്നു ചൊല്ലി. അപ്പോൾ കൂടെയുള്ളവർ ചോദിച്ചു. ഓ , അമീറുൽ മുഅ്മിനീൻ , ഒരു ചെരുപ്പിൻ്റെ വാറ് അറ്റതിനോ?

'അതേ , ഉമർ(റ) പ്രതികരിച്ചു. സത്യവിശ്വാസിക്ക് വെശമമുണ്ടാക്കുന്ന എല്ലാ കാര്യവും മുസ്വീബത്താണ് .

وقال القرطبي رحمه الله

" المصيبة: النكبة ينكبها الإنسان ، وإن صغرت "

മരണ വാർത്ത കേട്ടാൽ മാത്രം ചൊല്ലുന്ന ദിക്റാ ണ്إنا لله وإنا إليه راجعون എന്നു മനസ്സിലാക്കിയവരാണ് സാധാരണക്കാരായ പലരും. ആ ധാരണ തിരുത്തപ്പെടേണ്ടതാണ്ട് .

വിളക്ക് കെട്ടാൽ പോലും ഇന്നാ ലില്ലാഹി ചൊല്ലൽ സുന്നത്തുണ്ട്.

വിളക്ക് കെട്ട സമയത്ത് നബി(സ്വ) ഇന്നാലില്ലാഹി ചൊല്ലിയതായി ഹദീസിലുണ്ട്.

ചെരുപ്പിൻ്റെ വാറ് അറ്റാൽ നിങ്ങൾ ഇന്നാലില്ലാഹി ചൊല്ലുകയെന്ന് നബി ﷺ പഠിപ്പിക്കുകയും ചെയ്തു.(ബൈഹഖി)

സത്യനിഷേധി (കാഫിർ ) മരണപ്പെട്ടതറിഞ്ഞാൽ ഇന്നാലില്ലാഹി ദിക്ർ ചൊല്ലൽ സുന്നത്തുണ്ടോ?

കാഫിർ , മുസ്ലിം എന്ന അന്തരമല്ല ഫുഖഹാഅ് പഠിപ്പിച്ചത്. പ്രത്യുത , മുസ്വീബത്ത് അനുഭവപ്പെടുകയെന്നാണ്. 

ചിലർക്ക് ചില മുസ്'ലിംകളുടെ മരണം തന്നെ മുസ്വീബത്താവില്ല. 

ഉദാ: അഹ്'ലുസ്സുന്നയെ പരിഹസിക്കുന്ന പുത്തൻ വാദിയുടെ ചരമം. 

ചിലർക്ക് 'അമുസ്'ലിമിൻ്റെ ' മരണം മുസ്വീബത്തായി അനുഭവപ്പെടും.

ഉദാ: ഒരുമിച്ച് ബിസ്നസ് നടത്തുന്ന അമുസ്' ലിമിൻ്റെ മരണം.

ഒരാളുടെ കാഫിറായ മാതാവിൻ്റെ മരണം .

ആരു മരിച്ചുവെന്നതല്ല നോട്ടം , മറിച്ച് മുസ്വീബത്താണ് . അതുണ്ടായാൽ

إنا لله وإنا إليه راجعون

എന്നു ചൊല്ലൽ , പല തവണ ചൊല്ലൽ ശക്തമായ സുന്നത്താണ്. (ഇആനത്ത്:2/167)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


മയ്യിത്തിനെ ഫ്രീസറിൽ കിടത്തി നിസ്കരിക്കൽ

 

മയ്യിത്തിനെ ഫ്രീസറിൽ കിടത്തി അതിൻ്റെ മൂടി കുറ്റിയിട്ട് ബന്ദ് ചെയ്ത് വീട്ടിൽ വെച്ച് മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുന്ന ഒരു രീതി ഈയിടയായി ചിലയിടങ്ങളിൽ കാണാറുണ്ടല്ലോ. ആ നിസ്കാരം സ്വഹീഹാകുമോ?

 

ഇല്ല, സ്വഹീഹാവില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

സാധാരണ ജമാഅത്ത് നിസ്കാരത്തിലെ ഇമാമിൻ്റ സ്ഥാനത്താണ് ഇവിടെ മയ്യിത്ത്. സാധാ ജമാഅത്ത് വീട്ടിൽ വെച്ച് നിസ്കരിക്കുമ്പോൾ ഇമാം ഒരു റൂമിൽ നിന്ന് വാതിലച്ച് ബന്ദ് ചെയ്താൽ ആ ഇമാമിനെ പുറത്തുള്ളവർക്ക് തുടർച്ച സ്വഹീഹാവില്ല. അതുപോലെ മയ്യിത്തിനെ ഫ്രീസറിൽ കിടത്തി അടച്ച് ബന്ദ് ചെയ്താൽ പിന്നെ മയ്യിത്ത് നിസ്കാരം സ്വഹീഹാവില്ല. [ ജമൽ: 2/180 ]

വീട്ടിൽ വെച്ചാണ് സ്വഹീഹാവാത്തത് .പ്രസ്തുത ഫ്രീസറും നിസ്കരിക്കുന്നവരും പള്ളിയിലാണെങ്കിൽ മയ്യിത്ത് നിസ്കാരം സ്വഹീഹാകും.

സാധാ ജമാഅത്ത് നിസ്കാരം പള്ളിയിലാണെങ്കിൽ ഇമാം അടച്ചിട്ട റൂമിലും മഅ്മൂം പള്ളിയുടെ മറ്റൊരു ഭാഗത്തുമാണെങ്കിൽ നിസ്കാരവും ജമാഅത്തും സ്വഹീഹാകുമല്ലോ.

ഫ്രീസറിൻ്റെ മുടി ആണിയിട്ട് ബന്ദ് ചെയ്യാതെ കേവലം അടയ്ക്കുക മാത്രമാണ് ചെയ്തതെങ്കിൽ വീട്ടിൽ വെച്ച് തന്നെ മയ്യിത്ത് നിസ്കാരം സ്വഹീഹാണ്. [ ഹാശിയത്തുന്നിഹായ : 2/483,ജമൽ: 2/180 ]

`പ്രത്യേക ശ്രദ്ധയ്ക്ക്`

 വീട്ടിൽ ഫ്രീസറിൽ മയ്യിത്തിനെ കിടത്തി അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നിർവ്വഹിക്കപ്പെടുകയാണെങ്കിൽ ആ സമയത്തെങ്കിലും ഫ്രീസറിൻ്റെ മൂടി ബന്ദ് ചെയ്യാതിരിക്കുക. ബന്ദ് ചെയ്താൽ നിസ്കാരം തന്നെ സ്വഹീഹാവില്ല.

 (ﻓﺮﻉ)

ﻗﺎﻝ ﻣ ﺭ ﺇﺫا ﻛﺎﻥ اﻟﻤﻴﺖ ﻓﻲ ﺳﺤﻠﻴﺔ ﻣﺴﻤﺮﺓ ﻋﻠﻴﻪ ﻻ ﺗﺼﺢ اﻟﺼﻼﺓ ﻋﻠﻴﻪ ﻛﻤﺎ ﻟﻮ ﻛﺎﻥ اﻹﻣﺎﻡ ﻓﻲ ﻣﺤﻞ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﻤﺄﻣﻮﻡ ﺑﺎﺏ ﻣﺴﻤﺮ، ﻓﺈﻥ ﻟﻢ ﺗﻜﻦ ﻣﺴﻤﺮﺓ، ﻭﻟﻮ ﺑﻌﺾ ﺃﻟﻮاﺣﻬﺎ اﻟﺘﻲ ﺗﺴﻊ ﺧﺮﻭﺝ اﻟﻤﻴﺖ ﻣﻨﻪ ﺻﺤﺖ اﻟﺼﻼﺓ. اﻩـ. ﻓﺄﻭﺭﺩﺕ ﻋﻠﻴﻪ ﺃﻧﻬﺎ ﺇﺫا ﻟﻢ ﺗﻜﻦ ﻣﺴﻤﺮﺓ ﻛﺎﻧﺖ ﻛﺎﻟﺒﺎﺏ اﻟﻤﺮﺩﻭﺩ ﺑﻴﻦ اﻹﻣﺎﻡ ﻭاﻟﻤﺄﻣﻮﻡ ﻓﻴﺠﺐ ﺃﻥ ﻻ ﺗﺼﺢ اﻟﺼﻼﺓ ﻣﻊ ﺫﻟﻚ ﻛﻤﺎ ﻻ ﻳﺼﺢ اﻻﻗﺘﺪاء ﻣﻊ ﺫﻟﻚ ﺑﻞ ﻗﻀﻴﺔ ﺫﻟﻚ اﻣﺘﻨﺎﻉ اﻟﺼﻼﺓ ﻋﻠﻰ اﻣﺮﺃﺓ ﻋﻠﻰ ﺗﺎﺑﻮﺗﻬﺎ ﻗﺒﺔ ﻓﺘﻜﻠﻒ اﻟﻔﺮﻕ ﺑﺄﻥ ﻣﻦ ﺷﺄﻥ اﻹﻣﺎﻡ اﻟﻈﻬﻮﺭ ﻭﻣﻦ ﺷﺄﻥ اﻟﻤﻴﺖ اﻟﺴﺘﺮ ﻓﻠﻴﺘﺄﻣﻞ ﺟﺪا اﻩـ. ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ ﻭﻗﻮﻝ ﺳﻢ ﻣﺎ ﻟﻢ ﺗﻜﻦ ﻣﺴﻤﺮﺓ ﺷﻤﻞ ﻣﺎ ﻟﻮ ﻛﺎﻥ ﺑﻬﺎ ﺷﺪاﺩ ﻭﻟﻢ ﻳﺤﻞ، ﻭﻫﻮ ﻇﺎﻫﺮ ﺇﻥ ﻟﻢ ﺗﻜﻦ اﻟﺴﺤﻠﻴﺔ ﻋﻠﻰ ﻧﺠﺎﺳﺔ ﺃﻭ ﻳﻜﻦ ﺃﺳﻔﻠﻬﺎ ﻧﺠﺴﺎ ﻭﺇﻻ ﻭﺟﺐ اﻟﺤﻞ ﻭﻗﻀﻴﺘﻪ ﺃﻧﻪ ﻟﻮ ﻛﺎﻥ اﻟﻤﻴﺖ ﻓﻲ ﺑﻴﺖ ﻣﻐﻠﻖ ﻋﻠﻴﻪ ﻓﻲ ﻏﻴﺮ اﻟﻤﺴﺠﺪ ﻭﺻﻠﻰ ﻋﻠﻴﻪ، ﻭﻫﻮ ﺧﺎﺭﺝ اﻟﺒﻴﺖ اﻟﻀﺮﺭ، ﻭﻫﻮ ﻇﺎﻫﺮ ﻟﻠﺤﻴﻠﻮﻟﺔ ﺑﻴﻨﻬﻤﺎ اﻩـ. `ﻭﺣﺎﺻﻞ اﻟﻤﻌﺘﻤﺪ ﻓﻲ ﻏﻄﺎء اﻟﻨﻌﺶ ﺃﻧﻪ ﻻ ﻳﻀﺮ ﻓﻲ اﻟﻤﺴﺠﺪ ﻣﻄﻠﻘﺎ ﻭﺇﻥ ﺳﻤﺮ ﻭﻓﻲ ﻏﻴﺮﻩ ﻻ ﻳﻀﺮ ﺇﻻ ﺇﻥ ﺳﻤﺮ ﻓﻼ ﻳﻀﺮ اﻟﺮﺑﻂ ﺑﺎﻟﺤﺰاﻡ` اﻩـ. ﺷﻴﺨﻨﺎ ﺣ ﻓ ( جمل : ٢ / ٢٨٠ , حاشبة النهاية : ٢ / ٤٨٣ )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ബാത്റൂമിൽ വെച്ച് സംസാരിക്കുന്നതിൻ്റെ വിധിയെന്ത്?

 

മൂത്രിക്കുകയോ കാഷ്ഠിക്കുകയോ ചെയ്തു കൊണ്ടിരിക്കുമ്പോൾ സംസാരിക്കൽ നിരുപാധികം കറാഹത്താണ്. അതായത് ദിക്റാണെങ്കിലും ഖുർആനാണെങ്കിലും സാധാ സംസാരമാണെങ്കിലും കറാഹത്താണ്. പ്രസ്തുത സമയം സംസാരിക്കരുതെന്ന് ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.[ഇആനത്ത് : 1/ 130]

`ﻭﻳﻨﺪﺏ ﺃﻥ ﻻ ﻳﺘﻜﻠﻢ ﺣﺎﻝ ﺧﺮﻭﺝ اﻟﺨﺎﺭﺝ ﻣﻄﻠﻘﺎ، ﺫﻛﺮا ﻛﺎﻥ ﺃﻭ ﻏﻴﺮﻩ، ﻟﻠﻨﻬﻲ ﻋﻦ اﻟﺘﺤﺪﺙ ﻋﻠﻰ اﻟﻐﺎﺋﻂ`

എന്നാൽ ബാത്റൂമിൽ വെച്ച് മൂത്രിക്കും മുമ്പോ മൂത്രിച്ച ശേഷമോ സംസാരിക്കൽ നിരുപാധികം കറാഹത്തില്ല. അതായത് സാധാ സംസാരം അപ്പോൾ കറാഹത്തല്ല.ദിക്ർ, ഖുർആൻ കറാഹത്താണ്. [ഇആനത്ത്: 1/ 130]

`ﻭﻳﻨﺪﺏ ﻓﻲ ﻏﻴﺮ ﻫﺬﻩ اﻟﺤﺎﻟﺔ ﺃﻥ ﻻ ﻳﺘﻜﻠﻢ ﺑﺬﻛﺮ ﻭﻗﺮﺁﻥ ﻓﻘﻂ، ﻓﺈﻥ ﺗﻜﻠﻢ بغيرهما ﻓﻼ ﻛﺮاﻫﺔ`

ബാത്ത്റൂമിൽ വെച്ച് തുമ്മിയാൽ

ബാത്റൂമിൽ വെച്ച് തുമ്മിയാൽ മൂത്രിക്കുകയോ കാഷ്ഠിക്കുകയോ ആണെങ്കിലും അല്ലെങ്കിലും നാവ് കൊണ്ട് സ്തുതിക്കൽ കറാഹത്താണ്. 

ഹൃദയം കൊണ്ട് സ്തുതിക്കണം. അതിന് പ്രതിഫലം ലഭിക്കും. [ സംയോഗം ചെയ്തു കൊണ്ടിരിക്കേ തുമ്മിയാലും ഹൃദയം കൊണ്ടാണ് സ്തുതിക്കേണ്ടത് ]

ഇനി ഒരാൾ നാവ് കൊണ്ട് ഉച്ചരിച്ച് സ്തുതിച്ചാൽ അതു കേട്ടവനു അനുമോദിക്കൽ [يرحمكم الله ] പറയൽ സുന്നത്തില്ല .കാരണം തുമ്മിയവനു ആ ഉച്ചരിച്ച സ്തുതി സുന്നത്തല്ലല്ലോ.

 `ﻓﻠﻮ ﻋﻄﺲ ﺣﻤﺪ ﺑﻘﻠﺒﻪ ﻓﻘﻂ - ﻛﺎﻟﻤﺠﺎﻣﻊ - ﻭﻳﺜﺎﺏ ﻋﻠﻴﻪ، ﻭﻟﻴﺲ ﻟﻨﺎ ﺫﻛﺮ ﻗﻠﺒﻲ ﻳﺜﺎﺏ ﻋﻠﻴﻪ ﺇﻻ ﻫﺬا، ﻓﻠﻮ ﺧﺎﻟﻒ ﻭﺟﻬﺮ ﺑﻪ ﻭﺳﻤﻌﻪ اﺧﺮ ﻻ ﻳﻄﻠﺐ ﻣﻨﻪ ﺗﺸﻤﻴﺘﻪ ﻟﻌﺪﻡ ﻃﻠﺐ اﻟﺤﻤﺪ ﻓﻴﻪ ﻟﻔﻈﺎ`

  സംസാരം അനിവാര്യമായി വന്നാൽ കക്കൂസിൽ വെച്ച് ഏതു സമയവും സംസാരിക്കൽ നിർബന്ധമാകും. കണ്ണ് കാണാത്തവനെ അപകടത്തിൽ നിന്ന രക്ഷിക്കാൻ സംസാരിക്കും പോലെ [ ഇആനത്ത്: 1/130 ]

`ﻭﻗﺪ ﻳﺠﺐ اﻟﻜﻼﻡ ﻓﻴﻤﺎ ﺇﺫا ﺧﺎﻑ ﻭﻗﻮﻉ ﻣﺤﺬﻭﺭ ﻋﻠﻰ ﻏﻴﺮﻩ، ﻛﻤﻦ ﺭﺃﻯ ﺃﻋﻤﻰ ﻳﺮﻳﺪ ﺃﻥ ﻳﺴﻘﻂ ﻓﻲ ﺑﺌﺮ ﺃﻭ ﺭﺃﻯ ﺣﻴﺔ ﺗﻘﺼﺪﻩ، ﻓﻴﺠﺐ ﺃﻥ ﻳﻨﺒﻬﻪ ﺗﺤﺬﻳﺮا ﻟﻪ ﻣﻦ اﻟﻀﺮﺭ`



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മയ്യിത്ത് സ്ത്രീയാണെങ്കിൽ ഇമാം ചന്തിക്കെട്ടിൻ്റെ നേരെ നിൽക്കൽ ?

 

മയ്യിത്തു പുരുഷനാണെങ്കിൽ മയ്യിത്തിൻ്റെ തലയുടെ നേരെയാണ് നിസ്കരിക്കുന്നവർ നിൽക്കേണ്ടതെന്നും മയ്യിത്ത് സ്ത്രീയാണെങ്കിൽ ചന്തിക്കെട്ടിൻ്റെ നേരെയാണ് നിൽക്കേണ്ടതെന്നും നിയമമുണ്ടല്ലോ . ഈ നിയമം നിർബന്ധമോ സുന്നത്തോ ? ഈ നിയമത്തിലടങ്ങിയ യുക്തിയെന്താണ് ?


ഇതു സുന്നത്താണ്. ഈ സുന്നത്ത് ഇമാമിനും തനിച്ചു നിസ്കരിക്കുന്നവനുമാണുള്ളത് ' മഅ്മൂമിനില്ല.  തിരുനബി ﷺ ഇങ്ങനെ പ്രവർത്തിച്ചിട്ടുണ്ട് എന്ന് സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും സ്ഥിരപ്പെട്ട ഹദീസിലുണ്ട്.

`ഹിക്മത്ത് എന്ത് ?`

മയ്യിത്ത് നിസ്കാരത്തിന് ഇമാമത്ത് നിൽക്കുന്നവർ സാധാരണമായി അടുത്ത ബന്ധുക്കളാകുമല്ലോ. അവർ സ്ത്രീയുടെ ആകർഷനീയ ഭാഗമായ ചന്തിയുടെ ഭാഗത്ത് നിന്ന് മറ്റുള്ളവരെ തൊട്ട് മറയ്ക്കുക എന്നതാണ് സ്ത്രീ മയ്യിത്തിൻ്റെ ചന്തിയുടെ ഭാഗത്ത് നിൽക്കണം എന്നതിലെ ഹിക്മത്ത്. (നിഹായ : 2/491, മുഗ്നി 2 / 31)

ﻭﻳﻘﻒ) اﻟﻤﺼﻠﻲ اﺳﺘﺤﺒﺎﺑﺎ ﻣﻦ ﺇﻣﺎﻡ ﻭﻣﻨﻔﺮﺩ (ﻋﻨﺪ ﺭﺃﺱ اﻟﺮﺟﻞ) ﺃﻱ اﻟﺬﻛﺮ ﻭﻟﻮ ﺻﺒﻴﺎ (ﻭﻋﺠﺰﻫﺎ) ﺃﻱ اﻷﻧﺜﻰ ﻭﻟﻮ ﺻﻐﻴﺮﺓ ( نهاية : ٢ / ٤٩١ ) 

ﻭﺣﻜﻤﺔ اﻟﻤﺨﺎﻟﻔﺔ اﻟﻤﺒﺎﻟﻐﺔ ﻓﻲ ﺳﺘﺮ اﻷﻧﺜﻰ ﻭاﻻﺣﺘﻴﺎﻁ ﻓﻲ اﻟﺨﻨﺜﻰ. ﺃﻣﺎ اﻟﻤﺄﻣﻮﻡ ﻓﻴﻘﻒ ﻓﻲ اﻟﺼﻒ ﺣﻴﺚ ﻛﺎﻥ ( مغني : ٢ / ٣١)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


ആർത്തവകാരി നഖം വെട്ടാതിരിക്കൽ സുന്നത്തില്ലന്നോ ?

 

വലിയ അശുദ്ധിയുള്ളവർ, [ ജനാബത്ത് ] ആർത്തവകാരി, [حائض] പ്രസവരക്തക്കാരി [نفساء ] എന്നിവർ നഖം , മുടി എന്നിവ നീക്കാതിരിക്കൽ സുന്നത്താണ് എന്നതാണ് ഞാൻ പഠിച്ചിട്ടുള്ളത് .എന്നാൽ , ആർത്തവകാരിക്കും പ്രസവരക്തക്കാരിക്കും അവ ഉള്ളപ്പോൾ നഖം, മുടി എന്നിവ നീക്കാതിരിക്കൽ സുന്നത്താണ് എന്ന നിയമമില്ലെന്നും രക്തം മുറിഞ്ഞ ശേഷം കുളിക്കും മുമ്പ് നീക്കാതിരിക്കലാണ് സുന്നത്തെന്നും ഒരു മുസ്'ലിയാർ പറഞ്ഞു. വസ്തുതയെന്ത്?


താങ്കൾ പഠിച്ചതാണ് ശരി, ആ മുസ്'ലിയാർ പറഞ്ഞതല്ല.

ജനാബത്തുള്ളവർ,ആർത്തവകാരി, പ്രസവ രക്തക്കാരി എന്നിവർ നഖം, മുടി, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ് എന്നാണ് ഫുഖഹാഅ് പഠിപ്പിച്ചത്. 

അപ്പോൾ ആർത്തവം, പ്രസവ രക്തം എന്നിവ തുടങ്ങിയത് മുതൽ നഖം, മുടി പോലെയുള്ളത് നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമം ഉണ്ട്. അല്ലാതെ ആർത്തവം, പ്രസവ രക്തം എന്നിവ ഉണ്ടാകുമ്പോൾ നഖം, മുടി എന്നിവ നീക്കാതിരിക്കൽ സുന്നത്താണെന്ന നിയമമില്ല,രക്തം മുറിഞ്ഞ ശേഷമാണ് നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമമുള്ളത് എന്നു ഫുഖഹാഅ് പറഞ്ഞത് കാണുന്നില്ല.

وينبغي أن لا يزيلوا أي الجنب والحائض والنفساء قبل الغسل شعرا أوظفرا وكذا دما لأن ذلك يرد في الآخرة جنبا* ( فتح المعين مع الترشيح )

ജനാബത്തുള്ളവർ, ആർത്തവകാരി, പ്രസവ രക്തക്കാരി എന്നിവർ കുളിക്കും മുമ്പ് മുടി, നഖം, രക്തം എന്നിവ നീക്കാതിരിക്കൽ അനിവാര്യമാണ് -സുന്നത്താണ് - ( ഫത്ഹുൽ മുഈൻ , തർശീഹ്: പേജ്: 36 ) 

لأن ذلك اي المذكور من الشعر أو الظفر أو الدم المزال *حال الجنابة أو الحيض أو النفاس*. يرد في الآخرة جنبا ( إعانة : 1/ 96)

സംഗ്രഹം

  1. ജനാബത്തുണ്ടായ സ്ത്രീ പുരുഷന്മാർ, ആർത്തവകാരി, പ്രസവ രക്തക്കാരി എന്നിവർ അതു ഉണ്ടായത് മുതൽ കുളിച്ചു ശുദ്ധിയാകുന്നത് വരെ നഖം, മുടി, (ഒരു അഭിപ്രായത്തിൽ ) രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്. 
  2. പ്രസ്തുത വസ്തുക്കൾ നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമം ആർത്തവകാരിക്കും പ്രസവ രക്തക്കാരിക്കും തുടങ്ങുന്നത് ആർത്തവവും പ്രസവ രക്തവും തുടങ്ങലോടുകൂടെ തന്നെയാണ്. അല്ലാതെ രക്തം മുറിഞ്ഞ ശേഷമല്ല നിയമം തുടങ്ങുന്നത്.
  3. നഖം, മുടി പോലെയുള്ളത് നീക്കാതിരിക്കൽ സുന്നത്ത് എന്ന നിയമം ഹയ്ള്, നിഫാസ് എന്നിവ ഉള്ളപ്പോൾ ബാധകമല്ലന്നും പ്രസ്തുത രക്തങ്ങൾ മുറിഞ്ഞ ശേഷമാണ് ബാധകമെന്നുമുള്ള വാദം അടിസ്ഥാന രഹിതമാണ്.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ഇശ്റാഖ് നിസ്ക്കാരം

 

ഇശ്‌റാഖ് നിസ്‌കാരം എന്ന പേരിലറിയപ്പെടുന്ന സുന്നത്ത് നിസ്‌കാരവും ളുഹാ നിസ്‌കാരവും ഒന്നുതന്നെയാണെന്നാണ് ഇബ്‌നു അബ്ബാസ്(റ) അടക്കമുള്ള ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. വിശുദ്ധ ഖുര്‍ആനിലെ 38-ാം അധ്യായം 18-ാം സൂക്തത്തില്‍ പറയുന്ന 'യുസബ്ബിഹ്‌ന ബില്‍ അശിയ്യി വല്‍ ഇശ്‌റാഖ്' എന്നതിന്റെ താല്‍പര്യം ളുഹാ നിസ്‌കാരമാണെന്നാണ് ഇബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചത്.മഹാൻ പറയുന്നു: ''ളുഹാ നിസ്‌കാരത്തെക്കുറിച്ച് ഞാന്‍ ഖുര്‍ആനില്‍ പലയിടങ്ങളിലും പരതി നോക്കി. അവസാനം മുകളില്‍ സൂചിപ്പിച്ച സൂക്തത്തില്‍ അതിലേക്ക് സൂചനയുള്ളതായി ഞാന്‍ കണ്ടെത്തി'' (തര്‍ശീഹ്).

ഇശ്റാഖ് നിസ്കാരവും ളുഹാ നിസ്കാരവും ഒന്നു തന്നെയാണ് എന്നാണു ഇമാം റംലി (റ)വിൻ്റെ വീക്ഷണം. ഈ വീക്ഷണമാണ് ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ രേഖപ്പെടുത്തിയത്.

ഇമാം ഗസാലി (റ) അടക്കമുള്ള ഒരു വിഭാഗം പണ്ഡിതന്മാര്‍ ളുഹാ നിസ്‌കാരവും ഇശ്‌റാഖ് നിസ്‌കാരവും വേറെ വേറെ സുന്നത്ത് നിസ്‌കാരങ്ങള്‍ തന്നെയാണെന്നാണ് അഭിപ്രായപ്പെട്ടത്

ഈ അഭിപ്രായമാണ് ഇമാം ഇബ്നു ഹജർ(റ)വിനുള്ളത്.(തുഹ്ഫ , ഫത്ഹുൽ അലിയ്യ് ) 

ഇശ്റാഖ് നിസ്കാരം ഒറ്റക്ക് തന്നെ ഒരു നിസ്കാരമാണ് എന്ന വീക്ഷണപ്രകാരം സൂര്യൻ ഉദിച്ചുയർന്ന സമയത്താണ് നിസ്കരിക്കേണ്ടത്. അതാണ്

ഇശ്റാഖ് നിസ്കാരത്തിൻ്റെ സമയം. അതു രണ്ടു റക്അത്താണ് (ശർവാനി: 2/ 231 ,ഇആനത്ത്) അതായത് സൂര്യൻ ഉദിച്ച് 20 മിനുറ്റ് കഴിയണ്ടന്നർത്ഥം. സമയം നിർണയിച്ച നിസ്കാരമാണന്നും അതിനാൽ പ്രസ്തുതസമയം നിസ്കരിക്കാമെന്നും ഫുഖഹാക്കൾ വിവരിച്ചിട്ടുണ്ട് (ശർവാനി 2 / 237)

എന്നാൽ സൂര്യൻ ഉദിച്ചുയർന്നു നിഷിദ്ധ സമയം (20 മിനുട്ട് )കഴിഞ്ഞതിനു ശേഷമാണ് ഇശ്റാഖ് നിസ്കാരം എന്നാണു ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയത്.(തുഹ്ഫ: 2/ 237)

ളുഹാ സമയം അവസാനിക്കുന്നത് വരെ ഇശ്റാഖിൻ്റെ സമയം നീണ്ടു നിൽക്കാം എന്നു ചില ഫുഖഹാഅ് സാധ്യത പ്രകടിപ്പിച്ചിട്ടുണ്ട് (ശർവാനി: 2/237)

ഇമാം ശിഹാബുദ്ദീൻ റംലി (റ) വിവരിക്കുന്നു: ഇശ്റാഖ് നിസ്കാരവും ളുഹാനിസ്കാരവും ഒന്നു തന്നെയാണ് എന്നതാണ് പ്രബലം. എന്നാൽ ഇമാം ഗസാലി (റ) വിനോട് പിൻപറ്റി ഉബാബിൽ പറഞ്ഞ പ്രകാരം രണ്ടും രണ്ടു നിസ്കാരമാണ് . ആ അടിസ്ഥാനത്തിൽ ഇശ്റാഖ് നിസ്കാരം ഖളാ വീട്ടൽ സുന്നത്തുണ്ട് (ഫതാവാ റംലി: 1/220)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

സുബ്ഹ് നിസ്കാരം നിർവ്വഹിച്ച് അവിടെ തന്നെ സൂര്യൻ ഉദിക്കുന്നത് വരെ ഇരുന്നു ശേഷം രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിച്ചാൽ ഹജ്ജ്, ഉംറയുടെ പ്രതിഫലമുണ്ടെന്ന് ചിലർ പറയാറുണ്ട് . ശരിയാണോ ?

 

അതേ, ശരിയാണ്. തിരു നബി ﷺപറഞ്ഞതാണത് .പഠിപ്പിച്ചതാണ്.

സുബ്ഹ് നിസ്കാരം നിർവ്വഹിച്ച ശേഷം അവിടെ അല്ലാഹുവിനു ദിക്ർ ചൊല്ലി സൂര്യൻ ഉദിക്കുന്നതു വരെ ഇരുന്നു പിന്നീട് രണ്ടു റക്അത്തു സുന്നത്തു നിസ്കാരം നിർവ്വഹിച്ചാൽ പൂർണമായ ഹജ്ജ്, ഉംറയുടെ പ്രതിഫലം അവനുണ്ടാകുമെന്ന് നബി  ﷺ പറഞ്ഞിട്ടുണ്ട് .            (ഇആനത്ത്: 2/340)

ﺻﺢ ﺃﻥ: ﻣﻦ ﺻﻠﻰ اﻟﺼﺒﺢ، ﺛﻢ ﻗﻌﺪ ﻳﺬﻛﺮ اﻟﻠﻪ ﺗﻌﺎﻟﻰ ﺇﻟﻰ ﺃﻥ ﺗﻄﻠﻊ اﻟﺸﻤﺲ، ﺛﻢ ﺻﻠﻰ ﺭﻛﻌﺘﻴﻦ، ﻛﺎﻥ ﻟﻪ ﺃﺟﺮ ﺣﺠﺔ ﻭﻋﻤﺮﺓ ﺗﺎﻣﺘﻴﻦ ( إعانة الطالبين:٢ / ٣٤٠ ).



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ജനമധ്യത്തിൽ വെച്ച് സംഭാവന ചോദിക്കൽ

 

ചില കമ്മിറ്റി ഭാരവാഹികൾ ചില ആളുകളോട് ജനമധ്യത്തിൽ വെച്ച് സംഭാവന ചൊദിക്കും. എങ്കിലേ സംഭാവന കിട്ടുകയുള്ളൂവെന്ന നിലയ്ക്കാണ് അങ്ങനെ ചോദിക്കുന്നത് തന്നെ. ജനങ്ങൾക്കിടയിൽ വെച്ച് ചോദിച്ചത് കൊണ് ലജ്ജ നിമിത്തമായി മാത്രം സംഭാവന നൽകും. ഇങ്ങനെ ജനങ്ങളിൽ നിന്നു കാശ് പിരിക്കാമോ?


പിരിക്കാവതല്ല.

ജനമധ്യത്തിൽ നിന്നു ചോദിക്കുമ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്ന നിലയ്ക്ക് മാത്രമാണ് നൽകുന്നതെങ്കിൽ അതു സ്വീകരിക്കൽ ഹറാമാണ്. അതിനു പിടിച്ചുപറിയുടെ വിധിയാണ്. പ്രസ്തുത കാശ് സംഭാവന വാങ്ങുന്നവരുടെ അധികാരത്തിൽ വരുകയില്ല. ആ കാശ് കൊണ്ട് ഒരു ഇടപാടും അനുവദനീയമല്ല. ബാത്വിൽ കൊണ്ട് ജനങ്ങളുടെ സമ്പത്ത് ഭക്ഷിക്കുന്ന രീതിയാണിത്. [തുഹ്ഫ: 6/3, ഇആനത്ത്: 3/163]

ഉദാ: അങ്ങാടിയിൽ കുറേപ്പേർ സംസാരിച്ചിരിക്കേ . കമ്മിറ്റിക്കാരൻ അങ്ങോട്ട് വന്നു ''ബീരാനേ, നമ്മുടെ പരിപാടിക്ക് നിൻ്റെ വക ഒരു അയ്യായിരം വേണം. നിൻ്റെ സ്നേഹിതൻ മുജീബ് അയ്യായിരം തന്നിട്ടുണ്ട്. 

കമ്മിറ്റിക്കാർ മാത്രമല്ല, ചില പ്രഭാഷകരും അങ്ങനെ ചെയ്യാറുണ്ട്.

പ്രസംഗത്തിനിടെ പിരിവ് തുടങ്ങിക്കഴിഞ്ഞാൽ സദസ്സിലേക്ക് നോക്കി ' ആ നിങ്ങൾ ഒരു അയ്യായിരം തരോ? മൈക്കിലൂടെ പരസ്യമായി ചോദിച്ചതിനാൽ മാത്രം , തരൂല എന്നു പറയാൻ ലജ്ജ സമ്മതിക്കാത്തതിനാൽ തല കുലുക്കി സമ്മതിക്കുന്നവരുണ്ട്. അത്തരം കാശ് കൊണ്ടല്ല മതസ്ഥാപനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും നടത്തേണ്ടത്.

`[ നല്ല നിയ്യത്തോടെ നൽകുന്ന പലരുമുണ്ട്. അവരെക്കുറിച്ചല്ല പറയുന്നത്]`

 ﺗﻨﺒﻴﻪ) ﻟﻮ ﺃﺧﺬ ﻣﺎﻝ ﻏﻴﺮﻩ ﺑﺎﻟﺤﻴﺎء، ﻛﺎﻥ ﻟﻪ ﺣﻜﻢ اﻟﻐﺼﺐ، ﻓﻘﺪ ﻗﺎﻝ اﻟﻐﺰاﻟﻲ: ﻣﻦ ﻃﻠﺐ ﻣﻦ ﻏﻴﺮﻩ ﻣﺎﻻ ﻓﻲ اﻟﻤﻸ، ﺃﻱاﻟﺠﻤﺎﻋﺔ ﻣﻦ اﻟﻨﺎﺱ، ﻓﺪﻓﻌﻪ ﺇﻟﻴﻪ ﻟﺒﺎﻋﺚ اﻟﺤﻴﺎء، ﻟﻢ ﻳﻤﻠﻜﻪ، ﻭﻻ ﻳﺤﻞ ﻟﻪ اﻟﺘﺼﺮﻑ ﻓﻴﻪ.ﻭﻫﻮ ﻣﻦ ﺑﺎﺏ ﺃﻛﻞ ﺃﻣﻮاﻝ اﻟﻨﺎﺱ ﺑﺎﻟﺒﺎﻃﻞ. ( اعانة :٣ / ١٦٣)

 ﻭﺁﺧﺬ ﻣﺎﻝ ﻏﻴﺮﻩ ﺑﺎﻟﺤﻴﺎء ﻟﻪ ﺣﻜﻢ اﻟﻐﺎﺻﺐ ﻭﻗﺪ ﻗﺎﻝ اﻟﻐﺰاﻟﻲ ﻣﻦ ﻃﻠﺐ ﻣﻦ ﻏﻴﺮﻩ ﻣﺎﻻ ﻓﻲ اﻟﻤﻸ ﻓﺪﻓﻌﻪ ﺇﻟﻴﻪ ﻟﺒﺎﻋﺚ اﻟﺤﻴﺎء ﻓﻘﻂ ﻟﻢ ﻳﻤﻠﻜﻪ ﻭﻻ ﻳﺤﻞ ﻟﻪ اﻟﺘﺼﺮﻑ ﻓﻴﻪ ( تحفة : ٦ / ٣)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മറവിയുടെ സുജൂദും കാരണങ്ങളും

 

`നിസ്കാരത്തില്‍` മറവി കൊണ്ടോ മറ്റോ സംഭവിക്കുന്ന ചില കുറവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി സലാം വീട്ടുന്നതിന് മുമ്പായി ചെയ്യുന്ന രണ്ട് സുജുദുകള്‍ക്കാണ് സഹ്‍വിന്‍റെ സുജൂദ് എന്ന് പറയുന്നത്. 

എല്ലാ കുറവുകളും ഈ സുജൂദ് കൊണ്ട് പരിഹരിക്കപ്പെടുകയില്ല.  ശാഫിഈ മദ്‍ഹബ് പ്രകാരം പ്രധാനമായും മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്നത്.

ഒന്ന്, അബ്ആള് സുന്നത്തുകൾ ഒഴിവാക്കിയതിനു വേണ്ടി.

അതായത് ആദ്യത്തെ അത്തഹിയ്യാത്ത് പൂര്‍ണ്ണമായോ ഭാഗിമായോ ഒഴിവാക്കുക, അല്ലെങ്കില്‍ ആദ്യത്തെ അത്തഹിയ്യാത്തില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക, അല്ലെങ്കില്‍ നിസ്കാരത്തിന്‍റെ ഭാഗമായി വരുന്ന ഖുനൂത് (സുബ്ഹി നിസ്കാരത്തിലും റമളാനിലെ അവസാനത്തെ പകുതിയിലെ വിത്റിലുമുള്ള ഖുനൂത്) പൂര്‍ണ്ണമായോ ഭാഗികമായോ ഒഴിവാക്കുക, അല്ലെങ്കില്‍ പ്രസ്തുത ഖുനൂതില്‍ നബിയുടെ പേരിലുള്ള സ്വലാത്ത് ഒഴിവാക്കുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് പ്രത്യേകം സുന്നത്തുണ്ട്. ഒഴിവാക്കിയത് മറന്നു കൊണ്ടാണെങ്കിലും മനപ്പൂര്‍വ്വമാണെങ്കിലും സുജൂദ് ചെയ്യല്‍ സുന്നതാണ്.

നിസ്കാരത്തിന്‍റെ ഭാഗമല്ലാത്ത നാസിലത്തിന്‍റെ ഖുനൂത് ഒഴിവാക്കിയാല്‍ സുജൂദ് ചെയ്യേണ്ടതില്ല, സുന്നത്തില്ലന്ന അറിവോട ബോധപൂർവ്വം ചെയ്താല്‍ നിസ്കാരം ബാഥിലാകുന്നതുമാണ്. [ ഫത്ഹുൽ മുഈൻ ]

രണ്ട്, നിസ്കാരത്തില്‍ മനപ്പൂര്‍വ്വം ചെയ്താല്‍ ബാഥിലാകുന്ന കാര്യം മറന്ന് ചെയ്യുക. 

ചെറിയ രീതിയിലുള്ള സംസാരം മറന്ന് ഉണ്ടാകും പോലെ, അല്ലെങ്കില്‍ ഫിഅ്‍ലിയ്യായ ഒരു ഫർളിനെ മറന്ന് അധികരിപ്പിക്കും പോലെ. ചെറിയ രീതീയിലുള്ള സംസാരം മനപ്പൂര്‍വ്വം ചെയ്താല്‍ നിസ്കാരം ബാഥിലാകും എന്നാല്‍ മറന്ന് ചെയ്താല്‍ ബാഥിലാകില്ല, പക്ഷേ ,അവന് സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. അതു പോലെ തന്നെ ഒരാള്‍ റുകൂഓ, സുജൂദോ അനുവദിക്കപ്പെട്ടതിലുമപ്പുറം അധികരിപ്പിച്ചാല്‍ മനപ്പൂര്‍വ്വമാണെങ്കില്‍ നിസ്കാരം ബാഥിലാകുന്നതും. മറന്ന് കൊണ്ടാണെങ്കില്‍ ബാഥിലാകുന്നതുമല്ല, എങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നത്താകുന്നതാണ്. 

എന്നാല്‍ നിസ്കാരത്തില്‍ മുഖം കൊണ്ട് തിരിഞ്ഞ് നോക്കല്‍ പോലെയുള്ള, മനപ്പൂര്‍വ്വം ചെയ്താലും മറന്നു ചെയ്താലും ബാഥിലാകാത്ത കാര്യങ്ങള്‍ ചെയ്താല്‍ സുജൂദ് സുന്നത്തില്ല.   

എന്നാൽ നിസ്കാരത്തില്‍ ചൊല്ലേണ്ട,  നിര്‍ബന്ധമോ സുന്നതോ ആയ സൂറതുകളും ദിക്റുകളും മറ്റും അതിന്‍റെ സ്ഥാനം തെറ്റി ചൊല്ലിയാല്‍, മനപ്പൂര്‍വ്വം ആണെങ്കില്‍ പോലും നിസ്കാരം ബാഥിലാകുന്നില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യല്‍ സുന്നതുണ്ട്.  തക്ബീറതുല്‍ ഇഹ്റാമും  സലാം വീട്ടലും ഇതില്‍ നിന്ന് വ്യത്യസ്തമാണ്.  അവ അസ്ഥാനത്ത് മനപ്പൂര്‍വ്വം ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകുന്നതും മറന്ന് ചെയ്താല്‍ നിസ്കാരത്തിന് കുഴപ്പമില്ലെങ്കിലും സഹ്‍വിന്‍റെ സുജൂദ് ചെയ്യേണ്ടതുമാണ്.


മൂന്ന്, ഫിഅ്‍ലിയ്യായ ഒരു റുക്ന് (റുകൂഅ്, ഇഅ്തിദാല്‍, സുജൂദ്, ഇടയിലുള്ള ഇരുത്തം, അവസാനത്തെ അത്തഹിയ്യാതിനുള്ള ഇരുത്തം പോലുള്ളവ) ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന സംശയത്തോട് കൂടി ചെയ്യുക. ഇങ്ങനെ സംഭവിച്ചാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്തുണ്ട്. 

ഒരാള്‍ നിസ്കാരത്തിന്റെ റക്അതുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞത് കൊണ്ട് പിടിക്കുകയും സഹ് വിൻ്റെ സുജൂദ് ചെയ്യുകയും വേണം.

നാല് റക്അതുകളുള്ള നിസ്കാരത്തില്‍ മൂന്നാമത്തെതാണോ നാലമത്തേതാണോ എന്ന് സംശയിച്ചാല്‍ മൂന്നാമത്തേതാണെന്ന് കരുതുകയും അങ്ങനെ നാല് റക്അതുകള്‍ പൂര്‍ത്തിയാക്കി സഹ്‍വിന്റെ സുജൂദ് ചെയ്യണം. നാലമെത്തേതാണോ അഞ്ചാമത്തേതാണോ എന്ന് സംശയിച്ചാല്‍ അവിടെ നാലമത്തേതാണെന്ന് പരിഗണിച്ച് നിസ്കാരം പൂര്‍ത്തിയാക്കുകയും സുജൂദ് ചെയ്യുകയും വേണം.

ഇമാമിന്റെ പിന്നില്‍ നിന്ന് നിസ്കരിക്കുന്ന മഅ്മൂം അയാളുടെ സ്വന്തം മറവിക്ക് വേണ്ടി സഹ്‍വിന്റെ സുജൂദ് ചെയ്യേണ്ടതില്ല. എന്നാല്‍ സഹ്‍വിന്‍റെ സുജൂദ് സുന്നത്താകുന്ന കാര്യം വല്ലതും ഇമാമിന്‍റെ പക്കലില്‍ നിന്നും ഉണ്ടായത് ശ്രദ്ധയില്‍ പെട്ടാല്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കിലും മഅ്മൂമിന് സുജൂദ് സുന്നത്തുണ്ട്.

സാധരണ നിസകാരത്തിലുള്ളത് പോലെ, ഇടയില്‍ ഇരുത്തത്തോട് കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‍വിന്റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. അതാണു പ്രബല വീക്ഷണം. എന്നാല്‍ 

(سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو)

എന്നും ചെല്ലാവുന്നതാണ്. എന്നാൽ ഇതു പ്രബല വീക്ഷണമല്ല.

സഹ്‍വിന്റെ സുജൂദിനുള്ള സമയം നിസ്കാരത്തില്‍ നിന്നും സലാം വീട്ടുന്നതിന്‍റെ തൊട്ട് മുമ്പാണ്. ആരെങ്കിലും സുജൂദ് ചെയ്യാതെ മനപ്പൂര്‍വ്വം സലാം വീട്ടിയാല്‍ അവനിക്ക് ആ അവസരം നഷ്ടപ്പെടും. എന്നാല്‍ മറന്ന് സലാം വീട്ടിയാല്‍ കൂടുതല്‍ സമയം ആയിട്ടില്ലെങ്കില്‍ അയാള്‍ക്ക് സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടാവുന്നതാണ്.

സഹ്‍വിന്റെ സുജൂദ് സുന്നത്താണെന്നത് കൊണ്ട് തന്നെ അത് ചെയ്യാന്‍ മറക്കുകയോ മനപ്പൂര്‍വ്വം ഒഴിവാക്കുകയോ ചെയ്താല്‍ ഇമാമിനും തനിച്ചു നിസ്കരിക്കുന്നവനും നിസ്കാരത്തിന് തകരാറ് സംഭവിക്കുകയില്ല. 

മറവിയുടെ സുജൂദ് സുന്നത്തുള്ള ഇമാം അതു മറന്നു സലാം വീട്ടി. അങ്ങനെ പിന്നിലുള്ള മസ്ബൂഖ് ബാക്കി നിസ്കരിക്കാൻ എഴുനേറ്റു. പിന്നെ ഇമാം നിസ്കാരത്തിലേക്ക് മടങ്ങി മറവിയുടെ സുജൂദ് ചെയ്താൽ മസ്ബൂഖ് ഇമാമിനെ പിൻപറ്റൽ നിർബന്ധമാണ്. നിർത്തത്തിലുള്ള മസ്ബൂഖ് ഇരുത്തത്തിലേക്ക് മടങ്ങി, ഇരുന്ന ശേഷം ഇമാമിൻ്റെ കൂടെ മറവിയുടെ സുജൂദ് ചെയ്യണം. അതു നിർബന്ധമാണ്. [ മഅ്മൂമിനും സുജൂദ് നിർബന്ധമാണ്](ഫത്ഹുൽ മുഈൻ, ഇആനത്ത്: 1/241)

പിന്നീട് മസ്ബൂഖ് അവൻ്റെ നിസ്കാരത്തിൻ്റെ അവസാനത്തിൽ വീണ്ടും മറവിയുടെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്.

മഅ്മൂം ചുരുങ്ങിയ അത്തഹിയ്യാത്തും സ്വലാത്തും ചൊല്ലിത്തീരും മുമ്പ് തന്നെ ഇമാം സഹ്'വിൻ്റെ സുജൂദ് ചെയ്താൽ അത്തഹിയ്യാത്തും സ്വലാത്തും പൂർത്തിയാക്കാതെ ഇമാമിനോട് സുജൂദിൽ മഅ്മൂം പിൻപറ്റൽ നിർബന്ധമാണ്. അങ്ങനെ മറവിയുടെ സുജൂദിന് ശേഷം അത്തഹിയ്യാത്ത് പൂർത്തിയാക്കി സലാം വീട്ടണം . ഇമാം ഇബ്നു ഹജർ തുഹ്ഫ: യിൽ (2/ 197) പറഞ്ഞ വീക്ഷണമാണിത്. ഫത്ഹുൽ മുഈനിലും ( പേജ്: 88) ഇതുണ്ട്. 

എന്നാൽ ഇമാം റംലി (റ)വിൻ്റെ വീക്ഷണം ഇതിനെതിരാണ് .

'' ഇമാമിൻ്റെ കൂടെ മറവിയുടെ സുജൂദ് ചെയ്യരുത്. അത്തഹിയ്യാത്ത് സ്വലാത്ത് എന്നിവ പൂർത്തിയാക്കിയ ശേഷം മറവിയുടെ സുജൂദ് ചെയ്ത് സലാം വീട്ടണം'' എന്നാണ് ഇമാം റംലി (റ)വിൻ്റെ വീക്ഷണം ( നിഹായ :2/87)  

മഅ്മും സുജൂദ് ചെയ്യാതെ സലാം വീട്ടിയാൽ നിസ്കാരം ബാത്വിലാകും` ( ഇആനത്ത് 1/241)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

കടലിലും കരയിലും ജീവിക്കുന്ന ഞണ്ട് ഭക്ഷ്യയോഗ്യമാണോ❓

 

അത്തരം ഞണ്ട് ഭക്ഷിക്കൽ നിഷിദ്ധമാണോ അനുവദനീയമാണോ എന്നതിൽ ശാഫിഈ മദ്ഹബിൽ ഭിന്നതയുണ്ട്.ഇമാം റംലി (റ)വിൻ്റെ വീക്ഷണം നിഷിദ്ധം എന്നാണ്. (നിഹായ: 8/152)

ഇമാം നവവി(റ) റൗള: യിലും ഇമാം റാഫിഈ (റ) അസ് ൽ റൗളയിലും പറഞ്ഞതാണ് ഇമാം റംലി (റ) പ്രബലമാക്കിയത്.

ഇമാം ഇബ്നു ഹജർ(റ) വിൻ്റെ വീക്ഷണം അനുവദനീയം എന്നാണ്.(തുഹ്ഫ: 9/378)

ഖത്വീബു ശിർബീനി (റ)വും അനുവദനീയം എന്ന വീക്ഷണമുള്ളവരാണ്.(മുഗ്നി ,ശർവാനി: 9/378)

ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതാണ് ഇബ്നു ഹജർ(റ) ഖത്വീബുശ്ശിർബീനി (റ) എന്നിവർ പ്രബലമാക്കിയത്.(ശർവാനി: 9/378)

ഇമാം ഇബ്നു ഹജറും (റ) ഇമാം റംലി (റ) യും തമ്മിൽ ഭിന്നതയുള്ള മസ്അലയാണിത് ( ഇഖ്തിലാഫുൽ അശ് യാഖ്: പേജ്: 341)


കടലിൽ മാത്രം ജീവിക്കുന്ന ഞണ്ട് ഹറാമാണെന്നു ഇമാമുകൾക്ക് അഭിപ്രായമുണ്ടോ ?

അതേ , അഭിപ്രായമുണ്ട്. 

ശൈഖ് മഖ്ദൂം (റ) പറയുന്നത് ഇങ്ങനെ: സമുദ്ര ജീവികളിൽ തവള , മുതല , ആമ , ഞണ്ട് എന്നിവ ഭക്ഷിക്കൽ ഹറാമാണ്. 

ഇതു സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു: കടൽ ജീവികൾ എന്നതുകൊണ്ടുദ്ദേശ്യം കടലിൽ മാത്രം ജീവിക്കുന്നതും കടലിലും കരയിലും ജീവിക്കുന്നതും ഉൾപ്പെടുന്നതാണ്. (ഇആനത്ത്: 2/551)

    ﻭﻳﺤﺮﻡ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ: ﺿﻔﺪﻉ ﻭﺗﻤﺴﺎﺡ ﻭﺳﻠﺤﻔﺎﺓ ﻭﺳﺮﻃﺎﻥ* ( فتح المعين)

ﻭاﻟﻤﺮاﺩ ﻣﻦ اﻟﺤﻴﻮاﻥ اﻟﺒﺤﺮﻱ ﻓﻲ ﻛﻼﻣﻪ ﻛﻞ ﻣﺎ ﻳﻮﺟﺪ ﻓﻲ اﻟﺒﺤﺮ ﺳﻮاء ﻛﺎﻥ ﻻ ﻳﻌﻴﺶ ﺇﻻ ﻓﻴﻪ، ﺃﻭ ﻛﺎﻥ ﻳﻌﻴﺶ ﻓﻴﻪ ﻭﻓﻲ اﻟﺒﺮ ﻛﺎﻟﻀﻔﺪﻉ، ﻭﻣﺎ ﺫﻛﺮ ﺑﻌﺪﻩ

(إعانة الطالبين)

കടലിൽ മാത്രം ജീവിക്കുന്ന ഞെണ്ട് ഭക്ഷിക്കൽ നിഷിദ്ധമാണെന്ന വീക്ഷണം മാനിച്ചു ഞണ്ടിനെ ഭക്ഷിക്കാതിരിക്കലാണ് സൂക്ഷ്മത .



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

മൂത്രവാർച്ച രോഗി, ഇസ്തിഹാളത്തുകാരി എന്നിവർ ഫർളു നിസ്കാരത്തിനു വേണ്ടി വുളൂ ചെയ്തു. ശേഷം ത്വവാഫിനു വേണ്ടി വീണ്ടും വുളൂ ചെയ്യണോ?

 

നിത്യ അശുദ്ധിയുള്ളവരായ മൂത്രവാർച്ച രോഗി [ سلس البول] ഇസ്തിഹാളത്തുകാരി എന്നിവർക്ക് ഒരു വുളൂഅ് കൊണ്ട് ഒരു ഫർള് മാത്രമേ നിർവ്വഹിക്കാൻ പറ്റുകയുള്ളൂ.

അപ്പോൾ വുളൂഅ് ചെയ്ത് ഫർളു നിസ്കാരം നിർവ്വഹിച്ചാൽ പിന്നെ ആ വുളൂഅ് കൊണ്ട് ഫർളായ തവാഫ് നിർവ്വഹിക്കാൻ പറ്റുകയില്ല. അതുപോലെ വുളൂഅ് ചെയ്ത് ഫർളായ തവാഫ് ചെയ്താൽ പിന്നെ പ്രസ്തുത വുളൂഅ് കൊണ്ട് ഫർള് നിസ്കാരം നിർവ്വഹിക്കാൻ പാടില്ല. ഓരോ ഫർളിനും വേറെ വേറെ വുളൂ നിർബന്ധമാണ്.`[തുഹ്ഫ:1/395]`

ഇവർ എടുത്ത വുളൂഅ് കൊണ്ട് നിസ്കാരമായാലും ത്വവാഫായാലും ഒരു ഫർള് മാത്രമേ നിർവ്വഹിക്കാവൂ. സുന്നത്തു നിസ്കാരങ്ങളും സുന്നത്തായ ത്വവാഫുകളും മയ്യിത്തു നിസ്കാരങ്ങളും എത്രയും നിർവ്വഹിക്കാം `[തുഹ്ഫ:1/395-397]`

മൂത്രവാർച്ച രോഗിയും ഇസ്തിഹാളത്ത് കാരിയും നാലു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • ഒന്ന്:` സമയം പ്രവേശിച്ച ശേഷം ഗുഹ്യഭാഗം കഴുകി ശുദ്ധിയാക്കണം.
  • രണ്ട്:` ശുദ്ധി വരുത്തിയ ശേഷം പഞ്ഞിയോ ശീലയോ മറ്റോ വെച്ചു കെട്ടി ഭദ്രമാക്കണം.
  • മുന്ന്:` ഉടനെ വുളൂ ചെയ്യണം [ വുളൂ ചെയ്യുമ്പോൾ നിസ്കാരം ഹലാലാവാൻ വേണ്ടി ഞാൻ വുളൂ ചെയ്യുന്നു, / ത്വവാഫ് ഹലാലാവാൻ വേണ്ടി ഞാൻ വുളൂ ചെയ്യുന്നു എന്നു കരുതണം . അശുദ്ധിയെ ഉയർത്തുന്നുവെന്ന് കരുതാവതല്ല.
  • നാല്:` വുളൂ ചെയ്ത ഉടനെ നിസ്കാരം, ത്വവാഫ് തുടങ്ങണം.   

ജമാഅത്ത് ലഭിക്കാൻ വേണ്ടിയും ബാങ്കിനു ഇജാബത്ത് നൽകാൻ വേണ്ടിയുമൊക്കെ പിന്തിക്കാം `[തുഹ്ഫ:1/396]`



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര


യതീംഖാനകൾ , മറ്റു കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ റസീവർമാർക്ക് സ്ഥാപന മേധാവികൾ കമ്മീഷൻ നിശ്ചയിക്കാറുണ്ട്. അത് സാധുവായ ഇടപാടാണോ?

 

അല്ല , അതു വാടക വകുപ്പിൽ പെടണമെങ്കിൽ തൊഴിലിന്റെ അളവും കൂലിയും നിർണിതമാവണം. അതവിടെയില്ല. അതുകൊണ്ട് ഇത് അസാധുവായ ഇടപാടാണ്.

ഇതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം. 

ഇമാം മുതവല്ലി (റ) : പിരിവിന്റെ ഇത്ര ശതമാനം എന്നു പറഞ്ഞാൽ കൂലി നിർണിതമാകുമെന്നാണ് ഇമാം മുതവല്ലി(റ) പറഞ്ഞതിൽ നിന്നു വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ വീക്ഷണപ്രകാരമാണ് കമ്മീഷൻ വ്യവസ്ഥ സാധുവാകുന്നത്.( റൗള: 5/270 നോക്കുക)

ഇന്നു റസീവർമാർക്ക് സാധാരണമായി കമ്മീഷൻ വ്യവസ്ഥയാണ് സ്ഥാപന മേധാവികൾ നിശ്ചയിക്കാറുള്ളത്. അതു പറ്റുമെന്ന വീക്ഷണപ്രകാരമാണത്. അതുകൊണ്ടാണ് പല പണ്ഡിതരും അത് അംഗീകരിക്കുന്നത്. 

ﻭﻟﻮ ﻗﺎﻝ: ﻣﻦ ﺭﺩ ﻋﺒﺪﻱ ﻓﻠﻪ ﺳﻠﺒﻪ ﺃﻭ ﺛﻴﺎﺑﻪ، ﻗﺎﻝ اﻟﻤﺘﻮﻟﻲ: ﺇﻥ ﻛﺎﻧﺖ ﻣﻌﻠﻮﻣﺔ، ﺃﻭ ﻭﺻﻔﻬﺎ ﺑﻤﺎ ﻳﻔﻴﺪ اﻟﻌﻠﻢ، اﺳﺘﺤﻖ اﻟﺮاﺩ اﻟﻤﺸﺮﻭﻁ، ﻭﺇﻻ، ﻓﺄﺟﺮﺓ اﻟﻤﺜﻞ. ﻭﻟﻮ ﻗﺎﻝ: ﻓﻠﻪ ﻧﺼﻔﻪ ﺃﻭ ﺭﺑﻌﻪ، ﻓﻘﺪ ﺻﺤﺤﻪ اﻟﻤﺘﻮﻟﻲ، ﻭﻣﻨﻌﻪ ﺃﺑﻮ اﻟﻔﺮﺝ اﻟﺴﺮﺧﺴﻲ

(روضة الطالبين)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ടല്ലോ .എന്നാൽ ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുണ്ടോ?

 

നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ട്. ഹദീസിൻ്റ വെളിച്ചത്തിൽ ഫുഖഹാഅ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സലാം വീട്ടിയ ഉടനെ ഇസ്തിഗ്'ഫാറും തുടർന്നുള്ള ദിക്റുകളും ചൊല്ലിയ ശേഷം ആയത്തുൽ കുർസിയ്യ് ഓതണമെന്നാണ് ഫുഖഹാക്കളുടെ പൊതു പ്രസ്താവന.

എന്നാൽ ഇമാം ഖൽയൂബി (റ)വിൻ്റെ വീക്ഷണം '' സലാം വീട്ടിയ ഉടനെ ആയത്തുൽ കുർസിയ്യ് ഓതണം. പിന്നെ ഇസ്തിഗ്ഫാർ ചൊല്ലണം'' എന്നാണ് .

ﻭﻳﻨﺪﺏ ﺃﻥ ﻳﻘﺪﻡ اﻟﻘﺮﺁﻥ ﺇﻥ ﻃﻠﺐ ﻛﺂﻳﺔ اﻟﻜﺮﺳﻲ، ﺛﻢ اﻻﺳﺘﻐﻔﺎﺭ ﺛﻼﺛﺎ، ﺛﻢ اﻟﻠﻬﻢ ﺃﻧﺖ اﻟﺴﻼﻡ ﺇﻟﺦ. ﺛﻢ اﻟﺘﺴﺒﻴﺢ ﻭﻣﺎ ﻣﻌﻪ. ( قليوبي : ١ / ١٩٨ )

തിരുവചനം

നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതിയാലുള്ള പുണ്യം നബി ﷺ പഠിപ്പിക്കുന്നത് ഇങ്ങനെ:

قال رسول الله صلے الله عليه وسلم *ﻣﻦ ﻗﺮﺃ ﺁﻳﺔ اﻟﻜﺮﺳﻲ ﻓﻲ ﺩﺑﺮ ﻛﻞ ﺻﻼﺓ ﻟﻢ ﻳﻣنعه من ﺩﺧﻮﻝ اﻟﺠﻨﺔ ﺇﻻ اﻟﻤﻮﺕ

ആരെങ്കിലും നിസ്കാരശേഷം ആയത്തുൽ കുർസിയ്യ് ഓതിയാൽ സ്വർഗ പ്രവേശത്തിന് മരണമല്ലാതെ മറ്റൊരു തടസ്സവും അവനില്ല.( ബൈഹഖി )

ഓതിയ ശേഷം ഊതൽ

നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതലാണ് സുന്നത്ത്. ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുള്ളതായി ഫുഖഹാക്കൾ പറഞ്ഞത് കാണുന്നില്ല.

ഊതിയാൽ പ്രശ്നം

ഊതിയലെന്താണ് പ്രശ്നം എന്നു ചിലർ ചിന്തിച്ചേക്കാം. സുന്നത്തുണ്ടെന്ന വിശ്വാസത്തോടെ ഊതൽ പ്രശ്നമാണ്. സുന്നത്തില്ലാത്ത കാര്യം സുന്നത്തുണ്ടെന്ന് വിശ്വസിക്കലും ആ വിശ്വാസത്തോടെ ചെയ്യലും തെറ്റാണ്. 

സുന്നത്തില്ലാത്ത കാര്യം 

'' സാധാരണക്കാർ സുന്നത്ത് എന്നു ധരിക്കുന്ന നിലയിൽ '' പള്ളി ഇമാമുകൾ ചെയ്യരുത്.  

ആ ഉസ്താദ് ചെയ്തതും ഈ ഉസ്താദ് ചെയ്തതും ഊതിയതും തെളിവല്ല. അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം.



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര