Friday, 1 August 2025

റമളാൻ : സുപ്രധാന മസ്അലകൾ



വിശുദ്ധ റമളാൻ

ഹിജ്റാബ്ദത്തിലെ ഒമ്പതാം മാസം. മാസങ്ങളുടെ നേതാവ്. ചൂടിന്റെ കാഠിന്യം എന്നർത്ഥമുള്ള ‘റമള്’ എന്നതിൽ നിന്നുള്ളതാണ് റമളാൻ. പേരു നൽകുന്ന വേളയിൽ ചൂടു ശക്തമായ കാലമായതിനാലാണിത്

റമളാൻ മാസത്തിനു റമളാൻ എന്നു മാത്രം പറയൽ വിരോധമില്ല. റമളാൻ എന്നത് അല്ലാഹുവിന്റെ പേരാണെന്നും അതിനാൽ റമളാൻ എന്നു മാത്രം പറയാതെ റമളാൻ മാസം എന്നു പറയണമെന്ന ഹദീസ് ദുർബലമാണ്. ഇമാം ബൈഹഖി(റ)യും മറ്റു പല ഇമാമുകളും പ്രസ്തുത ഹദീസ് ളഈഫാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാമുകൾ ആരും റമളാൻ എന്നത് അല്ലാഹുവിന്റെ പേരാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല (മിസ്ബാഹുൽ മുനീർ, ഖസാഇസുൽ അയ്യാമി വൽ അശ്ഹൂർ, പേജ്: 152).

മാസങ്ങൾക്ക് നാമകരണം നൽകിയതു അറബികളാണ് എന്ന അഭിപ്രായ പ്രകാരമാണ് ശക്തമായ ചൂട് എന്നർത്ഥമുള്ള ‘റമള്’ എന്നതിൽ നിന്നാണ് റമളാൻ എന്ന പദം വന്നത് എന്ന് വ്യക്തം. അല്ലാഹുവാണ് നാമകരണം നൽകിയത് എന്നാണ് പ്രബല വീക്ഷണം. മാസങ്ങളുടെ പേരുകൾ ആദം നബി(അ)ക്ക് അല്ലാഹു പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.

അല്ലാഹുവിന്റെ ﷻ നാമകരണത്തിനോട് അറബികളുടെ നാമകരണം യോജിച്ചു വന്നു എന്നു വ്യഖ്യാനിച്ചുകൊണ്ടു രണ്ടു വീക്ഷണത്തെയും സംയോജിപ്പിച്ചവരുണ്ട് (തുഹ്ഫ, ശർവാനി: 3/375).

റമളാൻ എന്ന പേരു നൽകപ്പെട്ടത് ആ മാസം മനുഷ്യരുടെ തെറ്റുകുറ്റങ്ങൾ കരിച്ചുകളയാൻ സഹായകമായതുകൊണ്ടാണെന്ന അഭിപ്രായം ഇമാം റാസി(റ) തന്റെ തഫ്സീറുൽ കബീറിൽ ഉദ്ധരിച്ചിട്ടുണ്ട്.

ശൈഖ് ജീലാനി(റ) പ്രസ്താവിക്കുന്നു: റമളാൻ എന്ന പദത്തിൽ അഞ്ചു അക്ഷരങ്ങളുണ്ട്. ഓരോ അക്ഷരവും ഓരോ കാര്യത്തിലേക്കു സൂചനയാണ്.

الرّاء: رضوان الله

ആദ്യാക്ഷരം അല്ലാഹുവിന്റെ തൃപ്തി.

الميم: محبة الله

രണ്ട്, അല്ലാഹുവിന്റെ സ്നേഹം.

الضاد: ضمان الله

മൂന്ന്, അല്ലാഹുവിന്റെ സംരക്ഷണം.

الالف: الفة الله

നാല്, അല്ലാഹുവിന്റെ ഇണക്കം.

النون: نور الله

അഞ്ച്, അല്ലാഹുവിന്റെ ഒളിവ്.

നോമ്പ്

വിശുദ്ധ റമളാനിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ് നോമ്പനുഷ്ഠിക്കൽ.

ഇസ്‌ലാമിന്റെ ആദ്യകാലത്ത് നോമ്പു തുറന്നാൽ ഇശാ നിസ്കരിക്കുന്നതു വരെ മാത്രമേ അന്ന പാനീയങ്ങളും ഭാര്യ-ഭർതൃ ലൈംഗിക ബന്ധവും അനുവദനീയമായിരുന്നുള്ളൂ. നോമ്പു തുറന്ന ശേഷം ഉറങ്ങുക, ഇശാ നിസ്കരിക്കുക എന്നിവ ഉണ്ടായാൽ പ്രസ്തുത കാര്യങ്ങൾ പറ്റില്ല. ഇതു സ്വഹാബത്തിനു ബുദ്ധിമുട്ടു വരുത്തിയപ്പോൾ പ്രഭാതം വരെ ആകാമെന്ന നിയമംവന്നു (റാസി: 5/110).

നോമ്പിൻ്റെ നിയ്യത്ത് റമളാനിൻ്റെ ആദ്യരാത്രി മാത്രം

  • റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ?

ഇല്ല ,എല്ലാ രാത്രിയും നിയ്യത്തു ചെയ്യൽ നിർബന്ധമാണ്.( ഇതാണു നമ്മുടെ, ശാഫിഈ മദ്ഹബിലെ നിയമം.) നിയ്യത്ത് കരുതൽ നിർബന്ധവും ഉച്ചരിക്കൽ സുന്നത്തുമാണ്. മഗ്'രിബ് മുതൽ സുബ്ഹ് വരെയാണ് നിയ്യത്തിൻ്റെ സമയം .(തുഹ്ഫ: ശർവാനി: 3/386)

എന്നാൽ , ഈ റമളാൻ മാസം മുഴുവനും ഫർളായ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,എന്നു മൊത്തത്തിൽ റമളാനിൻ്റെ ആദ്യരാത്രി നിയ്യത്തു ചെയ്യൽ നമ്മുടെ മദ്ഹബിൽ സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ: പേജ്: 133)

  • റമളാൻ ആദ്യ രാത്രിയിലെ ആ സുന്നത്തായ നിയ്യത്തു കൊണ്ടുള്ള പ്രയോജനമെന്ത്?

ഏതെങ്കിലും ദിവസം രാത്രി നിയ്യത്തു മറന്നാൽ ഇമാം മാലിക് (റ)വിൻ്റെ വീക്ഷണത്തിൽ നോമ്പ് ലഭിക്കുമെന്നതാണ് പ്രയോജനം.(മാലികീ മദ്ഹബിൽ ആദ്യരാത്രി മാത്രമേ നിയ്യത്ത് നിർബന്ധമുള്ളൂ. ഒരു മാസത്തിനു മുഴുവനായുള്ള നിയ്യത്ത്) (ഫത്ഹുൽ മുഈൻ) ഈ നിയ്യത്തുണ്ടായാൽ റമളാൻ നോമ്പ് നഷ്ടപ്പെടില്ലല്ലോ.*

  • മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കുന്നമെങ്കിൽ മാലിക് (റ)വിനെ തഖ്ലീദ് ചെയ്യണ്ടെയോ?

അതേ, നിയ്യത്തിൻ്റെ വേളയിൽ തഖ്ലീദ് വേണം. പ്രസ്തുത നിയ്യത്ത് മാലികി വീക്ഷണത്തിലാണ് എന്ന അറിവ് മതി. അതാണു തഖ്ലീദ്. അല്ലാതെ തഖ്ലീദ് ഉണ്ടാകാൻ പുതിയ നിയ്യത്തൊന്നും വേണ്ട.(തർശീഹ്: 136 നോക്കുക)*

  • നിയ്യത്തു ചെയ്യുമ്പോൾ തന്നെ വേണോ?

അതേ , അതാണു പ്രബല വീക്ഷണം. എന്നാൽ , അങ്ങനെ വേണമെന്നില്ല. കർമത്തിനു ശേഷം തഖ്ലീദ് ഉണ്ടായാലും മതി എന്നു വിവരിച്ച ഫുഖഹാക്കളുണ്ട്. അതു നമുക്ക് വലിയ അനുഗ്രഹമാണ്.(തർശീഹ് പേജ്: 136 നോക്കുക)

(ഒരു മാസത്തിന് മൊത്തത്തിലായി റമളാനിൻ്റെ ആദ്യരാത്രി നിയ്യത്ത് ചെയ്യൽ സുന്നത്താണെന്ന നമ്മുടെ മദ്ഹബിലെ നിയമപ്രകാരം ഒരാൾ നിയ്യത്ത് ചെയ്തു. അങ്ങനെ ഒരു രാത്രി നിയ്യത്ത് മറന്നു. അന്നു പകലിൽ നോമ്പുകാരനെ പോലെ നിന്നു. പിന്നീടാണ് ആ നോമ്പ് മാലികി മദ്ഹബിൽ സ്വഹീഹാണെന്ന് അറിഞ്ഞത്. അമലിൻ്റെ ശേഷമുള്ള തഖ്ലീദിൻ്റെ ഒരു ഉദാഹരണമാണിത് . അവനും മാലികീ വീക്ഷണത്തിൽ നോമ്പ് ലഭിക്കും)

പ്രത്യേക ശ്രദ്ധയ്ക്ക്

മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ ഉണ്ടാകാൻ പാടില്ല. അവ മാലികി വീക്ഷണത്തിൽ നോമ്പ് ബാത്വിലാകുന്നതും നമ്മുടെ മദ്ഹബിൽ നോമ്പ് ബാത്വിലാകാത്തതുമാണ്.

  1. മദ്'യ് (വികാരത്തിൻ്റെ പ്രഥമ ഘട്ടത്തിൽ പുറപ്പെടുന്ന മദജലം) പുറപ്പെടൽ. (ഫത്ഹുൽ മുഈൻ പേജ്: 135)
  2. കണ്ണിൽ സുറുമ ഇടൽ (ഖൽയൂബി :2/72)
  3. മറന്നു ഭക്ഷണം കഴിക്കൽ (അത്താജ് വൽ ഇഖ്ലീൽ: 3/350 )

റമളാനിൻ്റെ പ്രഥമ രാവിൽ ഒരു മാസത്തെ നിയ്യത്ത് ഒരുമിച്ചു ചെയ്യുക . പിന്നെ എന്നും രാത്രി നിയ്യത്ത് ചെയ്യുക 

  • റമളാനിൻ്റെ ആദ്യരാത്രി ഒരു മാസത്തിനു മുഴുവനായി മൊത്തത്തിൽ നിയ്യത്ത് വെക്കാൻ മറന്ന ഒരാൾ ഏതെങ്കിലും രാത്രി നിയ്യത്ത് മറന്നാൽ അവനു നോമ്പ് ലഭിക്കാൻ മാർഗമുണ്ടോ?

ഉണ്ട് ,അവൻ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തു അന്നു പകലിൻ്റെ ആദ്യത്തിൽ (ഉച്ചയ്ക്കു മുമ്പ്) നിയ്യത്ത് ചെയ്താൽ മതി. എന്നാൽ അവനു നോമ്പ് ലഭിക്കും. (ഫത്ഹുൽ മുഈൻ: പേജ്: 133) നോമ്പ് മുറിയുന്ന കാര്യത്തിൽ നമ്മുടെ മദ്ഹബ് പോലെ തന്നെയാണ് ഹനഫീ മദ്ഹബും (ഫിഖ്ഹുൽ ഹനഫീ)

റമളാനിലെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതൽ

  • റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ടോ? 

പ്രത്യേക സുന്നത്തുള്ളതായി നമ്മുടെ ഫുഖഹാഅ് വിധി പറഞ്ഞത് കണ്ടിട്ടില്ല. അതേ സമയം പ്രസ്തുത രാത്രി പ്രസ്തുത സൂറത്ത് ഓതിയാൽ ചില നേട്ടങ്ങൾ ആരിഫീങ്ങൾ വിവരിച്ചിട്ടുണ്ട്.അതു വിവരിക്കാം. 

ذخائر الإخوان في مواعظ شهر رمضان

എന്ന ഗ്രന്ഥത്തിൽ ശൈഖ് അഹ് മദുൽ പൊന്നാനി (റ) വിവരിക്കുന്നു:

 قال بعض العارفين ''من قرأ سورة الفتح عند رؤية هلال رمضان في أول ليلته وسَّع الله رزقه في ذلك العام الي آخره 

(ذخائر الإخوان في مواعظ شهر رمضان :صفحة :٦١)

ആരിഫീങ്ങളിൽ ചിലർ പറയുന്നു: - ആരെങ്കിലും റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതിയാൽ ആ വർഷം അവസാനം വരെ അവൻ്റ റിസ്ഖ് അല്ലാഹു വിശാലമാക്കിക്കൊടുക്കും. (ദഖാഇഖുൽ ഇഖ് വാൻ: പേജ്: 61)

റമളാൻ പ്രഥമ രാത്രി സുന്നത്ത് നിസ്കാരത്തിൽ സൂറത്ത് ഫത്ഹ് ഓതിയാലുള്ള പോരിശയും പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. 

ശൈഖ് അഹ്മദ് മഖ്ദൂം (റ) വിവരിക്കുന്നു: 

 قال ابن مسعود رضي الله عنه بلغني عن النبي صلى الله عليه وسلم أنه قال ''من قرأ سورة الفتح في أول ليلة من رمضان في صلاة التطوع حفظه الله تعالي ذلك العام ومن الله العون''

ٰ(ذخائر الإخوان في مواعظ شهر رمضان : صفحة: ٦١)

റമളാനിൻ്റെ പ്രഥമ രാവിൽ സുന്നത്തു നിസ്കാരത്തിൽ സൂറത്തുൽ ഫത്ഹ് ഓതുന്നവന് ആ വർഷം അല്ലാഹു സംരക്ഷണം നൽകും .സഹായം അല്ലാഹുവിൽ ﷻ നിന്നാണ്. (ദഖാഇറുൽ ഇഖ് വാൻ: പേജ് 61)

ഇമാം ഖുർത്വുബി(റ)വിൻ്റെ തഫ്സീർ ഖുർത്വുബി ,(16/260 ) ശൈഖ് ഇസ്മാഈലുൽ ഹിഖി(റ)വിൻ്റെ റൂഹുൽ ബയാൻ ,(9/61) ആലൂസിയുടെ റൂഹുൽ മആനീ, ഇമാം സുയൂത്വി (റ)വിൻ്റെ ദുർറുൽ മൻസൂർ, (7/512) മുഗ്നിയുടെ രചയിതാവായ ഇമാം ഖത്വീബുശ്ശിർബീനീ (റ)വിൻ്റെ അസ്സിറാജുൽ മുനീർ (7/90) എന്നീ തഫ്സീർ ഗ്രന്ഥങ്ങളിലും കൻസുന്നജാഹ് (പേജ് 189, നുസ്ഹത്തുൽ മജാലിസ് (1/164 ) എന്നിവയിലും മറ്റും റമളാൻ പ്രഥമ രാവിലെ സൂറത്തുൽ ഫത്ഹിൻ്റ പാരായണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 

പ്രത്യേക ശ്രദ്ധയ്ക്ക്

റമളാനിൻ്റെ പ്രഥമ രാത്രിയിലെ സാധാ സുന്നത്ത് നിസ്കാരത്തിൻ്റെ (ഉദാ: തറാവീഹ് , വിത്ർ) മഹത്വമൊന്നും സൂറത്തുൽ ഫത്ഹ് ഓതിക്കൊണ്ടുള്ള പ്രത്യേക നിസ്കാരത്തിനില്ല .കാരണം ,തറാവീഹും വിത്റുമെല്ലാം മഹത്വം വിവരിച്ച് ഫുഖഹാഅ് സുന്നത്തെന്ന് വിധി പ്രഖ്യാപിച്ച നിസ്കാരങ്ങളാണ്. മറ്റേത് അങ്ങനെയുള്ളതല്ല.

പുതു മാസവും ആചാരങ്ങളും

ഒന്ന് : - മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ 

اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻬﻢ ﺃﻫﻠﻪ ﻋﻠﻴﻨﺎ ﺑﺎﻷﻣﻦ ﻭاﻹﻳﻤﺎﻥ ﻭاﻟﺴﻼﻣﺔ ﻭاﻹﺳﻼﻡ ﻭاﻟﺘﻮﻓﻴﻖ ﻟﻤﺎ ﺗﺤﺐ ﻭﺗﺮﺿﻰ، ﺭﺑﻨﺎ ﻭﺭﺑﻚ اﻟﻠﻪ، اﻟﻠﻪ ﺃﻛﺒﺮ ﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ، اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮ ﻫﺬا اﻟﺸﻬﺮ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮ اﻟﻘﺪﺭ ﻭﺷﺮ اﻟﻤﺤﺸﺮ، ﻫﻼﻝ ﺧﻴﺮ ﻭﺭﺷﺪ، ﺁﻣﻨﺖ ﺑﺎﻟﺬﻱ ﺧﻠﻘﻚ،

എന്നു ചൊല്ലണം. അതു സുന്നത്താണ്.(ഏതു മാസമാണെങ്കിലും സുന്നത്തു തന്നെ)

രണ്ട്: പിന്നീട്

اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﺫﻫﺐ ﺑﺸﻬﺮ شعبان ﻭﺟﺎء ﺑﺸﻬﺮ رمضان

എന്നു ചൊല്ലണം. (ഏതു മാസമാണെങ്കിലും ഇവ സുന്നത്താണ്. മാസത്തിൻ്റെ പേര് മാറ്റണമെന്ന് മാത്രം. (നിഹായ :3/157)

മൂന്ന്: മാസപ്പിറവി കാണുകയോ കണ്ടതായി അറിയുകയോ ചെയ്താൽ തബാറക സൂറത്ത് പാരായണം ചെയ്യൽ സുന്നത്തുണ്ട്. (ശർവാനി: ഇആനത്ത് )

ഇമാം സുബ്കി (റ) പ്രസ്താവിക്കുന്നു: മാസത്തിലുള്ള ദിവസങ്ങളുടെ എണ്ണം പോലെ തബാറക സൂറത്തിലെ ആയത്തുകളുടെ എണ്ണവും മുപ്പതാണ്. പ്രസ്തുത സൂറത്ത് പരായണം ചെയ്യുന്നിടത്ത് സമാധാനം വർഷിക്കും.(ഇആനത്ത്: 2/ 248) ശർവാനി: 3/ 385)

മാസപ്പിറവി കാണാത്തവനു കണ്ടുവെന്നറിഞ്ഞാൽ പ്രസ്തുത കാര്യങ്ങൾ സുന്നത്തുണ്ട് (ശർവാനി :3/385)

നാല്: -പുതു മാസത്തിനു ആശംസ നേരൽ. അതു സുന്നത്തുണ്ട്.(ശർവാനി: 3/56, തർശീഹ് പേജ്: 96)

تقبل الله منا ومنكم

എന്നു ആശംസ വാക്യമായി പറയാം. 

മറുപടിയായി

تقبل الله منكم. أحياكم الله لأمثاله كل عام وانتم بخير

എന്ന വാക്യം പറയാം. ഇതു സുന്നത്താണ് . (ബാജൂരി,ശർവാനി :3/56 )

റമളാൻ നോമ്പിൻ്റെ കൂടെ സുന്നത്ത് നോമ്പ്

  • പരിശുദ്ധ റമളാൻ മാസത്തിൽ റമളാൻ നോമ്പിൻ്റെ നിയ്യത്തിൻ്റെ കൂടെ സുന്നത്ത് നോമ്പിൻ്റെ (ഉദാ: വ്യാഴം , തിങ്കൾ) നിയ്യത്ത് ചെയ്യാമോ?

ചെയ്യാവതല്ല. റമളാൻ മാസത്തിൽ ആ റമളാൻ നോമ്പല്ലാതെ മറ്റൊരു നോമ്പും സ്വഹീഹല്ല. അതിനാൽ റമളാൻ നോമ്പിൻ്റെ കൂടെ മറ്റു നോമ്പിൻ്റെ നിയ്യത്തുണ്ടായാൽ രണ്ടു നോമ്പും സ്വഹീഹാവില്ല .റമളാനിൽ ആ നോമ്പല്ലാതെ മറ്റൊരു നോമ്പിൻ്റെ നിയ്യത്ത് ചെയ്യൽ അനുവദനീയമല്ല - ഹറാമാണ് - (തുഹ്ഫ: 3/417 നിഹായ : 3/163) റമളാൻ മാസത്തിൽ ആ നോമ്പല്ലാതെ മറ്റൊരു നോമ്പും ഇല്ലന്ന് ചുരുക്കം.

അപ്പോൾ റമളാൻ നോമ്പ് കരുതാതെ സുന്നത്ത് നോമ്പ് മാത്രം കരുതിയാലും ആ സുന്നത്ത് നോമ്പ് സ്വഹീഹല്ല . ഫർളു നോമ്പ് ലഭിക്കുകയുമില്ല.

നോമ്പ് നിർബന്ധമില്ലാത്ത യാത്രക്കാരൻ ഖളാആയ നോമ്പിൻ്റെ നിയ്യത്തോടെ റമളാനിൽ നോമ്പനുഷ്ഠിക്കാൻ വകുപ്പില്ല.

അതുപോലെ തന്നെ നേർച്ച നോമ്പ് , കഫ്ഫാറത്തിൻ്റെ നോമ്പ് എന്നിവയൊന്നും റമളാനിൽ സ്വീകാര്യമല്ല.റമളാനിൽ സ്വഹീഹാകുന്നത് ആ റമളാനിലെ ഫർളു നോമ്പ് മാത്രം. (ശർഹുൽ മുഹഹദ്ദബ്: 6/299)

ഈ സുപ്രധാന മസ്അലയിൽ നിന്ന് വ്യക്തമാകുന്ന വസ്തുതകൾ

  1. എല്ലാ മാസത്തിലുമുള്ള അയ്യാമുൽ ബീളിൻ്റ മൂന്നു ദിന സുന്നത്ത് നോമ്പ് റമളാൻ മാസത്തിലില്ല.
  2. എല്ലാ മാസത്തിലുമുള്ള അയ്യാമുസ്സൂദിൻ്റെ മൂന്നു ദിന സുന്നത്ത് നോമ്പ് റമളാൻ മാസത്തിലില്ല.
  3. എല്ലാ തിങ്കളാഴചയും വ്യാഴാഴ്ചയും നോമ്പ് സുന്നത്ത് എന്ന നിയമം റമളാൻ മാസത്തിലെ തിങ്കൾ ,വ്യാഴം ദിവസങ്ങൾക്കില്ല. 
  4. എല്ലാ ബുധനാഴ്ചയും നോമ്പ് സുന്നത്തുണ്ട് (ഇആനത്ത് ) ആ സുന്നത്ത് നോമ്പ് റമളാനിലെ ബുധനാഴ്ച ഇല്ല.
  5. നേർച്ച നോമ്പ് റമളാനിൽ അനുഷ്ഠിക്കാൻ വകുപ്പില്ല.
  6. കഫ്ഫാറത്ത് നോമ്പ് റമളാനിൽ വീട്ടാൻ പറ്റില്ല.
  7. ഖളാആയ നോമ്പ് റമളാനിൽ വീട്ടാൻ പറ്റില്ല

ﻗﺎﻝ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ ﺭﺣﻤﻬﻢ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﺘﻌﻴﻦ ﺭﻣﻀﺎﻥ ﻟﺼﻮﻡ ﺭﻣﻀﺎﻥ ﻓﻼ ﻳﺼﺢ ﻓﻴﻪ ﻏﻴﺮﻩ ﻓﻠﻮ ﻧﻮﻯ ﻓﻴﻪ اﻟﺤﺎﺿﺮ ﺃﻭ اﻟﻤﺴﺎﻓﺮ ﺃﻭ اﻟﻤﺮﻳﺾ ﺻﻮﻡ ﻛﻔﺎﺭﺓ ﺃﻭ ﻧﺬﺭ ﺃﻭ ﻗﻀﺎء ﺃﻭ ﺗﻄﻮﻉ ﺃﻭ ﺃﻃﻠﻖ ﻧﻴﺔ اﻟﺼﻮﻡ ﻟﻢ ﺗﺼﺢ ﻧﻴﺘﻪ ﻭﻻ ﻳﺼﺢ ﺻﻮﻣﻪ ﻻ ﻋﻤﺎ ﻧﻮاﻩ ﻭﻻ ﻋﻦ ﺭﻣﻀﺎﻥ ﻫﻜﺬا ﻧﺺ ﻋﻠﻴﻪ ﻭﻗﻄﻊ ﺑﻪ اﻷﺻﺤﺎﺏ

(ശർഹുൽ മുഹദ്ദബ്: 6/299)

ﻭﻻ) ﻳﺠﻮﺯ ﻭﻻ (ﻳﺼﺢ) ﺻﻮﻡ ﻓﻲ ﺭﻣﻀﺎﻥ ﻋﻦ ﻏﻴﺮﻩ ﻭﺇﻥ ﺃﺑﻴﺢ ﻟﻪ ﻓﻄﺮﻩ ﻟﻨﺤﻮ ﺳﻔﺮ؛ ﻷﻧﻪ ﻻ ﻳﻘﺒﻞ ﻏﻴﺮﻩ ﺑﻮﺟﻪ

(തുഹ്ഫ: 3/417)

റമളാൻ മാസം കൂടുതലായി ചൊല്ലേണ്ടത്

أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ أَسْتَغْفِرُ اللَّهَ وَأَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ

ആദ്യ പത്തിൽ

أَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينْ

നടുവിലെ പത്തിൽ


أَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينَ

അവസാന പത്തിൽ

أَللَّهُمَّ اَعْتِقْنِي مِنَ النَّارِ وَأدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينَ

أَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

തറാവീഹിനു ശേഷമുള്ള പ്രാർത്ഥന

أَلْحَمْدُ لِله رَبِّ الْعَالَمِينَ حَمْدًا يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ

أَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَاوَمَوْلاَنَا مُحَمَّدٍ

أَللَّهُمَّ إِنَّ لَكَ فِي كُلِّ لَيْلَةٍ مِنْ لَيَالِي شَهْرِ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَأُمَنَاءَ مِنَ النَّارِ

إِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَأُمَنَائِكَ مِنَ النَّارِ

إِجْعَلْنَا يَا إِلَهَنَا يَا أَللهُ يَا أَللهُ يَا أَللهُ مِنَ السُّعَدَاءِ الْمَقْبُولِينَ وَلَا تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ

വിത്റിനു ശേഷമുള്ള പ്രാർത്ഥന

أَللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سُخْطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَبِكَ مِنْكَ لَا نُحْصِي ثَنَاءًا عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

أَللَّهُمَّ رَبَّنَا تَقَبَّلْ مِنَّا صَلَاتَنَا وَصِيَامَنَاوَنٍيَّتَنَا وَقِيَامَنَا وَرُكُوعَنَا وَاعْتِدَالَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنا وَاسْتَجِبْ دُعَاءَنَا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ وَتُبْ عَلَينَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ

റമളാനിലെ പ്രത്യേക പ്രാർത്ഥന

أَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ الْمُبَارَكَ شَاهِدًا لَنَا لَا شَاهِدًا عَلَينَا وَاجْعَلْهُ حُجَّةً لَنَا لَا حُجَّةً عَلَيْنَا

أَللَّهُمَّ اَعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَأَسَاتِذَتِنَا وَرِقَابَ مَنْ لَنَا مِنَ الدُّيُونِ وَالْمَظَالِمِ وَعَذَابٍ الْقَبْرِ وَالنَّارِ


തറാവീഹിന്റെ നിയ്യത്ത്

  • തറാവീഹ് നിസ്കാരത്തിൻ്റെ നിയ്യത്തിൽ ''തറാവീഹിൽ നിന്നുള്ള രണ്ട് റക്അത്ത് നിസ്കരിക്കുന്നു'' എന്നു കരുതാമോ?

അതേ , കരുതാം. 

(أصلي ركعتين من التراويح)

(ശർവാനി: 2/ 241)

അതുപോലെ ''തറാവീഹ് എന്ന സുന്നത്ത് നിസ്കാരം രണ്ടു റക്അത്ത് ഞാൻ നിസ്കരിക്കുന്നു'' എന്ന നിയ്യത്തും പറ്റും. 

(أصلي سنة التراويح ركعتين)

റക്അത്തിൻ്റെ എണ്ണം കരുതാതെ ''ഞാൻ തറാവീഹ് നിസ്കരിക്കുന്നു ''

(أصلي التراويحَ)

എന്നിങ്ങനെയും'' തറാവീഹ് എന്ന സുന്നത്ത് നിസ്കാരം ഞാൻ നിർവ്വഹിക്കുന്നു ''

(أصلي سنة التراويح)

എന്ന നിയ്യത്തും ശരിയാണ്. 

അതുപോലെ തറാവീഹ് എന്ന് കരുതാതെ '' ഖിയാമ് റമളാൻ ഞാൻ നിസ്കരിക്കുന്നു ''

(أصلي قيامَ رمضان)

എന്ന നിയ്യത്തും

ഖിയാമ് റമളാനിൽ നിന്നുള്ള രണ്ടു റക്അത്ത് ഞാൻ നിസ്കരിക്കുന്നു

(أصلي ركعتين من قيام رمضان)

എന്നിങ്ങനെയും പറ്റും.(തുഹ്ഫ: ശർവാനി: 2/241)

റക്അത്തിൻ്റെ എണ്ണം കരുതൽ നിർബന്ധമാണെന്ന വീക്ഷണക്കാർ ഉണ്ട്. അത് പരിഗണിച്ച് 

أصلي ركعتين من التراويح متوجها إلى القبلة أداء لله تعالى - إماما / مع الإمام

എന്ന നിയ്യത്ത് കൂടുതൽ നല്ലതാണ്. ഭിന്നത പരിഗണിക്കലും സുന്നത്തുകളും ഇതിൽ ഉൾപ്പെട്ടു.

 ﻭﺃﻥ ﻳﻨﻮﻱ اﻟﺘﺮاﻭﻳﺢ ﺃﻭ ﻗﻴﺎﻡ ﺭﻣﻀﺎﻥ، ( تحفة)

ﻗﻮﻟﻪ: ﻭﺃﻥ ﻳﻨﻮﻱ اﻟﺘﺮاﻭﻳﺢ ﺇﻟﺦ) ﻛﺎﻟﺼﺮﻳﺢ ﻓﻲ ﻛﻔﺎﻳﺔ ﺇﻃﻼﻕ اﻟﺘﺮاﻭﻳﺢ ﺃﻭ ﻗﻴﺎﻡ ﺭﻣﻀﺎﻥ ﺑﺪﻭﻥ ﺗﻌﺮﺽ ﻟﻌﺪﺩ ﺧﻼﻓﺎ ﻟﻈﺎﻫﺮ اﻟﻨﻬﺎﻳﺔ، ﻭاﻟﻤﻐﻨﻲ ﻋﺒﺎﺭﺗﻬﻤﺎ ﻭﻻ ﺗﺼﺢ ﺑﻨﻴﺔ ﻣﻄﻠﻘﺔ ﻛﻤﺎ ﻓﻲ اﻟﺮﻭﺿﺔ ﺑﻞ ﻳﻨﻮﻱ ﺭﻛﻌﺘﻴﻦ ﻣﻦ اﻟﺘﺮاﻭﻳﺢ ﺃﻭ ﻣﻦ ﻗﻴﺎﻡ ﺭﻣﻀﺎﻥ. اﻩـ. ( شرواني)

സുന്നത്തു നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ടോ?

അതേ ,സുന്നത്തുണ്ട്.നിയ്യത്തോടെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചാൽ പിന്നീടുള്ള ഉച്ചരിച്ചു കൊണ്ടുള്ള പ്രത്യേക സുന്നത്താണ് പ്രാരംഭ പ്രാർത്ഥന. (നാം സാധാരണ വജ്ജഹ്തു എന്നു പറയും)

ഇതു ഫർളു നിസ്കാരത്തിലും (മയ്യിത്തു നിസ്കാരം ഒഴികെ) സുന്നത്തു നിസ്കാരങ്ങളിലും സുന്നത്താണ്. ഫിഖ്ഹിൻ്റെ മിക്ക ഗ്രന്ഥങ്ങളിൽ ഇതു കാണാം.

ഇരുപതു റക്അത്തു തറാവീഹ് നിസ്കരിക്കുമ്പോൾ പത്തു തവണ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്.

പ്രാരംഭ പ്രാർത്ഥനയുടെ പ്രതിഫലം കിട്ടാൻ وجهت وجهي എന്ന പ്രസിദ്ധ പ്രാർത്ഥന തന്നെ ചൊല്ലണമെന്നില്ല. പ്രാരംഭ പ്രാർത്ഥനയായി ഹദീസിൽ വന്ന മറ്റു ദിക്റുകൾ ചൊല്ലിയാലും മതി. (ഹദീസിൽ വരാത്തതുമാവാം. ഖൽയൂബി) (ഏറ്റവും മഹത്വം وجهت وجهي  എന്ന പ്രസിദ്ധ പ്രാർത്ഥനയാണ്)

പ്രാരംഭ പ്രാർത്ഥനയായി ഹദീസിൽ വന്ന ചിലത് താഴെ ചേർക്കുന്നു .


  1. الحمد لله حمدا كثيرا طيبا مباركا فيه
  2. سبحان الله والحمد لله ولا إله إلا الله والله أكبر
  3. ألله أكبر كبيرا والحمد لله كثيرا وسبحان الله بكرة وأصيلا
  4. ﺳﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ ﺗﺒﺎﺭﻙ اﺳﻤﻚ ﻭﺗﻌﺎﻟﻰ ﺟﺪﻙ ﻭﻻ ﺇﻟﻪ ﻏﻴﺮﻙ
  5. سبحانك اللهم وبحمدك

ഹദീസിൽ വന്നത് പൂർണമായി കൊണ്ടുവന്നിട്ടില്ലെങ്കിലും പ്രാരംഭ പ്രാർത്ഥനയുടെ അടിസ്ഥാന സുന്നത്ത് ലഭിക്കും. 

ഇമാം ബുജൈരി(റ) വിവരിക്കുന്നു: يحصل أصل السنة بِبَعضه

ഹദീസിൽ വന്നതിൻ്റെ അല്പം കൊണ്ടു വന്നാലും അടിസ്ഥാന സുന്നത്ത് ലഭിക്കും. (ബുജൈരിമി അലൽ ഖത്വീബ്: 2/60) ഇക്കാര്യം ഇമാം ഇബ്നു ഖാസിം(റ)വും ഇമാം ശർവാനി (റ)വും വിവരിച്ചിട്ടുണ്ട്.( 2 / 29)

അപ്പോൾ

ﺳﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ ﺗﺒﺎﺭﻙ اﺳﻤﻚ ﻭﺗﻌﺎﻟﻰ ﺟﺪﻙ ﻭﻻ ﺇﻟﻪ ﻏﻴﺮﻙ 

എന്നത് ഹദീസിൽ വന്നതാണ്. അതിൻ്റെ അല്പമായ

سبحانك اللهم وبحمدك

എന്ന് ചൊല്ലിയാലും പ്രാരംഭ പ്രാർത്ഥനയുടെ അടിസ്ഥാന സുന്നത്ത് ലഭ്യമാകും. കറാഹത് ഒഴിവാകും.

ഇമാം ബൈെഹഖി (റ)വിൻ്റെ റിപ്പോർട്ടിൽ سبحانك اللهم وبحمدك എന്നു മാത്രമാണുള്ളത് (അദ്കാർ: 1/44) ആ അടിസ്ഥാനത്തിൽ പ്രസ്തുത വാക്യം മാത്രം കൊണ്ട് വന്നാൽ തന്നെ مأثور കൊണ്ടുവരലുണ്ടായി.

ഹദീസ്

عن عائشة رضي الله عنها قالت : " كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اسْتَفْتَحَ الصَّلَاةَ ، قَالَ : سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ ، وَلَا إِلَهَ غَيْرَكَ ( رواه أبو داود , والترمذي)

 ﻗﺎﻝ اﻟﺒﻴﻬﻘﻲ: ﻭﺭﻭﻱ اﻻﺳﺘﻔﺘﺎﺡ " ﺑﺴﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ " ﻋﻦ اﺑﻦ ﻣﺴﻌﻮﺩ ﻣﺮﻓﻮﻋﺎ، ﻭﻋﻦ ﺃﻧﺲ ﻣﺮﻓﻮﻋﺎ

الأذكار للنووي: ٤٤ / ١)

തറാവീഹ് നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന ഒഴിവാക്കൽ കറാഹത്തുണ്ടോ?_

അതേ , കറാഹത്തുണ്ട്.മയ്യിത്തു നിസ്കാരം ഒഴികെയുള്ള ഫർളും സുന്നത്തു മായ എല്ലാ നിസ്കാരത്തിലും ചില നിബന്ധനകളോടെ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്. ഒഴിവാക്കൽ കറാഹത്തുണ്ട്. 

പ്രാരംഭ പ്രാർത്ഥന ഒഴിവാക്കൽ കറാഹത്താണെന്ന് ഇമാം ഇബ്നു ഹജർ ഹൈതമി(റ) വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജർ(റ) വിവരിക്കുന്നു.

(يسن التعوذ للمتمكن منه فيكره تركه) كما في المجموع عن نص الشافعي ومثله دعاء الإفتتاح

(الإيعاب في شرح العباب لإبن حجر الهيتمي)

അഊദു നിർവ്വഹിക്കാൻ സൗകര്യപ്പെടുന്നവർക്ക് അതു സുന്നത്താണ്. അതുപേക്ഷിക്കൽ കറാഹത്താണ്. ഇമാം ശാഫിഈ (റ)വിൻ്റെ നസ്വ് ഇമാം നവവി(റ) മജ്മൂഇൽ വിവരിച്ചതു പോലെ. അഊദു പോലെ തന്നെയാണ് പ്രാരംഭ പ്രാർത്ഥനയും (അൽ ഈആബ്: പേജ് 64 )

ഇമാം നവവി(റ)യുടെ റൗളത്തു ത്വാലിബീൻ എന്ന ഗ്രന്ഥം ചുരുക്കിയതാണ് അൽ ഉബാബ് എന്ന കിതാബ് .ഇമാം അഹ് മദുബ്ന ഉമറൽ മുസജ്ജദ് (റ)വാണ് രചയിതാവ്. അൽ ഉബാബ് എന്ന ഗ്രന്ഥത്തിൻ്റെ ശർഹാണ് അൽ ഈആബ് എന്ന കിതാബ് .ഇമാം ഇബ്നു ഹജർ(റ)വാണ് രചയിതാവ്. ഈ ശർഹു പൂർണമായിട്ടില്ല. ബാബുൽ വകാലത്ത് വരെ രചിച്ചിട്ടുള്ളൂ. (ശദറാത്ത്: 8/ 169)


രാത്രി നോമ്പും പകലിൽ തറാവീഹും

അൻ്റാർട്ടിക്ക ,ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ ആറു മാസം തുടരെ പകലും ആറു മാസം തുടരെ രാത്രിയുമാണത്രെ .ആ നാട്ടുകാർ നിസ്കാരം , നോമ്പ് തുടങ്ങിയ സമയ നിർണിത ഇബാദത്തുകൾ നിർവ്വഹിക്കാൻ സമയം എങ്ങനെ അവലംബിക്കും ?

ഉദയാസ്ത മയങ്ങൾ കൃത്യമായി നടക്കുന്ന അടുത്ത നാട്ടിലെ രാപ്പകലുകൾ സമയത്തിൻ്റെ അനുപാതം നോക്കി കണക്ക് കൂട്ടണം. അതായത് , അടുത്ത നാട്ടിലെ പകലും രാത്രിയും തമ്മിലുള്ള സമയാന്തരം നോക്കി ഇവിടെ പകലും രാത്രിയും കണക്ക് കൂട്ടണം. അപ്പോൾ ഒരു പകലിൽ തന്നെ 180 തവണ വീതം അഞ്ചു വക്ത് നിസ്കാരങ്ങൾ നിർവ്വഹിക്കപ്പെടേണ്ടി വരും. റമളാനിലെ മുപ്പത് നോമ്പും തറാവീവും വിത്റുമെല്ലാം ഒരു പകലിൽ തന്നെ നിർവ്വഹിക്കേണ്ടി വരും. ആറു മാസം തുടരെ രാത്രി വരുന്ന കാലത്ത് റമളാൻ വന്നാൽ നോമ്പ് മുഴുവനും രാത്രിയിലായിരിക്കും

ദജ്ജാൽ വരുന്ന ആദ്യ ദിവസം ഒരു കൊല്ലത്തിൻ്റെ ദൈർഘ്യമുണ്ടാകുമെന്ന ഹദീസിൻ്റെ വെളിച്ചത്തിൽ ഈ മസ്അല ഇമാം ഇബ്നു ഹജർ ഹൈതമി(റ) വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 1/ 428 നോക്കുക)

(ﻓﺮﻉ)

ﺻﺢ ﺃﻥ ﺃﻭﻝ ﺃﻳﺎﻡ اﻟﺪﺟﺎﻝ ﻛﺴﻨﺔ ﻭﺛﺎﻧﻴﻬﺎ ﻛﺸﻬﺮ ﻭﺛﺎﻟﺜﻬﺎ ﻛﺠﻤﻌﺔ، ﻭاﻷﻣﺮ ﻓﻲ اﻟﻴﻮﻡ اﻷﻭﻝ ﻭﻗﻴﺲ ﺑﻪ اﻷﺧﻴﺮاﻥ ﺑﺎﻟﺘﻘﺪﻳﺮ ﺑﺄﻥ ﺗﺤﺮﺭ ﻗﺪﺭ ﺃﻭﻗﺎﺕ اﻟصلواﺕ ﻭﺗﺼﻠﻰ، ﻭﻛﺬا اﻟﺼﻮﻡ ﻭﺳﺎﺋﺮ اﻟﻌﺒﺎﺩاﺕ اﻟﺰﻣﺎﻧﻴﺔ ﻭﻏﻴﺮ اﻟﻌﺒﺎﺩاﺕ ﻛحلول اﻵﺟﺎﻝ ﻭﻳﺠﺮﻱ ﺫﻟﻚ ﻓﻴﻤﺎ ﻟﻮ ﻣﻜﺜﺖ اﻟﺸﻤﺲ ﻃﺎﻟﻌﺔ ﻋﻨﺪ ﻗﻮﻡ ﻣﺪﺓ

( تحفة المحتاج ٤٢٨ / ١)

റമളാൻ നോമ്പിൻ്റെ നിയ്യത്ത് രാത്രി രണ്ടു തവണ വേണോ? 

രാത്രി ഒരു തവണ മാത്രമാണ് നിയ്യത്ത് ചെയ്യൽ നിർബന്ധമുള്ളത്. നോമ്പ് തുറന്ന ഉടനെ നിയ്യത്ത് ചെയ്യൽ സുന്നത്തുണ്ട്. (തർശീഹ്: പേജ് : 165)

നോമ്പ് തുറന്ന ഉടനെത്തന്നെ നിയ്യത്ത് ചെയ്താൽ പിന്നെ മറക്കുന്ന പ്രശ്നമില്ലല്ലോ. മഗ്രിബിൻ്റ ഉടനെ നോമ്പുതുറക്കും മുമ്പും നിയ്യത്ത് ചെയ്താലും മതിയാകും. (ബുശ്റൽ കരീം: 1/544)

നിയ്യത്ത് ചെയ്ത ശേഷം ഉറങ്ങിയാൽ നിയ്യത്തിനു പ്രശ്നമൊന്നുമില്ല. നിയ്യത്ത് പുതുക്കൽ നിർബന്ധമില്ല .നിയ്യത്ത് ചെയ്ത ശേഷം ഉറങ്ങിയാൽ നിയ്യത്ത്  ബാത്വിലാകുമെന്നഭിപ്രായമുള്ളത് കൊണ്ടും രാത്രിയുടെ ആദ്യത്തിൽ നിയ്യത്ത് സ്വീകാര്യമല്ല എന്ന വീക്ഷണം പരിഗണിച്ചും നിയ്യത്തിനു ശേഷം നോമ്പ് മുറിയുന്ന കാര്യങ്ങൾ ചെയ്താൽ നിയ്യത്ത് സ്വഹീഹല്ലന്ന അഭിപ്രായം മാനിച്ചും ''നിയ്യത്ത് ചെയ്ത ശേഷം ഉറങ്ങി ഉണർന്ന് അത്താഴത്തിനു ശേഷം നിയ്യത്ത് പുതുക്കൽ സുന്നത്താണ് '' (ശർവാനി: 3/389, തർശീഹ്: പേജ്: 165)

അപ്പോൾ നിയ്യത്ത് ചെയ്ത ശേഷം നാം സാധാരണ ഉറങ്ങാറുണ്ടല്ലോ. പിന്നെ അത്താഴം കഴിക്കാൻ വേണ്ടി എഴുന്നേൽക്കും. ആ സമയത്ത് അത്താഴത്തിനു ശേഷം വീണ്ടും നിയ്യത്ത് ചെയ്യൽ സുന്നത്താണ്. 

എല്ലാ ദിവസവും രണ്ടു തവണ നിയ്യത്ത്.ആദ്യത്തേത് നിർബന്ധവും രണ്ടാമത്തേത് സുന്നത്തും. 

(ﻭ) اﻟﺼﺤﻴﺢ (ﺃﻧﻪ ﻻ ﻳﺠﺐ اﻟﺘﺠﺪﻳﺪ ﺇﺫا ﻧﺎﻡ ( تحفة :٣٨٩ / ٣)

 (ﻭﺃﻧﻪ ﻻ ﻳﺠﺐ اﻟﺘﺠﺪﻳﺪ ﺇﻟﺦ) ﻭﻳﻨﺒﻐﻲ ﺃﻥ ﻳﺴﻦ ﺧﺮﻭﺟﺎ ﻣﻦ اﻟﺨﻼﻑ ( شرواني :٣٨٩ / ٣)

يسن أن ينوي الصوم عند إفطاره خوف أن ينسي النيةبعدُ وأن يعيدها بعد تسحره للخلاف في صحتها أوّله وفيما لو تعاطى مفطرا ليلا بعدها ( ترشيح : صفحة: ١٦٥)

രാത്രി എപ്പോൾ നിയ്യത്ത് ചെയ്താലും സുബ്ഹ് മുതൽക്കാണ് നോമ്പിൻ്റെ പ്രതിഫലം ലഭിക്കുക. നിയ്യത്ത് ചെയ്തത് മുതൽക്ക് ലഭിക്കില്ല. നോമ്പ് തുടങ്ങുന്നത് സുബ്ഹ് സമയം മുതൽക്കാണല്ലോ. 


നിസ്കാരം ഖളാഅ് ഉള്ളവരുടെ തറാവീഹ്

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള എല്ലാ മുസ് ലിമിനും അഞ്ചു വഖ്ത് നിസ്കാരം നിർബന്ധമാണല്ലോ. ഇക്കാര്യം ഏവർക്കും അറിയുന്ന വസ്തുതയാണ്. ഫർളു നിസ്കാരം ഖളാഉള്ളവർ ഖളാ വീട്ടൽ നിർബന്ധമാണ്. അതിർ വിടാത്ത ഉറക്കം ,മറവി എന്നീ രണ്ടു കാരണങ്ങൾ കൂടാതെ ഖളാ ആയതും കാരണത്തോടെ ഖളാ ആയതും ഖളാ വീട്ടൽ നിർബന്ധമാണ്.

മാത്രമല്ല, കാരണം കൂടാതെ നിസ്കാരം ഖളാ ആക്കിയവനു സുന്നത്തുനിസ്കാരവും സുന്നത്തായ മറ്റു കർമങ്ങളും ഫർളു കിഫയായതും (ഉദാ: മയ്യിത്തു നിസ്കാരം) പത്ര വായനയും കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കലുമെല്ലാം ഹറാമാണ്. വൻകുറ്റമാണ്. 

അത്തരം സമയങ്ങളിൽ മുഴുവനും നിസ്കാരം ഖളാ വീട്ടൽ നിർബന്ധമാണ്.നിർബന്ധ സമയം മറ്റൊന്നിൽ ചെലവഴിച്ചതാണ് മുമ്പ് വിവരിച്ച കാര്യങ്ങൾഹറാമാകാനുള്ള കാരണം ഖളാഅ് വീട്ടിയ ശേഷം തൗബ: ചെയ്യണം. ഖളാഅ്ആക്കിയന്ന വൻദോഷം ചെയ്തതിന്നാണ് തൗബ: 

വിശുദ്ധ റമളാനിൽ ആലോചിക്കുക

നമുക്ക് പ്രായം തികഞ്ഞ ശേഷം (15വയസ്സായാൽ എല്ലാവർക്കും പ്രായം തികയും. അതിൻ്റെ മുമ്പ് മനിയ്യ് പുറപ്പെട്ടാലും സ്ത്രീക്ക് ആർത്തവമുണ്ടായാലും പ്രായം തികയും) വല്ല ഫർളു നിസ്കാരവും ഖളാ ഉണ്ടോ?

ഉണ്ടെന്ന മറുപടിയാണ് പലരുടെയും മനസ്സ് പറയുന്നതെങ്കിൽ അവ മുഴുവനും ഖളാഅ് വീട്ടിയേ മതിയാകൂ. മറ്റു പരിഹാരമാർഗം അതിനില്ല. ഒരാൾക്ക് നിരവധി നിസ്കാരങ്ങൾ ഖളാഅ് ഉണ്ട്. എത്രയെന്നറിയില്ല. എങ്കിൽ ഖളാഅ് ആയ നിസ്കാരങ്ങൾ മുഴുവനും നിസ്കരിച്ചുവെന്ന ഉറപ്പ് വരുന്നതുവരെ ഖളാഅ് വീട്ടുക തന്നെ. (തുഹ്ഫ: 1/440)

കാരണം കൂടാതെ നിസ്കാരം ഖളാഅ് ഉള്ളവനു സുന്നത്തായ കർമങ്ങൾ ഹറാമാണ്. 

يحرم عليه التطوع

എന്നു ഫത്ഹുൽ മുഈനടക്കം നിരവധി ഗ്രന്ഥങ്ങളിൽ കാണാം. 

റമളാനിലെ പ്രത്യേക നിസ്കാരമായ തറാവീഹ് അടക്കം എല്ലാ സുന്നത്തുകളും ഹറാമാണ്.ഫർളു ഖളാ വീട്ടാൻ വേണ്ടി ചെലവഴിക്കേണ്ട സമയം അതിനു ചെലവഴിക്കാതെ മറ്റൊന്നിൽ ചെലവഴിച്ചുവെന്നതാണ് ഹറാമാകാനുള്ള കാരണം. ഫർള് ഖളാഅ് വീട്ടാതെ വെറുതെയിരിക്കലും ഹറാമാണ്. ഫർളു നിസ്കാരം ഖളാഅ് ആക്കിയവർ അല്ലാഹുവിന്നുള്ള കടം വീട്ടാനുള്ളവരാണ്. അതു വീട്ടാതെ മറ്റു അത്യാവശ്യമല്ലാത്തതിൽ ജോലിയാവരുത്. 

തറാവീഹ് നിസ്കരിച്ചോ എന്നു നാളെ നാഥൻ നിർബന്ധ രീതിയിൽ ചോദിക്കൂല. എന്നാൽ നാളെത്തെ ആദ്യ ചോദ്യം തന്നെ ഫർള് നിസ്കാരത്തെക്കുറിച്ചാണ്. ഇതു നാം മറക്കരുത്. 

നിരവധി നിസ്കാരം ഖളാഅ് ഉള്ളവർ ഇതു വായിക്കുമ്പോൾ ചിലപ്പോൾ അത്ര രസിച്ചെന്നു വരില്ല. നാളെ ആഖിറത്തിൽ രസം കിട്ടാനാണ് ഇങ്ങനെ എഴുതുന്നതന്ന് മനസ്സിലാക്കുക. ഒരു ഫർളു നിസ്കാരമെങ്കിലും ഖളാഅ് വീട്ടാൻ കഴിഞ്ഞാൽ ആ ഒരു കടമയെങ്കിലും പിരടിയിൽ നിന്നു ഒഴിവായല്ലോയെന്ന് ചിന്തിച്ചു നമുക്ക് ഖളാഅ് വീട്ടാം.

മുഴുവനും ഖളാ വീട്ടാൻ തീരുമാനിച്ച് വീട്ടിക്കൊണ്ടിരിക്കേ അതിനിടയിൽ മരണപ്പെട്ടാൽ അതു അവൻ്റെ തൗബയായി അല്ലാഹു പരിഗണിക്കുമെന്ന് ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.  

ഫർളു വേഗത്തിൽ ഖളാഅ് വീട്ടാൻ ഉണ്ടായിട്ടും അതു ചെയ്യാതെ സുന്നത്തിൽ ജോലിയാകുമ്പോൾ പിശാച് പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ ഫർളു ഖളാ വീട്ടി പ്രാർത്ഥിക്കുമ്പോൾ പിശാച് കരയും. അവനെ നമുക്ക് കരയിപ്പിക്കണം. 

അത്യാവശ്യ ഉറക്കം, തൻ്റെയും ആശ്രിതരുടെയും ചെലവിനു വഴി തേടൽ, മറ്റു നിർബന്ധ കാര്യങ്ങൾ ചെയ്യൽ എന്നിവയല്ലാത്തതിലേക്ക് സമയം ചെലവഴിക്കൽ , വേഗത്തിൽ ഖളാ വീട്ടേണ്ട നിസ്കാരങ്ങൾ ഉള്ളവന് വൻ കുറ്റമാണ്. ഈ വസ്തുത നാം മറക്കരുത്.

കാരണം കൂടാതെ നിസ്കാരം ഖളാ ആക്കിയവൻ പള്ളിയിൽ എത്തിയപ്പോൾ അവിടെ സാധാ ജമാഅത്ത് നിസ്കാരം നടക്കുകയാണ്. ഇയാൾ അതിൽ പങ്കെടുക്കുകയാണോ വേണ്ടത് അതോ തൻ്റെ നിസ്കാരം ഖളാ വീട്ടുകയാണോ വേണ്ടത്?

ഖളാഅ് വീട്ടുകയാണ് വേണ്ടത്.പ്രസ്തുത ജമാഅത്തിൽ പങ്കെടുക്കൽ അയാൾക്ക് ഹറാമാണ്

കാരണം കൂടാതെ നിരവധി നിസ്കാരങ്ങൾ ഖളാ ആക്കിയ വ്യക്തി തൻ്റെ അത്യാവശ്യ സമയമല്ലാത്ത മുഴുവൻ സമയവും ഖളാ വീട്ടാനായി മാറ്റി വെച്ച് ഖളാ വീട്ടണമെന്നു വ്യക്തമായി.എന്നാൽ ,ഖളാ വീട്ടാതെ കുറേ സുന്നത്തായ കാര്യങ്ങൾ നിർവ്വഹിച്ചു, അതിനു പ്രതിഫലം ലഭിക്കുമോ?

ആ കർമങ്ങൾ ഹറാമായ സമയത്താണ് നിർവ്വഹിച്ചത് .എന്നാലും പ്രതിഫലം ലഭിക്കുമെന്നഭി പ്രായമുണ്ട്. (അല്ലാഹു പ്രതിഫലം തരട്ടെയെന്നു പ്രാർത്ഥിക്കാം) ഹറാമായ സമയത്ത് ചെയ്തതു കൊണ്ട് പ്രതിഫലം ലഭിക്കില്ലന്നും നിരവധി പണ്ഡിതർ പറഞ്ഞിട്ടുണ്ട്.

നമുക്ക് ഖളാ വീട്ടാം

പലർക്കും നിരവധി ഫർളു നിസ്കാരങ്ങളാണു ഖളാഅ് ഉള്ളത് അവർ സുന്നത്തായ കർമങ്ങൾ ചെയ്യുന്നതിനു പകരം ഫർളു ഖളാഅ് വീട്ടാൻ തയ്യാറാവുക .നാഥൻ തുണക്കട്ടെ.

തറാവീഹിൽ തുടർന്നു സുബ്ഹ് ഖളാഅ് വീട്ടൽ

എനിക്കു കുറേ സുബ്ഹ് നിസ്കാരം ഖളാഅ് ഉണ്ട്. തറാവീഹ് നിസ്കരിക്കുന്ന ഇമാമിനെ തുടർന്നു എനിക്കു സുബ്ഹ് ഖളാഅ് വീട്ടാമോ?

അതേ , അങ്ങനെ തുടർന്നു നിസ്കരിക്കൽ അനുവദനീയമാണ്. കറാഹത്തില്ല. (ഫത്ഹുൽ മുഈൻ , ഇആനത്ത് :2/07)

അപ്പോൾ ഇമാമിൻ്റെ തറാവീഹ് ഇരുപത് റക്അത്ത് പൂർത്തിയാകുമ്പോൾ താങ്കളുടെ പത്ത് സുബ്ഹ് ഖളാ വീട്ടാൻ കഴിയും.  സുബ്ഹിലെ പ്രസിദ്ധ ഖുനൂത്ത് ഓതണമെന്നില്ല . ഏതെങ്കിലും ഒരു പ്രാർത്ഥനാ വാക്യമായാലും ഖുനൂത്തിൻ്റെ അടിസ്ഥാന സുന്നത്ത് ലഭിക്കും (ഫത്ഹുൽ മുഈൻ)

ഉദാ: اللهم اغفرلي എന്നു മാത്രം പറഞ്ഞാലും മതി. 

നിസ്കാരം ഖളാഅ് വീട്ടാത്തവനു ശക്തമായ ശിക്ഷയാണുള്ളത്. ഖളാഅ് വീട്ടി ബാധ്യത ഒഴിവാക്കുക. ഖളാ വീട്ടിയിട്ട് ഖളാ ആക്കിയതിൻ്റെ പേരിൽ തൗബ: ചെയ്യണം. 

കാരണം കൂടാതെ നിസ്കാരം ഖളാ ആക്കൽ സാധാ ഹറാമല്ല. വൻദോഷമാണ്.

വിത്ർ നിസ്കരിക്കുന്ന ഇമാമിനെ തുടർന്നും സുബ്ഹ് ഖളാ വീട്ടാം. വിത്ർ ഒരു റക്അത്ത് ഇമാം നിസ്കരിക്കുമ്പോൾ ഇമാം സലാം വീട്ടിയ ശേഷം ഒരു റക്അത്ത് മസ്ബൂഖായി പൂർത്തിയാക്കണം.

`പ്രത്യേക ശ്രദ്ധയ്ക്ക്`

സുബ്ഹിൻ്റെ നിയ്യത്ത് മാത്രമേ വെക്കാവൂ. കൂടെ തറാവീഹിൻ്റെ നിയ്യത്തും കൂടി കരുതിയാൽ രണ്ടു നിസ്കാരവും സ്വഹീഹാവില്ല. [ തുഹ്ഫ:2/235 ]

ﻭﺧﺮﺝ ﺑﺎﻷﺩاء اﻟﻘﻀﺎء ﻧﻌﻢ ﺇﻥ اﺗﻔﻘﺖ ﻣﻘﻀﻴﺔ اﻹﻣﺎﻡ ﻭاﻟﻤﺄﻣﻮﻡ ﺳﻨﺖ اﻟﺠﻤﺎﻋﺔ ﻭﺇﻻ ﻓﺨﻼﻑ اﻷﻭﻟﻰ ﻛﺄﺩاء ﺧﻠﻒ ﻗﻀﺎء ﻭﻋﻜﺴﻪ ﻭﻓﺮﺽ ﺧﻠﻒ ﻧﻔﻞ ﻭﻋﻜﺴﻪ ﻭﺗﺮاﻭﻳﺢ ﺧﻠﻒ ﻭﺗﺮ ﻭﻋﻜﺴﻪ ( فتح المعين)


തമ്മിം തഖ്സ്വീറനാ എന്ന പ്രാർത്ഥന തെറ്റോ

പതിറ്റാണ്ടുകളായി നാം കേട്ടു വരുന്ന ഒരു പ്രാർത്ഥനാ വാഖ്യമാണ് റമളാനിലെ നോമ്പിൻ്റെ നിയ്യത്ത് ഇമാം ഓർമപ്പെടുത്തി കൊടുത്ത ശേഷം وتمّم تقصيرنا എന്നത്.അതു തെറ്റാണന്ന് ഇന്നു ചിലർ പറയുന്നു. വസ്തുതയെന്ത്?

പ്രസ്തുത പ്രാർത്ഥനാ വാക്യം ശരിയാണ്. തെറ്റല്ല. 

''ഞങ്ങളുടെ ഇബാദത്തുകളിലുള്ള വീഴ്ചകളെ അങ്ങനെ നിർത്താതെ വീഴ്ചയുടെ സ്ഥാനത്ത് പൂർണത നൽകി ഇബാദത്ത് പൂർണ്ണമാക്കണേ'' എന്നാണർത്ഥം. അതിലെവിടെയാണ് തെറ്റ് ? 

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് أتمم تقصيرنا എന്ന പ്രാർത്ഥനാ വാക്യം അവിടുത്തെ 'മിൻഹാജുൽ ആബിദീൻ' എന്ന ഗ്രന്ഥത്തിൽ (പേജ്: 26) കൊണ്ടു വന്നിട്ടുണ്ട്. ആരിഫീങ്ങളുടെ പ്രാർത്ഥനയായിട്ടാണ് മഹാനവർകൾ കൊണ്ടുവന്നത്. 

അതിങ്ങനെ:

ربنا وفقنا لطاعتك وأتمم تقصيرنا وتقبل منا

ഇമാം ഗസാലി (റ) ശരിയായി കണ്ട പ്രാർത്ഥന ഇന്നു ചിലർ തെറ്റാണന്നു പറഞ്ഞാൽ അതു ആരു സ്വീകരിക്കും !? 

ഇമാം ഗസാലി (റ)വിൻ്റെ 'മിൻഹാജ് ' കണ്ട നമ്മുടെ ഗുരുനാഥന്മാർ ക്രോഡീകരിച്ച പ്രാർത്ഥനയാണ് وتمم تقصيرنا എന്നത്.

റമളാനിൽ മാത്രമായി ചുരുക്കേണ്ട പ്രാർത്ഥനയല്ലത്. മറ്റു സമയത്തും പ്രാർത്ഥിക്കണം. നമ്മളിൽ ധാരാളം تقصير ഉണ്ടല്ലോ. അല്ല , تقصير മാത്രമല്ലേയുള്ളൂ എന്നു പറയലാവും ശരി. 

اللهم تمم تقصيرنا يارب العالمين

നോമ്പുകാരൻ്റെ മിസ് വാക്കും - ശാഫിഈ മദ്ഹബിലെ ഭിന്നതയും

ഇമാം ഇബ്നു ഹജർ(റ) വിവരിക്കുന്നു.

ولو أكل بعد الزوال ناسيامغيرا أو نام وانتبه كره أيضا على الأوجه

നോമ്പുകാരൻ ഉച്ചക്കു ശേഷം വായ പകർച്ചയാകുന്ന വല്ലതും മറന്നു ഭക്ഷിക്കുകയോ അല്ലെങ്കിൽ ഉറങ്ങി ഉണരുകയോ ചെയ്താലും - മറ്റുള്ളവർക്കു കറാഹത്തുള്ളതുപോലെ - ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്താണ്, ഇതാണു പ്രബലം.(തുഹ്ഫ: 1/223) 

നോമ്പുകാരനു ഉച്ചക്കുശേഷം മിസ് വാക്ക് ചെയ്യൽ നിരുപാധികം കറാഹത്ത് എന്ന വീക്ഷണമാണ് ഇമാം ഇബ്നു ഹജർ(റ) പ്രബലമാക്കിയത്.   

ഈ വീക്ഷണമാണ് ശിഷ്യൻ ശൈഖ് മഖ്ദൂം (റ) ഫത്ഹുൽ മുഈനിൽ നോമ്പിൻ്റെ അധ്യായത്തിൽ പ്രബലമാക്കിയത്. ശൈഖ് മഖ്ദൂം (റ) വിവരിക്കുന്നത് ഇങ്ങനെ:

ويكره سواك بعد زوال وقبل غروب وإن نام أو أكل كريها ناسيا

നോമ്പുകാരനു ഉച്ചക്കു ശേഷം സൂര്യാസ്തമനത്തിനു മുമ്പായി മിസ് വാക്ക് ചെയ്യൽ കറാഹത്താണ്. ഉറങ്ങിയാലും ദുർഗന്ധ വാസനയുള്ള വല്ലതും മറന്നു തിന്നാലും കറാഹത്തു തന്നെ. (ഫത്ഹുൽ മുഈൻ)

ഫത്ഹുൽ മുഈനിൽ ويكره سواك എന്ന വാക്ക് എടുത്തുദ്ധരിച്ച് സയ്യിദുൽ ബക് രി (റ)على المشهور المعتمد( ഇതാണു പ്രബല വീക്ഷണമായി പ്രസിദ്ധമായിട്ടുള്ളത്) എന്നു വിവരിച്ചിട്ടുണ്ട് (ഇആനത്ത്: 2/ 281)

ഇമാം മുഹമ്മദ് റംലി (റ) നിഹായ :യിൽ നോമ്പുകാരനു ഉച്ചക്കുശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്താണ് എന്നു വിധി പറഞ്ഞു തുടർന്നു വിവരിക്കുന്നത് ഇങ്ങനെ:

نعم إن تغير فمه بعد الزوال بنحو نوم إستاك لإزالته كما أفتى به الوالد رحمه الله

ഉച്ചക്കുശേഷം ഉറക്കം പോലെയുള്ളതുകൊണ്ട് വായ പകർച്ചയായാൽ ആ പകർച്ച നീക്കാൻ വേണ്ടി മിസ് വാക്ക് ചെയ്യണം ഇങ്ങനെ പിതാവ് (ശിഹാബുദ്ദീൻ റംലി) ഫത് വാ നൽകിയിട്ടുണ്ട് (നിഹായ :1/183)

അപ്പോൾ നോമ്പുകാരൻ ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ നിരുപാധികം കറാഹത്ത് എന്ന വിധി ഇമാം റംലി (റ) പറയുന്നില്ല പ്രത്യുത ,ഉറക്കം പോലെയുള്ളതുകൊണ്ട് വായ പകർച്ചയായാൽ ഉച്ചക്കുശേഷം മിസ് വാക്ക് ചെയ്യൽ സുന്നത്താണ് എന്നാണു ഇമാം റംലി (റ) വിവരിച്ചത്.

ഇമാം റംലി (റ) യുടെ വീക്ഷണം സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു

وجرى الجمال الرملي تبعا لإفتاء والده على أنه يكره الإستياك حينئذ فمحل الكراهة عنده بعد الزوال إن لم يكن له سبب يقتضيه أما لو كان له ذلك كأن أكل ذا ريح كريه ناسيا أو نام وتغير فمه بذلك سن له الإستياك

നോമ്പുകാരനു ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്ത് എന്നത് മിസ് വാക്കിനെ തേടുന്ന കാര്യങ്ങൾ ഇല്ലെങ്കിലാണ്. ഇങ്ങനെയാണ് ഇമാം റംലി (റ) യുടെ വീക്ഷണം. ദുർഗന്ധ വാസനയുള്ളത് മറന്നു തിന്നുക ,ഉറക്കം എന്നിങ്ങനെയുള്ള കാരണങ്ങൾ നിമിത്തമായി വായ പകർച്ചയായാൽ നോമ്പുകാരനു ഉച്ചക്കു ശേഷവും മിസ് വാക്ക് ചെയ്യൽ സുന്നത്താണ്.(ഇആനത്ത്: 2/ 281)

ഈ വീക്ഷണമാണ് ശൈഖ് മഖ്ദൂം ഫത്ഹുൽ മുഈനിൽ വുളൂഇൻ്റ അധ്യായത്തിൽ വിവരിക്കുന്നത്. അതിങ്ങനെ:

ويكره للصائم بعد الزوال إن لم يتغير فمه بنحو نوم

ഉറക്കം പോലെയുള്ളതു കൊണ്ട് വായ പകർച്ചയായിട്ടില്ലെങ്കിൽ നോമ്പുകാരനു ഉച്ചക്കുശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്താണ് ( ഫത്ഹുൽ മുഈൻ) 

പകർച്ചയായാൽ കറാഹത്തില്ല. ഇതുവിവരിച്ചു കൊണ്ട് സയ്യിദുൽ ബക് രി (റ) وهو خلاف الأوجه كما في التحفة (ഇതു പ്രബല വീക്ഷണത്തിനു എതിരാണ്. അക്കാര്യം തുഹ്ഫ: യിൽ ഉള്ളതു പോലെ (ഇആനത്ത്: 1/60) 

സയ്യിദുൽ ബക് രി (റ)നോമ്പിൻ്റെ അധ്യായത്തിൽ വിവരിക്കുന്നു: വുളൂഇൻ്റെ അധ്യായത്തിൽ ശൈഖ് മഖ്ദൂം (റ) തൻ്റെ ഗുരുനാഥൻ ഇബ്നു ഹജർ(റ) (തുഹ്ഫയിൽ) പറഞ്ഞ മസ്അലക്ക് എതിരായിട്ടാണ് പറഞ്ഞിട്ടുള്ളത്. നോമ്പിൻ്റെ അധ്യായത്തിൽ ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണവും .വുളൂഇൻ്റ അധ്യായത്തിൽ ഇമാം റംലി (റ)വിൻ്റെ വീക്ഷണവുമാണ് ശൈഖ് മഖ്ദൂം (റ) വിവരിച്ചത് - ഇതും പ്രബല വീക്ഷണമാണ് . (ഇആനത്ത്: 2/ 281)

ഇമാം റംലി (റ) പ്രബലമാക്കിയ കറാഹത്തില്ല എന്ന വീക്ഷണം തന്നെയാണ് ഖത്വീബുശ്ശിർബീനി (റ) മുഗ്നിയിലും പ്രബലമാക്കിയത്.( ശർവാനി: 1/223)

`സംഗ്രഹം` 

  1. ഉറക്കം പോലയുള്ളതുകൊണ്ട് വായ പകർച്ചയായാൽ നോമ്പുകാരനു ഉച്ചക്കു ശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്തില്ല, സുന്നത്താണ് എന്ന വീക്ഷണമാണ് ഇമാം റംലി (റ) പ്രബലമാക്കിയത്.കറാഹത്തില്ലന്ന വീക്ഷണമാണ് ഇമാം ഖത്വീബുശ്ശിർബീനി (റ) പ്രബലമാക്കിയതും.എന്നാൽ കറാഹത്തുണ്ട് എന്ന വീക്ഷണമാണ് ഇമാം ഇബ്നു ഹജർ(റ) പ്രബലമാക്കിയത്.
  2. രണ്ടു വീക്ഷണവും ആധികാരികമാണ്.
  3. ശൈഖ് മഖ്ദൂം (റ) രണ്ടു സ്ഥലങ്ങളിലായി രണ്ടു വീക്ഷണവും നൽകി.

നോമ്പുകാരൻ്റെ വായനാറ്റം അല്ലാഹുവിൻ്റെയരികിൽ ﷻ പ്രതിഫലം ലഭിക്കുന്നതാണ്. അതിനാൽ ഉറക്കം പോലെയുള്ള കാര്യം കൊണ്ട് വായ പകർച്ചയായാലും വായനാറ്റം നീക്കരുതെന്നാണ് കറാഹത്ത് എന്ന വീക്ഷണത്തിനു ന്യായം പറയുന്നത്.

എന്നാൽ ഉറക്കം പോലെയുള്ളതുകൊണ്ട് പകർച്ചയായാൽ നോമ്പു കൊണ്ടുണ്ടാകുന്ന വായനാറ്റം മറ്റു കാരണം കൊണ്ടുള്ള വായ നാറ്റവുമായി കലർന്നു.അതിനാൽ അവ മുഴുവനും നീക്കാമെന്നാണു കറാഹത്തില്ല, സുന്നത്താണ് എന്ന വീക്ഷണത്തിനു ന്യായം പറയുന്നത്.( ഇആനത്ത്: 2/ 281)

അസ്സ്വലാത്ത ജാമിഅക്ക് ജവാബ് വേണോ?

തറാവീഹ്, റമളാനിലെ വിത്ർ പോലെയുള്ള സുന്നത്ത് നിസ്കാരങ്ങൾക്ക് അസ്സ്വലാത്ത ജാമിഅഃ എന്ന് പറയുന്നുണ്ടല്ലോ. അതു സുന്നത്താണോ? അതു കേട്ടവർ വല്ലതും ഉത്തരം നൽകേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എന്താണത് ? 

അസ്സ്വലാത്ത ജാമിഅ: എന്നു പറയൽ സുന്നത്തുണ്ട്. അതിന് ഉത്തരം നൽകലും സുന്നത്തുണ്ട്. 'അസ്സ്വലാത്ത ജാമിഅഃ' എന്നു കേട്ടവർ ലാ ഹൗല വലാഖുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന് ഉത്തരം ( ഇജാബത്ത് ) പറയൽ സുന്നത്തുണ്ട്. (ശർവാനി: 1461)

 `ﻫﻞ ﻳﺴﻦ ﺇﺟﺎﺑﺔ ﺫﻟﻚ ﻻ ﻳﺒﻌﺪ ﺳﻨﻬﺎ ﺑﻼ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ`

നോമ്പുകാരൻ്റെ ഇഞ്ചക്ഷൻ

ഇഞ്ചക്ഷൻ അടിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ ?

ഇല്ല ,മുറിയില്ല ശരീരത്തിന്റെ ഉൾഭാഗം (ജൗഫ്)എന്ന് പേർ പറയുന്നിടത്ത് തടിയുള്ള വല്ല വസ്തുക്കളും പ്രവേശിക്കുന്നത് കൊണ്ടാണ് നോമ്പ് മുറിയുക ഇതു വായ,മൂക്ക്, ചെവി,മലമൂത്ര ദ്വാരം ,മുലക്കണ്ണ് എന്നീ തുറക്കപ്പെട്ട ദ്വാരത്തിലൂടെ പ്രവേശിക്കുകയും വേണം അതുപോലെ തലച്ചോറ്,വയറ് ,ആമാശയം പോലുള്ള ഉൾഭാഗത്തേക്ക് വല്ല വസ്തുക്കളും കുത്തിക്കയറ്റിയാലും നോമ്പ് മുറിയും (തുഹ്ഫ: 3/401-403)

ഞരമ്പിലേക്കോ മാംസപേശിയിലേക്കോ ഇഞ്ചക്ഷൻ ചെയ്യുന്നത് ഇതിൽ ഉൾപ്പെടില്ലല്ലോ അതുകൊണ്ട് തന്നെ ഇഞ്ചക്ഷൻ മസിലിലേക്കായാലും ഞരമ്പിലേക്കായാലും നോമ്പ് മുറിയില്ല . മുറിയുമെന്ന് ഫുഖഹാഅ് പറഞ്ഞിട്ടുമില്ല. 

തെളിവ്

  1. ഫസ്ദ് (കൊത്തിക്കൽ) -ഫസ്ദ് കൊണ്ട് നോമ്പ് മുറിയില്ലെന്ന് മിക്ക കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട് ഇത് അവിതർക്കിതമാണ് എന്ന് ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ:3/411)      

ഫസ്ദ് എന്നാൽ ഞരമ്പ് മുറിക്കലാണെന്ന് അറബ് ഭാഷാ നിഘണ്ടുവിൽ കാണാം മുഖ്താറുസ്സ്വഹാഹ് 11/211 ലിസാനുൽ അറബ് ,3/ 336) 

ഇപ്രകാരം തന്നെയാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത് ആവശ്യമില്ലാതെ ഫസ്ദ് പാടില്ലെന്നും കൊമ്പ് വെപ്പിക്കലാകാമെന്നും കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതിന് തെളിവായി ഇമാം മാവറദി (റ), ഇമാം റുയാനി (റ) എന്നിവരെ ഉദ്ധരിച്ച് കൊണ്ട് നിഹായ പറയുന്നു ഞരമ്പ് മുറിക്കൽ രോഗത്തെ ഉണ്ടാക്കുമെന്നും കൊമ്പ് വെപ്പിക്കലാണ് ഉത്തമമെന്നുള്ള ഹദീസിന് വേണ്ടിയാണിത്(ഹാശിയാതുശ്ശർവാനി: 5/ 87)

ഞരമ്പ് മുറിക്കുമ്പോൾ മുറിക്കുവാൻ ഉപയോഗിക്കുന്ന ആയുധം ഞരമ്പിന്റെ ഉള്ളിലേക്ക് എത്തുമെന്നത് തീർച്ചയാണ് ഇതിൽ നിന്ന് ഞരമ്പിന്റെ ഉള്ള് നോമ്പ് മുറിയുന്നതിന് പറഞ്ഞ ജൗഫായി പരിഗണിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു 

തെളിവ്

രണ്ട്:  ഇമാം അർദബീലി (റ) പറയുന്നു: ഫസ്ദും കൊമ്പ് വെക്കലും നടത്തിയ സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് അവയുടെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ല (അൻവാർ,വാ :1,പേ:160) 

ഞരമ്പ് മുറിച്ച സ്ഥലത്ത് മരുന്നോ മറ്റോ വെക്കുകയും അത് ഞരമ്പിന്റെ ഉള്ളിലേക്ക് ചേരുകയും ചെയ്താൽ നോമ്പ് മുറിയില്ലെന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം ഇതുപോലെത്തന്നെയാണല്ലോ ഇഞ്ചക്ഷനും

തെളിവ്

മൂന്ന്: ഇമാം ഇംറാനി (റ) രേഖപ്പെടുത്തുന്നു: ഒരാളുടെ കാലിന്റെ തുടയിൽ കത്തി പോലോത്തത് കൊണ്ട് കുത്തിയാൽ അത് എല്ല് വരെ എത്തിയാലും ഇല്ലെങ്കിലും നോമ്പ് മുറിയില്ല ജൗഫി (ഉള്ള്) ലേക്ക് ചേരുന്നില്ല എന്നാണ് കാരണം (ഇംറാനി(റ)യുടെ അൽ ബയാൻ:3/503)

നോമ്പിന്റെ പകലിൽ പ്രമേഹം പരിശോധിക്കാൻ വേണ്ടി രക്തം എടുത്താൽ നോമ്പ് മുറിയില്ലന്നു മുകളിലെ മറുപടിയിൽ നിന്നു സുതാരം വ്യക്തമാണല്ലോ` 

വെള്ളിയാഴ്ചയും ആശംസയും

പെരുന്നാൾ ദിവസം ആശംസ സുന്നത്തുണ്ടല്ലോ. അതുപോലെ വെളളിയാഴ്ച സുന്നത്തുണ്ടോ?

അതേ, എല്ലാ വെള്ളിയാഴ്ചയും സുന്നത്തുണ്ട്. നമ്മുടെ ഫുഖഹാഅ് അക്കാര്യം വിവരിച്ചിട്ടുണ്ട്.

ബിഗ്' യ: വിവരിക്കുന്നു:

فائدة : قال في الإيعاب وزي وش ق : التهنئة بالعيد سنة .. وزاد ش ق وكذا بالعام والشهر على المعتمد مع المصافحة .. وقد جعل الله للمؤمنين ثلاثة أيام عيدٍ : الجمعة والفطر والأضحى ( بغية ٥٧)

അല്ലാഹു ﷻ സത്യവിശ്വാസികൾക്ക് മൂന്നു പെരുന്നാൾ ദിനം ഒരുക്കിയിട്ടുണ്ട്. 

  1. വെള്ളിയാഴ്ച ദിനം
  2. ചെറിയ പെരുന്നാൾ ദിനം
  3. ബലിപെരുന്നാൾ ദിനം     (ഹാശിയത്തുശ്ശർഖാവി: 2/18, ബിഗ്' യ: പേജ്: 57

ﻋﻦ اﺑﻦ ﻋﺒﺎﺱ ﺭﺿﻰ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﺭﻓﻌﻪ (ﻣﻦ ﻟﻘﻰ ﺃﺧﺎﻩ ﻋﻨﺪ اﻻﻧﺼﺮاﻑ ﻣﻦ اﻟﺠﻤﻌﺔ ﻓﻠﻴﻘﻞ ﺗﻘﺒﻞ اﻟﻠﻪ ﻣﻨﺎ ﻭﻣﻨﻚ ( روح البيان 1/ 295)

ജുമുഅ: നിസ്കാരം കഴിഞ്ഞു തിരിച്ചു പോരുമ്പോൾ കണ്ടുമുട്ടുന്ന സഹോദരനോട് ''തഖബ്ബലല്ലാഹു മിന്നാ വമിൻക '' എന്നു പറയട്ടെ ( റൂഹുൽ ബയാൻ: 1/295)

ഈത്തപ്പഴ പാത്രത്തിൽ കുരു ഇടൽ

ഈത്തപ്പഴ പാത്രത്തിൽ നിന്നു അതു എടുത്തു തിന്നു അതിൻ്റെ കുരു ഈത്തപ്പഴങ്ങളുള്ള ആ പാത്രത്തിൽ തന്നെ ഇടുന്നത് ശരിയല്ലയെന്ന് ഒരു നാട്ടുവർത്തമാനമുണ്ട്. അതിനു അടിസ്ഥാനമുണ്ടോ?

അതേ , അടിസ്ഥാനമുണ്ട്. ഈത്തപ്പഴം പോലെയുള്ള പഴവർഗ്ഗങ്ങളും അതിന്റെ കുരുകളും ഒന്നിച്ച് ഒരേ പാത്രത്തിൽ വയ്ക്കുന്നത് ഗുണകരമല്ല. അങ്ങനെ ചെയ്യാതിരിക്കലാണ് സുന്നത്ത്. (തർശീഹ് പേജ്:327)

يندب أن لا يجمع فاكهة ونواها في طبق (ترشيح)

നോമ്പില്ലാത്തവനും ബാധകമാണോ

സുഗന്ധം ഉപയോഗിക്കൽ നോമ്പുകാരനു കറാഹത്താണല്ലോ. എന്നാൽ റമളാനിൽ നോമ്പില്ലങ്കിലും നോമ്പുകാരനെ പോലെ ''ഇംസാക്ക് '' ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടവർക്കും ഈ നിയമം ബാധകമാണോ?

അതേ , നോമ്പുകാരനു കറാഹത്തായ കാര്യങ്ങൾ റമളാനിൽ ഇംസാക്ക് ചെയ്യാൻ (നോമ്പുകാരനെ പോലെ ജീവിക്കാൻ) നിർദ്ദേശിക്കപ്പെട്ടവർക്കും കറാഹത്താണ്. നോമ്പുകാരനു നിശ്ചയിക്കപ്പെട്ട സുന്നത്തുകളും മര്യാദകളും ഇംസാക്ക് ചെയ്യാൻ കൽപ്പിക്കപ്പെട്ടവർക്കും ബാധകമാണ്. (ശർവാനി: 3-434)

 ﻭﻳﻨﺒﻐﻲ ﺃﻥ ﻳﺸﺮﻉ ﻟﻪ ﻣﺎ ﻳﺸﺮﻉ ﻟﻠﺼﺎﺋﻢ ﻣﻦ اﻟﺴﻨﻦ ﻭاﻵﺩاﺏ ﺇﻳﻌﺎﺏ. ( شرواني :٤٣٤ / ٣)


നോമ്പുകാരനെന്നു വ്യക്തമാക്കൽ

നോമ്പുകാരനെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവൻ 'ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെയെന്ന് ഹദീസിലുണ്ടല്ലോ. അപ്പോൾ നോമ്പുകാരനെന്നു പറയുന്നതു കൊണ്ടു ലോകമാന്യം(رياء) വന്നുകൂടുമെങ്കിലോ? 

ചീത്ത പറയുന്നയാളോട്‌ ഞാൻ നോമ്പുകാരനാണെന്ന് പറയുന്നത്‌ കൊണ്ട്‌ ലോകമാന്യം ഉണ്ടാകുമെന്ന ധാരണയുണ്ടെങ്കിൽ അങ്ങനെ നാക്കുകൊണ്ടു പറയൽ സുന്നത്തില്ല. അപ്പോൾ ഹദീസിൽ അങ്ങനെ പറയാൻ കൽപ്പിച്ചതിന്റെ ഉദ്ദേശ്യം, സ്വന്തം ശരീരത്തെ അങ്ങനെ ഓർമ്മപ്പെടുത്തണമെന്നാണ്‌.( തുഹ്ഫ: 3- 424. )

ﻓﺈﻥ ﺷﺘﻤﻪ ﺃﺣﺪ ﻓﻠﻴﻘﻞ ﻭﻟﻮ ﻓﻲ ﻧﻔﻞ ﺇﻧﻲ ﺻﺎﺋﻢ ﻟﺨﺒﺮ اﻟﺼﺤﻴﺤﻴﻦ ﺑﺬﻟﻚ ﺃﻱ ﻳﻘﻮﻟﻪ ﻓﻲ ﻧﻔﺴﻪ ﺗﺬﻛﻴﺮا ﻟﻬﺎ ﻭﺑﻠﺴﺎﻧﻪ ﺣﻴﺚ ﻟﻢ ﻳﻈﻦ ﺭﻳﺎء ﻣﺮﺗﻴﻦ ﺃﻭ ﺛﻼﺛﺎ ﺯﺟﺮا ﻟﺨﺼﻤﻪ ﻓﺈﻥ اﻗﺘﺼﺮ ﻋﻠﻰ ﺃﺣﺪﻫﻤﺎ ﻓﺎﻷﻭﻟﻰ ﺑﻠﺴﺎﻧﻪ

അമുസ്'ലിമിന് നോമ്പിൽ ഭക്ഷണം നൽകൽ

അമുസ്ലിംകൾക്കു റമളാൻ മാസത്തിൻ്റെ പകലിൽ കഴിക്കാനായി ആഹാരം കൊടുക്കുന്നതിൽ തെറ്റുണ്ടോ? നമ്മുടെ വീട്ടിലെ അമുസ്ലിംകളായ ജോലിക്കാർക്ക് ഭക്ഷണം നൽകലും തെറ്റാണോ?

അതേ, തെറ്റാണ്. വൻ കുറ്റമാണ്. അമുസ്ലിംകൾക്ക് - വീട്ടിലെ ജോലിക്കാരാണെങ്കിലും അല്ലെങ്കിലും - റമളാനിലെ പകലിൽ കഴിക്കാൻ ഭക്ഷണം നല്കൽ ഹറാമാണ്. തെറ്റിൻ്റെ മേൽ സഹായിക്കലാണത്. അതു ഹറാമാണ്.(തുഹ്ഫ: 3/427, നിഹായ :3/471 ശർവാനി:4/317)

നോമ്പിൻ്റെ പകലിൽ കാഫിറിനും നോമ്പ് നിർബന്ധമുള്ളവർക്കും ഭക്ഷണം നൽകി ഹോട്ടൽ കച്ചവടം നടത്തൽ ഹറാമാണ് (നിഹായ : 3/471)

ഹറാമിലൂടെ സമ്പാധിച്ച ധനത്തിൽ ഒരിക്കലും ബറകത്തുണ്ടാകുകയില്ല. അതിൻ്റെ എത്രയോ ഇരട്ടി നഷ്ടം സാമ്പത്തിക ചെലവ് വരുന്ന പരീക്ഷണം അവൻ ഈ ദുനിയാവിന് നേരിടേണ്ടി വരും .ആഖിറത്തിലെ ശിക്ഷ വേറെയും .

റമളാനിൻ്റെ പകലിൻ്റെ പവിത്ര കാത്തു സൂക്ഷിക്കണം അതിൻ്റെ മുഖത്ത് കരിവാരിത്തേക്കരുത്.

 ﺣﺮﻣﺔ ﺇﻃﻌﺎﻡ اﻟﻤﺴﻠﻢ ﻟﻪ ﻓﻲ ﻧﻬﺎﺭ ﺭﻣﻀﺎﻥ؛ ﻷﻧﻪ ﺇﻋﺎﻧﺔ ﻋﻠﻰ ﻣﻌﺼﻴﺔ ( تحفة: ٤٢٧ / ٣

 ﻭﻣﺜﻞ ﺫﻟﻚ ﺇﻃﻌﺎﻡ ﻣﺴﻠﻢ ﻣﻜﻠﻒ ﻛﺎﻓﺮا ﻣﻜﻠﻔﺎ ﻓﻲ ﻧﻬﺎﺭ ﺭﻣﻀﺎﻥ ﻭﻛﺬا ﺑﻴﻌﻪ ﻃﻌﺎﻣﺎ ﻣﺎ ﻋﻠﻢ ﺃﻭ ﻇﻦ ﺃﻧﻪ ﻳﺄﻛﻠﻪ ﻧﻬﺎﺭا ﻛﻤﺎ ﺃﻓﺘﻰ ﺑﻪ ﺷﻴﺨﻨﺎ اﻟﺸﻬﺎﺏ اﻟﺮﻣﻠﻲ - ﺭﺣﻤﻪ اﻟﻠﻪ ﺗﻌﺎﻟﻰ - ﻷﻥ ﻛﻼ ﻣﻦ ﺫﻟﻚ ﺗﺴﺒﺐ ﻓﻲ اﻟﻤﻌﺼﻴﺔ ﻭﺇﻋﺎﻧﺔ ﻋﻠﻴﻬﺎ (نهاية: ٤٧١ / ٣ , شرواني : ٣١٧ / ٤)

വിത്ർ നിസ്കരിക്കുന്ന ഇമാമും തറാവീഹ് നിസ്കരിക്കുന്ന മഅ്മൂമും

വിത്ർ നിസ്കാരം നിർവ്വഹിക്കുന്ന ഇമാമിനെ തറാവീഹ് നിസ്കരിക്കുന്നവന് തുടരാമോ?

അതേ , തുടരൽ അനുവദനീയമാണ്. കറാഹത്തില്ല. എന്നാൽ തുടരാതിരിക്കലാണ് ഏറ്റവും നല്ലത്. കാരണം ''തുടരൽ ഖിലാഫുൽ ഔലയാണ് ''തറാവീഹ് നിസ്കരിക്കുന്നവനെ വിത്ർ നിസ്കരിക്കുന്നവനും തുടരാം. എന്നാൽ അതു ഖിലാഫുൽ ഔലയാണ് . ഫർളു നിസ്കാരം അദാആയി നിസ്കരിക്കുന്നവനെ അതുപോലെയുള്ള നിസ്കാരം ഖളാഅ് വീട്ടുന്നവനു തുടരാം. അതു സുന്നത്താണ്. (ഉദാ: ളുഹ്ർ അദാആയി നിസ്കരിക്കുന്നവനെ തുടർന്നു ളുഹ്ർ ഖളാ വീട്ടൽ)  (ഫത്ഹുൽ മുഈൻ, ഇആനത്ത് :2/07)

ﻭﺧﺮﺝ ﺑﺎﻷﺩاء اﻟﻘﻀﺎء ﻧﻌﻢ ﺇﻥ اﺗﻔﻘﺖ ﻣﻘﻀﻴﺔ اﻹﻣﺎﻡ ﻭاﻟﻤﺄﻣﻮﻡ ﺳﻨﺖ اﻟﺠﻤﺎﻋﺔ ﻭﺇﻻ ﻓﺨﻼﻑ اﻷﻭﻟﻰ ﻛﺄﺩاء ﺧﻠﻒ ﻗﻀﺎء ﻭﻋﻜﺴﻪ ﻭﻓﺮﺽ ﺧﻠﻒ ﻧﻔﻞ ﻭﻋﻜﺴﻪ ﻭﺗﺮاﻭﻳﺢ ﺧﻠﻒ ﻭﺗﺮ ﻭﻋﻜﺴﻪ ( فتح المعين)

തറാവീഹും കളിയും

തറാവീഹ് നിസ്കാരത്തിൽ ആദ്യമേ സ്വഫ്ഫിൽ അണിനിരന്ന ചിലർ ഇമാം റുകൂഇലേക്ക് പോകുന്നതുവരെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കളിക്കും. ഇമാം റുകൂഇലേക്ക് പോകുമ്പോൾ നിസ്കാരത്തിൽ പ്രവേശിച്ചു റുകൂഇലേക്ക് പോകും . അവർക്ക് റുകൂഅ് കിട്ടിയാൽ റക്അത്ത് കിട്ടുമോ?

ഇക്കൂട്ടർക്ക് ഇമാമിൻ്റെ കൂടെയുള്ള തക്ബീറത്തുൽ ഇഹ്റാമിൻ്റെ വലിയ പുണ്യം നഷ്ടപ്പെടുകയാണ്. അവർ മനപ്പൂർവ്വം നഷ്ടപ്പെടുത്തുകയാണ്. 

ഇക്കൂട്ടർക്കും ഇമാമിൻ്റെ കൂടെ റുകൂഅ് കിട്ടിയാൽ റക്അത്ത് കിട്ടും. وإن قصَّر അവർ വീഴ്ച വരുത്തിയാലും റുകൂഅ് കിട്ടിയാൽ റക്അത്ത് കിട്ടുമെന്ന് ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട്.(ഫത്ഹുൽ മുഈൻ)

ﻭﺑﺈﺩﺭاﻙ ﺭﻛﻮﻉ ﻣﺤﺴﻮﺏ ﻟﻹﻣﺎﻡ ﻭﺇﻥ ﻗﺼﺮ اﻟﻤﺄﻣﻮﻡ ﻓﻠﻢ ﻳﺤﺮﻡ ﺇﻻ ﻭﻫﻮ ﺭاﻛﻊ.(فتح المعين)

പതിനൊന്നു റക്അത്ത് വിത്റിലും ഓതേണ്ട സൂറത്തുകൾ

മൂന്ന് റക്അത്തിനേക്കാൾ കൂടുതൽ വിത്ർ നിസ്കരിക്കുമ്പോൾ അവയിൽ ഓതൽ പ്രത്യേകം സുന്നത്തുള്ള സൂറത്തുകൾ ഏതെല്ലാം?

ശൈഖ് മഖ്ദൂം (റ) പറയുന്നു: മുന്നിൽ കൂടുതൽ റക്അത്ത് വിത്ർ നിസ്കാരം - ചേർത്തിയോ പിരിച്ചോ- നിർവ്വഹിക്കുമ്പോൾ ആദ്യത്തെ രണ്ടു റക്അത്തിലും സൂറത്തുൽ ഇഖ്ലാസ് ഓതൽ സുന്നത്താണ്. (ഫത്ഹുൽ മുഈൻ)

 ﻭيسن ﻟﻤﻦ ﺃﻭﺗﺮ ﺑﺄﻛﺜﺮ ﻣﻦ ﺛﻼﺙ ﻗﺮاءﺓ اﻹﺧﻼﺹ ﻓﻲ ﺃﻭﻟﻴﻴﻪ ﻓَﺼَﻞَ ﺃﻭ ﻭَﺻَﻞَ  

മൂന്നിൽ കൂടുതൽ നിസ്കരിക്കണമെന്നില്ല . മൂന്നു റക്അത്ത് നിസ്കരിക്കുമ്പോൾ തന്നെ ഒന്നും രണ്ടും റക്അത്തുകളിൽ സൂറത്തുൽ ഇഖ്ലാസ്വ് ഓതൽ സുന്നത്തുണ്ടന്നു ചില ഫുഖഹാക്കൾ വിവരിച്ചിട്ടുണ്ട്. ഇആനത്തിലും തർശീഹിലും ഇക്കാര്യം കാണാം. അപ്പോൾ ആദ്യ റക്അത്തിൽ സബ്ബിഹ്സ്മ സൂറത്തും പിന്നെ സൂറത്തുൽ ഇഖ്ലാസ്വും ഓതണം. രണ്ടാം റക്അത്താൽ കാഫിറൂന: സൂറത്തും പിന്നെ ഇഖ്ലാസ്വ് സൂറത്തും ഓതണം. (തർശീഹ് : പേജ്: 91)

മൂന്നാം റക്അത്തിൽ ഇഖ് ലാസ്വ് സൂറത്തും മുഅവ്വിദതയ്നിയും.(ഫത്ഹുൽ മുഈൻ)

അപ്പോൾ മൂന്നു റക്അത്തിലും ഇഖ്ലാസ്വ് സൂറത്ത് ഓതലുണ്ടായി. ഖുർആനിൻ്റെ മൂന്നിലൊന്നാണല്ലോ സൂറത്തുൽ ഇഖ്ലാസ്വ് . മൂന്നു തവണ ഓതുമ്പോൾ തത്വത്തിൽ ഖുർആൻ മുഴുവനും ഓതിയവനെപ്പോലെയായി. (തർശീഹ്: പേജ്: 91)

يسن أن يقرأ في كل من أوليي الوتر الإخلاص.. لعل المراد قراءتها مع سورة أخرى ولعل السر في قراءتها في الركعتين انها تعدل ثلث القرآن فإذا قرأها في الركعة الأخيرة كان قد قرأها ثلاثا فيكون كمن قرأ القرآن كله يقرأ الإخلاص مع سبح والكافرون ( ترشيح ٩٩)

പതിനൊന്നു റക്അത്ത് നിസ്കരിക്കുമ്പോൾ ഓരോ റക്അത്തിലും പ്രത്യേകമായി ഓതേണ്ട സൂറത്തുക്കളെ നമ്മുടെ ഫുഖഹാഅ്‌ (മുഹമ്മദ് നവവീൽ ജാവി (റ) ഒഴികെ) വിവരിച്ചു കാണുന്നില്ല.  

സാർവ്വത്രികമായി നാം അവലംഭിക്കുന്ന തുഹ്ഫ , നിഹായ , മുഗ്നി തുടങ്ങിയ ഗ്രന്ഥങ്ങളിലൊന്നും പതിനൊന്നു റക്അത്തിലും പ്രത്യേകം ഓതേണ്ട സൂറത്തുകളെ പരാമർശിക്കുന്നില്ല. 

എന്നാൽ സയ്യിദ് മുഹമ്മദ് നവവി (റ) തൻ്റെ നിഹായത്തു സൈനിൽ (പേജ്: 102) അവസാന മൂന്നു റക്അത്തുകൾ അല്ലാത്ത റക്അത്തുകളിൽ ഓരോ ഈരണ്ടു റക്അത്തുകളിലും ആദ്യത്തതിൽ 

إنا أنزلناه في ليلة القدر

എന്ന സൂറത്തും രണ്ടാമത്തതിൽ 

 قل يا أيها الكافرون

എന്ന സൂറത്തും ഓതന്നെമെന്ന് വിവരിച്ചിട്ടുണ്ട്. 

ഈ വിവരണം നിഹായത്തു സൈനിൽ മാത്രമേ കണ്ടിട്ടുള്ളു.


ഷുഗർ മൂലം നോമ്പിന് സാധിച്ചില്ലെങ്കിൽ

കഴിഞ്ഞ വർഷം ഷുഗർ കാരണം നോമ്പ് ഉപേക്ഷിക്കേണ്ടതായി വന്നു. ഇതുവരെ അത് ഖളാ വീട്ടുവാൻ സാധിച്ചിട്ടില്ല. ഈ വർഷവും റമളാൻ നോമ്പിന് സാധിക്കുന്നില്ല. ദാഹം അതിജീവിക്കാൻ സാധിക്കാത്തതാണ് കാരണം. ഞാൻ എന്തു ചെയ്യണം? 

കഴിഞ്ഞ വർഷത്തെ റമളാനിൽ മനഷ്ടപ്പെട്ട നോമ്പുകൾ നോൽക്കുവാൻ സാധ്യമാകുന്ന ദിവസങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ വർഷം ഒന്നു പിന്തിയതിനു താങ്കൾക്ക് പ്രശ്നമില്ല. സാദ്ധ്യമാകുമ്പോൾ നോറ്റുവീട്ടിയാൽ മതി. സാദ്ധ്യമായതിന്റെ ശേഷം ഒരു വർഷം പിന്തിയാലാണ് ഖളാ വീട്ടുന്നതിന്റെ പുറമെ വർഷം ഒന്നു പിന്തിയതിന് നോമ്പൊന്നിന് ഒരു മുദ്ദ് വീതം ഭക്ഷ്യധാന്യം ദാനം ചെയ്യേണ്ടത്. (തുഹ്ഫ: 3/ 445)

എന്നാൽ, നോമ്പ് സഹിക്കാനാവാത്ത രോഗമുണ്ടാവുകയും അത് സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ നോമ്പ് ഒന്നിന് ഒരു മുദ്ദ് എന്ന തോതിൽ ദാനം ചെയ്യൽ നിർബ്ബന്ധമാണ്. ഖളാഅ് വീട്ടേണ്ടതില്ല താനും. തുഹ്ഫ: 3/439) താങ്കൾ ഈ വകുപ്പിലാണ് ഉൾപ്പെടുകയെന്നാണ് ചോദ്യത്തിൽ നിന്നു മനസ്സിലാകുന്നത്. 


നിസ്കാരത്തിൽ നോക്കിയോതൽ

ചില പള്ളി ഇമാമുമാർ തറാവീഹ് നിസ്കാരത്തിൽ മുസ്ഹഫ് മുന്നിൽ വച്ച് നോക്കിയോതുന്നതായി കാണുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മുസ്ഹഫിന്റെ പേജുകൾ മറിക്കേണ്ടതായി വരും. ഇതുകൊണ്ടു നിസ്കാരം ബാത്വിലാകുമോ?

ഇടക്കിടെ മാത്രമാണല്ലോ പേജ് മറിക്കേണ്ടി വരുക. അതുകൊണ്ട് നിസ്കാരം അസാധുവാകുകയില്ല. കാരണം, തുടർച്ചയായി മൂന്ന് അനക്കങ്ങൾ വരുമ്പോളാണ് നിസ്കാരം അസാധുവാകുക. ഒന്നോ രണ്ടോ പേജ് ഓതിയ ശേഷം മുസ്ഹഫിന്റെ പേജ് മറിക്കുമ്പോൾ അവിടെ കുറഞ്ഞ പ്രവൃത്തിയാണ് സംഭവിക്കുന്നത്. ഇനി മൂന്നു പ്രാവശ്യം പേജ് മറിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഇടതടവില്ലാതെ - തുടർച്ചയായി സംഭവിക്കുന്നില്ല. തന്മൂലം നിസ്കാരം ബാത്വിലാവുകയില്ല. 

എങ്കിലും മുസ്ഹഫ് നോക്കിയോതുക പോലുളള ഇത്തരം പ്രവൃത്തികൾ നിസ്കാരത്തിൽ ഒഴിവാക്കുകയാണു നല്ലത്. കാരണം, നിസ്കാരം ബാത്വിലാകാത്ത കുറഞ്ഞ പ്രവൃത്തികളും നിസ്കാരത്തിൽ കറാഹത്താണ്. ( നോക്കി ഓതുമ്പോൾ പേജ് മറിക്കൽ പോലെയുള്ള ചെറിയ പ്രവൃത്തി വന്നാൽ കറാഹത്ത് വരും ) (നിഹായ :2 /51)

ഇരിക്കുമ്പോൾ പാദരക്ഷ അഴിച്ചു വെക്കൽ

നോമ്പുതുറയുടെ ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കണമെന്ന് പറയപ്പെടുന്നു. ശരിയാണോ?

നോമ്പുതുറയുടെ ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല, അല്ലാത്ത ഭക്ഷണം കഴിക്കുമ്പോഴും ചെരുപ്പ് അഴിച്ച് വെക്കണം അതു സുന്നത്താണ്. ഇമാം മുനാവീ (റ) അക്കാര്യം നിരവധി ഇമാമുകൾ ഹദീസിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം വിവരിച്ചിട്ടുണ്ട് .

നബി ﷺ പറയുന്നു: ഭക്ഷണം കഴിക്കുമ്പോൾ ചെരുപ്പ് അഴിച്ചു വെക്കുക , അതു കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും (ദാരിമീ)

ﻋﻦ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ''ﺇﺫا ﻭﺿﻊ اﻟﻄﻌﺎﻡ، ﻓاﺧلعوا ﻧﻌﺎﻟﻜﻢ، ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ'' ( رواه الدارمي)

ചില രിവായത്തിൽ ''ശരീരത്തിന് കൂടുതൽ ആശ്വാസം നൽകും'' എന്നാണുള്ളത്. അതു നല്ല സംസ്കാരമാണ് എന്നും ഹദീസിലുണ്ട് ( തയ്സീർ ബി ശർഹി ജാമിഇസ്വഗീർ: 1/79)

ﻋﻦ ﺟﺎﺑﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﻭﺇﺳﻨﺎﺩﻩ ﺣﺴﻦ

(ﺇﺫا ﺃﻛﻠﺘﻢ اﻟﻄﻌﺎﻡ) ﺃﻱ ﺃﺭﺩﺗﻢ ﺃﻛﻠﻪ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﻓﺈﻧﻪ ﺃﺭﻭﺡ ﻷﻗﺪاﻣﻜﻢ) ﻟﻔﻆ ﺭﻭاﻳﺔ اﻟﺤﺎﻛﻢ ﺃﺑﺪاﻧﻜﻢ ﺑﺪﻝ ﺃﻗﺪاﻣﻜﻢ ﻭﺗﻤﺎﻡ اﻟﺤﺪﻳﺚ ﻭﺃﻧﻬﺎ ﺳﻨﺔ ﺟﻤﻴﻠﺔ ( التيسير1/ 79)

ﻋﻦ ﺃﺑﻲ اﻟﺪﺭﺩاء) ﻭﻓﻴﻪ ﺿﻌﻒ

(اﺧﻠﻌﻮا) ﻧﺪﺑﺎ ﺃﻭ ﺇﺭﺷﺎﺩا ﺃﻱ اﻧﺰﻋﻮا (ﻧﻌﺎﻟﻜﻢ) ﻣﻦ ﺃﺭﺟﻠﻜﻢ (ﻋﻨﺪ اﻟﻄﻌﺎﻡ) ﺃﻱ ﻋﻨﺪ ﺇﺭاﺩﺓ ﺃﻛﻠﻪ (ﻓﺈﻧﻬﺎ) ﺃﻱ ﻫﺬﻩ اﻟﺨﺼﻠﺔ اﻟﺘﻲ ﻫﻲ اﻟﻨﺰﻉ (ﺳﻨﺔ ﺟﻤﻴﻠﺔ

التيسير:1/ 51)

ഇരിക്കുമ്പോൾ ചെരുപ്പ് അഴിക്കൽ

ഭക്ഷണം കഴിക്കാനോ മറ്റു വല്ല കാര്യത്തിനോ ഇരിക്കുകയാണെങ്കിൽ ചെരുപ്പ് അഴിച്ച് വെക്കണം. അതു സുന്നത്താണ്. അങ്ങനെ അഴിച്ചു വെക്കൽ കാലുകൾക്ക് കൂടുതൽ ആശ്വാസം നൽകും. (ബസ്സാർ , തയ്സീർ: 1/89)

ﻋﻦ ﻋﺎﺋﺸﺔ) ﻭﻓﻴﻪ ﺿﻌﻒ ﻭاﻧﻘﻄﺎﻉ

(ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ (ﻓﺎﺧﻠﻌﻮا) ﻧﺪﺑﺎ (ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﻳﺢ) ﺃﻱ ﻟﻜﻲ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ (اﻟﺒﺰاﺭ, التيسير 1/ 89 1

ചില രിവായത്തിൽ ഭക്ഷണം കഴിക്കാൻ വേണ്ടി ഇരിക്കുമ്പോൾ എന്നു ഉപാധി പറഞ്ഞത് സാധാരണ അവസ്ഥ പരിഗണിച്ചാണ്. എന്തിനു വേണ്ടി ഇരിക്കുമ്പോഴും ചെരുപ്പ് അഴിച്ചു വെക്കൽ സുന്നത്തുണ്ട് (ഫൈളുൽ ഖദീർ: 1/327)

 ﺇﺫا ﺟﻠﺴﺘﻢ) ﺃﻱ ﺃﺭﺩﺗﻢ اﻟﺠﻠﻮﺱ ﻷﻛﻞ ﺃﻭ ﻏﻴﺮﻩ ﻭاﻟﺘﻘﻴﻴﺪ ﺑﺎﻷﻛﻞ ﻓﻲ ﺭﻭاﻳﺔ ﻟﻠﻐﺎﻟﺐ (ﻓﺎﺧﻠﻌﻮا ﻧﻌﺎﻟﻜﻢ) ﺃﻱ اﻧﺰﻋﻮﻫﺎ ﻣﻦ ﺃﺭﺟﻠﻜﻢ (ﺗﺴﺘﺮﺡ) ﺃﻱ ﺗﺴﺘﺮﻳﺢ ﻭﺇﻥ ﻓﻌﻠﺘﻢ ﺫﻟﻚ ﺗﺴﺘﺮﻳﺢ (ﺃﻗﺪاﻣﻜﻢ) ﻓﺎﻷﻣﺮ ﺇﺭﺷﺎﺩﻱ ﻭﻣﺤﻠﻪ اﻟﻨﺪﺏ ﺣﻴﺚ ﻻ ﻋﺬﺭ ﻭﺧﺮﺝ ﺑﺎﻟﻨﻌﻞ اﻟﺨﻒ ﻓﻼ ﻳﻄﻠﺐ ﻧﺰﻋﻪ ﻧﻌﻢ ﻣﺜﻠﻪ ﻗﺒﻘﺎﺏ ﻭﺗﺎﻣﻮﺳﺔ ﻭﻣﺪاﺱ

(اﻟﺒﺰاﺭ) ﻓﻲ ﻣﺴﻨﺪﻩ

( فيض القدير: 1/ 327)

മുസ്ഹഫും തുപ്പുനീരും

തുപ്പുനീർ പുരട്ടിയ കൈവിരൽ കൊണ്ട് മുസ്ഹഫിൻ്റെ പേജ് മറിക്കുന്ന ഏർപ്പാട് പലരും ചെയ്യുന്നുണ്ട്. തുപ്പുനീർ മുസ്ഹഫിൽ ആകുകയാണല്ലോ. അങ്ങനെ ചെയ്യാമോ? റമളാനിൽ മാത്രം പള്ളിയിൽ സജീവമാകുന്നവരിൽ നിന്നാണ് അങ്ങനെ കൂടുതലായി കാണുന്നത്. അതിൻ്റെ മതവിധിയെന്ത്?

ആ ഏർപ്പാട് ഹറാമാണ്. തുപ്പുനീർ ഉള്ള വിരൽ കൊണ്ട് മുസ് ഹഫ് തൊടൽ നിഷിദ്ധമാണ്. (ശർവാനി: 1/153) .ഖുർആൻ ഓതുകയെന്ന സുന്നത്ത് എടുക്കുമ്പോഴേക്കും ഹറാമിൻ്റെ കുറ്റം ലഭിക്കുന്ന പണിയാണത്.

ﻳﺤﺮﻡ ﻣﺲ اﻟﻤﺼﺤﻒ ﺑﺈﺻﺒﻊ ﻋﻠﻴﻪ ﺭﻳﻖ ﺇﺫ ﻳﺤﺮﻡ ﺇﻳﺼﺎﻝ ﺷﻲء ﻣﻦ اﻟﺒﺼﺎﻕ ﺇﻟﻰ ﺷﻲء ﻣﻦ ﺃﺟﺰاء اﻟﻤﺼﺤﻒ ( الشرواني) 

വിത്ർ എന്ന വാക്കിൻ്റെ അർത്ഥം

  • ഒറ്റ എന്നാണർത്ഥം (ഇരട്ടയല്ല )

വിത്ർ നിസ്കാരം എത്ര റക്അത്താണ്?

  • ചുരുങ്ങിയത് ഒരു റക്അത്തും കൂടിയത് പതിനൊന്നു റക്അത്തു മണ്(ഫത്ഹുൽ മുഈൻ)

വിത്ർ നിസ്കാരത്തിൻ്റെ സമയം?

  • ഇശാ നിസ്കാരം കഴിഞ്ഞു സുബ്ഹിൻ്റെ സമയം പ്രവേശിക്കുന്നതു വരെ (ഫത്ഹുൽ മുഈൻ)

വിത്ർ ഒരു റക്അത്തു നിസ്കരിക്കാമോ?

  • അതേ ,നിസ്കരിക്കൽ അനുവദനീയമാണ്. എന്നാൽ അതു خلاف الأولى യാണെന്നു പണ്ഡിതർ വിവരിച്ചിട്ടുണ്ട് (ഇആനത്ത് )

ഒരു റക്അത്ത് പതിവാക്കലോ?

  • പതിവാക്കൽ കറാഹത്താണ് (ഇആനത്ത് )

പതിനൊന്നു റക്അത്ത് ചേർത്തി ( ഒരു അത്തഹിയ്യാത്ത് കൊണ്ട്, അല്ലെങ്കിൽ രണ്ടു അത്തഹിയാത്ത് കൊണ്ട് ) നിസ്കരിക്കാമോ?

  • നിസ്കരിക്കാം. എന്നാൽ ഈരണ്ടു റക്അത്തിൽ സലാംവീട്ടി പിരിച്ചു നിസ്കരിക്കലാണ് ഏറ്റം പുണ്യം (ഫത്ഹുൽ മുഈൻ)

ചേർത്തി നിസ്കരിക്കുന്നതിൻ്റെ വിധി?

  • അവസാനത്തെ മൂന്നു റക്അത്ത് അല്ലാത്തതിൽ خلاف الأولى അവസാനത്തെ മൂന്നു റക്അത്തിൽ കറാഹത്ത് (ഫത്ഹുൽ മുഈൻ)

മൂന്നു റക്അത്തിനേക്കാൾ കൂടുതൽ വിത്ർ നിസ്കരിക്കുകയാണെങ്കിൽ ആദ്യത്തെ രണ്ടു റക്അത്തിൽ സൂറത്തുൽ ഇഖ്ലാസ് ഓതൽ സുന്നത്തുണ്ടെന്നു പറയപ്പെടുന്നു. വസ്തുതയെന്ത്?

  • അതേ , സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ)

മറ്റു റക്അത്തുകളിലോ?

  • അവസാനത്തെ മൂന്നു റക്അത്തുകളിലും ആദ്യത്തെ റണ്ടു റക്അത്തുകളിലുമെല്ലാതെ പ്രത്യേക സൂറത്തുകൾ ഫുഖഹാഅ് വ്യക്തമാക്കിയിട്ടില്ലന്നാണ് സയ്യിദുൽ ബക് രി (റ) വ്യക്തമാക്കിയത്.( ഇആ നത്ത്: 1/290)

എന്നാൽ നിഹായത്തു സൈനിൽ (പേജ്: 102) മൂന്നു റക്അത്തിനേക്കാൾ കൂടുതൽ നിസ്കരിക്കുമ്പോൾ അവസാനത്തെ മൂന്നിലൊഴിച്ച് എല്ലാ ഈരണ്ട് റക്അത്തിലും ആദ്യ ത്തതിൽ انا أنزلناه في ليلة القدر (സൂറത്തുൽ ഖദ്റും രണ്ടാമത്തതിൽ സുറൽ കാഫിറൂനയും ഓതണമെന്നു വിവരിക്കുന്നുണ്ട്.

വിത്റിൻ്റെ നിയ്യത്ത്?

  • എണ്ണം നിർണയിച്ചും നിർണയിക്കാതെയും നിയ്യത്തു ചെയ്യാം

أصلي الوتر

ഞാൻ വിത്ർ നിസ്കരിക്കുന്നു ഇങ്ങനെ കരുതുമ്പോൾ അവൻ ഉദ്ദേശിച്ച ഒറ്റ അക്കത്തിൻ്റെ മേൽ (1 - 3 - 5 - 7 - 9 - 11 ) തീരുമാനിച്ചു അത്ര റക്അത്ത് നിസ്കരിക്കാമെന്നാന്നു പ്രബല വീക്ഷണം (ഇആ നത്ത്: 1/150)

أصلي ركعتين من الوتر

വിത്റിൽ നിന്നു രണ്ടു റക്അത്ത് ഞാൻ നിസ്കരിക്കുന്നുവെന്നും നിയ്യത്ത് ചെയ്യാം. 

വിത്റ് ഒരു റക്അത്തു നിസ്കരിക്കുമ്പോൾ നിയ്യത്ത് ?

  • ഒരു റക്അത്തു നിസ്കരിക്കുമ്പോൾ

أصلي ركعة من الوتر

വിത്റിൽ നിന്നുള്ള ഒരു റക്അത്ത് ഞാൻ നിസ്കരിക്കുന്നു എന്നു കരുതാം (നിഹായത്തു സൈൻ: 1/101)

വിത്ർ നിസ്കാരത്തിൽ ഖുനൂത്ത് സുന്നത്തില്ലേ?

  • റമളാനിൻ്റെ രണ്ടാം പകുതിയുടെ വിത്റിൽ സുന്നത്തുണ്ട്. സാധാരണ സുബ്ഹിൽ ഓതുന്ന ഖുനൂത്ത് ഓതിയാൽ മതിയാകും.(ഫത്ഹുൽ മുഈൻ)

വിത്റിൽ ഖുനൂത്ത് ഒഴിവായാൽ / ഒഴിവാക്കിയാൽ മറവിയുടെ സുജൂദ് സുന്നത്തുണ്ടോ?

  • അതേ ,സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ) 

പ്രസിദ്ധ ഖുനൂതിൽ നിന്നു അല്പം ഒഴിവാക്കിയാലോ?

  • എന്നാലും സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ)

ഖുനൂതിൻ്റെ അവസാനത്തിൽ رب اغفر وارحم وأنت خير الراحمين എന്നു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ?

  • ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണത്തിൽ സുന്നത്തില്ല. 

എന്നാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൽ വർദ്ദിപ്പിച്ചാൽ നല്ലതാണെന്നു ഇമാം റൂയാനി (روياني ) (റ) പ്രസ്താവിച്ചിട്ടുണ്ട്.( ബിഗ് യ: പേജ്:47)

ഖുനൂതിൽ നബി(സ്വ)യുടെ കുടുംബത്തിൻ്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം رب اغفر وارحم وأنت خير الراحمين എന്നു ചൊല്ലൽ നല്ലതാണെന്നു (حسن)ഇമാം റൂയാനി (റ) യും മറ്റും പലരും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞത് ഇമാം സർകശി (റ)വും മറ്റു പലരും അംഗീകരിച്ചിട്ടുമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) ഇംദാദിൽ വിവരിച്ചിട്ടുണ്ട്. حسن എന്നത് സുന്നത്ത് എന്നതിൻ്റെ പര്യായമാണ് (തുഹ്ഫ: 2/29

(ഇംദാദിൽ خير الراحمين എന്നാണു കാണുന്നത്. എന്നാൽ ഇംദാദിൻ്റെ ഉദ്ധരണിയായി കരിങ്കപ്പാറ ഉസ്താദും സൈതാലി ഉസ്താദും ഫത്ഹുൽ മുഈനിൻ്റെ തഖ് രീരിൽ കൊടുത്തത് أرحم الراحمين എന്നാണ്.)

അപ്പോൾ ഇമാം റൂയാനി (റ)വിനെ തഖ്ലീദ് ചെയ്ത് പ്രസ്തുത പ്രാർത്ഥനാ വാക്യം ഖുനൂതിൻ്റെ അവസാനം കൊണ്ടു വരാം.

ഇമാം റൂയാനി (റ) അഭിപ്രായപ്പെട്ടത് ഒഴിവാക്കിയാൽ സഹ് വിൻ്റെ സുജൂദ് സുന്നത്തുണ്ടോ?

  • ഇല്ല. ,സുന്നത്തില്ല കാരണം, ആ വാക്യം അബ്ആള് സുന്നത്തല്ല.


നോമ്പിൻ്റെ നിയ്യത്തിൽ إن شاء الله യും عزوجلَّ യും

 നോമ്പിൻ്റെ നിയ്യത്തിൻ്റെ കൂടെ ഇൻശാ അല്ലാഹ് (إن شاء الله) ചേർക്കാമോ?

ബറകത്ത് ഉദ്ദേശിച്ചു കൊണ്ട് ചേർത്താൽ നിയ്യത്ത് സ്വഹീഹാണ്. അല്ലെങ്കിൽ സ്വഹീഹല്ല . (നിഹായ : ഹാശിയത്തുന്നിഹായ :3/161)

നോമ്പിൻ്റെ നിയ്യത്തിൽ عزوجل ചേർക്കൽ സുന്നത്തുണ്ടോ?

നിയ്യത്തിൽ إيمانا واحتسابا لوجه الله الكريم عزوجلَّ എന്നു കൂട്ടൽ സുന്നത്തുണ്ട്.( ഇആനത്ത്: 2/254)

ﻭﻻ ﺑﺪ ﻓﻲ اﻟﻨﻴﺔ ﻣﻦ اﻟﺠﺰﻡ ﻓﻠﻮ ﻋﻠﻘﻬﺎ ﺑﺎﻟﻤﺸﻴﺌﺔ ﻓﻜﻤﺎ ﻣﺮ ﻓﻲ اﻟﻮﺿﻮء (نهاية: 161 /3)

 ﻗﻮﻟﻪ: ﻓﻜﻤﺎ ﻣﺮ ﻓﻲ اﻟﻮﺿﻮء) ﺃﻱ ﻣﻦ ﺃﻧﻪ ﺇﺫا ﻗﺼﺪ اﻟﺘﺒﺮﻙ ﺻﺢ ﻭﺇﻻ ﻓﻼ (حاشية النهاية: 161 /3)

 ﻭﻓﻲ اﻟﺒﺮﻣﺎﻭﻱ: ﻭﻳﺴﻦ ﺃﻥ ﻳﺰﻳﺪ: ﺇﻳﻤﺎﻧﺎ ﻭاﺣﺘﺴﺎﺑﺎ ﻟﻮﺟﻪ اﻟﻠﻪ اﻟﻜﺮﻳﻢ ﻋﺰﻭﺟﻞ( إعانة: 2/254)

റമളാനും മൂന്നു പത്തുകളും

റമളാനിൽ ആദ്യ പത്ത് ദിനം റഹ് മത്തിൻ്റെ പത്ത് , നടുവിലെ പത്ത് ദിനം മഗ്ഫിറത്തിൻ്റെ പത്ത് , അവസാന പത്തുദിനം ഇത്ഖിൻ്റെ പത്ത്എന്നിങ്ങനെ പരക്കെ പറയപ്പെടാറുണ്ടല്ലോ? അങ്ങനെ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ടോ? ഫുഖഹാക്കൾ വിവരിച്ചിട്ടുണ്ടോ? 

അങ്ങനെ തിരുനബിﷺപഠിപ്പിച്ചതോ ഫുഖഹാഅ് പഠിപ്പിച്ചതോ ഈയുള്ളവൻ കണ്ടിട്ടില്ല. പല പണ്ഡിതരോടും ഇക്കാര്യം ഞാൻ ചോദിച്ചു. കണ്ടിട്ടില്ലന്നു അവരും പറഞ്ഞു. 

പലരും മൂന്നു പത്തായി തരം തിരിക്കാൻ തെളിവാക്കുന്ന പ്രസിദ്ധ ഹദീസ് 

أوّله رحمة وأوسطه مغفرة وآخره عتق من النار

റമളാൻ മൂന്നു പത്തുകളായി തരം തിരിച്ചതാര്

പ്രസിദ്ധ ഹദീസിലെ أوّله رحمة وأوسطه مغفرة وآخره عتق من النار എന്നതിൻ്റെ ഉദ്യേശ്യമെന്ത്?

റമളാനിൻ്റെ തുടക്കം റഹ്'മത്താണ് , മധ്യം മഗ്ഫിറത്താണ്, ഒടുക്കം നരകത്തിൽ നിന്നുള്ള മോചനമാണ് എന്നതാണ് ഉദ്യേശ്യം.

മുല്ലാ അലിയ്യുൽ ഖാരീ (റ) വ്യാഖ്യാനിക്കുന്നു.

 ﻭﻫﻮ " ﺃﻱ ﺭﻣﻀﺎﻥ " ﺷﻬﺮ ﺃﻭﻟﻪ ﺭﺣﻤﺔ " ﺃﻱ ﻭﻗﺖ ﺭﺣﻤﺔ ﻧﺎﺯﻟﺔ ﻣﻦ ﻋﻨﺪ اﻟﻠﻪ ﻋﺎﻣﺔ، ﻭﻟﻮﻻ ﺣﺼﻮﻝ ﺭﺣﻤﺘﻪ ﻣﺎ ﺻﺎﻡ ﻭﻻ ﻗﺎﻡ ﺃﺣﺪ ﻣﻦ ﺧﻠﻴﻘﺘﻪ، ﻟﻮﻻ اﻟﻠﻪ ﻣﺎ اﻫﺘﺪﻳﻨﺎ ﻭﻻ ﺗﺼﺪﻗﻨﺎ ﻭﻻ ﺻﻠﻴﻨﺎ، اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﻫﺪاﻧﺎ ﻟﻬﺬا ﻭﻣﺎ ﻛﻨﺎ ﻟﻨﻬﺘﺪﻱ ﻟﻮﻻ ﺃﻥ ﻫﺪاﻧﺎ اﻟﻠﻪ "

'മൊത്തത്തിൽ 

റഹ് മത് ഇറങ്ങുന്ന സമയമാണ് ' റമളാൻ മാസത്തിൻ്റെ തുടക്കം. ആദ്യദിനം റഹ് മത്തു ലഭിച്ചിട്ടില്ലെങ്കിൽ അല്ലാഹു വിൻ്റെ സൃഷ്ടികളിൽ നിന്നു ഒരാളും നോമ്പ് അനുഷ്ഠിക്കുകയോ നിസ്കരിക്കുകയോ ചെയ്യുമായിരുന്നില്ല. 

 ﻭﺃﻭﺳﻄﻪ ﻣﻐﻔﺮﺓ " ﺃﻱ ﺯﻣﺎﻥ ﻣﻐﻔﺮﺗﻪ اﻟﻤﺘﺮﺗﺒﺔ ﻋﻠﻰ ﺭﺣﻤﺘﻪ، ﻓﺈﻥ اﻷﺟﻴﺮ ﻗﺪ ﻳﺘﻌﺠﻞ ﺑﻌﺾ ﺃﺟﺮﻩ ﻗﺮﺏ ﻓﺮاﻏﻪ منه "

റമളാനിൻ്റെ മധ്യം, റഹ് മത്തിനോട് തുടർന്നു കൊണ്ടുണ്ടായ മഗ്ഫിറത് ഇറങ്ങുന്ന സമയമാണ്. റമളാൻ പകുതിയാകുമ്പോൾ തന്നെ അല്ലാഹു അടിമകൾക്ക് മഗ്ഫിറത്ത് നൽകുകയാണ്. ജോലിക്കാരൻ അതിൻ നിന്നു വിരമിക്കും മുമ്പേ മുതലാളി പ്രതിഫലത്തിൽ നിന്നു അല്പം ചിലപ്പോൾ നൽകുമല്ലോ. 

 ﻭﺁﺧﺮﻩ " ﻭﻫﻮ ﻭﻗﺖ اﻷﺟﺮ اﻟﻜﺎﻣﻞ " ﻋﺘﻖ " ﺃﻱ ﻟﺮﻗﺎﺑﻬﻢ " ﻣﻦ اﻟﻨﺎﺭ " 

റമളാനിൻ്റെ അവസാനം പൂർണ പ്രതിഫലത്തിൻ്റെ സമയമാണ്. അതു നരക മോചനം നൽകലാണ് (മിർഖാത്ത്)

റമളാനിൻ്റെ അവസാനം നരകമോചനം എന്ന വാക്കിനെ മുഹദ്ദിസീങ്ങൾ വ്യാഖ്യാനിച്ചത് 

وآخره عتق من النار يعني في آخر ليلة منه

റമളാനിൻ്റെ അവസാന രാത്രി എന്നാണ്. (അല്ലാതെ അവസാന പത്ത് എന്നല്ല) (തയ്സീർ: 1/390 , ഫൈളുൽ ഖദീർ: 3/ 86)

അവസാന രാത്രിയാണ് സമ്പൂർണ നരകമോചനം എന്നതാവാം ഉദ്ദേശ്യം. കാരണം റമളാനിൽ എന്നും നരകമോചനമുണ്ടല്ലോ. ഇമാം തുർമുദി (റ)വും മറ്റു പലരും റിപ്പോർട്ട് ചെയ്ത ഹദീസിൽ 

ولله عتقاء من النار وذلك كل ليلة ( رواه الترمذي)

 أي في كل ليلة من ليالي شهر رمضان ( مرقاة)

റമളാനിലെ എല്ലാ രാത്രിയും അല്ലാഹു നിരവധി ജനങ്ങൾക്ക് നരകമോചനം നൽകുന്നുണ്ട്. (തുർമുദി, മിർഖാത്ത്) ഈ കുറിപ്പിൽ തുടക്കത്തിൽ നൽകിയ ഹദീസിലെ അവ്വൽ , ഔസത്വ്, ആഖിർ എന്നതിന് പത്ത് ദിനങ്ങൾ, പത്ത് രാത്രികൾ എന്ന വ്യാഖ്യാനം കണ്ടവർ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു_

തറാവീഹിനിടയിൽ സ്വലാത്ത്

ചിലയിടങ്ങളിൽ ഈരണ്ടു റക്അത്ത് തറാവീഹ് നിസ്കരിച്ച ഉടനെയും മറ്റു ചിലയിടങ്ങളിൽ നാലു റക്അത്തു നിസ്കരിച്ച ഉടനെയും നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാറുണ്ട്. അതു സുന്നത്തുണ്ടോ?

ഇമാം ഇബ്നു ഹജർ ഹൈതമി(റ) അതിനെക്കുറിച്ചു ഇങ്ങനെ വിവരിക്കുന്നു: ''തറാവീഹ് നിസ്കാരത്തിനിടയിൽ സ്വലാത്ത് ചൊല്ലാൻ പ്രത്യേക രേഖ ഹദീസിലോ നമ്മുടെ ഇമാമീങ്ങളുടെ പ്രസ്താവനയിലോ നാം കണ്ടിട്ടില്ല. അതിനാൽ പ്രസ്തുത വേളയിൽ പ്രത്യേകം സുന്നത്താണെന്ന ഉദ്ദേശ്യത്തോടെ സ്വലാത്ത് ചൊല്ലുന്നവരെ എതിർക്കപ്പെടണം. കാരണം അത് (ചീത്ത) ബിദ്അത്താണ്. 

എന്നാൽ സ്വലാത്ത് ചൊല്ലൽ എല്ലാ സമയത്തും സുന്നത്താണ് എന്ന നിലയ്ക്ക് തറാവീഹിനിടയിൽ ചൊല്ലുന്നവരെ വിമർശിക്കാവതല്ല (ഫതാവൽ കുബ്റ: 1/186

ﻭﺳﺌﻞ) ﻓﺴﺢ اﻟﻠﻪ ﻓﻲ ﻣﺪﺗﻪ ﻫﻞ ﺗﺴﻦ اﻟﺼﻼﺓ ﻋﻠﻴﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺑﻴﻦ ﺗﺴﻠﻴﻤﺎﺕ اﻟﺘﺮاﻭﻳﺢ ﺃﻭ ﻫﻲ ﺑﺪﻋﺔ ﻳﻨﻬﻰ ﻋﻨﻬﺎ؟

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ اﻟﺼﻼﺓ ﻓﻲ ﻫﺬا اﻟﻤﺤﻞ ﺑﺨﺼﻮﺻﻪ. ﻟﻢ ﻧﺮ ﺷﻴﺌﺎ ﻓﻲ اﻟﺴﻨﺔ ﻭﻻ ﻓﻲ ﻛﻼﻡ ﺃﺻﺤﺎﺑﻨﺎ ﻓﻬﻲ ﺑﺪﻋﺔ ﻳﻨﻬﻰ ﻋﻨﻬﺎ ﻣﻦ ﻳﺄﺗﻲ ﺑﻬﺎ ﺑﻘﺼﺪ ﻛﻮﻧﻬﺎ ﺳﻨﺔ ﻓﻲ ﻫﺬا اﻟﻤﺤﻞ ﺑﺨﺼﻮﺻﻪ ﺩﻭﻥ ﻣﻦ ﻳﺄﺗﻲ ﺑﻬﺎ ﻻ ﺑﻬﺬا اﻟﻘﺼﺪ ﻛﺄﻥ ﻳﻘﺼﺪ ﺃﻧﻬﺎ ﻓﻲ ﻛﻞ ﻭﻗﺖ ﺳﻨﺔ ﻣﻦ ﺣﻴﺚ اﻟﻌﻤﻮﻡ ( الفتاوى الكبرى : ١٨٦ / ١)

മുദ്ദിനും കഴിവില്ലാത്ത രോഗി

വാർധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗം എന്നിവ മൂലം നോമ്പ് പിടിക്കാൻ സാധിക്കാത്തവർ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യധാന്യം നൽകലാണല്ലോ നിർബന്ധം. അതിനു സാധിക്കാത്ത ഫഖീ റാണങ്കിലോ?

മുദ്ദ് നൽകാൻ സാധിക്കാത്തവർക്ക് ആ ബാധ്യത ഒഴിവാകും. പിന്നീട് മുദ്ദ് നൽകാൻ സാധിച്ചാലും നൽകേണ്ടതില്ല എന്നാണു ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണം. ഇമാം നവവീ (റ) മജ്മൂഇൽ ഈ വീക്ഷണം വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ; ശർവാനീ 3/440, ബുശ്റൽ കരീം :1/578)

എന്നാൽ , മുദ്ദ് നൽകാൻ സാധിക്കാത്തവൻ്റെ പിരടിയിൽ ബാധ്യത നിലനിൽക്കുമെന്നും ആവതുണ്ടാകുമ്പോൾ മുദ്ദ് നൽകണമെന്നുമാണ് ഇമാം റംലി (റ), ഇമാം ഖത്വീബുശ്ശിർബീനി (റ) ഇമാം സകരിയ്യൽ അൻസാരീ (റ) ഇമാം ബാജൂരി (റ) എന്നിവരുടെ വീക്ഷണം (ശർവാനി: 3/440)

രണ്ടു വീക്ഷണവും ആധികാരികമാണ്.

ﻗﻮﻟﻪ ﻓﺘﺴﺘﻘﺮ ﻓﻲ ﺫﻣﺘﻪ) اﻋﺘﻤﺪﻩ ﻣ ﺭ

(ﻗﻮﻟﻪ ﻟﻜﻨﻪ ﺻﺤﺢ ﻓﻲ اﻟﻤﺠﻤﻮﻉ ﺳﻘﻮﻃﻬﺎ ﻋﻨﻪ) ﻓﻼ ﺗﺠﺐ ﺇﺫا ﺃﻳﺴﺮ ﺑﻌﺪ ﻭﻗﺖ اﻟﻮﺟﻮﺏ ( شرواني )

 ﻭﻫﻨﺎ ﻣﺨﺎﻃﺐ ﺑﺎﻟﻤﺪ اﺑﺘﺪاء، ﻭﺇﺫا ﻋﺠﺰ ﻋﻨﻪ .. ﻟﻢ ﻳﺜﺒﺖ ﻓﻲ ﺫﻣﺘﻪ، ﻛﺎﻟﻔﻄﺮﺓ ﻋﻨﺪ (ﺣﺞ) ( بشرى الكريم )

ﻗﻮﻟﻪ ﻓﺘﺴﺘﻘﺮ ﻓﻲ ﺫﻣﺘﻪ) اﻋﺘﻤﺪﻩ اﻷﺳﻨﻰ ﻭاﻟﻤﻐﻨﻲ ﻭاﻟﻨﻬﺎﻳﺔ ﻭﻛﺬا ﺷﻴﺨﻨﺎ ( شرواني 3/440

റമളാനിലെ ഓരോ പത്തുകൾക്കും സവിശേഷത

പ്രസിദ്ധ ഹദീസിലെ أوّله رحمة وأوسطه مغفرة وآخره عتق من النار എന്നതിൻ്റെ ഉദ്യേശ്യമെന്ത്? എന്ന ചോദ്യത്തിന് ''റമളാനിൻ്റെ തുടക്കം റഹ്'മത്താണ് , മധ്യം മഗ്ഫിറത്താണ്, ഒടുക്കം നരകത്തിൽ നിന്നുള്ള മോചനമാണ് എന്നതാണ് ഉദ്യേശ്യം.

മുല്ലാ അലിയ്യുൽ ഖാരീ (റ) വ്യാഖ്യാനിക്കുന്നു.

 ﻭﻫﻮ " ﺃﻱ ﺭﻣﻀﺎﻥ " ﺷﻬﺮ ﺃﻭﻟﻪ ﺭﺣﻤﺔ " ﺃﻱ ﻭﻗﺖ ﺭﺣﻤﺔ ﻧﺎﺯﻟﺔ ﻣﻦ ﻋﻨﺪ اﻟﻠﻪ ﻋﺎﻣﺔ، ﻭﻟﻮﻻ ﺣﺼﻮﻝ ﺭﺣﻤﺘﻪ ﻣﺎ ﺻﺎﻡ ﻭﻻ ﻗﺎﻡ ﺃﺣﺪ ﻣﻦ ﺧﻠﻴﻘﺘﻪ، ﻟﻮﻻ اﻟﻠﻪ ﻣﺎ اﻫﺘﺪﻳﻨﺎ ﻭﻻ ﺗﺼﺪﻗﻨﺎ ﻭﻻ ﺻﻠﻴﻨﺎ، اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﻫﺪاﻧﺎ ﻟﻬﺬا ﻭﻣﺎ ﻛﻨﺎ ﻟﻨﻬﺘﺪﻱ ﻟﻮﻻ ﺃﻥ ﻫﺪاﻧﺎ اﻟﻠﻪ "

'മൊത്തത്തിൽ റഹ് മത് ഇറങ്ങുന്ന സമയമാണ് ' റമളാൻ മാസത്തിൻ്റെ തുടക്കം. ആദ്യദിനം റഹ് മത്തു ലഭിച്ചിട്ടില്ലെങ്കിൽ അല്ലാഹു വിൻ്റെ സൃഷ്ടികളിൽ നിന്നു ഒരാളും നോമ്പ് അനുഷ്ഠിക്കുകയോ നിസ്കരിക്കുകയോ ചെയ്യുമായിരുന്നില്ല. 

 ﻭﺃﻭﺳﻄﻪ ﻣﻐﻔﺮﺓ " ﺃﻱ ﺯﻣﺎﻥ ﻣﻐﻔﺮﺗﻪ اﻟﻤﺘﺮﺗﺒﺔ ﻋﻠﻰ ﺭﺣﻤﺘﻪ، ﻓﺈﻥ اﻷﺟﻴﺮ ﻗﺪ ﻳﺘﻌﺠﻞ ﺑﻌﺾ ﺃﺟﺮﻩ ﻗﺮﺏ ﻓﺮاﻏﻪ منه "

റമളാനിൻ്റെ മധ്യം, റഹ് മത്തിനോട് തുടർന്നു കൊണ്ടുണ്ടായ മഗ്ഫിറത് ഇറങ്ങുന്ന സമയമാണ്. റമളാൻ പകുതിയാകുമ്പോൾ തന്നെ അല്ലാഹു അടിമകൾക്ക് മഗ്ഫിറത്ത് നൽകുകയാണ്. ജോലിക്കാരൻ അതിൻ നിന്നു വിരമിക്കും മുമ്പേ മുതലാളി പ്രതിഫലത്തിൽ നിന്നു അല്പം ചിലപ്പോൾ നൽകുമല്ലോ. 

 ﻭﺁﺧﺮﻩ " ﻭﻫﻮ ﻭﻗﺖ اﻷﺟﺮ اﻟﻜﺎﻣﻞ " ﻋﺘﻖ " ﺃﻱ ﻟﺮﻗﺎﺑﻬﻢ " ﻣﻦ اﻟﻨﺎﺭ "

റമളാനിൻ്റെ അവസാനം പൂർണ പ്രതിഫലത്തിൻ്റെ സമയമാണ്. അതു നരക മോചനം നൽകലാണ് (മിർഖാത്ത്)

റമളാനിൻ്റെ അവസാനം നരകമോചനം എന്ന വാക്കിനെ മുഹദ്ദിസീങ്ങൾ വ്യാഖ്യാനിച്ചത് 

وآخره عتق من النار يعني في آخر ليلة منه

റമളാനിൻ്റെ അവസാന രാത്രി എന്നാണ്. (അല്ലാതെ അവസാന പത്ത് എന്നല്ല) (തയ്സീർ: 1/390 , ഫൈളുൽ ഖദീർ: 3/ 86)

അവസാന രാത്രിയാണ് സമ്പൂർണ നരകമോചനം എന്നതാവാം ഉദ്ദേശ്യം. കാരണം റമളാനിൽ എന്നും നരകമോചനമുണ്ടല്ലോ. ഇമാം തുർമുദി (റ)വും മറ്റു പലരും റിപ്പോർട്ട് ചെയ്ത ഹദീസിൽ 

ولله عتقاء من النار وذلك كل ليلة ( رواه الترمذي)

 أي في كل ليلة من ليالي شهر رمضان ( مرقاة)

റമളാനിലെ എല്ലാ രാത്രിയും അല്ലാഹു നിരവധി ജനങ്ങൾക്ക് നരകമോചനം നൽകുന്നുണ്ട്. (തുർമുദി, മിർഖാത്ത്)

ഈ കുറിപ്പിൽ തുടക്കത്തിൽ നൽകിയ ഹദീസിലെ അവ്വൽ , ഔസത്വ്, ആഖിർ എന്നതിന് പത്ത് ദിനങ്ങൾ, പത്ത് രാത്രികൾ എന്ന വ്യാഖ്യാനം കണ്ടവർ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു_ '' എന്നു വിവരിച്ചു കണ്ടു. എന്നാൽ ഫത്ഹുൽ ഖദീറിൽ പ്രസ്തുത ഹദീസ് തെളിവാക്കി ഓരോ പത്തുകൾക്കു പ്രത്യേക പുണ്യമുണ്ടെന്ന് വിവരിച്ചതായി കേൾക്കുന്നു. വസ്തുതയെന്ത് ?

അതേ, പ്രസ്തുത കിതാബിൽ അങ്ങനെ പറഞ്ഞിട്ടുണ്ടന്നു ചില പണ്ഡിത സുഹൃത്തുക്കൾ അറിയിച്ചു തന്നു.അവർക്ക് അല്ലാഹു ﷻ അർഹമായ പ്രതിഫലം നൽകട്ടെ. 

ശൈഖ് കമാലുദ്ദീൻ (റ) (മരണം: ഹിജ്റ: 861) തൻ്റെ ഫത്ഹുൽ ഖദീർ എന്ന ഗ്രന്ഥത്തിൽ 1/469) വിവരിക്കുന്നത് ഇങ്ങനെ:

ﻛﻞ ﻋﺸﺮ ﻣﺨﺼﻮﺹ ﺑﻔﻀﻴﻠﺔ ﻛﻤﺎ ﺟﺎءﺕ ﺑﻪ اﻟﺴﻨﺔ ﺃﻧﻪ «ﺷﻬﺮ ﺃﻭﻟﻪ ﺭﺣﻤﺔ ﻭﺃﻭﺳﻄﻪ ﻣﻐﻔﺮﺓ ﻭﺁﺧﺮﻩ ﻋﺘﻖ ﻣﻦ اﻟﻨﺎﺭ»

റമളാനിലെ ഓരോ പത്തും മഹത്വം കൊണ്ട് സവിശേഷമാക്കപ്പെട്ടതാണ്. റമളാൻ മാസം ആദ്യം റഹ്'മത്ത്, മധ്യം മഗ്ഫിറത്ത്, അവസാനം നരകമോചനം എന്ന ഹദീസ് വന്നത് പോലെ.[ ഫ്ത്ഹുൽ ഖദീർ 1/469 ]

`പ്രത്യേക ശ്രദ്ധയ്ക്ക്`

മുല്ലാ അലിയ്യുൽ ഖാരി(റ) നൽകിയ വ്യാഖ്യാനമാണ് കൂടുതൽ മുഹദ്ദിസീങ്ങളും നൽകിയിട്ടുള്ളത്.


ഫതാവൽ കുബ്റയിലുള്ളത് തുഹ്ഫ: ക്കു എതിര്

വിത്ർ നിസ്കാരം മൂന്ന് റക്അത് നിസ്കരിച്ചവന് ബാക്കി പിന്നീട് നിസ്കരിക്കൽ അനുവദനീയമാണെന്ന് ഫതാവൽ കുബ്റാ: 1/185) യിൽ ഇമാം ഇബ്നു ഹജർ(റ) പറഞ്ഞത് അദ്ദേഹം തുഹ്ഫ: യിൽ പറഞ്ഞതിന് എതിരാണെന്ന് കേൾക്കുന്നു. വസ്തുതയെന്ത്?

അതേ , തുഹ്ഫയിൽ പറഞ്ഞതിന് എതിരാണ് . മാത്രമല്ല , നിഹായ :യിലും മുഗ്നിയിലും ഉള്ളതിനും എതിരാണ്. ഈ വസ്തുത ഇവരുടെ ഭിന്നത മാത്രം വിവരിക്കുന്ന ''അൽ മൻഹലുന്നള്ളാഖ് ഫീ ഇഖ്തിലാഫിൽ അശ്'യാഖ് ഫിൽ ഫിഖ്ഹിശ്ശാഫിഈ '' എന്ന ഗ്രന്ഥത്തിൽ (പേജ്: 100) ശൈഖ് ഉമർ ഖറഹ്ദാഗീ (റ) വ്യക്തമാക്കിയിട്ടുണ്ട്.

لو صلّي ثلاثا بنية الوتر امتنع عليه أن يفعل باقيه كما في التحفة والنهاية والمغني لكن صرح ابن حجر في الفتاوى بجوازه

(المنهل النضاح في اختلاف الأشياخ)

വിത്റിൻ്റെ നിയ്യത്തോടെ മൂന്നു റക്അത്ത് നിസ്കരിച്ചാൽ ബാക്കി പിന്നെ നിസ്കരിക്കൽ അനുവദനീയമല്ല. (ഹറാമാണ്) തുഹ്ഫ: , നിഹായ : , മുഗ്നി എന്നീ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിവരിച്ചിട്ടുണ്ട്. എന്നാൽ അനുവദനീയമാണെന്ന് ഫതാവൽ കുബ്റയിലുണ്ട് (ഇഖ്തിലാഫുൽ അശ് യാഖ് പേജ്: 100)

തുഹ്ഫ: യിൽ പറയുന്നത് ഇങ്ങനെ: 

 (ﻭﻳﺴﻦ) ﻟﻤﻦ ﻭﺛﻖ ﺑﻴﻘﻈﺘﻪ ﻭﺃﺭاﺩ ﺻﻻﺓ ﺑﻌﺪ ﻧﻮﻣﻪ (ﺟﻌﻠﻪ) ﻛﻠﻪ (ﺁﺧﺮ ﺻﻼﺓ اﻟﻠﻴﻞ)

ﻭﺧﺮﺝ ﺑﻜﻠﻪ ﺑﻌﻀﻪ ﻓﻻ ﻳﺼﻠﻴﻪ ﺟﻤﺎﻋﺔ ﺇﺛﺮ ﺗﺮاﻭﻳﺢ ﻗﺒﻞ اﻟﻨﻮﻡ ﺛﻢ ﺑﺎﻗﻴﻪ ﺑﻌﺪﻩ

(تحفة: 2 / 229)

വിത്ർ മുഴുവനും രാത്രിയുടെ അവസാനം നിർവ്വഹിക്കൽ സുന്നത്താണ്. മുഴുവൻ എന്നു പറഞ്ഞതുകൊണ്ട് വിത്റിൻ്റെ അല്പം പുറത്തു പോയി .അപ്പോൾ തറാവീഹിൻ്റെ ശേഷം ഉറങ്ങും മുമ്പ് വിത്ർ അല്പം (ഉദാ: മൂന്നു റക്അത്ത് ) നിസ്കരിച്ചു ബാക്കി ഉറങ്ങി ഉണർന്ന ശേഷം നിസ്കരിക്കാവതല്ല (അതു പാടില്ല ) .(തുഹ്ഫ: 2/279) 

ഇമാം ശർവാനി (റ) വിവരിക്കുന്നു:''ഒരാൾ വിത്ർ ഒരു റക്അത്ത് നിസ്കരിച്ചാൽ വിത്ർ ലഭ്യമായി. പിന്നെ വിത്റിൻ്റെ നിയ്യത്തോടെ നിസ്കരിക്കൽ അനുവദനീയമല്ല.( ഹറാമാണ് ) മനപ്പൂർവ്വം നിസ്കരിച്ചാൽ ആ നിസ്കാരം സ്വഹീഹാവില്ല. മനപ്പൂർവ്വമല്ലെങ്കിൽ നിരുപാധിക സുന്നത്തായി സംഭവിക്കും. 

വിത്ർ മൂന്നു റക്അത്ത് നിസ്കരിച്ചു സലാം വീട്ടിയാലും പിന്നീട് ബാക്കി നിസ്കരിക്കൽ അനുവദനീയമല്ല.

ഇമാം ഇബ്നു ഹജർ(റ) (ഫതാവൽ കുബ്റയിൽ) പറഞ്ഞത് ദുർബല വീക്ഷണമാണ്. മൂന്നു ശർഹുകളും (തുഹ്ഫ, നിഹായ, മുഗ്നി ) ഏകോപിച്ചതിന് എതിനാണ് ഫതാവൽ കുബ്റയിലുള്ളത് '' (ശർവാനി: 2/ 226)

ﻓﺮﻉ) ﻟﻮ ﺻﻠﻰ ﻭاﺣﺪﺓ ﺑﻨﻴﺔ اﻟﻮﺗﺮ ﺣﺼﻞ اﻟﻮﺗﺮ ﻭﻻ ﻳﺠﻮﺯ ﺑﻌﺪﻫﺎ ﺃﻥ ﻳﻔﻌﻞ ﺷﻴﺌﺎ ﺑﻨﻴﺔ اﻟﻮﺗﺮ ﻟﺤﺼﻮﻟﻪ ﻭﺳﻘﻮﻃﻪ، ﻓﺈﻥ ﻓﻌﻞ ﻋﻤﺪا ﻟﻢ ﺗﻨﻌﻘﺪ ﻭﺇﻻ اﻧﻌﻘﺪﺕ ﻧﻔﻼ ﻣﻄﻠﻘﺎ ﻭﻛﺬا ﻟﻮ ﺻﻠﻰ ﺛﻼﺛﺎ ﺑﻨﻴﺔ اﻟﻮﺗﺮ ﻭﺳﻠﻢ ﻛﺬا ﻧﻘﻞ ﻣ ﺭ ﻋﻦ ﺷﻴﺨﻨﺎ اﻟﺮﻣﻠﻲ ﻭﺭﺃﻳﺖ ﺷﻴﺨﻨﺎ ﺣﺞ ﺃﻓﺘﻰ ﺑﺨﻼﻑ ﺫﻟﻚ ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ ﺃﻱ ﻓﻘﺎﻝ ﺇﺫا ﺻﻠﻰ ﺭﻛﻌﺔ ﻣﻦ اﻟﻮﺗﺮ ﺃﻭ ﺛﻼﺛﺔ ﻣﺜﻼ ﺟﺎﺯ ﻟﻪ ﺃﻥ ﻳﻔﻌﻞ ﺑﺎﻗﻴﻪ ﺃﻗﻮﻝ: ﻭاﻷﻗﺮﺏ ﻣﺎ ﻗﺎﻟﻪ ﺣﺞ. اﻩـ. ﺿﻌﻴﻒ ﻣﺨﺎﻟﻒ ﻟﻤﺎ اﺗﻔﻖ ﻋﻠﻴﻪ اﻟﺸﺮﻭﺡ اﻟﺜﻼﺛﺔ

(شرواني 2/ 226)

 ഫതാവൽ കുബ്റ: യുടെ ഇബാറത്ത്:

ﻭﺳﺌﻞ) - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﻋﻤﻦ ﺻﻠﻰ اﻟﻮﺗﺮ ﺛﻼﺛﺎ ﻓﻬﻞ ﻟﻪ ﺃﻥ ﻳﺼﻠﻲ اﻟﺒﺎﻗﻲ ﻣﻨﻪ ﺑﻌﺪ ﺫﻟﻚ ﺑﻨﻴﺔ اﻟﻮﺗﺮ

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ: ﻧﻌﻢ ﻟﻪ ﺫﻟﻚ ﻓﻴﻤﺎ ﻳﻈﻬﺮ ﺇﺫ ﻣﻌﻨﻰ ﻛﻮﻧﻪ ﻭﺗﺮا ﺃﻥ ﻓﻴﻪ اﻟﻮﺗﺮ، ﻭﻫﻮ ﻛﺬﻟﻚ ﺳﻮاء ﺗﻮﺳﻂ اﻟﻮﺗﺮ ﺃﻡ ﺗﻘﺪﻡ ﺃﻡ ﺗﺄﺧﺮ

(الفتاوی الكبری ١/١٨٥)

ആർത്തവ നിയന്ത്രണവും നോമ്പും

റമളാൻ നോമ്പ് മുഴുവനും ലഭിക്കാൻ വേണ്ടി സ്ത്രികൾ ഗുളിക കഴിച്ച് ആർത്തവം നിയന്ത്രിച്ചു നോമ്പു അനുഷ്ഠിച്ചാൽ നോമ്പു സാധുവാണോ? 

അതേ , നോമ്പ് സ്വഹീഹാണ്. ആർത്തവ രക്തം പതിവു സമയത്തിനു മുമ്പു മരുന്നു കഴിച്ചു വരുത്തിയാൽ ആ ആർത്തവ രക്തം കണക്കിലെടുക്കുമെന്നും സ്ത്രിയുടെ ഇദ്ദ തീരുക, നിസ്കാരം ഖളാ വീട്ടാതെ ഒഴിവാക്കുക പോലുള്ള നിയമങ്ങൾ മരുന്നു കൊണ്ടുണ്ടായ പ്രസ്തുത ഹൈളിനും ബാധകമായിരിക്കുമെന്നും ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് (ഫതാവൽ കുബ്റാ 4/200 )

ഈ മസ്അലയിൽ നിന്നും മരുന്നുപയോഗിച്ചുവെന്നതു പ്രശ്നമല്ലെന്നും ആർത്തവ രക്തം ഉണ്ടോ ഇല്ലേ എന്നതാണു നിയമങ്ങളിൽ പരിഗണിക്കുന്നതെന്നും വെക്തം. 

 ﻭﺳﺌﻞ) ﻋﻤﻦ اﺳﺘﻌﺠﻠﺖ ﺣﻴﻀﻬﺎ ﺑﺪﻭاء ﻓﻬﻞ ﺗﻨﻘﻀﻲ ﺑﻪ ﻋﺪﺗﻬﺎ ﺃﻡ ﻻ؟

(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ: ﻧﻌﻢ ﻛﻤﺎ ﺻﺮﺣﻮا ﺑﻪ ( فتاوى الكبرى 4/200 )


തറാവീഹ് നിസ്കാരം ഒരു പoനം

തറാവീഹ് എന്ന പദത്തിൻ്റെ അർത്ഥമെന്ത്?

  • തർവീഹത്ത് എന്നതിൻ്റെ ബഹുവചനമാണ് തറാവീഹ് എന്നത് . തർവീഹത്ത് എന്നാൽ ഒരു തവണ വിശ്രമിക്കൽ എന്നാണർത്ഥം.നന്നാലു റക്അത്തുകൾക്കിടയിൽ സലഫുസ്സാലിഹീങ്ങൾ അല്പസമയം വിശ്രമിക്കാറുണ്ടായിരുന്നു. അങ്ങനെ ഓരോ നന്നാല് റക്അത്തുകൾക്ക് തർവീഹത്ത് എന്ന പേർ വെക്കപ്പെട്ടു.(അപ്പോൾ തറാവീഹ് എന്നാൽ വിശ്രമങ്ങൾ എന്നർത്ഥമായി) ശൈഖ് അബ്ദുല്ലാ ശർഖാവി (റ) ഫത്ഹുൽ മുബ്ദിലും ( 2 / 165) ഇമാം മഹല്ലി (റ) കൻസുർറാഗിബീനിലും (1/217) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ബുഖാരി(റ)വും ഇമാം മുസ് ലിം (റ)വും നിവേദനം ചെയ്ത من قام رمضان إيمانا واحتساباغفر له ما تقدم من ذنبه എന്ന ഹദീസിലെ ഖിയാമ് കൊണ്ടുദ്ദേശ്യമെന്ത്?

  • തറാവീഹ് നിസ്കാരമാണുദ്ദേശ്യം. ഇമാം നവവി(റ) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.(ശർഹു മുസ് ലിം 1/259)

ഹിജ്റ: യുടെ എത്രാം വർഷത്തിലാണ് തറാവീഹ് നിസ്കാരം ചര്യയാക്കപ്പെട്ടത്?

  • ഹിജ്റ: രണ്ടാം വർഷത്തിൽ (ജമൽ: 1/489) റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടതും ഹിജ്റ: രണ്ടാം വർഷത്തിലാണ്.(തുഹ്ഫ: 3/370 ,നിഹായ: 3/148 ,മുഗ്നി: 2/140) അപ്പോൾ റമളാൻ നോമ്പ് ഉള്ള കാലം മുതൽക്കു തന്നെ തറാവീഹ് നിസ്കാരവും ഉണ്ട്.

നബി(സ്വ)യുടെ അവസാനത്തെ റമളാനിലാണ് തറാവീഹ് ചര്യയാക്കപ്പെട്ടതെന്നും അഭിപ്രായമുണ്ട്.( ഖൽയൂബി: 1/2 17 )

നബിﷺമദീനാ പള്ളിയിൽ വെച്ച് എത്ര റമളാനിൽ എത്ര ദിവസം ജമാഅത്തായി തറാവീഹ് നിസ്കാരം നിർവ്വഹിച്ചിട്ടുണ്ട്.

  • തറാവീഹ് ചര്യയാക്കിയ വർഷത്തിലെ ഒരു റമളാനിൽ മാത്രം . അതും അവസാന പത്തിലെ മൂന്നു രാത്രികളിൽ മാത്രം.ഇക്കാര്യം പ്രമുഖ സ്വഹാബി നുഅ്മാനുബ്നു ബഷീർ (റ) നിവേദനം ചെയ്ത ഹദീസിലുണ്ട്. ( ഹാകിം)

അതു ഏതെല്ലാം രാത്രികളിലായിരുന്നു?

  • ഇരുപത്തിമൂന്നാം രാവ് ,ഇരുപത്തി അഞ്ചാം രാവ് ,ഇരുപത്തി ഏഴാം രാവ് ( ഹാകിം)

പിന്നീട് നബിﷺതറാവീഹ് ജമാഅത്തായി നിർവഹിക്കാൻ എന്തുകൊണ്ട് പള്ളിയിലേക്ക് വന്നില്ല?

  • തറാവീഹ് ഫർളാക്കപ്പെടുമോയെന്ന ഭയം കൊണ്ട്. അക്കാര്യം ഇമാം ബുഖാരി(റ) സ്വഹീഹുൽ ഉദ്ധരിച്ച ഹദീസിലുണ്ട്. അതിങ്ങനെ: നാലാമത്തെ രാത്രി (29-മത്തെ രാവ്) ജനങ്ങളെ ഉൾകൊള്ളാൻ പറ്റാത്ത വിധം പള്ളി ജനബഹുലമായി.എന്നാൽ അന്നു സുബ്ഹ് നിസ്കാരത്തിനെ നബി(സ്വ) പള്ളിയിലേക്ക് പുറപ്പെട്ടുവുള്ളൂ. സുബ്ഹ് നിസ്കാരം കഴിഞ്ഞപ്പോൾ സ്വഹാബത്തിനെ അഭിമുഖീകരിച്ചു കൊണ്ട് ആമുഖം പറഞ്ഞ ശേഷം ഇപ്രകാരം പറഞ്ഞു. , നിങ്ങളുടെ സാന്നിധ്യം എനിക്കു അജ്ഞാതമായിരുന്നില്ല. എന്നാൽ നിങ്ങൾക്ക് ഈ നിസ്കാരം നിർബന്ധമാക്കപ്പെടുകയും എന്നിട്ടു നിങ്ങൾ അതിനു കഴിവില്ലാതിരിക്കുകയും മാകുമോ എന്നു ഞാൻ ഭയപ്പെട്ടു. ,( ബുഖാരി)

ഒന്നാം ഖലീഫ :സിദ്ദീഖ് (റ)വിൻ്റെ ഭരണ കാലത്തോ?

  • ഇബ്നു ശിഹാബ് (റ) പറയുന്നു. നബിﷺയും സ്വഹാബത്തും തനിച്ചു നിസ്കരിക്കുന്ന അവസ്ഥയിലായിരിക്കെ നബി(സ്വ) വഫാതായി.പിന്നീട് സിദ്ദീഖ് (റ)വിൻ്റെ ഭരണകാലത്തും ഉമർ(റ)വിൻ്റെ ഭരണത്തിൻ്റെ ആദ്യകാലത്തും ഇതേ അവസ്ഥത തന്നെയായിരുന്നു (ബുഖാരി)

പ്രസ്തുത മൂന്നു രാവുകൾക്ക് ശേഷം നബിﷺതറാവീഹ് നിസ്കരിച്ചെത് എവിടെ വെച്ചായിരുന്നു?

  • വീട്ടിൽ വെച്ച്. ,മാസവസാനം വരെ വീട്ടിൽ വെച്ച് നബി ﷺ തനിച്ചായിരുന്നു നിസ്കരിച്ചിരുന്നതെന്നു ബീവി ആഇശ(റ) പ്രസ്താവിച്ചിട്ടുണ്ട് ( ഖൽയൂബി :1/217)

ഉമർ(റ) ഭരണം ഏറ്റടുത്ത ശേഷം എത്രാം വർഷത്തിലാണ് മദീന പള്ളിയിൽ തറാവീഹ് നിസ്കാരം ജമാഅത്തായി പുനസംഘടിപ്പിക്കപ്പെട്ടത് ?

  • ഉമർ(റ) ഭരണം ഏറ്റടുത്ത ശേഷമുള്ള രണ്ടാം വർഷ റമളാനിൽ. (ഹിജ്റ: 14-ാം വർഷം) ( ഹാശിയത്തുന്നിഹായ :2/126)

പ്രസ്തുത മൂന്നു രാവുകളിൽ നബിﷺതറാവീഹ് നിസ്കാരം എത്ര റക്അത്താണു നിസ്കരിച്ചത്?

  • നബിﷺഎത്ര റക്അത്തു നിസ്കരിച്ചുവെന്നറിയിക്കുന്ന അവലംബയോഗ്യമായ ഒരു തെളിവും സ്ഥിരപ്പെട്ടിട്ടില്ല.ഇമാം സുയൂത്വി (റ) പ്രസ്താവിക്കുന്നു

إنما صلى ليالي صلاة لم يذكر عددها

നബിﷺനിസ്കരിച്ച രാത്രികളിലെ റക്അത്തുകളുടെ എണ്ണം പറയപ്പെട്ടിട്ടില്ല (അൽ ഹാവീ ലിൽ ഫതാവീ : 1/413)

തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് എന്നതിനു നമ്മുടെ പ്രമാണമെന്തന്നു ഇനി പറയാം? 

നാലു മദ്ഹബിലും തറാവീഹ് ഇരുപത് റക്അത്ത് എന്നത് ഇജ്മാഅ് എന്നു പറഞ്ഞതോ?

  • ഇരുപത് റക്അത്തുകൾ ഉണ്ടെന്നതിലാണ് ഇജ്മാഉള്ളത്. അതായത് ഇരുപതിൽ കുറയാത്ത റക്അത്തുകൾ ഉണ്ടെന്നതിൽ. ഇരുപത് മാത്രമേ ഉള്ളൂ എന്നതിലല്ല ഇജ്മാഉള്ളത് .( 11-ാം ചോദ്യത്തിൻ്റെ ഉത്തരത്തിൽ നിന്നു തന്നെ ശ്രദ്ധിച്ചു വായിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. മാലികി മദ്ഹബിൽ മുപ്പത്തിയാറാണന്നു വ്യക്തമാക്കിയല്ലോ.

മുപ്പത്തിയാറിൻ്റെ രഹസ്യമെന്ത്?

  • മക്കക്കാർ നന്നാലു റക്അത്തുകൾ നിസ്കരിച്ചാൽ കഅബ: ത്വവാഫ് ചെയ്യും. എന്നാൽ ആ സ്ഥാനത്ത് മദീനക്കാർ നാലു റക്അത്ത് വർദ്ദിപ്പിച്ചു. അങ്ങനെ മുപ്പത്തിയാറായത്. തിരുനബിയുടെ ﷺ ചാരത്ത് എന്ന പരിഗണനയിലാണിത്.(തുഹ്ഫ: 2/ 241)

രണ്ടാം ഖലീഫ ഉമർ(റ) തറാവീഹ് നിസ്കാരം ജമാഅത്തായി മദീനപള്ളിയിൽ പുന:സംഘടിപ്പിച്ചപ്പോൾ ആരാണു നിസ്കാരത്തിനു നേത്രത്വം നൽകിയത്?

  • ഉബയ്യുബ്നു കഅബ്: (റ) . സ്ത്രീകളുടെ ജമാഅത്തിന് സുലൈമാനുബ്നു അബീഹുസ്മ (റ) നേത്രത്വം നൽകി (അൽ ഹാവീ ലിൽ ഫതാവീ :1/416)

ഉബയ്യുബ്നു കഅബ് (റ)വിൻ്റെ നേത്രത്വത്തിലുള്ള തറാവീഹ് നിസ്കാരത്തിൽ ഉമർ (റ)പങ്കെടുത്തിയിരുന്നോ?

  • അതേ ,മഅ്മുമായി ഉണ്ടായിരുന്നു (ത്വബഖാത്ത്: 5/59)

ഉമർ(റ) കാലത്ത് സ്വഹാബത്ത് തറാവീഹ് എത്ര റക്അത്താണ് നിസ്കരിച്ചത്?

  • ഇരുപത് റക്അത്ത് . സ്വഹാബത്ത് ഇരുപതിൻ്റെ മേൽ ഏകോപിച്ചിട്ടുണ്ട്.( മിർഖാത്ത് തുഹ്ഫ: 2/ 240)


മൂന്നു പത്തും ദിക്റും  

റമളാനിനെ മൂന്നു പത്തായി തരം തിരിച്ചു ഓരോ പത്തിലും പ്രത്യേക ദിക്ർ ചൊല്ലുന്ന രീതി കാണുന്നുണ്ടല്ലോ. അങ്ങനെ ചൊല്ലൽ സുന്നത്തുണ്ടോ ?     

  • ഇല്ല,ഓരോ പത്തിലും പ്രത്യേക ദിക്ർ ചൊല്ലൽ സുന്നത്തൊന്നുമില്ല. മാത്രമല്ല, മൂന്നു പത്തുകളായി തരം തിരിച്ചു പ്രത്യേക ദിക്റുകൾ ശർഇൽ സ്ഥിരപ്പെട്ടിട്ടുമില്ല.    

ഇന്നു സാധാരണമായി ഓരോ പത്ത് ദിവസങ്ങളിലും പ്രത്യേക ദിക്റുകൾ ചൊല്ലുന്നത് ഏതു അടിസ്ഥാനത്തിലാണ് ?       

  • റമളാൻ മാസത്തിൽ അർത്ഥ സമ്പൂർണമായ വ്യത്യസ്തമായ ചില ദിക്റുകൾ ജനങ്ങൾ വർദിപ്പിക്കുകയെന്ന നിലയ്ക്ക് കഴിഞ്ഞു പോയ ചില ഉസ്താദുമാർ പഠിപ്പിച്ചതാകുമെന്ന് ചില ഗുരുനാഥന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്. الله اعلم وعلمه أتم                 എന്നാൽ ലൈലത്തുൽ ഖദ്ർ സാധ്യതയുള്ള രാവുകളിൽ اللهم انك عفو تحب العفو فاعف عني എന്ന ദിക്ർ ചൊല്ലൽ ഹദീസിൽ സ്ഥിരപ്പെട്ടതും ഫുഖഹാക്കൾ വിവരിച്ചതുമാണ്.                  

നോമ്പുകാരൻ്റെ മരണവും സുഗന്ധവും

നോമ്പുകാരൻ പകലിൽ സുഗന്ധം പൂശൽ കറാഹത്താണല്ലോ, എന്നാൽ അവൻ മരണപ്പെട്ടാൽ അവനെ കുളിപ്പിക്കുന്ന വെള്ളത്തിലും കഫൻപുടവയിലും സുഗന്ധം ഉപയോഗിക്കൽ കറാഹത്തുണ്ടോ? 

  • ഇല്ല, കറാഹത്തില്ല. നോമ്പുകാരൻ മരിക്കലോടെ അവൻ്റെ നോമ്പ് ബാത്വിലായി. പിന്നെ നോമ്പിൻ്റെ വിധിയില്ല. അതു കൊണ്ടു തന്നെ അവനെ കുളിപ്പിക്കുന്ന വെള്ളത്തിലും കഫൻ പുടവയിലും വാസനദ്രവ്യം ഉപയോഗിക്കൽ കറാഹത്തില്ല, മറ്റുള്ളവരിലന്നപ്പോലെ സുഗന്ധം ഉപയോഗിക്കൽ സുന്നത്താണ്. (നിഹായ : അലിയ്യുശ്ശബ്റാ മല്ലിസി: 3/177, ശർവാനി:3/411)

 ﻓﻠﻮ ﻣﺎﺕ ﻓﻲ ﺃﺛﻨﺎء اﻟﻨﻬﺎﺭ ﺑﻄﻞ ﺻﻮﻣﻪ ﻛﻤﺎ ﻟﻮ ﻣﺎﺕ ﻓﻲ ﺃﺛﻨﺎء ﺻﻼﺗﻪ ﻭﻗﻴﻞ ﻻ ﻛﻤﺎ ﻟﻮ ﻣﺎﺕ ﻓﻲ ﺃﺛﻨﺎء ﻧﺴﻜﻪ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﻗﺎﻝ ﻋ ﺷ ﻗﻮﻟﻪ ﻣ ﺭ ﺑﻄﻞ ﺻﻮﻣﻪ ﺃﻱ ﻓﻼ ﻳﻌﺎﻣﻞ ﻣﻌﺎﻣﻠﺔ اﻟﺼﺎﺋﻤﻴﻦ ﻓﻲ اﻟﻐﺴﻞ ﻭاﻟﺘﻜﻔﻴﻦ ﺑﻞ ﻳﺴﺘﻌﻤﻞ اﻟﻄﻴﺐ ﻭﻧﺤﻮﻩ ﻓﻲ ﻛﻔﻨﻪ ﻣﻤﺎ ﻳﻜﺮﻩ اﺳﺘﻌﻤﺎﻟﻪ ﻟﻠﺼﺎﺋﻢ ﻭﻗﻮﻟﻪ ﻣ ﺭ ﻓﻲ ﺃﺛﻨﺎء ﺻﻼﺗﻪ

തറാവീഹും വിത്റും ഖളാ വീട്ടൽ

തറാവീഹ്‌, വിത്ർ എന്നിവ നഷ്ടപ്പെട്ടാൽ ഖളാ വീട്ടൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അത്‌ റമളാനിൽ തന്നെ ഖളാ വീട്ടണോ? പകലിൽ ഖളാ വീട്ടാമോ?

  • തറാവീഹ്‌, വിത്ർ എന്നിവയെല്ലാം ഖളാ വീട്ടൽ സുന്നത്തുണ്ട്‌. അവ മാത്രമല്ല , സമയം നിർണ്ണയിക്കപ്പെട്ട ഏത്‌ സുന്നത്ത്‌ നിസ്കാരവും നഷ്ടപ്പെട്ടാൽ അത്‌ ഖളാ വീട്ടൽ സുന്നത്താണ്‌. റമളാനിലോ അല്ലാത്തപ്പോഴോ രാത്രിയോ പകലോ എന്ന അന്തരമില്ല. എപ്പോൾ വേണമെങ്കിലും ഖളാ വീട്ടാം.(തുഹ്ഫ: 2/ 237) രാത്രി ഖളാ വീട്ടുകയാണെങ്കിൽ ഉറക്കെ ഓതാം.

 (ﻭﻟﻮ ﻓﺎﺕ اﻟﻨﻔﻞ اﻟﻤﺆﻗﺖ) ﻛﺎﻟﻌﻴﺪ، ﻭاﻟﻀﺤﻰ، ﻭاﻟﺮﻭاﺗﺐ (ﻧﺪﺏ ﻗﻀﺎﺅﻩ) ﺃﺑﺪا (ﻓﻲ اﻷﻇﻬﺮ) ﻷﺣﺎﺩﻳﺚ ﺻﺤﻴﺤﺔ ﻓﻲ ﺫﻟﻚ «ﻛﻘﻀﺎﺋﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺳﻨﺔ اﻟﺼﺒﺢ ﻓﻲ ﻗﺼﺔ اﻟﻮاﺩﻱ ﺑﻌﺪ ﻃﻠﻮﻉ اﻟﺸﻤﺲ ﻭﺳﻨﺔ اﻟﻈﻬﺮ اﻟﺒﻌﺪﻳﺔ ﺑﻌﺪ اﻟﻌﺼﺮ ﻟﻤﺎ اﺷﺘﻐﻞ ﻋﻨﻬﺎ ﺑﺎﻟﻮﻓﺪ» ﻭﻓﻲ ﺧﺒﺮ ﺣﺴﻦ «ﻣﻦ ﻧﺎﻡ ﻋﻦ ﻭﺗﺮﻩ ﺃﻭ ﻧﺴﻴﻪ ﻓﻠﻴﺼﻞ ﺇﺫا ﺫﻛﺮﻩ»


മറ്റൊരാൾ ഈത്തപ്പഴം തന്നാൽ

ഞാൻ നൽകുന്ന ഈ ഈത്തപ്പഴം കൊണ്ട് തന്നെ നോമ്പ് തുറക്കണം , മറ്റു ഉപയോഗം പാടില്ലന്നു നൽകിയവൻ പറഞ്ഞു ഈത്തപ്പഴം തന്നാൽ അതു കൊണ്ട് തന്നെ നോമ്പ് തുറക്കൽ നിർബന്ധമുണ്ടോ ?

അവൻ അങ്ങനെ പറയുകയാം നാം അതു സ്വീകരിക്കുകയും ചെയ്താൽ പ്രസ്തുത ഈത്തപ്പഴം നോമ്പ് തുറക്കൽ നിർബന്ധമാണ്. മറ്റു ഉപയോഗം അനുവദനീയമല്ല .(ജമൽ: 2/328)

*ﻭﻟﻮ ﺩﻓﻊ ﻟﻪ ﺗﻤﺮا ﻟﻴﻔﻄﺮ ﻋﻠﻴﻪ ﺗﻌﻴﻦ ﻟﻪ ﻋﻠﻰ ﻣﺎ ﻳﻈﻬﺮ ﻓﻼ ﻳﺠﻮﺯ اﺳﺘﻌﻤﺎﻟﻪ ﻓﻲ ﻏﻴﺮﻩ ﻧﻈﺮا ﻟﻐﺮﺽ اﻟﺪاﻓﻊ*(حاشية الجمل ٣٢٨ / ٢)

ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്ത്

തറാവീഹിലും മറ്റു നിസ്കാരങ്ങളിലു ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്ത് ചെയ്താൽ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടുമല്ലോ. ഈ നഷ്ടപ്പെടൽ നിസ്കാരം മുഴുവനത്തിലോ അതോ കറാഹത്ത് സംഭവിച്ച ആ കർമത്തിൽ മാത്രമോ?

കറാഹത്ത് സംഭവിച്ച ആ കർമത്തിൽ മാത്രം.

ഉദാ: ഉദ്ദേശ്യപൂർവ്വം ഇമാമിൻ്റെ ഒപ്പം റുകൂഇലേക്ക് പോവൽ കറാഹത്താണ്. അപ്പോൾ ആ കറാഹത്ത് സംഭവിച്ച സെക്കൻ്റുകളിലുള്ള ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടും. നിസ്കാരം മുഴുവനത്തിലും നഷ്ടപ്പെടില്ല.

റുകൂഇൽ ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്ത് ചെയ്താൽ ഇരുപത്തി ഏഴ് റുകുഇന്റെ പ്രതിഫലം നഷ്ടപ്പെട്ടം. പ്രസ്തുത കറാഹത്ത് സുജൂദിൽ ചെയ്താൽ ഇരുപത്തി ഏഴ് സുജൂദിൻ്റെ പ്രതിഫലം നഷ്ടപ്പെടും. (ഇആനത്ത്: 2/39)

    ﻛﺮاﻫﺔ ﻣﻔﻮﺗﺔ ﻟﻓﻀﻴﻠﺔ اﻟﺠﻤﺎﻋﺔ ﻓﻴﻤﺎ ﺳﺎﻭاﻩ ﻓﻴﻪ ﻓﻘﻂ

ﻭﻛﺬا ﻳﻘﺎﻝ ﻓﻲ ﻛﻞ ﻣﻜﺮﻭﻩ ﻣﻦ ﺣﻴﺚ اﻟﺠﻤﺎﻋﺔ

ﻗﺎﻝ ﻓﻲ اﻟﺘﺤﻔﺔ - ﻛﺎﻟﻨﻬﺎﻳﺔ - اﻟﻔﺎﺋﺖ ﻫﻨﺎ ﻓﻴﻤﺎ ﺇﺫا ﺳﺎﻭاﻩ ﻓﻲ اﻟﺒﻌﺾ اﻟﺴﺒﻌﺔ ﻭاﻟﻌﺸﺮﻭﻥ ﻓﻲ ﺫﻟﻚ اﻟﺒﻌﺾ اﻟﺬﻱ ﻭﻗﻌﺖ ﻓﻴﻪ اﻟﻤﺴﺎﻭاﺓ

(تفوته فضيلة اﻟﺠﻤﺎﻋﺔ) ﺃﻱ ﻓﻲ اﻟﺠﺰء اﻟﺬﻱ ﻗﺎﺭﻧﺘﻪ اﻟﻜﺮاﻫﺔ ﻓﻘﻂ، ﻓﺈﺫا ﻗﺎﺭﻧﺘﻪ ﻓﻲ اﻟﺮﻛﻮﻉ ﻣﺜﻼ ﻓﺎﺗﻪ ﺳﺒﻌﺔ ﻭﻋﺸﺮﻭﻥ ﺭﻛﻮﻋﺎ

ﻗﺎﻝ ﻓﻲ ﻓﺘﺢ اﻟﺠﻮاﺩ: ﻭاﻷﻭﺟﻪ اﺧﺘﺼﺎﺹ اﻟﻔﻮاﺕ ﺑﻤﺎ ﺻﺤﺒﺘﻪ اﻟﻜﺮاﻫﺔ ﻓﻘﻂ


മദീനാ ഹറമിൽ ഇമാമിൻ്റെ മുന്നിൽ സ്വഫ്ഫായി നിന്നു പലരും തുടരുന്നു. അങ്ങനെ ഇമാമിനേക്കാൾ മഅ്മൂം മുന്തി നിൽക്കാമോ? ഇമാം പിന്നിൽ നിൽക്കാമോ?

നിൽക്കാവതല്ല. ഇമാമിനെക്കാൾ മഅ്മൂം മുന്തിനിന്നാൽ അവരുടെ തുടർച്ച സ്വഹീഹാവില്ല. നിസ്കാരം ബാത്വിലാകും. ഇതാണു ശാഫിഈ, ഹനഫീ, ഹമ്പലി മദ്ഹബുകളുടെ വീക്ഷണം. 

എന്നാൽ, മഅ്മൂമുകൾ ഇമാമിനേക്കാൾ മുന്തി നിൽക്കൽ അനുവദനീയമാണെന്നാണ് മാലികി മദ്ഹബ് . (മജ്മൂഅ്: 4/300, അൽ ഫിഖ്ഹുൽ ഇസ് ലാമീ: 2/1247)

 (ﻓﺮﻉ)

ﻓﻲ ﻣﺬاﻫﺐ اﻟﻌﻠﻤﺎء ﻓﻲ ﺗﻘﺪﻡ ﻣﻮﻗﻒ اﻟﻤﺄﻣﻮﻡ: ﻗﺪ ﺫﻛﺮﻧﺎ ﺃﻥ اﻟﺼﺤﻴﺢ ﻣﻦ ﻣﺬﻫﺒﻨﺎ ﺃﻥ اﻟﺼﻼﺓ ﺗﺒﻄﻞ ﺑﻪ ﻭﺑﻪ ﻗﺎﻝ ﺃﺑﻮ ﺣﻨﻴﻔﺔ ﻭﺃﺣﻤﺪ ﻭﻗﺎﻝ ﻣﺎﻟﻚ ﻭاﺳﺤﻖ ﻭﺃﺑﻮ ﺛﻮﺭ ﻭﺩاﻭﺩ ﻳﺠﻮﺯ ﻫﻜﺬا ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ ﻋﻨﻬﻢ ﻣﻄﻠﻘﺎ ﻭﺣﻜﺎﻩ اﺑﻦ اﻟﻤﻨﺬﺭ ﻋﻦ ﻣﺎﻟﻚ ﻭاﺳﺤﻖ ﻭاﺑﻰ ﺛﻮﺭ ﺇﺫا ﺿﺎﻕ اﻟﻤﻮﺿﻊ ( مجموع4/300 )

ﻭﻗﺎﻝ اﻟﻤﺎﻟﻜﻴﺔ: ﻻ ﻳﺸﺘﺮﻁ ﻫﺬا اﻟﺸﺮﻁ، ﻓﻠﻮ ﺗﻘﺪﻡ اﻟﻤﺄﻣﻮﻡ ﻋﻠﻰ ﺇﻣﺎﻣﻪ ﻭﻟﻮ ﻛﺎﻥ اﻟﻤﺘﻘﺪﻡ ﺟﻤﻴﻊ اﻟﻤﺄﻣﻮﻣﻴﻦ، ﺻﺤﺖ اﻟﺼﻼﺓ ﻋﻠﻰ اﻟﻤﻌﺘﻤﺪ، ﻟﻜﻦ ﻳﻜﺮﻩ اﻟﺘﻘﺪﻡ ﻟﻐﻴﺮ ﺿﺮﻭﺭﺓ (الفقه الإسلامي)

ഫർളു നിസ്കാരങ്ങളും ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്തുള്ള സുന്നത്തുനിസ്കാരങ്ങളും മടക്കി ( വീണ്ടും ) നിസ്കരിക്കൽ സുന്നത്തുണ്ടല്ലോ. അപ്പോൾ റമളാനിലെ വിത്ർ മടക്കി നിസ്കരിക്കൽ സുന്നത്തില്ലേ?

അതേ, സുന്നത്തുണ്ട്. ഇക്കാര്യം വളരെ വ്യക്തമാക്കി ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ:യിൽ [263] വിവരിച്ചിട്ടുണ്ട്.

അപ്പോൾ '' ലാ വിത്റാനി ഫീ ലൈലതിൻ '' [ ഒരു രാത്രി രണ്ടു പ്രാവശ്യം വിത്റില്ല ] എന്ന ഹദീസ് മടക്കി നിസ്കരിക്കുന്നതിന് എതിരാവില്ലേ?

ഇല്ല, പ്രസ്തുത ഹദീസ് റമളാൻ അല്ലാത്ത മാസങ്ങളിലെ വിത്റിനെക്കുറിച്ചാണ്.ഇക്കാര്യം ഇമാം ശർവാനി (റ) [ ഹാശിയത്തുശ്ശർ വാനി: 2/263 ] വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണമാണ് ഇവിടെ വിവരിച്ചത്. ഇമാം റംലി (റ) അടക്കം നിരവധി പണ്ഡിതർ ഇതിനോട് വിയോജിച്ചിട്ടുണ്ട്. വിത്ർ മടക്കി നിസ്കരിക്കൽ ഹറാമാണ്, ആ നിസ്കാരം സ്വഹീഹല്ല എന്നാണ് പ്രസ്തുത ഇമാമുകളുടെ വീക്ഷണം ( നിഹായ :2/115, ഇസ്മുദ്:പേജ് 28)

ﻭﻳﺴﻦ ﻟﻠﻤﺼﻠﻲ) ﻓﺮﺿﺎ ﻣﺆﺩﻯ.... ﺃﻭ ﻧﻔﻼ ﺗﺴﻦ ﻓﻴﻪ اﻟﺠﻤﺎﻋﺔ ﻛﻜﺴﻮﻑ ﻛﻤﺎ ﻧﺺ ﻋﻠﻴﻪ *ﻭﻭﺗﺮ ﺭﻣﻀﺎﻥ* (ﻭﺣﺪﻩ ﻭﻛﺬا ﺟﻤﺎﻋﺔ ﻓﻲ اﻷﺻﺢ) 

[തുഹ്ഫ: 2/261,263 ]

ﻗﻮﻟﻪ: ﻭﻭﺗﺮ ﺭﻣﻀﺎﻥ) ﻭﻋﻠﻴﻪ ﻓﺨﺒﺮ «ﻻ ﻭﺗﺮاﻥ ﻓﻲ ﻟﻴﻠﺔ» ﻣﺤﻠﻪ ﻓﻲ ﻏﻴﺮ ﺫﻟﻚ ﻓﻠﻴﺤﺮﺭ 

[ശർവാനി: 2/263]

`പ്രതേക ശ്രദ്ധയ്ക്ക്`

`ആദ്യം നിസ്കരിച്ച വിത്ർ ( ഉദാ: മൂന്ന് റക്അത്ത് ) വീണ്ടും നിസ്കരിക്കുന്നതിനെ ക്കുറിച്ചാണ് സുന്നത്താണണ് തുഹ്ഫയിൽ പറഞ്ഞത്.അതാണു മടക്കി നിസ്കരിക്കൽ . അതേ സമയം തറാവീഹിൻ്റെ ശേഷം വിത്റ് മൂന്നു റക്അത്ത് നിസ്കരിക്കുകയും ബാക്കി രാത്രിയുടെ അവസാനം നിസ്കരിക്കുകയും ചെയ്യുന്നത് ഹറാമാണെന്ന് തുഹ്ഫ: 2/229 ൽ പറഞ്ഞിട്ടുണ്ട്. അതു വിശദമായി മസ്അല നമ്പർ 7939 - ൽ വിവരിച്ചിട്ടുണ്ട്`


രോഗിയും മുദ്ദും

വാർധക്യം, ശമനം പ്രതീക്ഷിക്കാത്ത രോഗം എന്നിവ മൂലം നോമ്പ് പിടിക്കാൻ സാധിക്കാത്തവർ എന്തു ചെയ്യും?

അവർക്കു നോമ്പ് നിർബന്ധമില്ല .അവർക്കു ആധ്യമേ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യധാന്യം നൽകലാണ് നിർബന്ധം. രോഗം സുഖപ്പെട്ടാലും പ്രസ്തുത നോമ്പ് ഖളാ വീട്ടേണ്ടതില്ല. (തുഹ്ഫ: 3/439)

പ്രസ്തുത മുദ്ദുകൾ മുൻകൂട്ടി (ഉദാ: റമളാനിനു മുമ്പ്) നൽകാമോ?

നൽകാവതല്ല. ബാധ്യതയിൽ വരുംമുമ്പേ നൽകാവതല്ല.(ഫതാവാ റംലി: 2/74)

പ്രസ്തുത മുദ്ദുകൾ എപ്പോഴാണ് നൽകേണ്ടത്?

ഓരോ നോമ്പിൻ്റെ മുദ്ദും അതത് ദിവസങ്ങളിൽ നിർബന്ധമാകും. എന്നാൽ , അന്നു തന്നെ കൊടുക്കൽ നിർബന്ധമില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും നൽകിയാൽ മതി. മുദ്ദ് നൽകാതെ എത്ര വർഷം പിന്തിച്ചാലും കുറ്റമോ മുദ്ദ് ഖളാ ആകുന്ന പ്രശ്നമോ മുദ്ദിൻ്റെ എണ്ണം കൂടുകയോ ഇല്ല.(ശർവാനി: 3/446, ബുശ്റൽ കരീം: 1/578)

റമളാൻ മാസം കഴിഞ്ഞതിനു ശേഷം മുപ്പതു നോമ്പിൻ്റെയും ഒരുമിച്ചു നൽകാമോ?

അതേ, അങ്ങനെ നൽകാം. അതു അനുവദനീയമാണ് (ഫതാവാ റംലി: 2/74)

 ﻭﻟﻮ ﺃﺧﺮ ﻧﺤﻮ اﻟﻬﺮﻡ اﻟﻔﺪﻳﺔ ﻋﻦ اﻟﺴﻨﺔ اﻷﻭﻟﻰ .. ﻟﻢ ﻳﺠﺐ ﺷﻲء ﻟﻠﺘﺄﺧﻴﺮ؛ ﻷﻥ ﻭﺟﻮﺑﻬﺎ ﻋﻠﻰ اﻟﺘﺮاﺧﻲ، ﻛﻤﺎ ﻓﻲ (ﺑ ﺟ) ﻋﻦ "اﻹﻳﻌﺎﺏ".( بشرى الكريم 1/578)

 ﻭﻻ ﺷﻲء ﻋﻠﻰ اﻟﻬﺮﻡ ﻭﻻ اﻟﺰﻣﻦ ﻭﻻ ﻣﻦ اﺷﺘﺪﺕ ﻣﺸﻘﺔ اﻟﺼﻮﻡ ﻋﻠﻴﻪ ﻟﺘﺄﺧﻴﺮ اﻟﻔﺪﻳﺔ ﺇﺫا ﺃﺧﺮﻭﻫﺎ ﻋﻦ اﻟﺴﻨﺔ اﻷﻭﻟﻰ (الشرواني 446/ 3)


നോമ്പു മുറിയുന്ന കാര്യങ്ങൾ

നോമ്പുകാരനു കണ്ണിൽ സുറുമ എഴുതാമോ?

സുറുമ എഴുതുന്നതു കൊണ്ടു നോമ്പ് മുറിയില്ല. അതിന്റെ രുചി തൊണ്ടയിൽ എത്തിയാലും നോമ്പു മുറിയില്ല. എന്നാൽ സുറുമ ഇടാതിരിക്കൽ സുന്നത്താണ്.

കണ്ണിൽ മരുന്നുറ്റിച്ചാൽ നോമ്പ് മുറിയുമോ?

നോമ്പ് മുറിയില്ല = അതിൻ്റ രുചി തൊണ്ടയിൽ എത്തിയാലും മുറിയില്ല = (മഹല്ലി: 2/56, തുഹ്ഫ: 3/403).

കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ?

ഉള്ളിൽ നിന്നു വരുന്ന കഫം വായയുടെ ബാഹ്യഭാഗത്തെത്തി. തുപ്പിക്കളയാൻ സൗകര്യപ്പെട്ടിട്ടും തുപ്പാതെ വിഴുങ്ങിയതെങ്കിൽ നോമ്പ് മുറിയുന്നതാണ്.

തൊണ്ടയുടെ നടുവാണു വായയുടെ ബാഹ്യഭാഗം. നിസ്കരിച്ചു കൊണ്ടിരിക്കെ തലച്ചോറിൽ നിന്നു ഇറങ്ങിവന്ന കഫം തൊണ്ടയുടെ നടുവിലെത്തിയാൽ രണ്ടോ കൂടുതലോ അക്ഷരത്തിൽ വേണ്ടിവന്നാലും കാറി പുറത്തെടുത്ത് തുപ്പിക്കളയണം. ഈ അക്ഷരങ്ങൾ വെളിവായതു കാരണം നിസ്കാരം ബാത്വിലാവുന്നില്ല. പ്രസ്തുത കഫം വിഴുങ്ങിയാൽ നിസ്കാരവും നോമ്പും ബാത്വിലാവും (തുഹ്ഫ: 3/400).

ഉണ്ടാക്കി ഛർദ്ദിക്കൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ പെട്ടതാണല്ലോ. എന്നാൽ ഒരാൾ നാവ് ഉരച്ച് അണ്ണാക്കിൽ തട്ടുമ്പോൾ തികട്ടി വരുന്നത് ഉണ്ടാക്കി ഛർദ്ദിക്കലാണോ?

അതേ, ഉണ്ടാക്കി ഛർദ്ദിക്കലാണ്. അതുകൊണ്ടു തന്നെ മിസ്‌വാക്കു ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഉണ്ടാക്കി ഛർദ്ദിക്കലുണ്ടായാൽ നോമ്പ് നഷ്ടപ്പെടും (തുഹ്ഫ: 3/398).

ഒരാൾ രാത്രിയിൽ നൂലിന്റെ കുറേ ഭാഗം വിഴുങ്ങി. ബാക്കി ഭാഗം പുറത്തു കിടന്നു. പുലർന്നപ്പോൾ നൂൽ അകത്തും പുറത്തുമായി കിടക്കുന്നു. മുഴുവൻ വിഴുങ്ങിയാൽ പുറത്തുള്ളത് അകത്താക്കിയ വകയിൽ നോമ്പ് മുറിയും. അകത്തുള്ളതുകൂടി വലിച്ചെടുത്താൽ ഉണ്ടാക്കി ഛർദ്ദിച്ച വകയിൽ നോമ്പ് മുറിഞ്ഞു. ഒന്നും ചെയ്യാതെ വച്ചാൽ നിസ്കാരം ബാത്വിലാവുകയും ചെയ്യും. കാരണം നൂലിന്റെ ഒരറ്റം നജസിലാണല്ലോ. ഈയൊരവസരത്തിൽ നോമ്പിനും നിസ്കാരത്തിനും നൂലിനും കേടുകൂടാതെ രക്ഷപ്പെടണമെങ്കിൽ മറ്റൊരാൾ ഇടപെടണം. നൂൽ വിഴുങ്ങിയ വ്യക്തിയെ മറ്റെന്തെങ്കിലും വിഷയത്തിൽ ശ്രദ്ധ തെറ്റിച്ചു യാദൃശ്ചികമായി രണ്ടാമൻ നൂൽ വലിച്ചെടുക്കുക. എങ്കിൽ നോമ്പു മുറിയില്ല. രണ്ടുപേരും ഒത്തുകളിച്ചാൽ നോമ്പ് മുറിയും.

മറ്റൊരു മാർഗമുള്ളത് വായയുടെ ബാഹ്യഭാഗത്തുള്ളത് വിഴുങ്ങിയവനു കേടുപറ്റാതെ നൂൽ മുറിച്ചുകളയുകയെന്നാണ്. അകത്തുള്ളത് അകത്തും പുറത്തുള്ളത് പുറത്തും ആകയാൽ നോമ്പും നിസ്കാരവും രക്ഷപ്പെട്ടു.

വലിച്ചെടുക്കുന്ന പ്രശ്നം ഉദിക്കുന്നത് നൂൽ മുറിച്ചെടുക്കാൻ സംവിധാനം ഇല്ലെങ്കിലാണ്. ഈ പറഞ്ഞതിനൊന്നും സാധിക്കുന്നില്ലെങ്കിൽ മുഴുവനും വിഴുങ്ങുകയോ വലിച്ചെടുക്കുകയോ ചെയ്യാം. നോമ്പ് ഖളാ വീട്ടേണ്ടിവരും (ശർവാനി: 3/399).

തന്റെ അറിവു കൂടാതെ ഈച്ച വായിൽ പ്രവേശിച്ചാൽ എന്തു ചെയ്യും?

തൊണ്ട വിട്ടു ഇറങ്ങിയാൽ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് നോമ്പ് മുറിയില്ല. പക്ഷേ അതിനെ പുറത്തെടുക്കൽ ഉണ്ടാക്കി ഛർദ്ദിക്കലാണ്. അതുമൂലം നോമ്പ് മുറിയും (തുഹ്ഫ: 3/403).

വഴിയിലുള്ള പൊടിപടലങ്ങൾ ഉള്ളിലേക്കു കടന്നാൽ നോമ്പ് മുറിയുമോ?

മുറിയില്ല. ഇവകളെ തൊട്ട് സൂക്ഷിക്കൽ ബുദ്ധിമുട്ടാണ് എന്ന കാര്യം പരിഗണിച്ചു വന്ന ഇളവാണിത് (തുഹ്ഫ: 3/403).

വായു, രുചി, പുക പോലുള്ളത് തടിയുള്ളതായി ഗണിക്കപ്പെടുന്നവയല്ല. സൂക്ഷ്മ നിരീക്ഷണത്തിൽ പുകക്ക് തടിയുണ്ടെന്നു വന്നാൽ തന്നെ അതുകൊണ്ട് നോമ്പ് മുറിയില്ല. സാധാരണ തടിയുള്ളതായി ഗണിക്കപ്പെടുന്നതല്ലന്നതു തന്നെ കാരണം (തുഹ്ഫ: 3/401). പുകവലി മൂലം നോമ്പ് മുറിയുമെന്ന് പറയേണ്ടതില്ലല്ലോ. മുകളിൽ പറഞ്ഞ പുക കൊണ്ടുള്ള ഉദ്ദേശ്യം പുകവലിയല്ല. സാധാരണ പുകയാണ്.

വുളൂഇൽ വായിൽ വെള്ളം കൊപ്ലിക്കുന്ന വേളയിൽ വെള്ളം അകത്തേക്കു പ്രവേശിച്ചാൽ നോമ്പ് മുറിയുമോ?

വായിൽ വെള്ളം കൊപ്ലിക്കൽ, മൂക്കിൽ വെള്ളം കയറ്റിചീറ്റൽ എന്നിവയിൽ അമിതമാക്കൽ കാരണം വെള്ളം അകത്തു പ്രവേശിച്ചാൽ നോമ്പ് മുറിയും. അതുതന്നെ നോമ്പുകാരൻ എന്ന ബോധത്തോടെ, അറിവോടെ. നോമ്പുകാരൻ വായിൽ വെള്ളം കൊപ്ലിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റുമ്പോഴും അമിതമാക്കൽ സുന്നത്തില്ല.

നിർബന്ധമോ സുന്നത്തോ ആയ കാര്യത്തിനു വേണ്ടി വിരോധമില്ലാത്ത രീതിയിൽ വെള്ളം ഉപയോഗിക്കുമ്പോൾ അതു ഉള്ളിലേക്ക് മുൻകടന്നാൽ നോമ്പു മുറിയില്ലെന്നു മദ്ഹബിൽ സ്ഥിരപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ വുളൂഇൽ വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ വെള്ളം മുൻകടന്നാൽ നോമ്പ് മുറിയില്ല. കാരണം ഇതു ശർഉ നിർദ്ദേശിക്കുന്ന കാര്യമാണ്.

അതേസമയം വുളൂഇൽ നാലാം പ്രാവശ്യം വായിൽ വെള്ളം കൊപ്ലിച്ചപ്പോഴാണ് വെള്ളം മുൻകടന്നതെങ്കിൽ അമിതമാക്കലില്ലെങ്കിലും നോമ്പ് മുറിയും. കാരണം നാലാം പ്രാവശ്യത്തെ പ്രസ്തുത കർമ്മം ശർഇൽ നിർദ്ദേശമില്ലല്ലോ. അതുപോലെതന്നെ തണുപ്പു അകറ്റാനുള്ള കുളിയിൽ അതു വെള്ളം കോരി കുളിച്ചാലും മുങ്ങിക്കുളിച്ചാലും ശരി, വെള്ളം മുൻകടന്നാൽ നോമ്പ് മുറിയും. കാരണം ചെയ്യണമെന്ന് ശർഇൽ തേട്ടമില്ലാത്ത കുളിയാണിത് (കുർദി: 2/175 നോക്കുക).


നോമ്പും കുളിയും

വലിയ അശുദ്ധിക്കാരന്റെ കുളിയിൽ വെള്ളം ഉള്ളിലേക്ക് കടന്നാൽ നോമ്പ് മുറിയുമോ?

വെള്ളം ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കാൻ (വെള്ളം കോരി കുളിക്കാൻ) സൗകര്യമുണ്ടായിരിക്കെ വലിയ അശുദ്ധിക്കാരൻ മുങ്ങി കുളിച്ചു അങ്ങനെ വെള്ളം ഉള്ളിലേക്ക് കടന്നു എങ്കിൽ നോമ്പ് മുറിയും. കാരണം വലിയ അശുദ്ധിക്കാരന്റെ മുങ്ങിക്കുളി ശർഇൽ തേട്ടമില്ലാത്തതാണ്. വെള്ളം കോരി കുളിക്കലാണ് അവനോടുള്ള നിർദ്ദേശം. വലിയ അശുദ്ധിക്കാരൻ വെള്ളം കോരി കുളിക്കുമ്പോൾ വെള്ളം ഉള്ളിലേക്ക് കടന്നാൽ നോമ്പ് മുറിയില്ല.

ഫർള് കുളിപോലെ തന്നെ സുന്നത്ത് കുളിയും, ജുമുഅയുടെ സുന്നത്തു കുളി കുളിക്കുമ്പോൾ വെള്ളം മുൻകടന്നാൽ വെള്ളത്തിൽ മുങ്ങിയുള്ള കുളിയാണെങ്കിൽ നോമ്പ് മുറിയുന്നതും വെള്ളം കോരി ശരീരത്തിലേക്ക് ഒഴിച്ചുള്ള കുളിയാണെങ്കിൽ നോമ്പ് മുറിയാത്തതുമാണ് (തർശീഹ്: 162).

ജുമുഅയുടെ സുന്നത്ത് കുളി പോലെയുള്ള സുന്നത്ത് കുളി ശർഇൽ നിർദ്ദേശമുള്ള കുളിയായതിനാൽ വെള്ളം ശരീരത്തിൽ ഒഴിച്ചുകൊണ്ടുള്ള ഇത്തരം കുളിയിൽ വെള്ളം മുൻകടന്നാൽ നോമ്പ് മുറിയില്ലെന്നു വ്യക്തമായി. എന്നാൽ സുന്നത്തായ കുളിയിൽ വെള്ളം ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് മുറിയുമെന്ന് ഫത്ഹുൽ മുഈനിലില്ലേ?

ഫത്ഹുൽ മുഈനിലുള്ളത് മുകളിൽ പറഞ്ഞതിനു എതിരല്ല. എന്തുകൊണ്ടെന്നാൽ അതിലുള്ള “അൽ ഗുസ്‌ലുൽ മസ്നൂൻ” എന്ന പദത്തിനു നടപ്പു കുളി, ദിനചര്യകുളി എന്ന ഭാഷാർത്ഥമാണ് നൽകേണ്ടതെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ഫത്ഹുൽ മുഈനിലെ പ്രസ്തുത പദത്തിനു സുന്നത്തു കുളി എന്ന അർത്ഥ കൽപ്പന നടത്തിയാൽ അതു ശാഫിഈ മദ്ഹബിൽ സ്ഥിരപ്പെട്ട നിയമത്തിനു കടക വിരുദ്ധമാകും. തുഹ്ഫ, നിഹായ, മുഗ്നി തുടങ്ങി ശാഫിഈ മദ്ഹബിലെ എല്ലാ ഗ്രന്ഥങ്ങളിലുള്ളതിനു വിരുദ്ധവുമാകും. ഈ വസ്തുത മനസ്സിലാക്കിയ അകക്കണ്ണുള്ള പണ്ഡിതന്മാരാണ് നാട്ടു നടപ്പുകുളി എന്ന ഭാഷാർത്ഥം പ്രസ്തുത പദത്തിനു നൽകിയത്. നടപ്പുകുളി ശർഇൽ തേട്ടമില്ലാത്തതായതിനാൽ മുങ്ങി കുളിച്ചാലും വെള്ളം ശരീരത്തിൽ ഒഴിച്ചുകുളിച്ചാലും വെള്ളം അകത്തുകടന്നാൽ നോമ്പ് മുറിയും. ശരീരം തണുപ്പിക്കാനുള്ള കുളി പോലെത്തന്നെ.

മൂലക്കുരു പുറത്തുവന്നാൽ നോമ്പ് മുറിയുമോ?

ഇല്ല. മൂലക്കുരു സ്വയം മടങ്ങിപ്പോയാലും തള്ളി അകത്താക്കിയാലും നോമ്പ് മുറിയില്ല. കാരണം അദ്ദേഹത്തിന്റെ പ്രയാസങ്ങൾ ഇളവിനെ തേടുന്ന തരത്തിലുള്ളതാണ് (ഫത്ഹുൽ മുഈൻ, പേജ്: 191).

ശൗച്യം ചെയ്യുമ്പോൾ നോമ്പ് മുറിയുന്ന രൂപമുണ്ടോ?

വിരൽ പിൻദ്വാരത്തിൽ പ്രവേശിക്കുകയോ ശുചീകരണ വേളയിൽ കഴുകൽ നിർബന്ധമായ പരുതിക്കപ്പുറത്തേക്ക് യോനിയിൽ വിരൽ പ്രവേശിക്കുകയോ ചെയ്താൽ നോമ്പ് മുറിയും. അതുകൊണ്ടു തന്നെ ശുചീകരണ വേളയിൽ ശ്രദ്ധ പുലർത്തണം. സൗകര്യപ്പെടുമെങ്കിൽ മല വിസർജ്ജനം രാത്രി സമയത്താക്കി ശീലിക്കുന്നതാണ് റമളാൻ മാസത്തിൽ നല്ലത്.

സ്ത്രീ ഇരുപാദങ്ങളിലിരിക്കുന്ന വേളയിൽ വ്യക്തമായി പുറത്തേക്ക് പ്രത്യക്ഷമാകുന്ന യോനീ ഭാഗം സ്ത്രീ കഴുകൽ നിർബന്ധമാണ്. അതിന്റെ അപ്പുറത്തേക്ക് കൈവിരൽ പ്രവേശിച്ചാൽ നോമ്പ് മുറിയും (ഇആനത്ത്: 2/224).

മറ്റൊരാളുടെ നിർബന്ധത്തിനു വഴങ്ങി ഒരാൾ ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിയുമോ?

ഇല്ല (തുഹ്ഫ: 3/404).

തറാവീഹ് പള്ളിയിൽ വെച്ച് ഇരുപത് റക്അത്ത് ജമാഅത്തായി നിർവ്വഹിച്ച് വീട്ടിൽ പോയി ഭാര്യക്ക് ഇമാമായി വീണ്ടും തറാവീഹ് ഇരുപത് റക്അത്ത് നിസ്കരിക്കൽ സുന്നത്താണെന്ന് ഒരു പ്രഭാഷണത്തിൽ കേട്ടു .വസ്തുതയെന്ത്? 

ആ കേട്ടത് ശരിയാണ്. ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്കാരങ്ങൾ മടക്കൽ [ വീണ്ടും] നിസ്കരിക്കൽ സുന്നത്താണ്. [ തുഹ്ഫ: 2/ 261,263 ]

പള്ളിയിൽ വെച്ച് തന്നെ വീണ്ടും നിസ്കരിക്കാം. അപ്പോൾ ഒരു രാത്രി തന്നെ നാൽപ്പത് റക്അത്ത് തറാവീഹ് നിസ്കരിക്കൽ ഉണ്ടായി. ഇരുപത് റക്അത്തുള്ള തറാവീഹ് രണ്ട് തവണ നിസ്കരിച്ചല്ലോ. 

അപ്പോൾ രണ്ടു സ്ഥലത്ത് തറാവീഹിന് ഇമാമത്ത് എൽക്കാമോ?

എന്താ സംശയം! ഏൽക്കാം. തറാവീഹ് നിസ്കാരം മടക്കൽ സുന്നത്താണല്ലോ.

ﻭﻳﺴﻦ ﻟﻠﻤﺼﻠﻲ) ﻓﺮﺿﺎ ﻣﺆﺩﻯ.... ﺃﻭ ﻧﻔﻼ ﺗﺴﻦ ﻓﻴﻪ اﻟﺠﻤﺎﻋﺔ ﻛﻜﺴﻮﻑ ﻛﻤﺎ ﻧﺺ ﻋﻠﻴﻪ ﻭﻭﺗﺮ ﺭﻣﻀﺎﻥ (ﻭﺣﺪﻩ ﻭﻛﺬا ﺟﻤﺎﻋﺔ ﻓﻲ اﻷﺻﺢ .. اعادتها) 

[തുഹ്ഫ: 2/261,263 ]

ഒരു മുദ്ദ് അരി ഇന്നത്തെ തൂക്കമനുസരിച്ച് എത്ര വരും?

അതു കൃത്യമായി പറയാൻ കഴിയില്ല. അരിയുടെ ഭാരവും വലിപ്പവും വ്യത്യാസമാകുന്നതനുസരിച്ച് തൂക്കത്തിൽ വ്യത്യാസം വരും.* *കേരളത്തിലെ പണ്ഡിത മഹത്തുക്കൾ അംഗീകരിച്ച മുദ്ദ് പാത്രം ഇന്നു ലഭ്യമാണ്. അതിൽ വിവിധയിനം അരികൾ അളന്നു തൂക്കിയാൽ തൂക്കത്തിലുള്ള വ്യത്യാസം ഏവർക്കും ബോധ്യപ്പെടും

മുദ്ദ് പാത്രത്തിൽ അരി അളന്നു നൽകിയാൽ കൃത്യ അളവു നൽകാം.

ഭാരം കുറഞ്ഞ അരി തൂക്കമനുസരിച്ച് സുമാർ 600 ഗ്രാം ഉണ്ടാകാറുണ്ട്. ഭാരമുള്ള അരി 750 ഗ്രാമും അതിൽ കൂടുതലും ഉണ്ടാവാറുണ്ട്. അപ്പോൾ തൂക്കം കണക്കാക്കി നൽകുന്നവർ താൻ നൽകിയത് ഒരു മുദ്ദ് ഉണ്ടന്നു ഉറപ്പു വരുത്തണം.*

ലിറ്റർ കണക്ക്

ഒരു മുദ്ദ് അരി 800 മില്ലി ലിറ്റർ വരുമെന്നാണ് പണ്ടു മുതൽക്കെ പറഞ്ഞു വരാറുള്ളത്.നാലു മുദ്ദാണല്ലോ ഒരു സ്വാഅ് :ഈ കന്നക്കനുസരിച്ച് ഒരു സ്വാഅ് എന്നത് മൂന്നു ലിറ്ററും ഇരുനൂറ് മില്ലി ലിറ്ററും വരും. നമ്മുടെ മദ്റസ പുസ്തകത്തിലും 3 .200 എന്ന കണക്കാണു പഠിപ്പിക്കപ്പെടുന്നത്.

എന്നാൽ ഇന്നു ചില പണ്ഡിത മഹത്തുക്കൾ ഒരു മുദ്ദ് എന്നത് 765 മില്ലി ലിറ്ററാണെന്നു തെളിവു നിരത്തി പറയാറുണ്ട്. ആ അടിസ്ഥാനത്തിൽ ഒരു സ്വാഅ് എന്നത് 3.O60 ലിറ്റർ ഉണ്ടാകും.

നോമ്പ് തുറക്കാൻ ഈത്തപ്പഴം -കാരക്ക - തെരെഞ്ഞെടുത്തതിലെ യുക്തി എന്ത്?

അസ്തമയ സമയം എത്തിയാൽ ആദ്യമായി തീ തൊടാത്ത മധുരമുള്ള ഒന്ന് ഉള്ളിലേക്ക് ചേരലും നോമ്പ് നിമിത്തമായി കണ്ണിനു സംഭവിച്ച കാഴ്ചയുടെ ദുർബലത ശക്തിപ്പെടുത്തലും ആമാശയത്തിൽ വൃത്തികേടുകൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യലും ഇല്ലെങ്കിൽ പ്രധാന അവയവങ്ങൾക്ക് ഭക്ഷണവും ഇവിടെ ഉദ്ദേശ്യമാണ്.(തുഹ്ഫ: ശർവാനി: 3/422)

ﻭﺣﻜﻤﺘﻪ ﺃﻧﻪ ﻟﻢ ﺗﻤﺴﻪ ﻧﺎﺭ ﻣﻊ ﺇﺯاﻟﺘﻪ ﻟﺿﻌﻒ اﻟﺒﺼﺮ، اﻟﺤﺎﺻﻞ ﻣﻦ اﻟﺼﻮﻡ ﻹﺧﺮاﺟﻪ ﻓﻀﻼﺕ اﻟﻤﻌﺪﺓ ﺇﻥ ﻛﺎﻧﺖ ﻭﺇﻻ ﻓﺘﻐﺬﻳﺘﻪ ﻟﻷﻋﻀﺎء اﻟﺮﺋﻴﺴﺔ

 ﻗﻮﻟﻪ ﻹﺧﺮاﺟﻪ ﺇﻟﺦ) ﻻ ﻳﻈﻬﺮ ﻭﺟﻪ ﻋﻠﻴﺘﻪ ﻟﻹﺯاﻟﺔ ﻓﺎﻷﻭﻟﻰ ﻭﺇﺧﺮاﺟﻪ ﺇﻟﺦ ﺑﺎﻟﻌﻄﻒ ﻛﻤﺎ ﻣﺮ ﻋﻦ اﻟﻤﻐﻨﻲ ﻭاﻹﻳﻌﺎﺏ (ﻗﻮﻟﻪ ﻭﺇﻻ ﺇﻟﺦ) ﺃﻱ: ﻭﺇﻥ ﻟﻢ ﺗﻮﺟﺪ ﻓﻲ اﻟﻤﻌﺪﺓ ﻓﻀﻼﺕ ﻭﻛﺎﻧﺖ ﺧﺎﻟﻴﺔ ﻓﻠﺘﻐﺬﻳﺘﻪ ﺇﻟﺦ (ﻗﻮﻟﻪ ﻟﻷﻋﻀﺎء اﻟﺮﺋﻴﺴﺔ) ﻭﻫﻲ اﻟﻘﻠﺐ ﻭاﻟﺪﻣﺎﻍ ﻭاﻟﻜﺒﺪ ﻭاﻷﻧﺜﻴﺎﻥ ﻛﺮﺩﻱ ( تحفة مع الشرواني

ബഡ്സ് ചെവിയിൽ കുത്തിയാൽ നോമ്പു മുറിയുമോ? 

ചെവിയുടെ ഉള്ള് എന്നു പറയുന്ന ഭാഗത്തേക്ക് തടിയുള്ള ( عين) വസ്തു പ്രവേശിച്ചാലാണ് നോമ്പ് മുറിയുക.ചെവിയിൽ നിന്നു ചുരുണ്ടുകൂടിയ ആദ്യഭാഗം ഉള്ള് അല്ല. അതിൻ്റെ അപ്പുറത്താണ് ഉള്ള് . ആ ഉള്ളിലേക്ക് ബഡ്സ് എത്തിയാൽ നോമ്പ് മുറിയും..

ഇയർ ഫോൺ ചെവിയിൽ വെച്ചാലോ?

അതു ഉള്ളിലേക്ക് എത്തുകയില്ല. അതിനാൽ നോമ്പ് മുറിയില്ല.(ശർഹു ബാഫള്ൽ ,കുർദി: 2/175 നോക്കുക

الرابع الإمساك عن دخول عين جوفا كباطن الأذن :قوله كباطن الأذن :في الإيعاب ينبغي حده بما يأتي في المسربة أنه لا بد من الوصول إلى الجوف دون أول المنطبق: شرح بافضل مع الكردي


കുഞ്ഞിൻ്റെ സംരക്ഷണം മാത്രം പരിഗണിച്ചു ഗർഭിണിയോ മുലയൂട്ടുന്നവളോ നോമ്പ് ഒഴിവാക്കിയാൽ നോമ്പ് ഖളാ വീട്ടുന്നതിനോട് കൂടെ ഒരു നോമ്പിന് ഒരു മുദ്ദ് അരി നൽകലും നിർബന്ധമാണല്ലോ. ഈ മുദ്ദ് റമളാൻ തുടക്കത്തിൽ തന്നെ നൽകാമോ?

ഒരു മാസത്തെ മൊത്തം മുദ്ദ് റമളാൻ തുടക്കത്തിൽ നൽകാൻ പാടില്ല. ഓരോ ദിവസത്തെയും മുദ്ദ് അന്ന് രാത്രിയോ പകലോ നൽകാം. [ നിഹായ : 3/194, ശർവാനി: 3/ 440 ] നാളെത്തെയും മറ്റന്നാളിൻ്റെയും മുദ്ദ് ഇന്നു നൽകാവതല്ല. റമളാൻ കഴിഞ്ഞിട്ട് ഒരുമിച്ചു നൽകിയാലും മതി. 

ﻭﻟﻮ ﺃﺧﺮ ﻧﺤﻮ اﻟﻬﺮﻡ اﻟﻔﺪﻳﺔ ﻋﻦ اﻟﺴﻨﺔ اﻷﻭﻟﻰ ﻟﻢ ﻳﻠﺰﻣﻪ ﺷﻲء ﻟﻠﺘﺄﺧﻴﺮ ﻭﻟﻴﺲ ﻟﻪ ﻭﻻ ﻟﻠﺤﺎﻣﻞ ﺃﻭ اﻟﻤﺮﺿﻊ اﻵﺗﻴﻴﻦ ﺗﻌﺠﻴﻞ ﻓﺪﻳﺔ ﻳﻮﻣﻴﻦ ﻓﺄﻛﺜﺮ ﻭﻟﻬﻢ ﺗﻌﺠﻴﻞ ﻓﺪﻳﺔ ﻳﻮﻡ ﻓﻴﻪ ﺃﻭ ﻓﻲ ﻟﻴﻠﺘﻪ ( نهاية : ٣ / ١٨٤ , شرواني : ٣ / ٤٤٠ )


തറാവീഹ് ഏറ്റവും ചുരുങ്ങിയത് രണ്ടു റക്അത്തും കൂടിയാൽ ഇരുപത് റക്അത്തുമാണോ?

അതേ, തറാവീഹ് രണ്ടു റക്അത്ത് നിസ്കരിച്ചാൽ തറാവീഹ് സ്വഹീഹാണ്.. രണ്ടു റക്അത്ത് തറാവീഹ് നിസ്കരിച്ച പ്രതിഫലം ലഭിക്കും. 4, 6, 8, 10, 12, 14, 16, 18 ഇങ്ങനെ എത്ര റക്അത്താണോ നിസ്കരിച്ചത് അതിൻ്റ പ്രതിഫലം ലഭിക്കും. 

ഇരുപത് റക്അത്താണി നമുക്ക് പൂർണമായത് (തുഹ്ഫ: 2/225, ബുശ്റൽ കരിം: 1/316)

റമളാനിൽ മദീനയിലുള്ളവർക്ക് തറാവീഹ് 36 റക്അത്താണ് ( തുഹ്ഫ: 2/ 241, മുപ്പത്തിയാറ് റക്അത്തും തറാവീഹ് എന്ന നിയ്യത്തോടെ തന്നെ (ശർവാനി: 2/241)

 ﻭﻟﻮ اﻗﺘﺼﺮ ﻋﻠﻰ ﺑﻌﺾ اﻟﻌﺸﺮﻳﻦ .. ﺻﺢ ﻭﺃﺛﻴﺐ ﻋﻠﻴﻪ ﺛﻮاﺏ اﻟﺘﺮاﻭﻳﺢ ( بشرى الكريم : ١ / ٣١٦ 1

ﻓﻘﻮﻟﻬﻢ: ﻭﻫﻲ ﻋﺸﺮﻭﻥ، ﺃﻱ: ﺃﻛﺜﺮﻫﺎ ( بشرى الكريم : ١ / ٣١٦ 

നോമ്പുമായി ബന്ധപ്പെട്ട മുദ്ദുകൾ ഫഖീറിനു നൽകുമ്പോൾ മൂന്നു മുദ്ദ് നിർബമായവർ ഒന്നര മുദ്ദ് ഒരാൾക്കും മറ്റേ ഒന്നര മറ്റൊരാൾക്കും നൽകിയാൽ 'രണ്ടു അരകൾ' പരിഗണിക്കപ്പെടില്ലന്നു പറയപ്പെടുന്നു. വസ്തുതയെന്ത്?

ആ പറയപ്പെടുന്നത് ശരിയാണ് . രണ്ടു ,അര, കൾ പരിഗണിക്കപ്പെടില്ല.

ഓരോ മുദ്ദും പരിപൂർണമായ ഫിദ് യ യാണ്. അതു ചുരുക്കിയാൽ ഫിദ് യ: യായി പരിഗണിക്കില്ല അപ്പോൾ ഒന്നര മുദ്ദ് നൽകിയാൽ അവിടെ ഒരു മുദ്ദ് പരിഗണിക്കും .അര പരിഗണിക്കില്ല. അപ്പോൾ ഒന്നര മുദ്ദ് വീതം രണ്ടു ഫഖീറിനു നൽകിയാൽ ( മൂന്നു മുദ്ദ് നൽകിയിട്ടുണ്ടെങ്കിലും) രണ്ടു മുദ്ദ് നൽകിയതായിട്ട് മാത്രമേ പരിഗണിക്കുകയുള്ളു. ,രണ്ടു അരകൾ, പരിഗണിക്കില്ല. 

റമളാൻ മാസം കഴിഞ്ഞ ശേഷം ഒരു മാസത്തെ മുദ്ദുകൾ ഒരുമിച്ച് വാങ്ങി ഒന്നിലധികം ഫഖീറിനു നൽകുമ്പോൾ അര മുദ്ദും മുക്കാൽ മുദ്ദും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൂർണമായ മുദ്ദുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. (തുഹ്ഫ: 3/446 ,നിഹായ :3/198 , മുഗ്നി: 2/177)

ﻭﻟﻪ ﺻﺮﻑ ﺃﻣﺪاﺩ ﺇﻟﻰ ﺷﺨﺺ ﻭاﺣﺪ) ﺑﺨﻼﻑ ﻣﺪ ﻭاﺣﺪ ﻟﺸﺨﺼﻴﻦ ﻭﻣﺪ ﻭﺑﻌﺾ ﻣﺪ ﺁﺧﺮ ﻟﻮاﺣﺪ ﻓﻼ ﻳﺠﻮﺯ؛ ﻷﻥ ﻛﻞ ﻣﺪ ﻓﺪﻳﺔ ﺗﺎﻣﺔ ﻭﻗﺪ ﺃﻭﺟﺐ ﺗﻌﺎﻟﻰ ﺻﺮﻑ اﻟﻔﺪﻳﺔ ﻟﻮاﺣﺪ ﻓﻼ ﻳﻨﻘﺺ ﻋﻨﻬﺎ ﻭﺇﻧﻤﺎ ﺟﺎﺯ ﺻﺮﻑ ﻓﺪﻳﺘﻴﻦ ﺇﻟﻴﻪ ﻛﺼﺮﻑ ﺯﻛﺎﺗﻴﻦ ﺇﻟﻴﻪ (تحفة : ٣ /٤٤٦)

 ﻭﻟﻪ ﺻﺮﻑ ﺃﻣﺪاﺩ) ﻣﻦ اﻟﻔﺪﻳﺔ (ﺇﻟﻰ ﺷﺨﺺ ﻭاﺣﺪ) ﻷﻥ ﻛﻞ ﻳﻮﻡ ﻋﺒﺎﺩﺓ ﻣﺴﺘﻘﻠﺔ، ﻓﺎﻷﻣﺪاﺩ ﺑﻤﻨﺰﻟﺔ اﻟﻜﻔﺎﺭاﺕ، ﺑﺨﻼﻑ اﻟﻤﺪ اﻝﻭاﺣﺪ ﻓﺈﻧﻪ ﻻ ﻳﺠﻮﺯ ﺻﺮﻓﻪ ﺇﻟﻰ ﺷﺨﺺﻳﻦ؛ ﻷﻥ ﻛﻞ ﻣﺪ ﻓﺪﻳﺔ ﺗﺎﻣﺔ، ﻭﻗﺪ ﺃﻭﺟﺐ اﻟﻠﻪ ﺗﻌﺎﻟﻰ ﺻﺮﻑ اﻟﻔﺪﻳﺔ ﺇﻟﻰ اﻟﻮاﺣﺪ ﻓﻼ ﻳﻨﻘﺺ ﻋﻨﻬﺎ ﻭﻻ ﻳﻠﺰﻡ ﻣﻨﻪ اﻣﺘﻨﺎﻉ ﺻﺮﻑ ﻓﺪﻳﺘﻴﻦ ﺇﻟﻰ ﺷﺨﺺ ﻭاﺣﺪ ﻛﻤﺎ ﻻ ﻳﻤﺘﻨﻊ ﺃﻥ ﻳﺄﺧﺬ اﻟﻮاﺣﺪ ﻣﻦ ﺯﻛﻮاﺕ ﻣﺘﻌﺪﺩﺓ ( مغني : ٢ / ١٧٧) 

ﻭﻟﻪ) (ﺻﺮﻑ ﺃﻣﺪاﺩ) ﻣﻨﻬﺎ (ﺇﻟﻰ ﺷﺨﺺ ﻭاﺣﺪ) ﺑﺨﻼﻑ اﻟﻤﺪ اﻝﻭاﺣﺪ ﻓﺈﻧﻪ ﻳﺠﻮﺯ ﺻﺮﻓﻪ ﺇﻟﻰ ﺷﺨﺺﻳﻦ ﻷﻥ ﻛﻞ ﻣﺪ ﻛﻔﺎﺭﺓ (نهاية : ٣ /١٩٨) 

മുദ്ദുകൾ മുഴുവനും ഒരു ഫഖീറിനു അല്ലെങ്കിൽ ഒരു മിസ്കീനിനു മാത്രം നൽകിയാൽ അര മുദ്ദ് , മുക്കാൽ മുദ്ദ് എന്ന പ്രശ്നം ഉദിക്കുന്നില്ല.

അവസാനത്തെ അത്തഹിയ്യാത്തിൽ തവർറുകിന്റെ ഇരുത്തവും ആദ്യത്തെ അത്തഹിയ്യാത്തിൽ ഇഫ്തിറാശിന്റെ ഇരുത്തവുമാണല്ലോ സുന്നത്തുള്ളത്. അതുപോലെ തറാവീഹിലെ അത്തഹിയ്യാത്തിലെ എല്ലാ ഇരുത്തത്തിലും തവർറുകിൻ്റെ ഇരുത്തമാണല്ലോ സുന്നത്ത്. എന്നാൽ ഇതിനു വിപരീതമായി ഇരുന്നയാൾ സുന്നത്തായ രൂപത്തിൽ ഇരിക്കുവാൻ വേണ്ടി കാൽമുട്ടിന്റെ മുൻഭാഗത്തു നെറ്റി നേരിടുന്ന വിധത്തിൽ മുന്നോട്ടു കുനിഞ്ഞാൽ നിസ്കാരം ബാത്വിലാകുമെന്ന് ചിലർ പറയാറുണ്ട്. ബാത്വിലാകുമോ? പല നിസ്കാരക്കാരും അങ്ങനെ ഇരുത്തം ശരിയാക്കാറുണ്ട്. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

സുന്നത്തായ തവർറുകിന്റെ ഇരുത്തമോ ഇഫ്തിറാശിന്റെ ഇരുത്തമോ കരസ്ഥമാക്കുവാൻ വേണ്ടി കാൽമുട്ടിന്റെ മുൻഭാഗത്തേക്കു നെറ്റി നേരിടുന്ന വിധം ഇരുത്തത്തിൽ മുന്നോട്ടു കുനിയുന്നത് കൊണ്ട് നിസ്കാരം ബാത്വിലാവില്ലന്നു ഇമാം റംലി (റ) തൻ്റെ ഫതാവയിൽ വിവരിച്ചിട്ടുണ്ട്. ഇക്കാര്യം ഇമാം കുർദി(റ) ഉദ്ധരിച്ചത് ഇമാം ശർവാനി (റ) വ്യക്തമാക്കിയിട്ടുണ്ട് 

എന്നാൽ ഇരുന്നു നിസ്കരിക്കുന്നവരുടെ റുകൂഅ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ ചെയ്തതാണെങ്കിൽ നിസ്കാരം ബാത്വിലാകുമെന്ന് ഇമാം റംലി (റ) വിവരിച്ചിട്ടുണ്ട്.(സുന്നത്ത് ലഭിക്കാൻ വേണ്ടി കുനിയുമ്പോൾ റുകൂഅ് വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശ്യമുണ്ടാകില്ലന്നു വ്യക്തമാണ്) (ഹാശിയതുൽ കുർദി: 1/ 293, ശർവാനി: 2/150)

 ﻗﻮﻟﻪ ﻭﻣﻨﻪ ﺃﻥ ﻳﻨﺤﻨﻲ ﺇﻟﺦ) ﻓﻴﻪ ﻧﻈﺮ ﺳﻢ ﻋﺒﺎﺭﺓ اﻟﻜﺮﺩﻱ ﻭﺭﺃﻳﺖ ﻓﻲ ﻓﺘﺎﻭﻯ اﻟﺠﻤﺎﻝ اﻟﺮﻣﻠﻲ ﻻ ﺗﺒﻄﻞ ﺻﻼﺗﻪ ﺑﺬﻟﻚ ﺇﻻ ﺇﻥ ﻗﺼﺪ ﺑﻪ ﺯﻳﺎﺩﺓ ﺭﻛﻮﻉ اﻧﺘﻬﻰ ﻭﻗﺎﻝ اﻟﻘﻠﻴﻮﺑﻲ ﻻ ﻳﻀﺮ ﻭﺟﻮﺩ ﺻﻮﺭﺓ اﻟﺮﻛﻮﻉ ﻓﻲ ﺗﻮﺭﻛﻪ ﻭاﻓﺘﺮاﺷﻪ ﻓﻲ اﻟﺘﺸﻬﺪ ﺧﻼﻓﺎ ﻻﺑﻦ ﺣﺠﺮ اﻧﺘﻬﻰ

എന്നാൽ ഇമാം ഇബ്നു ഹജർ(റ) വിൻ്റെ വീക്ഷണം നിരുപാധികം നിസ്കാരം ബാത്വിലാകുമെന്നാണ്. അതായത് റുകൂഅ് വർദ്ദിപ്പിക്കുക എന്ന ഉദ്ദേശ്യം ഇല്ലെങ്കിലും പ്രസ്തുത കുനിയൽ കൊണ്ട് നിസ്കാരം ബാത്വിലാകുമെന്നാണ്. തുഹ്ഫ: (2/150) നോക്കുക. 

ഇമാം റംലി (റ)വും ഇമാം ഇബ്നു ഹജർ(റ)വും തമ്മിൽ ഭിന്നതയുള്ള മസ്അലയാണിത് (ഇസ്മുദുൽ ഐ നൈയ്നി: പേജ്: 23, ഫത്ഹുൽ അലിയ്യ്: പേജ്: 522. ) ഇമാം ഇബ്നു ഹജർ(റ)വിൻ്റെ വീക്ഷണമാണ് ഫത്ഹുൽ മുഈനിലുള്ളത്.

ഞാൻ ഇന്നലെ രാത്രി പളളിയിൽ പ്രവേശിച്ചപ്പോൾ അവിടെ തറാവീഹ് നിസ്കാരം നടക്കുകയാണ്. ഞാൻ ഒറ്റക്ക് ഇശാ നിസ്കാരം നിർവ്വഹിച്ച ശേഷം തറാവീഹ് നിസ്കാരത്തിൽ തുടർന്നു. എനിക്കു തറാവീഹ് നിസ്കരിക്കുന്ന ഇമാമിനെ തുടർന്നു ഇശാ നിസ്കരിക്കാമോ?

നിസ്കരിക്കാം. അപ്പോൾ ഇമാം സലാം വീട്ടിയാൽ മസ്ബൂഖായി ബാക്കി റക്അത്ത് പൂർത്തിയാക്കണം.

സുന്നത്ത് നിസ്കരിക്കുന്നവൻ്റെ പിന്നിൽ ഫർളു നിസ്കരിക്കുന്നവനു തുടരൽ അനുവദനിയമാണ്. എന്നാൽ തുടരാതിരിക്കലാണ് ഉത്തമം. കാരണം തുടരത് ( خلاف الأولى (നല്ലതിന് എതിരാണ് (ഫത്ഹുൽ മുഈൻ)

നോമ്പുകാരൻ്റെ വായനാറ്റം (ആ ദുർഗന്ധം) അല്ലാഹുവിൻ്റെ ﷻ അടുത്ത് മിസ്കിനേക്കാൾ സുഗന്ധമാണെന്ന് ഹദീസിലുണ്ടല്ലോ. ഈ ഹദീസിൻ്റെ ഉദ്ദേശ്യമെന്ത്? നമുക്ക് ദുർഗന്ധമായത് അല്ലാഹുവിനു ﷻ സുഗന്ധമാണന്നോ?

അല്ല , പ്രത്യുത, മിസ്ക് ഉപയോഗിച്ചാൽ സുന്നത്തിൻ്റെ പ്രതിഫലം നമുക്ക് ലഭിക്കുമല്ലോ , അതിലേറെ പ്രതിഫലം നോമ്പുകാരൻ വായനാറ്റം നീക്കാതിരിക്കുമ്പോൾ അല്ലാഹു ﷻ നൽകുമെന്നാണ്. (ഇആനത്ത്: 1/60)

 ﻟﺧﻠﻮﻑ ﻓﻢ اﻟﺼﺎﺋﻢ ﺃﻃﻴﺐ ﻋﻨﺪ اﻟﻠﻪ ﻣﻦ ﺭﻳﺢ اﻟﻤﺴﻚ

ﺃﻱ ﺃﻛﺜﺮ ﺛﻮاﺑﺎ ﻋﻨﺪ اﻟﻠﻪ ﻣﻦ ﺭﻳﺢ اﻟﻤﺴﻚ اﻟﻤﻄﻠﻮﺏ ﻓﻲ ﻧﺤﻮ اﻟﺠﻤﻌﺔ، ( إعانة)


നോമ്പുതുറ ഉളരിപ്പിക്കൽ സുന്നത്താണല്ലോ.എന്നാൽ തൽസമയം ഞാൻ അങ്ങാടിയിലാണെങ്കിൽ എന്തു ചെയ്യണം? അങ്ങാടിയിൽ വച്ചു തിന്നൽ മാനവികതക്ക് (മുറുവ്വത്തിന്) ഭംഗമാവുകയില്ലേ? 

നോമ്പ്തുറ ഉളരിപ്പിക്കൽ സുന്നത്തു തന്നെയാണ്. ആ സുന്നത്ത് ലഭ്യമാകാൻ നോമ്പ് മുറിക്കുന്ന എന്തെങ്കിലും ഉപയോഗിച്ചാൽ മതി. റോഡിലൂടെ നടന്നുകൊണ്ടിരിക്കുമ്പോളാണങ്കിലും ഇതു സുന്നത്തു തന്നെയാണ്. ഇതുകൊണ്ട് മുറുവ്വത്ത് നഷ്ടപ്പെടുകയില്ല.( ഹാശിയത്തുന്നിഹായ , ശർവാനി 3/420)

ﻭﻳﺴﻦ ﺗﻌﺠﻴﻞ اﻟﻔﻄﺮ) ؛ إذا ﺗﻴﻘﻦ اﻟﻐﺮﻭﺏ ( تحفة)

ﻳﻨﺒﻐﻲ ﺳﻦ ﺫﻟﻚ ﻭﻟﻮ ﻣﺎﺭا ﺑﺎﻟﻄﺮﻳﻖ ﻭﻻ ﺗﻨﺨﺮﻡ ﻣﺮﻭءﺗﻪ ﺑﻪ ﺃﺧﺬا ﻣﻤﺎ ﺫﻛﺮﻭﻩ ﻣﻦ ﻃﻠﺐ اﻷﻛﻞ ﻳﻮﻡ ﻋﻴﺪ اﻟﻔﻄﺮ ﻗﺒﻞ اﻟﺼﻼﺓ ﻭﻟﻮ ﻣﺎﺭا ﺑﺎﻟﻄﺮﻳﻖ ﻋ ﺷ. ( حاشية النهاية , الشرواني )


തറാവീഹ് , വിത്ർ എന്നീ നിസ്കാരങ്ങൾക്കിടയിൽ മറ്റു നിസ്കാരം കൊണ്ട് പിരിക്കാമോ? അതായത് തറാവീഹ് അല്പം നിസ്കരിച്ച് പിന്നെ മറ്റു നിസ്കാരം നിർവ്വഹിക്കുക , പിന്നെ തറാവീഹ് പൂർത്തിയാക്കുക. അതുപോലെ വിത്റിൽ നിന്നു അല്പം നിസ്കരിച്ച് പിന്നെ മറ്റു നിസ്കാരം നിർവ്വഹിക്കുക . ശേഷം വിത്ർ പൂർത്തിയാക്കുക . ഇങ്ങനെ അനുവദനീയമാണോ? 

അതേ , അനുവദനീയമാണ്. എന്നാൽ ഏറ്റവും നല്ലതിന് എതിരാണ്. ( ബിഗ് യ: പേജ്: 40)

ويجوز الفصل بين ركعات التراويح أو الوتر بنفل آخر إذ لا ينقطع عما قبله لكنه خلاف الأفضل

(بغية المسترشدين صفحة ٤٠)


റമളാനിലോ അല്ലാത്തപ്പോഴോ തസ്ബീഹ്‌ നിസ്‌കാരം ജമാഅത്തായി നിസ്‌കരിക്കുന്നതിന്റെ വിധിയെന്ത്‌? 

തസ്ബീഹ്‌ നിസ്‌കാരം ജമാഅത്തായി നിസ്‌കരിക്കൽ സുന്നത്തില്ലാത്തതിൽ പെട്ടതാണ്. എന്നാൽ ജമാഅത്തായി നിർവ്വഹിക്കൽ മുബാഹ്‌ (അനുവദനീയം) ആണ്‌. 

ഇതരർക്ക്‌ പഠിപ്പിച്ചു കൊടുക്കണമെന്നോ പ്രേരണ നൽകണമെന്നോ കരുതിക്കൊണ്ടാണെങ്കിൽ പുണ്യമുണ്ട്‌. പക്ഷേ, ജമാഅത്തായി നിസ്കരിക്കുന്നതു കൊണ്ട്‌ സുന്നത്താണെന്ന് ജനങ്ങൾ ധരിക്കാനിടവരിക, മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങിയ നാശങ്ങൾ ഇല്ലാതിരിക്കേണ്ടതാണ്‌. പ്രസ്തുത നാശങ്ങൾ ഉണ്ടായാൽ കുറ്റകരമാകും. ( ബിഗ്‌യ: പേജ്‌:67 )

ചില പള്ളികളിൽ തറാവീഹ് നിസ്കാരം ഉച്ചഭാഷിണിയിലൂടെ പുറത്തേക്ക് വിട്ടു നിർവ്വഹിക്കപ്പെടുന്നുണ്ട്. പള്ളിയുടെ ചുറ്റുഭാഗത്തു താമസിക്കുന്ന വീട്ടുകാർക്ക് അതു വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ട്. വീട്ടുകാർക്ക് നിസ്കാരത്തിൽ പോലും, പള്ളിയിലെ ഉച്ചഭാഷിണി ശബ്ദംമൂലം പിഴവ് സംഭവിക്കുന്നു. ഇങ്ങനെ മറ്റുള്ളവരെ ശല്യം ചെയ്തു ഉച്ചത്തിൽ ഓതി നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ മതവിധിയെന്ത്?

അതു നിഷിദ്ധമാണ്. തനിച്ച ഹറാമാണ്.  നിസ്കാര ശേഷം ദിക്ർ, ദുആ കൊണ്ട് മറ്റുള്ളവർക്ക് ശല്യമുണ്ടെങ്കിൽ അതു ഹറാമാണെന്ന് ഫത്ഹുൽ മുഈനാൽ പറഞ്ഞത് ശ്രദ്ധേയമാണ്.

ﻓﺎﺋﺪﺓ: ﻗﺎﻝ ﺷﻴﺨﻨﺎ: ﺃﻣﺎ اﻟﻤﺒﺎﻟﻐﺔ ﻓﻲ اﻟﺠﻬﺮ ﺑﻬﻤﺎ ﻓﻲ اﻟﻤﺴﺠﺪ ﺑﺤﻴﺚ ﻳﺤﺼﻞ ﺗﺸﻮﻳﺶ ﻋﻠﻰ ﻣﺼﻞ ﻓﻴﻨﺒﻐﻲ ﺣﺮﻣﺘﻬﺎ


ഈ റമളാനിൽ സമൂഹ നോമ്പുതുറ സംഘടിപ്പിക്കാൻ വേണ്ടി ഞങ്ങൾ പലരിൽ നിന്നും കാശ് വാങ്ങിയിരുന്നു. നോമ്പുതുറയുടെ കാര്യമായത് കൊണ്ട് വലിയ സംഖ്യ തന്നെ ലഭിച്ചു. നോമ്പുതുറ വിപുലമായി നടത്തി. കാശ് ബാക്കി വന്നു. അതു പാവപ്പെട്ട ഒരാളുടെ വീടുപണിക്ക് നൽകാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ അതു അനുവദനീയമല്ലന്നും ആ കാശ് അടുത്ത വർഷത്തെ നോമ്പ് തുറക്ക് ചെലവഴിക്കുന്നമെന്നും ഞങ്ങളെ നാട്ടിലെ ഉസ്താദ് പറഞ്ഞു. അങ്ങനെ നിയമമുണ്ടോ?

ഉണ്ട് , അങ്ങനെ നിയമമുണ്ട്. ആ ഉസ്താദ് പറഞ്ഞതാണ് വസ്തുത. നോമ്പ് തുറക്ക് വേണ്ടിയാണ് ജനങ്ങൾ നിങ്ങൾക്ക് കാശ് തന്നത് , അതു വകമാറി ചെലവഴിക്കാൻ നിങ്ങൾക്ക് അധികാരമില്ല. സമൂഹ നോമ്പ് തുറയുടെ പേരിൽ പുണ്യം ലഭിച്ച നിങ്ങളെ വൻകുറ്റത്തിൽ നിന്നാണ് ആ ഉസ്താദ് രക്ഷിച്ചത്.  ഈ മസ്അല തുഹ്ഫ: 6/309 ൽ നിന്നും മറ്റും ബോധ്യമാകും. 

ﻓﺮﻉ)

ﺃﻋﻄﻰ ﺁﺧﺮ ﺩﺭاﻫﻢ ﻟﻴﺸﺘﺮﻱ ﺑﻬﺎ ﻋﻤﺎﻣﺔ ﻣﺜﻼ ﻭﻟﻢ ﺗﺪﻝ ﻗﺮﻳﻨﺔ ﺣﺎﻟﻪ ﻋﻠﻰ ﺃﻥ ﻗﺼﺪﻩ ﻣﺠﺮﺩ اﻟﺘﺒﺴﻂ اﻟﻤﻌﺘﺎﺩ ﻟﺰﻣﻪ ﺷﺮاء ﻣﺎ ﺫﻛﺮ ﻭﺇﻥ ﻣﻠﻜﻪ؛ ﻷﻧﻪ ﻣﻠﻚ ﻣﻘﻴﺪ ﻳﺼﺮﻓﻪ ﻓﻴﻤﺎ ﻋﻴﻨﻪ اﻟﻤﻌﻄﻲ

(تحفة: 309/ 6)

സമൂഹ നോമ്പുതുറ സംഘടിപ്പിക്കാൻ വേണ്ടി പിരിച്ചെടുത്ത കാശ് അതിലേക്ക് മാത്രമേ തിരിക്കാവൂവെന്ന് മസ്അല ഗ്രൂപ്പിൽ വായിച്ചു. എന്നാൽ സമൂഹ നോമ്പ് തുറക്കും ഒരു നിർണിത വ്യക്തിയുടെ വീടുപണിക്കും എന്നു ആദ്യമേ പറഞ്ഞ് പണം പിരിച്ചാലോ?

അങ്ങനെ ആദ്യമേ അറിയിച്ചാൽ പ്രസ്തുത രണ്ടു ആവശ്യത്തിനും ഉപ യോഗിക്കാം. അതു വളരെ വ്യക്തമാണല്ലോ. അപ്പോൾ രണ്ടു ആവശ്യത്തിനും കൂടിയാണല്ലോ പണം പിരിച്ചത്. ഈ മസ്അല തുഹ്ഫ: 6/309 ൽ നിന്നും മറ്റും ബോധ്യമാകും. 

ﻓﺮﻉ)

ﺃﻋﻄﻰ ﺁﺧﺮ ﺩﺭاﻫﻢ ﻟﻴﺸﺘﺮﻱ ﺑﻬﺎ ﻋﻤﺎﻣﺔ ﻣﺜﻼ ﻭﻟﻢ ﺗﺪﻝ ﻗﺮﻳﻨﺔ ﺣﺎﻟﻪ ﻋﻠﻰ ﺃﻥ ﻗﺼﺪﻩ ﻣﺠﺮﺩ اﻟﺘﺒﺴﻂ اﻟﻤﻌﺘﺎﺩ ﻟﺰﻣﻪ ﺷﺮاء ﻣﺎ ﺫﻛﺮ ﻭﺇﻥ ﻣﻠﻜﻪ؛ ﻷﻧﻪ ﻣﻠﻚ ﻣﻘﻴﺪ ﻳﺼﺮﻓﻪ ﻓﻴﻤﺎ ﻋﻴﻨﻪ اﻟﻤﻌﻄﻲ

(تحفة: 309/ 6)

എനിക്ക് മൂലക്കുരുവിൻ്റെ രോഗമുണ്ട്. കാഷ്ഠിക്കുമ്പോൾ അതു പുറത്തേക്ക് വരും. വിരൽ കൊണ്ട് അകത്തേക്ക് ആക്കണം. അങ്ങനെ ചെയ്താൽ നോമ്പ് മുറിയുമോ? 

ഇല്ല, നോമ്പ് മുറിയില്ല. മൂലക്കുരു പുറത്തുവരുകയും അങ്ങനെ അത് സ്വയം ഉള്ളിലേക്ക് മടങ്ങുകയോ കൈവിരലുകൾ കൊണ്ട് മടക്കുകയോ ചെയ്താലും നോമ്പ് മുറിയില്ല. കാരണം അത് താങ്കൾക്ക് അനിവാര്യമായതാണല്ലോ. (ഫത്ഹുൽ മുഈൻ)

 *ﻭﻟﻮ ﺧﺮﺟﺖ ﻣﻘﻌﺪﺓ ﻣﺒﺴﻮﺭ ﻟﻢ ﻳﻔﻄﺮ ﺑﻌﻮﺩﻫﺎ ﻭﻛﺬا ﺇﻥ ﺃﻋﺎﺩﻫﺎ ﺑﺄﺻﺒﻌﻪ ﻻﺿﻄﺮاﺭﻩ ﺇﻟﻴﻪ

 *ﻭﻣﻨﻪ ﻳﺆﺧﺬ  ﻛﻤﺎ* *ﻗﺎﻝ* *ﺷﻴﺨﻨﺎ* *ﺃﻧﻪ* *ﻟﻮ* *اﺿﻄﺮ* *ﻟﺪﺧﻮﻝ* *اﻹﺻﺒﻊ* *ﺇﻟﻰ* *اﻟﺒﺎﻃﻦ* *ﻟﻢ ﻳﻔﻄﺮ* ﻭﺇﻻ* *ﺃﻓﻄﺮ* *ﻭﺻﻮﻝ* *اﻹﺻﺒﻊ* *ﺇﻟﻴﻪ* . ( فتح المعين)


തറാവീഹ് നിസ്കാരത്തിൽ അത്തഹിയ്യാത്തും സ്വലാത്തും ചൊല്ലിയ ശേഷം اﻟﻠﻬﻢ ﺇﻧﻲ ﺃﻋﻮﺫ ﺑﻚ ﻣﻦ ﻋﺬاﺏ اﻟﻘﺒﺮ ﻭﻣﻦ ﻋﺬاﺏ اﻟﻨﺎﺭ ﻭﻣﻦ ﻓﺘﻨﺔ اﻟﻤﺤﻴﺎ ﻭاﻟﻤﻤﺎﺕ ﻭﻣﻦ ﻓﺘﻨﺔ اﻟﻤﺴﻴﺢ اﻟﺪﺟﺎﻝ എന്ന പ്രാർത്ഥന സുന്നത്താണെന്നും ഒഴിവാക്കൽ കറാഹത്താണെന്നും ചിലർ പറയുന്നു. വസ്തുതയെന്ത് ?

പ്രസ്തുത പ്രാർത്ഥ ഫർളു നിസ്കാരത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം പ്രാർത്ഥിക്കൽ സുന്നത്താണ്. സുന്നത്തുനിസ്കാരങ്ങളിലെ അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം പ്രാർത്ഥിക്കലും സുന്നത്താണ്. തറാവീഹിൽ മാത്രമല്ല സുന്നത്ത്. 

എന്നാൽ ആ പ്രാർത്ഥന ഒഴിവാക്കൽ കറാഹത്താണ് എന്നാണു ഫത്ഹുൽ മുഈനിൽ നിന്നു മനസ്സിലാവുക .ആ പ്രാർത്ഥന നൽകിയ ശേഷം ശൈഖ് മഖ്ദൂം (റ) ﻭﻳﻜﺮﻩ ﺗﺮﻛﻪ ആ പ്രാർത്ഥന ഒഴിവാക്കൽ കറാഹത്താണന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ തുഹ്ഫ: യിൽ നിന്നു മനസ്റ്റിലാകുന്നത് ''ആ പ്രാർത്ഥന തന്നെ സുന്നത്തില്ല , ഏതെങ്കിലും ഒരു പ്രാർത്ഥന മതി'' എന്നാണ്. അപ്പോൾ പ്രസ്തുത പ്രാർത്ഥന ഒഴിവാക്കൽ കറാഹത്തില്ലന്നു വരും. 

ഈ അടിസ്ഥാനത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം اللهم اغفرلي എന്നു മാത്രം പറഞ്ഞാലും സുന്നത്ത് ലഭിക്കും . കറാഹത്ത് ഒഴിവാകും. 

തുഹ്ഫയിൽ നിന്നും ഫത്ഹുൽ മുഈനിൽ നിന്നും വ്യത്യസ്ത രീതിയിൽ മനസ്സിലാകുന്ന വസ്തുത സയ്യിദുൽ ബക് രി (റ) ഇങ്ങനെ വിവരിക്കുന്നു:

ﻗﻮﻟﻪ: ﻭﻳﻜﺮﻩ ﺗﺮﻛﻪ) ﻇﺎﻫﺮ اﻟﻌﺒﺎﺭﺓ ﺃﻥ اﻟﻀﻤﻴﺮ ﺭاﺟﻊ ﻟﻬﺬا اﻵﻛﺪ ﻓﻘﻂ، ﻭﻣﻘﺘﻀﺎﻩ ﺃﻧﻪ ﻳﻜﺮﻩ ﺗﺮﻛﻪ ﻭﺇﻥ ﺃﺗﻰ ﺑﺪﻋﺎء ﻏﻴﺮﻩ

ﻭﺻﺮﻳﺢ اﻟﺘﺤﻔﺔ ﺃﻧﻪ ﻳﻜﺮﻩ ﺗﺮﻙ اﻟﺪﻋﺎء ﻣﻄﻠﻘﺎ، ﻫﺬا ﻭﻏﻴﺮﻩ، ﻭﻧﺼﻬﺎ ﻣﻊ اﻷﺻﻞ: ﻭﻛﺬا اﻟﺪﻋﺎء ﺑﻌﺪﻩ - ﺃﻱ ﺑﻌﺪ ﻣﺎ ﺫﻛﺮ ﻛﻠﻪ - ﺳﻨﺔ، ﻭﻟﻮ ﻟﻹﻣﺎﻡ، ﻟﻷﻣﺮ ﺑﻪ ﻓﻲ اﻷﺣﺎﺩﻳﺚ اﻟﺼﺤﻴﺤﺔ

ﺑﻞ ﻳﻜﺮﻩ ﺗﺮﻛﻪ ﻟﻠﺨﻼﻑ ﻓﻲ ﻭﺟﻮﺏ ﺑﻌﻀﻪ اﻵﺗﻲ

(إعانة الطالبين 1/ 202)


ഒരു നിസ്കാരം നിർവ്വഹിച്ചാൽ അടുത്ത നിസ്കാരത്തിനു സ്ഥലം മാറൽ സുന്നത്തുണ്ടല്ലോ. ഈ സ്ഥലമാറ്റം തറാവീഹിലെ ഈരണ്ടു റക്അത്തുകളിലും സുന്നത്തുണ്ടോ ?

ഒരു നിസ്കാരം കഴിഞ്ഞു അടുത്ത നിസ്കാരത്തിനു സ്ഥലം മാറൽ സുന്നത്ത് എന്നത് നിരുപാധികമല്ല. മറിച്ച് ചില നിബന്ധനകൾ മേളിച്ചാൽ മാത്രമേ സുന്നത്തുള്ളൂ.ഇനി സ്ഥലം മാറുന്നില്ലെങ്കിൽ ദിക്ർ കൊണ്ടോ ജനങ്ങളോട് സംസാരിച്ചു കൊണ്ടോ രണ്ടു നിസ്കാരത്തിനിടയിൽ പിരിച്ചാലും മതി (ഫത്ഹുൽ മുഈൻ , ഇആനത്ത് )

ഒന്നാം സ്വഫ് , ഇമാമിൻ്റെ അടുത്ത് നിൽക്കൽ , ഇമാമിൻ്റെ വലതുഭാഗത്ത് നിൽക്കൽ എന്നീ സുന്നത്തുകൾ നഷ്ടപ്പെടൽ , സ്വഫ് കീറി കടക്കൽ എന്ന ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുമ്പോൾ ഒരു നിസ്കാര ശേഷം അടുത്ത നിസ്കാരത്തിനായി സ്ഥലം മാറൽ സുന്നത്തില്ല . സംസാരം കൊണ്ട് പിരിക്കലാണ് സുന്നത്ത് (ഇആനത്ത് 1/ 304)

ഇത്രയും വിശദീകരിച്ചതിൽ നിന്നു ' പള്ളിയിലെ തറാവീഹ് ജമാഅത്തിൽ ഓരോ ഈ രണ്ടു റക്അത്തിലും സ്ഥലം മാറൽ ബുദ്ധിമുട്ടുകൾക്കും ചില സുന്നത്തുകൾ നഷ്ടപ്പെടാനും കാരണമാകുമെന്നു ' വ്യക്തം. അതിനാൽ പ്രസ്തുത തറാവീഹിൻ്റെ ഈരണ്ടു റക്അത്തുകൾക്കിടയിൽ സ്ഥലം മാറ്റം സുന്നത്തില്ല. 

സുന്നത്തുകൾ നഷ്ടപ്പെടലോ ബുദ്ധിമുണ്ടോ ഇല്ലെങ്കിൽ തറാവീഹിൻ്റെ ഓരോ ഈരണ്ട് റക്അത്തുകൾക്കിടയിലും സ്ഥലം മാറൽ സുന്നത്തുണ്ട്.

പള്ളികളിലെ തറാവീഹ് നിസ്കാരത്തിൽ ഈരണ്ടു റക്അത്തുകൾക്കിടയിൽ ദിക്ർ , സ്വലാത്ത് ചൊല്ലുന്നുണ്ടല്ലോ. സംസാരം കൊണ്ട് പിരിക്കൽ എന്ന സുന്നത്ത് ദിക്ർ കൊണ്ട് പിരിച്ചാലും ലഭിക്കും ( ഇആനത്ത്: 1/304)

 ﻭﻳﻨﺪﺏ ﺃﻥ ﻳﻨﺘﻘﻞ ﻟﻔﺮﺽ ﺃﻭ ﻧﻔﻞ ﻣﻦ ﻣﻮﺿﻊ ﺻﻼﺗﻪ ﻟﻴﺸﻬﺪ ﻟﻪ اﻟﻤﻮﺿﻊ ﺣﻴﺚ ﻟﻢ ﺗﻌﺎﺭﺿﻪ ﻓﻀﻴﻠﺔ ﻧﺤﻮ ﺻﻒ ﺃﻭﻝ ﻓﺈﻥ ﻟﻢ ﻳﻨﺘﻘﻞ ﻓﺼﻞ ﺑﻜﻼﻡ ﺇﻧﺴﺎﻥ

(فتح المعين)

 ﺃﻱ ﻳﻨﺪﺏ اﻻﻧﺘﻘﺎﻝ ﺣﻴﺚ ﻟﻢ ﻳﻌﺎﺭﺽ اﻟﻨﺪﺏ ﺗﺤﺼﻴﻞ ﻓﻀﻴﻠﺔ، ﻧﺤﻮ اﻟﺼﻒ اﻷﻭﻝ ﻛﺎﻟﻘﺮﺏ ﻣﻦ اﻹﻣﺎﻡ، ﻓﺈﻥ ﻋﺎﺭﺿﻪ ﺫﻟﻚ ﺗﺮﻙ اﻻﻧﺘﻘﺎﻝ، ﻭﻣﺜﻠﻪ ﻣﺎ ﻟﻮ ﻋﺎﺭﺿﻪ ﻣﺸﻘﺔ ﺧﺮﻕ اﻟﺼﻔﻮﻑ: (اعانة)

فَصَلَ بكلام. إنسان ومثله كلام الله والذكر

(اعانة)

തറാവീഹ് നിസ്കാരത്തിൽ നിന്നു സലാം വീട്ടിയ ഉടനെ ഇമാം فضلا من الله ونعمة എന്നും അപ്പോൾ മഅ്മൂമുകൾ ومغفرة ورحمة എന്നും പറയുന്നു. അങ്ങനെ പറയൽ സുന്നത്തുണ്ടോ? മതഗ്രന്ഥങ്ങളിൽ അതു പരാമർശിച്ചിട്ടുണ്ടോ?

സലാം വീട്ടിയ ഉടനെ അങ്ങനെ പറയൽ സുന്നത്തൊന്നുമില്ല. പ്രസ്തുത ദിക്ർ ഹദീസിലോ ഫിഖ്ഹിൻ്റെ ഗ്രന്ഥങ്ങളിലോ വന്നതുമല്ല. 

സലാം വീട്ടിയ ഉടനെ أستغفر الله العظيم എന്നു മൂന്നു തവണ ചൊല്ലൽ സുന്നത്തുണ്ട്. അതു ഒഴിവാക്കി കൊണ്ടാണ് പലരും പ്രസ്തുത ദിക്ർ ചൊല്ലുന്നത്. സുന്നത്ത് ഒഴിവാക്കൽ പ്രോത്സാഹജനമല്ല. 

പ്രസ്തുത ദിക്റുകൾ നമ്മുടെ നാട്ടിൽ വ്യാപകമായതെങ്ങനെ?

ചില നാടുകളിൽ മാത്രമാണ് ഉള്ളത്. അത് എങ്ങനെ വന്നു എന്നറിയില്ല. 

നിസ്കാര ശേഷം അതു ചൊല്ലുന്നത് കൊണ്ട് വിരോധമുണ്ടോ?

ഇല്ല, വിരോധമൊന്നുമില്ല. ചൊല്ലിയതിനു പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാൽ പ്രസ്തുത ദിക്ർ അപ്പോൾ ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ടെന്ന് വിശ്വസിക്കാൻ പാടില്ല.

സലാം വീട്ടിയ ഉടനെ أستغفر الله العظيم എന്നു ചൊല്ലല്ലോ പ്രസ്തുത ദിക്ർ ചൊല്ലലോ കൂടുതൽ പുണ്യം?

അതു أستغفر الله العظيم എന്നാണന്നു ഉറപ്പല്ലേ , അതു തിരുനബി(സ്വ) പഠിപ്പിച്ചതും ഫുഖഹാഅ് രേഖപ്പെടുത്തിയതുമല്ലേ . മറ്റേത് അങ്ങനെയല്ലല്ലോ. 


നാം തറാവീഹ് നിസ്കരിക്കുമ്പോൾ നമ്മളോടൊപ്പം മലക്കുകളും തറാവീഹ് നിസ്കരിക്കാനുണ്ടാകുമെന്ന് പറയപ്പെടുന്നു. വസ്തുതയെന്ത്?

ആ പറയപ്പെടുന്നത് ശരിയാണ്. 

‌‌‌‌‌‌‌‌‌‌ﻋَﻦْ ﻋَﻠِﻲِّ ﺑْﻦِ ﺃَﺑِﻲ ﻃَﺎﻟِﺐٍ ﺭَﺿِﻲَ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻋَﻨْﻪُ , ﺃَﻧَّﻪُ ﻗَﺎﻝَ: «ﺇِﻧَّﻤَﺎ ﺃَﺧَﺬَ ﻋُﻤَﺮُ ﺑْﻦُ اﻟْﺨَﻄَّﺎﺏِ ﻫَﺬِﻩِ اﻟﺘَّﺮَاﻭِﻳﺢَ ﻣِﻦْ ﺣَﺪِﻳﺚٍ ﺳَﻤِﻌَﻪُ ﻣِﻨِّﻲ» . ﻗَﺎﻟُﻮا: ﻭَﻣَﺎ ﻫُﻮَ ﻳَﺎ ﺃَﻣِﻴﺮَ اﻟْﻤُﺆْﻣِﻨِﻴﻦَ؟ ﻗَﺎﻝَ: ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ: «ﺇِﻥَّ ﻟِﻠَّﻪِ ﺗَﻌَﺎﻟَﻰ ﺣَﻮْﻝَ اﻟْﻌَﺮْﺵِ ﻣَﻮْﺿِﻌًﺎ ﻳُﺴَﻤَّﻰ ﺣَﻈِﻴﺮَﺓُ اﻟْﻘُﺪْﺱِ، ﻭَﻫُﻮَ ﻣِﻦَ اﻟﻨُّﻮﺭِ ﻓِﻴﻬَﺎ ﻣَﻼَﺋِﻜَﺔٌ ﻻَ ﻳُﺤْﺼِﻲ ﻋَﺪَﺩَﻫُﻢْ ﺇِﻻَّ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻳَﻌْﺒُﺪُﻭﻥَ اﻟﻠَّﻪَ ﻋَﺰَّ ﻭَﺟَﻞَّ، ﻋِﺒَﺎﺩَﺓً ﻻَ ﻳَﻔْﺘُﺮُﻭﻥَ ﺳَﺎﻋَﺔً، ﻓَﺈِﺫَا ﻛَﺎﻥَ ﻟَﻴَﺎﻟِﻲ ﺷَﻬْﺮِ ﺭَﻣَﻀَﺎﻥَ اﺳْﺘَﺄْﺫَﻧُﻮا ﺭَﺑَّﻬُﻢْ ﺃَﻥْ ﻳَﻨْﺰِﻟُﻮا ﺇِﻟَﻰ اﻷَْﺭْﺽِ، ﻓَﻴُﺼَﻠُّﻮﻥَ ﻣَﻊَ ﺑَﻨِﻲ ﺁﺩَﻡَ، ﻓَﻴَﻨْﺰِﻟُﻮﻥَ ﻛُﻞَّ ﻟَﻴْﻠَﺔٍ اﻷَْﺭْﺽَ ﻓَﻜُﻞُّ ﻣَﻦْ ﻣَﺴَّﻬُﻢْ ﺃَﻭْ ﻣَﺴُّﻮﻩُ ﺳَﻌِﺪَ ﺳَﻌَﺎﺩَﺓً ﻻَ ﻳَﺸْﻘَﻰ ﺑَﻌْﺪَﻫَﺎ ﺃَﺑَﺪًا» . ﻓَﻘَﺎﻝَ ﻋُﻤَﺮُ ﺭَﺿِﻲَ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻋَﻨْﻪُ: ﻋِﻨْﺪَ ﺫَﻟِﻚَ ﻧَﺤْﻦُ ﺃَﺣَﻖُّ ﺑِﻬَﺬَا ﻓَﺠَﻤَﻊَ اﻟﻨَّﺎﺱَ ﻟِﻠﺘَّﺮَاﻭِﻳﺢَ ﻭَﻧَﺼَﺒَﻬَﺎ

(تنبيه الغافلين)

അലി (റ) പറയുന്നു: ഉമറുബ്നുൽ ഖത്താബ് (റ) തറാവീഹ് ജമാഅത്തായി സ്ഥാപിക്കാൻ കാരണം എന്നിൽ നിന്ന് കേട്ട ഒരു ഹദീസാണ്. സ്വഹാബത്ത് ചോദിച്ചു: ഏതാണ് ആ ഹദീസ്..?അലി (റ)വിൻ്റെ മറുപടി: നബിﷺപറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹുവിന് അർശിന്റെ ചുറ്റുമായി പ്രകാശം കൊണ്ട് നിർമിക്കപ്പെട്ട ഹളീറതുൽ ഖുദ്സ് എന്ന ഒരു സ്ഥലമുണ്ട്. അവിടെ ഒരു നിമിഷം പോലും തളരാതെ അല്ലാഹുവിനു ഇബാദത്ത് എടുക്കുന്ന മലക്കുകളുണ്ട്. അവരുടെ എണ്ണം അല്ലാഹുവിന് അല്ലാതെ അറിയില്ല. റമളാനിലെ രാത്രികളിൽ അവർ അല്ലാഹുവിനോട് സമ്മതം ചോദിച്ച് റമളാനിലെ എല്ലാ രാത്രികളിലും അവർ ഭൂമിയിലേക്കിറങ്ങുകയും തിരുനബി(സ്വ)യുടെ സമുദായത്തോടൊപ്പം തറാവീഹ് നിസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്യും. അവരെ സ്പർശിക്കുകയോ, അവർ സ്പർശിക്കുകയോ ചെയ്തവരെല്ലാം വിജയിക്കുന്നതാണ്. പിന്നീട് ഒരിക്കലും പരാജയപ്പെടില്ല. ഇത് ഉമറുബ്നുൽ ഖത്താബ് (റ) കേട്ടപ്പോൾ ഈ മഹത്വത്തിന് ഏറ്റവും ബന്ധപ്പെട്ടവർ നമ്മളാണെന്ന് പറയുകയും ജനങ്ങളെ തറാവീഹിന് വേണ്ടി ഒരുമിച്ച് കൂട്ടുകയും അത് നിലനിർത്തുകയും ചെയ്തു. (തൻബീഹുൽ ഗാഫിലീൻ: പേജ്: 325)

എൻ്റെ പല്ലുകൾക്കിടയിലൂടെ മിക്കസമയത്തും രക്തം വരാറുണ്ട്. അത്തരം ഒരു രോഗിയാണു ഞാൻ. രക്തം കലർന്ന ഉമിനീർ ഉള്ളിലേക്കിറക്കിയാൽ നോമ്പു മുറിയുമല്ലോ. പക്ഷേ, എല്ലാ സമയത്തും ഉള്ളിലേക്ക് ഈ ഉമിനീരിറങ്ങാതെ സൂക്ഷിക്കാൻ എനിക്കു കഴിയുകയില്ല. അതിനാൽ ഞാനെന്താണ് ചെയ്യേണ്ടത്? 

താങ്കൾക്കു സൂക്ഷിക്കാൻ കഴിയാത്ത നിലയിൽ ഉള്ളിലേക്കു ചേരുന്ന പ്രസ്തുത ഉമിനീരിന്റെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. അതിൽ നിന്നു താങ്കൾക്ക് വിട്ടുവീഴ്ചയുണ്ട്. അതുമൂലം നോമ്പു മുറിയുന്നതല്ല. (തുഹ്ഫ:3/406)

ﻭﻳﻈﻬﺮ اﻟﻌﻔﻮ ﻋﻤﻦ اﺑﺘﻠﻊ ﺑﺪﻡ ﻟﺜﺘﻪ ﺑﺤﻴﺚ ﻻ ﻳﻤﻜﻨﻪ اﻻﺣﺘﺮاﺯ ﻋﻨﻪ ﻗﻴﺎﺳﺎ ﻋﻠﻰ ﻣﺎ ﻣﺮ ﻓﻲ ﻣﻘﻌﺪﺓ اﻟﻤﺒﺴﻮﺭ ﺛﻢ ﺭﺃﻳﺖ ﺑﻌﻀﻬﻢ ﺑﺤﺜﻪ ﻭاﺳﺘﺪﻝ ﻟﻪ ﺑﺄﺩﻟﺔ ﺭﻓﻊ اﻟﺤﺮﺝ ﻋﻦ اﻷﻣﺔ ﻭاﻟﻘﻴﺎﺱ ﻋﻠﻰ اﻟﻌﻔﻮ ﻋﻤﺎ ﻣﺮ ﻓﻲ ﺷﺮﻭﻁ اﻟﺼﻼﺓ ﺛﻢ ﻗﺎﻝ ﻓﻤﺘﻰ اﺑﺘﻠﻌﻪ ﻣﻊ ﻋﻠﻤﻪ ﺑﻪ ﻭﻟﻴﺲ ﻟﻪ ﻋﻨﻪ ﺑﺪ ﻓﺼﻮﻣﻪ ﺻﺤﻴﺢ ( تحفة: ٣ / ٤٠٦)

നോമ്പ് അനുഷ്ഠിച്ച ഒരാൾക്ക് പെട്ടന്ന് രോഗം വന്നു. അങ്ങനെ നോമ്പ് പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ട് മുറിക്കേണ്ടി വന്നു. എന്നാൽ നോമ്പ് മുറിക്കൽ അനുവദനീയമാണോ? അങ്ങനെ നോമ്പ് മുറിക്കുമ്പോൾ പ്രത്യേകം എന്തെങ്കിലും കരുതേണ്ടതുണ്ടോ? 

അതേ ,നോമ്പ് മുറിക്കൽ അനുവദനീയമാണ്. രോഗി നോമ്പ് മുറിക്കുന്ന സമയത്ത് 'ഞാൻ ഇസ് ലാമിലെ വിട്ടുവീഴ്ച സ്വീകരിച്ചു കൊണ്ട് നോമ്പ് മുറിക്കുന്നു" എന്ന് കരുതണം. അതു നിർബന്ധമാണ് എന്നതാണ് പ്രബല വീക്ഷണം. ഇങ്ങനെ കരുതാതെ നോമ്പ് ബാത്വിലാക്കിയാൽ അവൻ കുറ്റക്കാരനാകുന്നതാണ്.(തുഹ്ഫ :, ശർവാനി:3/43 ശർവാനി, നിഹായ : അലിയ്യുശ്ശബ്റ മല്ലിസി: 3/ 187)

ﻭﻟﻮ ﺃﺻﺒﺢ ﺻﺎﺋﻤﺎ ﻓﻤﺮﺽ ﺃﻓﻄﺮ) ﻟﻮﺟﻮﺏ ﺳﺒﺐ اﻟﻔﻄﺮ ﻗﻬﺮا ﻋﻠﻴﻪ ﻭﻳﺸﺘﺮﻁ ﻓﻲ ﺣﻞ اﻟﻔﻄﺮ ﺑﺎﻟﻌﺬﺭ ﻗﺼﺪ اﻟﺘﺮﺧﺺ ﻋﻠﻰ اﻷﻭﺟﻪ ( تحفة :3/431)

ﻗﻮﻟﻪ ﻗﺼﺪ اﻟﺘﺮﺧﺺ) ﻣﻔﻬﻮﻣﻪ اﻹﺛﻢ ﺇﺫا ﻟﻢ ﻳﻨﻮ ﺫﻟﻚ ﻋ ﺷ. ( شرواني : 3/431)

റമളാനിലെ പതിനഞ്ചാം രാവിലെ വിത്റിൽ ഞങ്ങളുടെ നാട്ടിലെ പള്ളി ഇമാം ഖുനൂത്ത് ഓതി. മഅ്മൂമുകളായ ഞങ്ങളും ഓതി. ആ നിസ്കാരത്തിന് വല്ല പ്രശ്നവും ഉണ്ടോ ?

ഇല്ല, ഇന്നലെ വിത്റിൽ ഖുനൂത്ത് ഓതൽ സുന്നത്തില്ല. സുന്നത്തില്ല എന്നു അറിഞ്ഞു കൊണ്ട് ഓതിയാലും നിസ്കാരം ബാത്വിലാവുകയില്ല. പ്രസ്തുത ഓത്ത് കറാഹത്താണ്. [ മുഗ്'നി , ശർവാനി: 2/ 230 ]ആ ഇമാം സുന്നത്തുണ്ടെന്ന് ധരിച്ച് ഓതിയതാവും. പ്രശ്നമാക്കണ്ട.

 ﻳﻜﺮﻩ ﺫﻟﻚ) ﺃﻱ اﻟﻘﻨﻮﺕ ﻓﻲ ﻏﻴﺮ اﻟﻨﺼﻒ: ﻣﻐﻨﻲ [ شرواني : ٢ / ٢٣٠ )

വിശുദ്ധ റമളാനിൻ്റെ പകലിൽ ഒരു സ്ത്രീയുടെ ആർത്തവ രക്തം മുറിഞ്ഞാൽ ആ പകലിൽ അവൾ നോമ്പുകാരെപ്പോലെ നിൽക്കൽ (ഇംസാക്ക്) നിർബന്ധമുണ്ടോ ?

ഇല്ല , നിർബന്ധമില്ല, എന്നാൽ അവൾക്ക് ഇംസാക്ക് സുന്നത്തുണ്ട്.(ശർവാനി: 3/433)

يستحب الإمساك أيضا لمن طهرت من نحو حيضها

( الشرواني 433 /3

നോമ്പില്ലെങ്കിലും നോമ്പുകാരുടെ ചിട്ട പാലിച്ച് (ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യാതെ ) ജീവിക്കലാണ് ഇംസാക്ക്.

ഒരു മയ്യിത്തിന്റെ മേൽ ബാദ്ധ്യതയുണ്ടായിരുന്ന മുപ്പത് നോമ്പുകൾ മറ്റുള്ളവർ വീട്ടുമ്പോൾ മുപ്പത് ദിവസം തന്നെ നോൽക്കേണ്ടതുണ്ടോ? അതോ മുപ്പത് പേർ ഒരു ദിവസം നോറ്റാൽ മതിയാകുമോ? 

മതിയാകും. മയ്യിത്തിന്റെ മേൽ ബാദ്ധ്യതപ്പെട്ട മുപ്പത് നോമ്പുകളും മുപ്പത് പേർ ഒരേ ദിവസം നോറ്റുവീട്ടാവുന്നതാണ്. (മുപ്പതിനേക്കാൾ കൂടുതൽ നോമ്പും നോമ്പിൻ്റെ എണ്ണം അനുസരിച്ച് നോൽക്കുന്നവരുണ്ടായാൽ ഒരു ദിവസം തന്നെ നോൽക്കാം) (തുഹ്ഫ: 3/ 438)

ﻭﻟﻮ ﻛﺎﻥ ﻋﻠﻴﻪ ﺛﻼﺛﻮﻥ ﻳﻮﻣﺎ ﺃﻭ ﺃﻛﺜﺮ ﻓﺼﺎﻣﻬﺎ ﺃﻗﺎﺭﺑﻪ ﺃﻱ ﺃﻭ ﻣﺄﺫﻭﻧﻮ اﻟﻤﻴﺖ ﺃﻭ ﻗﺮﻳﺒﻪ ﻓﻲ ﻳﻮﻡ ﻭاﺣﺪ ﺃﺟﺰﺃﺕ ﻛﻤﺎ ﺑﺤﺜﻪ ﻓﻲ اﻟﻤﺠﻤﻮﻉ* ( تحفة: ٤٣٨ / ٣)

ഗർഭിണിയായ എനിക്കു നോമ്പുകൊണ്ടു പ്രത്യേക ക്ഷീണമൊന്നുമില്ല. പക്ഷേ വയറ്റിലെ കുട്ടിക്കു വല്ലതും പറ്റിപ്പോകുമോയെന്നു ഭയം ഉണ്ട്. ഡോക്ടർ നോമ്പ് അക്കാര്യം പറഞ്ഞിട്ടുണ്ട്. നോമ്പു മുറിക്കാമോ?.

ഗർഭസ്ഥ ശിശുവിന്റെ മേൽ ഭയമുണ്ടെങ്കിലും ഗർഭിണികൾക്കു നോമ്പൊഴിവാക്കാം. പക്ഷേ, ആ നോമ്പു ഖളാ വീട്ടണം. അതിനു പുറമെ നോമ്പ് ഒന്നിന് ഓരോ മുദ്ദ് (750 ഗ്രാം) ഭക്ഷ്യധാന്യം ഫിദ്'യയും നൽകുകയും വേണം. (ഫത്ഹുൽ മുഈൻ)  

ഞങ്ങളെ പള്ളിയിലെ മുഅദ്ദിൻ അല്പം വെള്ളം കുടിച്ച് നോമ്പ് തുറന്ന ശേഷമാണ് മഗ് രിബ് ബാങ്ക് വിളിക്കാറുള്ളത്. അങ്ങനെ പറ്റുമോ?

മഗ് രിബിൻ്റെ സമയം പ്രവേശിച്ച ശേഷമാണ് മുഅദ്ദിൻ വെള്ളം കുടിച്ചതെങ്കിൽ നോമ്പ് സ്വഹീഹാകും.നോമ്പ് തുറക്കാൻ മഗ് രിബ് ബാങ്ക് കൊടുക്കണമെന്നില്ല

നോമ്പുകാരനെ നോമ്പ് തുറപ്പിച്ചവർക്ക് ആ നോമ്പുകാരുടെ കൂലിക്ക് സമാനമായ പ്രതിഫലം നല്കപ്പെടുമെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ, ആ നോമ്പുകാരൻ ഗീബത്ത് പറയൽ, കളവ് പറയൽ തുടങ്ങിയ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്ത് നോമ്പിന്റെ കൂലി നഷ്ടപ്പെടുത്തിയവരാണെങ്കിൽ അവരെ നോമ്പു തുറപ്പിച്ചവർക്ക് എന്തു പ്രതിഫലമാണ് നൽകപ്പെടുക? 

നോമ്പിൻ്റെ പ്രതിഫലം നഷ്ടപ്പെടുന്ന കാര്യങ്ങളിൽ നിന്നെല്ലാം സുരക്ഷിതമായിരുന്നെങ്കിൽ ആ നോമ്പിന് നൽകപ്പെടുന്ന കൂലി എന്തായിരിക്കുമോ അതു തന്നെ നോമ്പിൻ്റെ പ്രതിഫലം നഷ്ടപ്പെടുത്തിയവരെ നോമ്പ് തുറപ്പിച്ചവർക്ക് നൽകലാണ് അല്ലാഹുവിന്റെ വിശാലമായ ഔദാര്യത്തിനോടനുയോജ്യം. (ശർവാനി 3/426)

 ﻭﻟﻮ ﻛﺎﻥ اﻟﺼﺎﺋﻢ ﻗﺪ ﺗﻌﺎﻃﻰ ﻣﺎ ﺃﺑﻄﻞ ﺛﻮاﺑﻪ ﻓﻬﻞ ﻳﺤﺼﻞ ﻟﻤﻔﻄﺮﻩ ﻣﺜﻞ ﺃﺟﺮﻩ ﻟﻮ ﺳﻠﻢ ﺻﻮﻣﻪ ﻓﻴﻪ ﻧﻈﺮ ﻭاﻟﻻﺋﻖ ﺑﺴﻌﺔ اﻟﻔﻀﻞ اﻟﺤﺼﻮﻝ ( الشرواني )

സ്വപ്നസ്ഖലനം ഉണ്ടായാൽ നോമ്പ് ബാത്വിലാകുമോ?

ഇല്ല , കാരണം സ്വപ്നസ്ഖലനം നിയന്ത്രണത്തിൽ പെട്ടതല്ലല്ലോ. [തുഹ്ഫ 3/409]

ولا يفطر محتلم اجماعا لأنه مغلوب

അത്താഴ സമയം പ്രവേശിക്കുന്നത് രാത്രി രണ്ടാം പകുതി മുതലാണന്ന് ഉസ്താദ് മസ്അല ഗ്രൂപ്പിൽ വിവരിച്ചല്ലോ. എനിക്ക് അപ്പോൾ ഭക്ഷണം കഴിക്കാൻ കഴിയില്ല .എന്തു ചെയ്യും?

അത്താഴത്തിൻ്റെ സുന്നത്ത് ലഭ്യമാകാൻ ഭക്ഷണം കഴിക്കണമെന്നില്ല. ഒരു ഇറക്ക് വെള്ളം കുടിച്ചാലും മതി. രാത്രി രണ്ടാം പകുതി പ്രവേശിക്കും മുമ്പ് ഭക്ഷണം കഴിച്ചാൽ അതു അത്താഴമാവില്ല. (ഇആനത്ത് 2/ 277)

ﻭاﻟﺤﺎﺻﻞ) ﺃﻥ اﻟﺴﺤﻮﺭ ﻳﺪﺧﻞ ﻭﻗﺘﻪ ﺑﻨﺼﻒ اﻟﻠﻴﻞ، ﻓﺎﻷﻛﻞ ﻗﺒﻠﻪ ﻟﻴﺲ ﺑﺴﺤﻮﺭ، ﻓﻼ ﻳﺤﺼﻞ ﺑﻪ اﻟﺴﻨﺔ، ﺗﺴﺤﺮﻭا ﻭﻟﻮ ﺑﺠﺮﻋﺔ ﻣﺎء

(اعانة : 2/277 )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment