Wednesday, 6 August 2025

ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യേണ്ട രൂപം എങ്ങനെയാണ് ? എത്ര ദിവസം കൂടുമ്പോൾ നീക്കണം? 40 ദിവസത്തിന് ശേഷം നീക്കാതെയിരുന്നാൽ കുഴപ്പമുണ്ടോ? ഒരു ചില രോമങ്ങൾ ബാക്കിയായാൽ കുഴപ്പമുണ്ടോ?

 

ഗുഹ്യാവയവങ്ങളിലും ചുറ്റുഭാഗത്തുമുള്ള രോമങ്ങൾ നീക്കം ചെയ്യണം.അതിന്റെ പരിധി പൊക്കിളിന്റെ താഴെ മുതൽ തുട ആരംഭിക്കുന്ന സ്ഥലംവരെയും വൃഷണത്തിലെ രോമങ്ങൾ, മലദ്വാരത്തിന് ചുറ്റുമുള്ള രോമങ്ങൾ,  കക്ഷത്തിലുള്ള രോമങ്ങൾ എന്നിവ സാധിക്കുന്നത്ര നീക്കം ചെയ്യൽ നിർബന്ധമാണ്.

ആഴ്ചയിൽ ഒരു പ്രാവശ്യം ഈ രോമങ്ങൾ നീക്കം ചെയ്യൽ മുസ്തഹബ്ബാണ്.അതിന് സാധിച്ചില്ലെങ്കിൽ 15 ദിവസത്തിലൊരിക്കൽ  നീക്കണം. 40 ദിവസത്തിന് ശേഷവും നീക്കം ചെയ്യാതിരിക്കൽ ഹറാമിനോനടുത്ത കറാഹതാണ്. അനുവദനീയമല്ല. പാപത്തിന് കാരണമാകുന്നതാണ്.

നീക്കം ചെയ്യുമ്പോൾ സാധിക്കുന്ന രീതിയിൽ രോമങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണം.ഒരു ചില രോമങ്ങൾ അവശേഷികൾ കൊണ്ട് കുഴപ്പമില്ല.അത് മാപ്പാക്കപ്പെടുന്നത്.

പുരുഷന്മാർ രോമം ബ്ലൈഡോ റേസറുകളോ ഉപയോഗിച്ച് വടിച്ച് കളയലാണ്. സ്ത്രീകൾക്ക് സ്വന്തമായി പറിച്ച് കളയൽ (waxing), ഹെയർ റിമൂവ് ക്രീമുകൾ ഉപയോഗിക്കലാണ് നല്ലത്.വടിച്ചു കളയലും അനുവദനീയമാണ്.


(وَ) يُسْتَحَبُّ (حَلْقُ عَانَتِهِ وَتَنْظِيفُ بَدَنِهِ بِالِاغْتِسَالِ فِي كُلِّ أُسْبُوعٍ مَرَّةً) وَالْأَفْضَلُ يَوْمَ الْجُمُعَةِ وَجَازَ فِي كُلِّ خَمْسَةَ عَشْرَةَ وَكُرِهَ تَرْكُهُ وَرَاءَ الْأَرْبَعِينَ مُجْتَبًى........(قَوْلُهُ وَكُرِهَ تَرْكُهُ) أَيْ تَحْرِيمًا لِقَوْلِ الْمُجْتَبَى وَلَا عُذْرَ فِيمَا وَرَاءَ الْأَرْبَعِينَ وَيَسْتَحِقُّ الْوَعِيدَ.....قَوْلُهُ وَيُسْتَحَبُّ حَلْقُ عَانَتِهِ) قَالَ فِي الْهِنْدِيَّةِ وَيَبْتَدِئُ مِنْ تَحْتِ السُّرَّةِ وَلَوْ عَالَجَ بِالنُّورَةِ يَجُوزُ كَذَا فِي الْغَرَائِبِ وَفِي الْأَشْبَاهِ وَالسُّنَّةُ فِي عَانَةِ الْمَرْأَةِ النَّتْفُ (قَوْلُهُ وَتَنْظِيفُ بَدَنِهِ) بِنَحْوِ إزَالَةِ الشَّعْرِ مِنْ إبْطَيْهِ وَيَجُوزُ فِيهِ الْحَلْقُ نَّتْفُ أَوْلَى. وَفِي الْمُجْتَبَى عَنْ بَعْضِهِمْ وَكِلَاهُمَا حَسَنٌ،

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/406]

وَكَذَا نَتْفُ الْإِبْطِ، وَالْعَانَةُ الشَّعْرِ الْقَرِيبِ مِنْ فَرْجِ الرَّجُلِ وَالْمَرْأَةِ وَمِثْلُهَا شَعْرُ الدُّبُرِ بَلْ هُوَ أَوْلَى بِالْإِزَالَةِ لِئَلَّا يَتَعَلَّقَ بِهِ شَيْءٌ مِنْ الْخَارِجِ عِنْدَ الِاسْتِنْجَاءِ بِالْحَجَرِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/481]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment