Wednesday, 20 August 2025

മസ്ജിദിൽ പ്രവേശിച്ചതിനു ശേഷം ഉച്ചത്തിൽ ജനങ്ങളോട് സലാം പറയുന്നതിന്റെ വിധി?

 

മസ്ജിദിൽ പ്രവേശിച്ചതിനുശേഷം സലാം പറയാവുന്നതാണ്. ജനങ്ങൾ നിസ്കാരം, ഖുർആൻ പാരായണം,ദുആ, ദിക്ർ,ഇൽമിന്റെ മജ്ലിസ് മുതലായ കാര്യങ്ങളിൽ മുഴുകിയിട്ടുണ്ടെങ്കിൽ ഉച്ചത്തിൽ സലാം പറയാൻ പാടില്ല.കറാഹതാണ്.അവിടെ സലാമിന് മറുപടി പറയലും നിർബന്ധമില്ല.

السلام تحية الزائرين، والذين جلسوا في المسجد للقراءة والتسبيح أو لانتظار الصلاة ما جلسوا فيه لدخول الزائرين عليهم، فليس هذا أوان السلام فلا يسلم عليهم، ولهذا قالوا: لو سلم عليهم الداخل وسعهم أن لا يجيبوه، كذا في القنية. يكره السلام عند قراءة القرآن جهراً، وكذا عند مذاكرة العلم، وعند الأذان والإقامة، والصحيح أنه لا يرد في هذه المواضع أيضاً، كذا في الغياثية.

الھندیۃ: (325/5، ط: دار الفکر)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment