കത്തിയെടുക്കാതെ അറുക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യലാണ് നല്ലത്.
- കത്തി എടുത്ത് വീണ്ടും അറുക്കൽ
- കത്തി കയ്യിൽ നിന്ന് താഴെ വീണ് വീണ്ടും കത്തി എടുത്ത് അറുക്കൽ
- അറത്ത് കൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ കത്തി വാങ്ങി അറുക്കൽ
- മൃഗം പിടക്കൽ മൂലമോ അല്ലാതെയോ എന്തെങ്കിലും തടസ്സം നേരിട്ടാൽ
ഈ കാര്യങ്ങൾ കൊണ്ടൊന്നും അറവിനു പ്രശ്നം ബാധിക്കില്ല.ഹലാൽ തന്നെ ആയിരിക്കും.എന്നാൽ താമസം വരാതെ പെട്ടന്ന് തന്നെ അറവ് പൂർത്തിയാക്കണം.അറവ് പൂർത്തിയാവാതെ ജീവൻ പോയാൽ അത് ഹലാലാകില്ല.
അന്നനാളം, ശ്വാസനാളം രണ്ട് കർണ്ണ ഞരമ്പുകൾ ഇവയൊക്കെ പൂർണ്ണമായും മുറിയൽ സുന്നതാണ്.അന്നനാളം, ശ്വാസനാളം രണ്ട് കർണ്ണ ഞരമ്പുകളിൽ നിന്ന് അധികഭാഗവും മുറിയൽ നിർബന്ധമാണ്.
അന്നനാളവും ശ്വാസനാളവും പൂർണ്ണമായും മുറിയുകയും കർണ്ണ ഞരമ്പുകളുടെ അധികഭാഗം മുറിഞ്ഞാലും ഹലാലാകുന്നതാണ്.
കത്തിയെടുക്കൽ കൊണ്ടോ മറ്റോ അന്ന-ശ്വാസ നാളങ്ങൾ പൂർണ്ണമായും മുറിയാതിരിക്കുകയും കർണ്ണ ഞരമ്പുകളുടെ അധികഭാഗവും മുറിയാതെ പകുതി മാത്രമാണ് മുറിഞ്ഞത് ജീവി ചത്തതെങ്കിൽ ഹലാൽ ആകുന്നതല്ല.കഴുത്തിൽ നിന്നും തല അറ്റ് മാറരുത് കറഹതാണ്.
وَالْعُرُوقُ الَّتِي تُقْطَعُ فِي الذَّكَاةِ أَرْبَعَةٌ: الْحُلْقُومُ وَهُوَ مَجْرَى النَّفَسِ، وَالْمَرِيءُ وَهُوَ مَجْرَى الطَّعَامِ، وَالْوَدَجَانِ وَهُمَا عِرْقَانِ فِي جَانِبَيْ الرَّقَبَةِ يَجْرِي فِيهَا الدَّمُ فَإِنْ قُطِعَ كُلُّ الْأَرْبَعَةِ حَلَّتْ الذَّبِيحَةُ، وَإِنْ قُطِعَ أَكْثَرُهَا فَكَذَلِكَ عِنْدَ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى -، وَقَالَا: لَا بُدَّ مِنْ قَطْعِ الْحُلْقُومِ وَالْمَرِيءِ وَأَحَدِ الْوَدَجَيْنِ، وَالصَّحِيحُ قَوْلُ أَبِي حَنِيفَةَ - رَحِمَهُ اللَّهُ تَعَالَى - لِمَا أَنَّ لِلْأَكْثَرِ حُكْمَ الْكُلِّ، كَذَا فِي الْمُضْمَرَاتِ.وَفِي الْجَامِعِ الصَّغِيرِ إذَا قَطَعَ نِصْفَ الْحُلْقُومِ وَنِصْفَ الْأَوْدَاجِ وَنِصْفَ الْمَرِيءِ لَا يَحِلُّ؛ لِأَنَّ الْحِلَّ مُتَعَلِّقٌ بِقَطْعِ الْكُلِّ أَوْ الْأَكْثَرِ وَلَيْسَ لِلنِّصْفِ حُكْمُ الْكُلِّ فِي مَوْضِعِ الِاحْتِيَاطِ، كَذَا فِي الْكَافِي.وَعَنْ مُحَمَّدٍ - رَحِمَهُ اللَّهُ تَعَالَى - إذَا قَطَعَ الْحُلْقُومَ وَالْمَرِيءَ وَالْأَكْثَرَ مِنْ كُلِّ وَدَجَيْنِ يَحِلُّ وَمَا لَا فَلَا، قَالَ مَشَايِخُنَا: وَهُوَ أَصَحُّ الْجَوَابَاتِ،
[مجموعة من المؤلفين، الفتاوى الهندية، ٢٨٧/٥]
أَصَحُّ الْأَجْوِبَةِ فِي الْأَكْثَرِ عَنْهُ: إذَا قَطَعَ الْحُلْقُومَ وَالْمَرِيءَ الْأَكْثَرَ مِنْ كُلِّ وَدَجَيْنِ يُؤْكَلُ وَمَا لَا فَلَا
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٩٥/٦]
رَجُلٌ ذَبَحَ شَاةً وَقَطَعَ الْحُلْقُومَ وَالْأَوْدَاجَ إلَّا أَنَّ الْحَيَاةَ فِيهَا بَاقِيَةٌ فَقَطَعَ إنْسَانٌ مِنْهُمَا قِطْعَةً يَحِلُّ أَكْلُ الْمَقْطُوعِ، كَذَا فِي الْجَوْهَرَةِ النَّيِّرَةِ.[مجموعة من المؤلفين، الفتاوى الهندية، ٢٩١/٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment