മുസ്ഹഫുകൾ ഓതാൻ പറ്റാത്ത തരത്തിലുള്ള ഒരവസ്ഥയിൽ ആയാൽ അതിനെ വൃത്തിയായ തുണിയിൽ പൊതിയുകയും മനുഷ്യ സഞ്ചാരമില്ലാത്ത സ്ഥലത്ത് കുഴിച്ച് മൂടുകയും ചെയ്യണം.അതിന് കഴിഞ്ഞില്ലങ്കിൽ നജസും അനാദരവും ഉണ്ടാകാത്ത ഉയർന്ന സ്ഥലത്ത് സൂക്ഷിച്ചുവെക്കുക.കത്തിക്കുകയോ അശ്രദ്ധമായി എവിടെയെങ്കിലും ഉപേക്ഷിക്കുകയോ ചെയ്യരുത്.
مِنْ التَّعْظِيمِ أَنْ لَا يَمُدَّ رِجْلَهُ إلَى الْكِتَابِ وَفِي التَّجْنِيسِ الْمُصْحَفُ إذَا صَارَ كُهْنًا أَيْ عَتِيقًا وَصَارَ بِحَالٍ لَا يُقْرَأُ فِيهِ وَخَافَ أَنْ يَضِيعَ يُجْعَلُ فِي خِرْقَةٍ طَاهِرَةٍ وَيُدْفَنُ
[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,1/212]
"و في الذخيرة: المصحف إذا صار خلقًا و تعذر القراءة منه لايحرق بالنار إليه أشار محمد، و به نأخذ، و لايكره دفنه، و ينبغي أن يلف بخرقة طاهرة، و يلحد له لأنه لو شقّ و دفن يحتاج إلى إهالة التراب عليه، و في ذلك نوع تحقير إلا إذا جعل فوقه سقف و إن شاء غسله بالماء أو وضعه في موضع طاهر لاتصل إليه يد محدث و لا غبار، و لا قذر تعظيمًا لكلام الله عز وجل اهـ."
( رد المحتار على الدر المختار كتاب الحظر و الاباحة، فرع يكره إعطاء سائل المسجد إلا إذا لم يتخط رقاب الناس، ٦ / ٤٢٢، ط: دار الفكر)
പഴകിയ ഓതാൻ സാധിക്കാത്ത മുസ്ഹഫ് കത്തിച്ച് കളയണം എന്നാണ് കേട്ടിട്ടുള്ളത്. ഇത് ശരിയാണോ?
കത്തിക്കരുത് എന്ന അഭിപ്രായത്തിൻ മേലാണ് മദ്‌ഹബിൽ ഫത്‌വ നൽകപെടുന്നത്.
മനുഷ്യ സഞ്ചാരമില്ലാത്ത സ്ഥലത്ത് കുഴിച്ച് മൂടാനോ നജസും അനാദരവും ഉണ്ടാകാത്ത ഉയർന്ന സ്ഥലംത്ത് സൂക്ഷിച്ചുവെക്കാനോ സാധിക്കാത്ത സാഹചര്യങ്ങളിൽ പൂർണ്ണമായി കത്തിച്ച് കുഴിച്ചിടുകയോ വെള്ളത്തിൽ ഒഴുക്കുകയോ ചെയ്യണം.(കിഫായാതുൽ മുഫ്തി 1/131)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment