Wednesday, 6 August 2025

വിവാഹത്തിന് വധുവിന് മഹ്റായി കമ്പനികളുടെ ഷെയർ നൽകൽ ശരിയാകുമോ ?

 

മൂല്യമുള്ള എന്തും മഹ്റായി നിശ്ചയിക്കൽ അനുവദനീയമാണ്.കമ്പനി ഷെയറുകളുടെ മൂല്യം ശരീഅതിൽ പരിഗണിക്കപ്പെടുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി ഷെയറുകൾ വിൽക്കലും വാങ്ങലും അനുവദനീയമാണ്.

ഏറ്റവും കുറഞ്ഞത് 32 ഗ്രാം വെള്ളിയുടെ മൂല്യത്തിന് ഷെയറുകൾ തതുല്യമായിരിക്കൽ നിർബന്ധമാണ്.

وَلَوْ تَزَوَّجَهَا عَلَى مَنَافِعِ سَائِرِ الْأَعْيَانِ مِنْ سُكْنَى دَارِهِ وَرُكُوبِ دَابَّتِهِ وَالْحَمْلِ عَلَيْهَا وَزِرَاعَةِ أَرْضِهِ وَنَحْوُ ذَلِكَ مِنْ مَنَافِعِ الْأَعْيَانِ مُدَّةً مَعْلُومَةً صَحَّتْ التَّسْمِيَةُ كَذَا فِي الْبَدَائِعِ

[مجموعة من المؤلفين، الفتاوى الهندية، ٣٠٣/١]


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment