Sunday, 17 August 2025

ഹനഫി മദ്ഹബിൽ നാസില ഖുനൂത്ത് എപ്രകാരമാണ്?

 

പൊതുവായ ശത്രുക്കളുടെ ആക്രമണം പകർച്ചവ്യാധി പടരൽ തുടങ്ങിയ ഗുരുതരമായ ദുരന്തമോ അപകടമോ മുസ്ലീങ്ങൾക്ക് സംഭവിക്കുമ്പോൾ നാസിലത്തിന്റെ ഖുനൂത് ഓതൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഫജ്റിന്റെ രണ്ടാമത്തെ റകഅതിൽ  റകൂഇൽ നിന്ന് എഴുന്നേറ്റ് നിന്ന ശേഷം ഇമാം ഖുനൂത് ശബ്ദത്തിൽ ഓതണം.മദ്ഹബിലെ പ്രബലമായ അഭിപ്രായം പ്രകാരം എല്ലാവരും കൈകൾ താഴ്ത്തി ഇടണം.കൈകൾ കെട്ടുകയോ ഉയർത്തുകയോ ചെയ്യരുത്.മുഖ്തദികൾ ചെറിയ ശബ്ദത്തിൽ ആമീൻ പറയുക.സുബഹി നമസ്കാരത്തിൽ മാത്രമാണ് നാസില ഖുനൂത്ത്. അല്ലാത്ത വഖ്ത്കളിലും വിത്ർ നിസ്കാരത്തിലും  ഓതാൻ പാടില്ല.നാസിലത്തിന്റെ കുനൂത്ത് മസ്ബൂഖ്  മടക്കേണ്ടതില്ല.ഒറ്റക്ക് നിസ്കരിക്കുന്നയാളും സ്ത്രീകളും ഓതേണ്ടതില്ല.

وَقَالَ الْحَافِظُ أَبُو جَعْفَرٍ الطَّحَاوِيُّ: إنَّمَا لَا يَقْنُتُ عِنْدَنَا فِي صَلَاةِ الْفَجْرِ مِنْ... وَظَاهِرُ تَقْيِيدِهِمْ بِالْإِمَامِ أَنَّهُ لَا يَقْنُتُ الْمُنْفَرِدُ، وَهَلْ الْمُقْتَدِي مِثْلُهُ أَمْ لَا؟ وَهَلْ الْقُنُوتُ هُنَا قَبْلَ الرُّكُوعِ أَمْ بَعْدَهُ؟ لَمْ أَرَهُ. 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ١١/٢]

قال الحافظ أبوجعفر الطحاوي: لایقنت عندنا في صلاة الفجر من غیر بلیة، فإن وقعت فتنة أو بلیة فلا بأس به وأما القنوت في الصلوات کلها للنوازل، فلم یقل به إلا الشافعی، وکأنهم حملوا ماروی عنه علیه السلام، أنه قنت في الظهر والعشاء کما فی مسلم، وأنه قنت فی المغرب أیضاً کما في البخاري علی النسخ لعدم وردد المواظبة التکرار الواردین في الفجر عنه  علیه الصلاة والسلام

(شرح  المنية ص ٣٦٤)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment