Tuesday, 12 August 2025

റമളാനിൻ്റെ പകലിൽ നിയ്യത്ത്, ദിക്ർ

 

രാതി നോമ്പിൻ്റെ നിയ്യത്ത് ചെയ്ത് നോമ്പനുഷ്ഠിച്ചവൻ പകലിൽ നോമ്പിൻ്റെ നിയ്യത്ത് ഉച്ചരിച്ചാൽ നോമ്പ് ബാത്വിലാകാമെന്നൊരു നാട്ടുവർത്തമാനമുണ്ട് . വസ്തുതയെന്ത്? അതുപോലെ പകലിൽ اللهم لك صمت എന്ന ദിക്ർ ചൊല്ലിയാൽ നോമ്പ് ബാത്വിലാകുമെന്നും പറയപ്പെടുന്നു. ശരിയാണോ?

ശരിയല്ല .

പകലിൽ നോമ്പിൻ്റെ നിയ്യത്ത് ഉച്ചരിച്ചാലും പ്രസ്തുത ദിക്ർ ചൊല്ലിയാലും നോമ്പ് ബാത്വിലാവില്ല. അടിസ്ഥാന രഹിതമായ നാട്ടുവർത്തമാനമാണ് അവയെല്ലാം. 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment