Friday, 8 August 2025

നിസ്കാരത്തിൽ എങ്ങോട്ട് നോക്കണം ?

 

നിസ്കാരത്തിൽ റുകൂഇൽ കാൽ പാദങ്ങളുടെ സ്ഥാനത്തേക്കാണോ നോക്കേണ്ടത് ? റുകൂഇൽ സുജൂദിൻ്റെ സ്ഥാനത്തേക്ക് നോക്കുമ്പോൾ തൻ്റെ ശ്രദ്ധ മാറിപ്പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ റുകൂഇൽ കാൽപാദങ്ങളുടെ സ്ഥാനത്തേക്ക് നോക്കണമെന്നും ഒരു മുസ്ലിയാർ ക്ലാസിൽ പറഞ്ഞു. വസ്തുതയെന്ത്?

ആ മുസ്ലിയാർ പറഞ്ഞത് സത്യമാണ്. അങ്ങനെ പല ഇമാമുകളും വിവരിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതരായ ഇമാം ബഗ് വി (റ), ഇമാം മുതവല്ലി (റ) എന്നിവരുടെയെല്ലാം വീക്ഷണം ഇതാണ്.

എന്നാൽ നിസ്കാരം മുഴുവനത്തിലും (ചൂണ്ടുവിരൽ ഉയർത്തിപ്പിടിക്കുമ്പോഴും ഖുനൂത്തിൽ ഇരുകരങ്ങളും ചേർത്തിപ്പിടിക്കുമ്പോഴും ഒഴികെ) സുജൂദിൻ്റെ സ്ഥാനത്തേക്ക് നോക്കണമെന്നതാണ് പ്രബല വീക്ഷണം. ചൂണ്ടുവിരൽ ഉയർത്തുമ്പോൾ അതിലേക്കും ഖുനൂത്തിൽ ഇരുകരങ്ങൾ ചേർത്തിപ്പിടിക്കുമ്പോൾ കരങ്ങളിലേക്കും നോക്കണം. (മുഗ്നി: 1/390, തുഹ്ഫ: ശർവാനി: 2/100)

 ﻳﺴﻦ ﺇﺩاﻣﺔ ﻧﻈﺮﻩ) ﺃﻱ اﻟﻤﺼﻠﻲ ﻭﻟﻮ ﺃﻋﻤﻰ ﻭﺇﻥ ﻛﺎﻥ ﻋﻨﺪ اﻟﻜﻌﺒﺔ ﺃﻭ ﻓﻴﻬﺎ (ﺇﻟﻰ ﻣﻮﺿﻊ ﺳﺠﻮﺩﻩ) ﻓﻲ ﺟﻤﻴﻊ ﺻﻼﺗﻪ ﻷﻥ ﺫﻟﻚ ﺃﻗﺮﺏ ﺇﻟﻰ اﻟﺨﺸﻮﻉ ﻭﻣﻮﺿﻊ ﺳﺠﻮﺩﻩ ﺃﺷﺮﻑ ﻭﺃﺳﻬﻞ، ﻧﻌﻢ اﻟﺴﻨﺔ ﺃﻥ ﻳﻘﺼﺮ ﻧﻈﺮﻩ ﻋﻠﻰ ﻣﺴﺒﺤﺘﻪ ﻋﻨﺪ ﺭﻓﻌﻬﺎ ﻭﻟﻮ ﻣﺴﺘﻮﺭﺓ ﻓﻲ 

اﻟﺘﺸﻬﺪ ﻟﺨﺒﺮ ﺻﺤﻴﺢ ﻓﻴﻪ ( تحفة)

(ﻗﻮﻟﻪ ﻓﻲ ﺟﻤﻴﻊ ﺻﻼﺗﻪ) ﻭﻗﻴﻞ ﻳﻨﻈﺮ ﻓﻲ اﻟﻘﻴﺎﻡ ﺇﻟﻰ ﻣﻮﺿﻊ ﺳﺠﻮﺩﻩ ﻭﻓﻲ اﻟﺮﻛﻮﻉ ﺇﻟﻰ ﻣﻮﺿﻊ ﻗﺪﻣﻴﻪ ﻭﻓﻲ اﻟﺴﺠﻮﺩ ﺇﻟﻰ ﺃﻧﻔﻪ ﻭﻓﻲ اﻟﻘﻌﻮﺩ ﺇﻟﻰ ﺣﺠﺮﻩ ﻷﻥ اﻣﺘﺪاﺩ اﻟﺒﺼﺮ ﻳﻠﻬﻲ ﻓﺈﺫا ﻗﺼﺮ ﻛﺎﻥ ﺃﻭﻟﻰ ﻭﺑﻬﺬا ﺟﺰﻡ اﻟﺒﻐﻮﻱ ﻭاﻟﻤﺘﻮﻟﻲ ﻣﻐﻨﻲ, شرواني



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment