ആൽക്കഹോൾ വ്യത്യസ്ത രൂപങ്ങളിൽ നിർമ്മിക്കപ്പെടുന്നു
- മുന്തിരി, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന ആൽക്കഹോൾ.ഇത് ഫുഖഹാകളിൽ ഐക്യകണ്ഡേന നജസും ഹറാമുമാണ്. അതിന്റെ ഉപയോഗവും വിൽപ്പനയും അനുവദനീയമല്ല.
- മേൽപറയപ്പെട്ട വസ്തുക്കളിൽ നിന്നല്ലാതെ ബാർലി, ഉരുളക്കിഴങ്ങ്, തേൻ, കരിമ്പ്, പച്ചക്കറികൾ മുതലായവയിൽ നിന്ന് ലഭിക്കുന്ന ആൽക്കഹോൾ. ഇതിന്റെ ഉപയോഗവും വിൽപ്പനയും അനുവദനീയമാണ്.അത് ലഹരി ഉണ്ടാക്കുന്നതാകരുതെന്ന് മാത്രം
- ഇക്കാലത്ത് മൂന്നാമതൊരു തരം ആൽക്കഹോൾ ഉണ്ട്.പ്രേട്രോളിയത്തിൽ നിന്ന് ലഭിക്കുന്ന ഉപോൽപ്പന്നങ്ങളായ രാസവസ്തുക്കളിൽ (synthetic ethanol) നിന്നാണ് നിർമ്മിക്കുന്നത്.അത് മദ്യവുമായി ബന്ധപ്പെട്ടതല്ല.
സാധാരണയായി മരുന്നുകൾ, സുഗന്ധദ്രവ്യങ്ങൾ, മറ്റ് മിശ്രിതങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന മദ്യം മുകളിൽ പറയപ്പെട്ട ആദ്യത്തെ വസ്തുക്കളിൽ നിന്നല്ല.(മുന്തിരി അല്ലെങ്കിൽ ഈത്തപ്പഴം മുതലായവയിൽ നിന്ന് ലഭിക്കുന്നതല്ല) മറിച്ച് മറ്റ് വസ്തുക്കളിൽ നിന്നാണ് നിർമ്മിക്കുന്നത് അല്ലെങ്കിൽ രാസവസ്തുക്കളിൽ നിന്നാണ് നിർമ്മിക്കുന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ വ്യാവസായികമായി സുഗന്ധദ്രവ്യങ്ങളിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ മുന്തിരിയിൽ നിന്നോ ഈത്തപ്പഴത്തിൽ നിന്നോ നിർമ്മിക്കുന്നതല്ല മറിച്ച് മറ്റ് വസ്തുക്കളിൽ നിന്നാണ് നിർമ്മിക്കുന്നത്. ഇത് നജസല്ല.ശുദ്ധമാണ്. അതിനാൽ ഈ സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗവും അനുവദനീയമാണ്.അത് ഉപയോഗിച്ച് നിസ്കാരം ശരിയാകുന്നതാണ്. എന്നിരുന്നാലും, മുന്തിരിയിൽ നിന്നോ ഈത്തപ്പഴത്തിൽ നിന്നോ വാറ്റിയെടുത്ത ആൽക്കഹോൾ ചേർത്ത സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗം ഹറാമാണ്. അത്തരം സുഗന്ധദ്രവ്യങ്ങൾ പ്രയോഗിക്കുന്നത് ശരീരവും വസ്ത്രവും നജസാക്കുന്നു. ഏതെങ്കിലും കാരണത്താൽ നിരോധിത ആൽക്കഹോൾ ചേർത്തിട്ടുണ്ടെന്ന് സംശയമുണ്ടെങ്കിൽ ഉപയോഗിക്കാതെ ജാഗ്രത പാലിക്കുന്നതാണ് നല്ലത്.
و أما غير الأشربة الأربعة، فليست نجسة عند الإمام ابي حنيفة رحمه الله تعالي. و بهذا يتبين حكم الكحول المسكرة (Alcohols) التي عمت بها البلوي اليوم، فإنها تستعمل في كثير من الأدوية و العطور و المركبات الأخري، فإنها إن اتخذت من العنب أو التمر فلا سبيل الي حلتها أو طهارتها، و إن اتخذت من غيرهما فالأمر فيها سهل علي مذهب أبي حنيفة رحمه الله تعالي، و لايحرم استعمالها للتداوي أو لأغراض مباحة أخري ما لم تبلغ حد الإسكار، لأنها إنما تستعمل مركبةً مع المواد الأخري، ولايحكم بنجاستها أخذًا بقول أبي حنيفة رحمه الله
و إن معظم الحكول التي تستعمل اليوم في الأودية و العطور و غيرهما لاتتخذ من العنب أو التمر، إنما تتخذ من الحبوب أو القشور أو البترول و غيره، كما ذكرنا في باب بيوع الخمر من كتاب البيوع".(تکملہ فتح الملہم کتاب الاشربۃ ،حکم الکحول المسکرۃ،ج:3،ص:408،دارالعلوم)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment