മുൻകാലങ്ങളിൽ സ്ത്രീകൾ വെളുത്ത നിസ്കാരക്കുപ്പായം അണിഞ്ഞായിരുന്നു നിസ്കരിച്ചിരുന്നത് .എന്നാൽ ഇന്നു പലരും റമളാനിലും മറ്റു മാസങ്ങളിലും കള്ളിയും പുള്ളിയുമുള്ള വിവിധ കളറിലുള്ള നിസ്കാരക്കുപ്പായമാണ് ധരിക്കുന്നത്. അതു കറാഹത്തല്ലേ?
അതേ, 'കള്ളിയും പുള്ളിയും ഉള്ള നിസ്കാരക്കുപ്പായം നല്ലതല്ല, അത് ധരിച്ച് നിസ്കരിക്കൽ കറാഹത്താണ്.(തുഹ്ഫ: 2/161, ശർവാനി: 3/35) എന്തിനു ദിവസവും നിരവധി കറാഹത്ത് ചെയ്യണം !
അലക്കാൻ സുഖം എന്നത് കറാഹത്ത ചെയ്യാനുള്ള ന്യായമല്ല.
ഇബാദത്തുകളിൽ കിട്ടാവുന്ന പുണ്യങ്ങളെല്ലാം ഒരുമിച്ച് കൂട്ടാൻ പരമാവധി ശ്രദ്ധിക്കണം.
ﻛﺮﻫﺖ ﺃﻳﻀﺎ ﻓﻲ ﻣﺨﻄﻂ ﺃﻭ ﺇﻟﻴﻪ ﺃﻭ ﻋﻠﻴﻪ ﻷﻧﻪ ﻳﺨﻞ ﺑﺎﻟﺨﺸﻮﻉ ﺃﻳﻀﺎ ﻭﺯﻋﻢ ﻋﺪﻡ اﻟﺘﺄﺛﺮ ﺑﻪ ﺣﻤﺎﻗﺔ ( تحفة : ٢ / ١٦١ )
ﻗﻮﻟﻪ: ﻓﻲ اﻟﻤﺨﻄﻂ ﺃﻭ ﺇﻟﻴﻪ ﺃﻭ ﻋﻠﻴﻪ) ﺃﻱ ﻻﺑﺴﺎ ﻟﻪ ﺃﻭ ﻣﺘﻮﺟﻬﺎ ﺇﻟﻴﻪ ﺃﻭ ﻭاﻗﻔﺎ ﻋﻠﻴﻪ ( شرواني : ٣ / ٣٥ )
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment