Wednesday, 13 August 2025

 

രണ്ടോ അതിലധികമോ പേർ പരസ്പരം ഓതുകയും അപരൻ ശ്രദ്ധാപൂർവ്വം കേട്ട് പാഠം നോക്കുകയും ചെയ്യലാണു മുദാറസത്ത്. തനിച്ചുള്ള പാരായണത്തേക്കാൾ മഹത്വം മുദാറസത്തിനാണ്.

റമളാനിലെ ഓരോ രാത്രിയിലും ജിബ് രീൽ(അ) നബി(സ)യെ വന്നു കണ്ട് നബി(സ)യുമായി ഖുർആൻ മുദാറസത്തു ചെയ്യുമായിരുന്നുവെന്ന് സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്''ലിമും റിപ്പോർട്ടു ചെയ്ത ഹദീസിലുണ്ട്. [തർശീഹ്: പേജ്: 165]

سن مع التأكيد برمضان إكثار تلاوة *ومدارسة* فهي أفضل من القراءة منفردا [ ترشيح : ١٦٥ ]


മദ്റസയിലെ ഹിസ്ബോത്ത് മുദാറസത്താണോ?

തനിച്ചു ഖുർആൻ ഓതുന്നതിനേക്കാൾ പുണ്യം മുദാറസത്താണെന്ന് വിവരിച്ചല്ലോ. മദ്റസയിലെ ഹിസ്ബ് ഓത്ത് മുദാറസത്തിൽ പെടുമോ ?

അതേ, ഗുരുവിൻ്റെ മുമ്പിൽ വിദ്യാർത്ഥികൾ ഓരോരുത്തരായി ഓതിക്കേൾപ്പിക്കുകയും ഗുരു അത് ശ്രദ്ധിച്ച് കേൾക്കുന്നതും തെറ്റ് കണ്ടാൽ തിരുത്തുന്നതുമെല്ലാം മുദാറസത്താണ്. (ശർവാനി :3/426 നോക്കുക )

(ﻭﺗﻼﻭﺓ اﻟﻘﺮﺁﻥ) ﺃﻱ ﻭﻣﺪاﺭﺳﺘﻪ ﻭﻫﻲ ﺃﻥ ﻳﻘﺮﺃ ﻋﻠﻰ ﻏﻴﺮﻩ ﻭﻳﻘﺮﺃ ﻏﻴﺮﻩ ﻋﻠﻴﻪ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﺯاﺩ اﻹﻳﻌﺎﺏ ﻣﺎ ﻗﺮﺃﻩ ﺃﻭ ﻏﻴﺮﻩ ﻛﻤﺎ اﻗﺘﻀﺎﻩ ﺇﻃﻼﻗﻬﻢ اﻩـ ﻋﺒﺎﺭﺓ ﻋ ﺷ ﻗﻮﻟﻪ ﻭﻳﻘﺮﺃ ﻏﻴﺮﻩ ﺇﻟﺦ ﺃﻱ: ﻭﻟﻮ ﻏﻴﺮ ﻣﺎ ﻗﺮﺃﻩ اﻷﻭﻝ ﻓﻤﻨﻪ ﻣﺎ ﻳﺴﻤﻰ ﺑﺎﻟﻤﺪاﺭﺳﺔ اﻵﻥ ﻭﻫﻲ اﻟﻤﻌﺒﺮ ﻋﻨﻬﺎ ﻓﻲ ﻛﻼﻣﻬﻢ ﺑﺎﻹﺩاﺭﺓ اﻩـ

[ശർവാനി : 3/ 426 ]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment