Friday, 15 August 2025

നോമ്പുതുറയും ധൂർത്തും

 

എന്താണു ധൂർത്ത്?

തെറ്റായ കാര്യങ്ങളിൽ സമ്പത്ത് ചെലവഴിക്കലാണ് ധൂർത്ത്.

 التبذير النفقة في معصية الله تعالى وفي غير الحق والفساد : تفسير ابن كثير 

തെറ്റായ കാര്യത്തിൽ ആരെങ്കിലും ഒരു ദിർഹം ചെലവഴിച്ചാൽ തന്നെ അവൻ ധൂർത്തടിച്ചവനാണ്. (റാസി: 20/ 135)

 لو أنفق درهما واحدا في معصية الله كان من المسرفين: تفسير الكبير ١٣٥ / ٢٠

സ്വദഖകൾ , ഖൈറായ മറ്റു മാർഗങ്ങൾ ,ഭക്ഷണം , വസ്ത്രം എന്നിവയിൽ ധനം ചെലവഴിക്കൽ ധൂർത്തല്ല.  

ഇമാം ഇബ്നു ഹജർ(റ) പ്രസ്താവിക്കുന്നു:

والأصح أن صرفه في الصدقة ووجوه الخير والمطاعم والملابس التي لا تليق به ليس بتبدير ( تحفة ١٦٧, ١٦٨ / ٥)

ഒരാളുടെ നിലയ്ക്കും അവസ്ഥയ്ക്കും മീതയായ രീതിയിൽ ഭക്ഷണം , വസ്ത്രം , ഖൈറായ മാർഗം എന്നിവയിൽ ധനം ചെലവഴിക്കൽ ധൂർത്തല്ല.(തുഹ്ഫ: 5/167 ,168)

വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽക്കാർക്കും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങൾ നൽക്കുന്നത് പുണ്യാർഹമാണന്നു ചുരുക്കം. 

എന്നാൽ വീട്ടാൻ വ്യക്തമായ മാർഗം കാണാതെ കടം വാങ്ങി ഇവ ചെയ്യാവതല്ല .അതു തെറ്റാണ് (തുഹ്ഫ: 3/34)

ഒരാൾ സ്വന്തം കാര്യത്തിൽ ഭക്ഷണ- പാനിയങ്ങളിൽ വിശാലത ചെയ്യാതിരിക്കലാണ് സുന്നത്ത് (തുഹ്ഫ: 3/34 , ജമൽ : 2/88

 ﻭﻳﻨﺒﻐﻲ ﻋﺪﻡ اﻟﺘﻮﺳﻊ ﻓﻲ اﻟﻤﺄﻛﻞ ﻭاﻟﻤﺸﺮﺏ ﺇﻻ ﻟﻐﺮﺽ ﺷﺮﻋﻲ ﻛﺈﻛﺮاﻡ ﺿﻴﻒ ﻭاﻟﺘﻮﺳﻴﻊ ﻋﻠﻰ اﻟﻌﻴﺎﻝ ﻭﺇﻳﺜﺎﺭ ﺷﻬﻮﺗﻬﻢ ﻋﻠﻰ ﺷﻬﻮﺗﻪ ﻣﻦ ﻏﻴﺮ ﺗﻜﻠﻒ ﻛﻘﺮﺽ ﻟﺤﺮﻣﺘﻪ ﻋﻠﻰ ﻓﻘﻴﺮ ﺟﻬﻞ اﻟﻤﻘﺮﺽ ﺇﻻ ﺇﻥ ﻛﺎﻥ ﻟﻪ ﺟﻬﺔ ﻇﺎﻫﺮﺓ ﻳﺘﻴﺴﺮ اﻟﻮﻓﺎء ﻣﻨﻬﺎ ﺇﺫا ﻃﻮﻟﺐ. ( تحفة : ٣٤ / ٣ , جمل ٨٨ / ٢)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment