Sunday, 17 August 2025

ആത്മഹത്യ ചെയ്ത വ്യക്തിക്ക് വേണ്ടി മയ്യിത്ത് നിസ്ക്കരിക്കാമോ? ഇവർക്ക് വേണ്ടി ഖുർആൻ ഓതുക, ദുആ ചെയ്യുക മറ്റ് നല്ലകാര്യങ്ങൾ ഇവർക്ക് വേണ്ടി ചെയ്യാമോ ?

 

ആത്മഹത്യ ഹറാമാണ് വൻ പാവമാണ് ചെയ്ത വ്യക്തി ഫാസിഖാകുന്നതാണ്.കാഫിറാകില്ല ഇസ്ലാമിന് പുറത്ത് പോകുന്നില്ല.അയാളുടെ മേൽ മയ്യിത്ത് നമസ്കരിക്കണം.എന്നിരുന്നാലും പണ്ഡിതന്മാരും മറ്റും പങ്കെടുക്കാതെ മാറി നിൽക്കുകയാണ് വേണ്ടത്.അത് മറ്റുള്ളവർക്ക് ഒരു പാഠമാകുന്നതിനാണ്.

മുസ്ലിം ആയത് കൊണ്ട് തന്നെ ഇവർക്ക് വേണ്ടി ഖുർആൻ ഓതൽ,ദുആ ചെയ്യൽ മറ്റ് നല്ലകാര്യങ്ങൾ ചെയ്യൽ അനുവദനീയമാണ്.അല്ലാഹു പൊറുത്തു കൊടുത്തേക്കാം. ആത്മഹത്യ ഹറാമാണെന്ന അറിവോടുകൂടി അനുവദനീയമാണെന്ന് കരുതി ചെയ്യലാണ് കുഫ്ർ. അറിവില്ലാതെ ആണെങ്കിൽ കുഫ്റല്ല. അനുവദനീയമാകൽ, പരിഹസിക്കൽ പോലെയുള്ള കാര്യങ്ങൾ ഇല്ലാതെ ചെയ്യൽ കടുത്ത പാപമാണ്

من اعتقد الحرام حلالا أو على القلب يكفر أما لو قال : لحرام هذا حلال لترويج السلعة أو بحكم الجهل لا يكون كفرا( الفتاوى الهندية ٢/٢٨٤)

من استحل -اعتقد- حراما وقد علم في دين النبي عليه السلام تحريمه -کنکاح ذوي المحارم ، أو شرب الخمر ،أو أكل الميتة أو الدم أو الخنزير من غير ضرورة- فكافر، وفعل هذه الأشياء بدون الاستحلال فسق(شرح العقائد النسفية  ص ٢٥٣)

(مَنْ قَتَلَ نَفْسَهُ) وَلَوْ (عَمْدًا يُغَسَّلُ وَيُصَلَّى عَلَيْهِ) بِهِ يُفْتَى وَإِنْ كَانَ أَعْظَمَ وِزْرًا مِنْ قَاتِلِ غَيْرِهِ[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/211]

لِأَهْلِ السُّنَّةِ أَنَّ مَنْ قَتَلَ نَفْسَهُ أَوِ ارْتَكَبَ مَعْصِيَةً غَيْرَهَا وَمَاتَ مِنْ غَيْرِ تَوْبَةٍ فَلَيْسَ بِكَافِرٍ وَلَا يُقْطَعُ لَهُ بِالنَّارِ بَلْ هُوَ فِي حُكْمِ الْمَشِيئَةِ [النووي، شرح النووي على مسلم، ١٣٢/٢]الله اعلم بالصواب



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment