Monday, 11 August 2025

ഖുനൂത്ത് മദ്ഹബുകളിൽ

 

മാലികീ മദ്ഹബ്

സുബ്ഹിയില്‍ ഖുനൂത് സുന്നതാണ്, വിത്റിലോ മറ്റു നിസ്കാരങ്ങളിലോ ഇല്ല എന്നതാണ് മാലികി മദ്ഹബ് .

ശാഫിഈ മദ്ഹബ്

സുബ്ഹിയിലും റമളാന്‍ രണ്ടാം പകുതിയിലെ വിത്റിലും ഖുനൂത്ത് ഓതൽ സുന്നതാണ്. മുസ്‌ലിം സമൂഹത്തിന് വിപത്തുകള്‍ വരുമ്പോള്‍ നാസിലതിന്റെ ഖുനൂത് എല്ലാ ഫർളു നിസ്കാരത്തിലും ഖുനൂത്ത് സുന്നത്താണ്. ഇതാണ് ശാഫിഈ മദ്ഹബ്.

ഹനഫീ-ഹമ്പലീ മദ്ഹബ്

എല്ലാ ദിവസവും വിത്റില്‍ ഖുനൂത് സുന്നതാണ്. മറ്റു നിസ്കാരങ്ങളിലൊന്നും അത് സുന്നതില്ല. ഇതാണ് ഹനഫീ മദ്ഹബും ഹമ്പലി മദ്ഹബും. 

(ﻓﺮﻉ ‏) ﻓﻲ ﻣﺬﺍﻫﺐ ﺍﻟﻌﻠﻤﺎﺀ ﻓﻲ ﺍﺛﺒﺎﺕ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ : ﻣﺬﻫﺒﻨﺎ ﺃﻧﻪ ﻳﺴﺘﺤﺐ ﺍﻟﻘﻨﻮﺕ ﻓﻴﻬﺎ ﺳﻮﺍﺀ ﻧﺰﻟﺖ ﻧﺎﺯﻟﺔ ﺃﻭ ﻟﻢ ﺗﻨﺰﻝ ﻭﺑﻬﺎ ﻗﺎﻝ ﺃﻛﺜﺮ ﺍﻟﺴﻠﻒ ﻭﻣﻦ ﺑﻌﺪﻫﻢ ﺃﻭ ﻛﺜﻴﺮ ﻣﻨﻬﻢ ﻭﻣﻤﻦ ﻗﺎﻝ ﺑﻪ ﺃﺑﻮ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻋﺜﻤﺎﻥ ﻭﻋﻠﻲ ﻭﺍﺑﻦ ﻋﺒﺎﺱ ﻭﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﺑﺎﺳﺎﻧﻴﺪ ﺻﺤﻴﺤﺔ ﻭﻗﺎﻝ ﺑﻪ ﻣﻦ ﺍﻟﺘﺎﺑﻌﻴﻦ ﻓﻤﻦ ﺑﻌﺪﻫﻢ ﺧﻼﺋﻖ ﻭﻫﻮ ﻣﺬﻫﺐ ﺍﺑﻦ ﺃﺑﻰ ﻟﻴﻠﻲ ﻭﺍﻟﺤﺴﻦ ﺍﺑﻦ ﺻﺎﻟﺢ ﻭﻣﺎﻟﻚ ﻭﺩﺍﻭﺩ ﻭﻗﺎﻝ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻭﺍﺻﺤﺎﺑﻪ ﻭﺍﺑﻮ ﺣﻨﻴﻔﺔ ﻭﺍﺻﺤﺎﺑﻪ ﻭﺳﻔﻴﺎﻥ ﺍﻟﺜﻮﺭﻱ ﻭﺍﺣﻤﺪ ﻻ ﻗﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﻗﺎﻝ ﺍﺣﻤﺪ ﺍﻻ ﺍﻻﻣﺎﻡ ﻓﻴﻘﻨﺖ ﺇﺫﺍ ﺑﻌﺚ ﺍﻟﺠﻴﻮﺵ ﻭﻗﺎﻝ ﺍﺳﺤﺎﻕ ﻳﻘﻨﺖ ﻟﻠﻨﺎﺯﻟﺔ ﺧﺎﺻﺔ* ( شرح المهذب ٥٠٤ / ٣)

മുസ്ലീങ്ങളെ മൊത്തത്തിൽ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇല്ലെകിലും ഖുനൂത്ത് സുന്നത്തുണ്ടെന്നതാണ് നമ്മുടെ ( ശാഫിഈ )മദ്ഹബ് സലഫിൽ നിന്നും അവർക്കുശേഷമുള്ളവരിൽ നിന്നും അധിക പേരുടെയും വീക്ഷണം ഇതാണ്. അബൂബക്ർ സ്വദ്ദീഖ്(റ), ഉമർ(റ), ഉസ്മാൻ(റ),അലി(റ), ഇബ്നുഅബ്ബാസ്(റ), ബറാഉബ്നു ആസിബ്(റ) തുടങ്ങിയ സ്വഹാബീ പ്രമുഖരും ഈ അഭിപ്രായക്കാരാണ്പ്രബലമായ പരമ്പരകളിലൂടെ ഇമാം ബൈഹഖി (റ) അത് നിവേദനം ചെയ്തിട്ടുണ്ട്. താബിഈങ്ങളിൽ നിന്നും അവർക്ക് ശേഷമുള്ളവരിൽ നിന്നും ധാരാളം പേർ ഈ വീക്ഷണക്കാരാണ് .ഇബ്ൻ അബീലയ്ലാ (റ ),ഹസൻ ബ്നുസ്വാലിഹ്, (റ) മാലിക് (റ)ദാവൂദ് (റ) തുടങ്ങിയവരും ഈ വീക്ഷണക്കാരാണ്. അബ്ദുല്ലാഹിബ്നുമസ്ഊദ്(റ)വും അദ്ദേഹത്തിന്റെ അനുയായികളും അബൂഹനീഫ(റ)യും അദ്ദേഹത്തിന്റെ അനുയായികളും സുഫ് യാനുസ്സൗരി(റ)യും അഹ്മദും(റ) സുബ്ഹിയിൽ ഖുനൂത്തില്ലെന്ന പക്ഷക്കാരാണ്. എന്നാൽ മുസ്ലിം ഭരണാധിപൻ സൈന്യങ്ങളെ പറഞ്ഞയച്ചിട്ടുണ്ടെങ്കിൽ അവൻ ഖുനൂത്തോതണമെന്ന് ഇമാംഅഹ്മദ്(റ) അഭിപ്രായപ്പെടുന്നു. മുസ്ലികൾക്ക് വല്ല “ആഫത്തും' വന്നിറങ്ങുമ്പോൾ മാത്രം ഖുനൂത്ത് സുന്നത്താണന്നാണ് ഇസ്ഹാഖ്(റ) പറയുന്നത്. (ശർഹുൽ മുഹദ്ദബ്)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment