റമളാനുമായി ബന്ധപ്പെട്ട് എനിക്ക് കിറ്റ് കിട്ടിയിട്ടുണ്ട്. പലവിധം ഭക്ഷണ സാധനങ്ങൾ അതിലുണ്ട്. കുറേ ഈത്തപ്പഴവും ഉണ്ട്. ആ ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കൽ നിർബന്ധമുണ്ടോ? പൊരികൾ ഉണ്ടാക്കാൻ ആ ഈത്തപ്പഴം ഉപയോഗിക്കാമോ?
പ്രസ്തുത ഈത്തപ്പഴം കൊണ്ട് തന്നെ നോമ്പ് തുറ നിർബന്ധമില്ല . അതു മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. അതിൽ തെറ്റില്ല . എന്തുകൊണ്ടന്നാൽ അതു കൊണ്ട് തന്നെ നോമ്പ് തുറക്കണമെന്നോ അതു മറ്റു ആവശ്യങ്ങൾക്ക് എടുക്കരുതെന്നോ നൽകിയ വ്യക്തി പറഞ്ഞിട്ടില്ല.(സാധാരണ പറയാറുമില്ല)
ഞാൻ നൽകുന്ന ഈത്തപ്പഴം കൊണ്ട് തന്നെ നോമ്പ് തുറക്കണം , മറ്റു ഉപയോഗം പാടില്ലന്നു നൽകിയവൻ പറഞ്ഞാലോ?
അവൻ അങ്ങനെ പറയുകയാം നാം അതു സ്വീകരിക്കുകയും ചെയ്താൽ പ്രസ്തുത ഈത്തപ്പഴം നോമ്പ് തുറക്ക് മാത്രമേ ഉപയോഗിക്കാവൂ.
മറ്റു ഉപയോഗം അനുവദനീയമല്ല - ഹറാമാണ് . അതു കൊണ്ട് നോമ്പ് തുറ നഷ്ടപ്പെട്ടാൽ അതു തിരിച്ചു കൊടുക്കൽ നിർബന്ധമില്ല . കാരണം അതു വിട്ടുവീഴ്ച ചെയ്യപ്പെടുന്ന കാര്യമാണ്. എന്നാൽ അതു കൊണ് നോമ്പ് തുറക്കാത്തതിലും അതു തിരിച്ചുനൽകാത്തതിലും ഈത്തപ്പഴം നൽകിയവനു തൃപ്തിയില്ലന്ന ധാരണയുണ്ടെങ്കിൽ തിരിച്ചു നൽകൽ നിർബന്ധമാണ്. (ജമൽ: 2/328)
ﻭﻟﻮ ﺩﻓﻊ ﻟﻪ ﺗﻤﺮا ﻟﻴﻔﻄﺮ ﻋﻠﻴﻪ ﺗﻌﻴﻦ ﻟﻪ ﻋﻠﻰ ﻣﺎ ﻳﻈﻬﺮ ﻓﻼ ﻳﺠﻮﺯ اﺳﺘﻌﻤﺎﻟﻪ ﻓﻲ ﻏﻴﺮﻩ ﻧﻈﺮا ﻟﻐﺮﺽ اﻟﺪاﻓﻊ، ﻭاﻧﻈﺮ ﻫﻞ ﻳﺘﻌﻴﻦ ﺫﻟﻚ ﻓﻲ اﻟﻠﻴﻠﺔ اﻟﺘﻲ ﺩﻓﻊ ﻓﻴﻬﺎ ﺫﻟﻚ ﻟﻤﺎ ﻳﺨﺸﻰ ﻣﻦ ﺗﺄﺧﻴﺮﻩ اﻟﻔﻮاﺕ ﺃﻭ ﻻ ﻳﻈﻬﺮ ﻋﺪﻡ ﺗﻌﻴﻦ ﺗﻠﻚ اﻟﻠﻴﻠﺔ ﻭاﻟﻈﺎﻫﺮ ﺃﻧﻪ ﺇﺫا ﻓﺎﺕ اﻟﻔﻄﺮ ﻋﻠﻴﻪ ﻻ ﻳﺠﺐ ﺭﺩﻩ؛ ﻷﻧﻪ ﻣﻤﺎ ﻳﺘﺴﺎﻣﺢ ﺑﻪ ﺇﻻ ﺃﻥ ﻳﻈﻦ ﻋﺪﻡ ﺭﺿﺎﻩ ﺑﻪ ﻓﻴﺠﺐ ﻋﻠﻴﻪ ﺭﺩﻩ ﻟﻪ ﻓﻠﻴﺘﺄﻣﻞ اﻧﺘﻬﺖ. (حاشية الجمل ٣٢٨ / ٢)
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment