Sunday, 24 August 2025

നോമ്പിന്റെ അവസ്ഥയിൽ ഹിജാമ ചെയ്യുന്നതിന്റെ വിധി? ഹിജാമ ചെയ്തതിനുശേഷം കുളിക്കുന്നതിന്റെ വിധി ?

 

നോമ്പിന്റെ അവസ്ഥയിൽ ഹിജാമ ചെയ്യൽ അനുവദനീയമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ എന്തെങ്കിലും ബലഹീനത ഉണ്ടാകുമെന്ന് ഭയമുണ്ടെങ്കിൽ കറാഹത്താണ്.റമളാനിൽ സൂര്യാസ്തമയത്തിനു ശേഷം ചെയ്യാൻ ശ്രമിക്കണം.

ഹിജാമ ചെയ്ത ഭാഗം നനഞ്ഞ തുണികൊണ്ട് തുടയ്ക്കുന്നതിലൂടെ ശുദ്ധിയാവുന്നതാണ്. ഹിജാമ ചെയ്താൽ കുളിക്കൽ മുസ്തഹബ്ബാണ്. നിർബന്ധമില്ല.

ولا بأس بالحجامة إن أمن على نفسه الضعف أما إذا خاف فإنه يكره، وينبغي له أن يؤخر إلى وقت الغروب، وذكر شيخ الإسلام شرط الكراهة ضعف يحتاج فيه إلى الفطر

رد المحتار: (219/5)

والبدن لا يطهر من جميع ذلك الا بالغسل ولو مسح موضع الحجامة ثلاث مرات بثلاث خرق مبلولة قد مر قبل هذا أنه يجوز إذا كان الماء متقاطرا.

فتاوى قاضي خان: (85/1، ط: مكتبة رشيدية)

إذا مسح موضع المحجمة بثلاث خرقات رطاب نظاف أجزأه عنالغسل؛ لأنه يعمل عمل الغسل. كذا في محيط السرخسي.

الهندية: (43/1، ط: دار الفكر)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment