Monday, 11 August 2025

റവാത്തിബിനോ തറാവീഹിനോ കൂടുതൽ പുണ്യം


ഇശാ നിസ്കാര ശേഷമുള്ള റവാതിബ് നിസ്കാരത്തേക്കാൾ ആവേശം ചിലർ തറാവീഹ് നിസ്കാരത്തിന് കാണിക്കുന്നു. റാവാതിബ് നിസ്ക്കാരത്തിനോ തറാവീഹിനൊ കൂടുതൽ പുണ്യം ?

വിശുദ്ധ റമളാനിൽ മാത്രമുള്ള പ്രത്യേക നിസ്കാരമല്ലേ തറാവീഹ് .അതാവാം അവർ കുടുതൽ താൽപര്യം കാണിക്കുന്നത്. തറാവീഹ് നിസ്കാരത്തേക്കാൾ പുണ്യം റവാത്തിബ് നിസ്കാരത്തിനാണ്. ഇമാം ഇബ്നു ഹജർ(റ) സുന്നത്തുനിസ്കാരങ്ങളുടെ ക്രമം ഇങ്ങനെ വിവരിക്കുന്നു: 

  1. ഏറ്റവും മഹത്വമുള്ളത് വലിയ പെരുന്നാൾ നിസ്കാരം. അതാണു ഒന്നാം സ്ഥാനത്ത്. 
  2. ചെറിയ പെരുന്നാൾ നിസ്കാരം
  3. സൂര്യ ഗ്രഹണ നിസ്കാരം
  4. ചന്ദ്ര ഗ്രഹണ നിസ്കാരം
  5. മഴയെ തേടുന്ന നിസ്കാരം
  6. വിത്ർ നിസ്കാരം
  7. സുബ്ഹിയുടെ റവാതിബ് നിസ്കാരം
  8. മറ്റു റവാതിബ് നിസ്കാരങ്ങൾ
  9. തറാവീഹ് നിസ്കാരം
  10. ളുഹാ നിസ്കാരം
  11. ത്വവാഫിൻ്റെ സുന്നത്തു നിസ്കാരം പോലെ ഒരു പ്രവൃത്തിയുമായി ബന്ധപ്പെട്ട നിസ്കാരം.
  12. തഹിയ്യത്ത് നിസ്കാരം
  13. ഇഹ്റാമിൻ്റ നിസ്കാരം
  14. വുളൂഇൻ്റ നിസ്കാരം
  15. ഉച്ച സമയത്തെ നിസ്കാരം പോലെയുള്ളത്
  16. നിരുപാധിക സുന്നത്ത് നിസ്കാരം    (തുഹ്ഫ: 2/242)

[ഇതിൽ എണ്ണാത്തത് നിരുപാധിക സുന്നത്തു നിസ്കാരത്തിൻ്റെ സ്ഥാനത്ത് ആണെന്ന് മനസ്സിലാക്കാം]

   *ﺗﻨﺒﻴﻪ) ﻋﻠﻢ ﻣﻤﺎ ﻣﺮ ﻭﻏﻴﺮﻩ ﺃﻥ اﻷﻓﻀﻞ ﻋﻴﺪ اﻟﻨﺤﺮ ﻓﺎﻟﻔﻄﺮ ﻓﺎﻟﻜﺴﻮﻑ ﻓﺎﻟﺨﺴﻮﻑ ﻓﺎﻻﺳﺘﺴﻘﺎء ﻓﺎﻟﻮﺗﺮ ﻓﺮﻛﻌﺘﺎ اﻟﻔﺠﺮ ﻭﻋﻜﺴﻪ اﻟﻘﺪﻳﻢ ﻭﺃﻃﻴﻞ ﻓﻲ اﻻﺳﺘﺪﻻﻝ ﻟﻪ ﻭﻳﺮﺩﻩ ﻗﻮﺓ اﻟﺨﻼﻑ ﻓﻲ اﻟﻮﺗﺮ ﻭﻛﻠﻤﺎ ﻛﺎﻥ ﺃﻗﻮﻯ ﻛﺎﻧﺖ ﻣﺮاﻋﺎﺗﻪ ﺁﻛﺪ ﻭﻗﺪ ﻗﺎﻝ ﺑﻌﺾ اﻟﻤﺤﻘﻘﻴﻦ ﻻ ﻳﺘﺮﻙ اﻟﺮاﺟﺢ ﻋﻨﺪ ﻣﻌﺘﻘﺪﻩ ﻟﻤﺮاﻋﺎﺓ ﻣﺮﺟﻮﺡ ﻣﻦ ﻣﺬﻫﺒﻪ ﺃﻭ ﻏﻴﺮﻩ ﺇﻻ ﺇﻥ ﻗﻮﻱ ﻣﺪﺭﻛﻪ ﺑﺄﻥ ﻳﻘﻒ اﻟﺬﻫﻦ ﻋﻨﺪﻩ ﻻ ﺑﺄﻥ ﺗﻨﻬﺾ ﺣﺠﺘﻪ ﻭﻟﻢ ﻳﺆﺩ ﻟﺨﺮﻕ ﺇﺟﻤﺎﻉ ﻭﺃﻣﻜﻦ اﻟﺠﻤﻊ ﺑﻴﻨﻪ ﻭﺑﻴﻦ ﻣﺬﻫﺒﻪ. ﻓﺒﻘﻴﺔ اﻟﺮﻭاﺗﺐ ﻭﺑﺤﺚ ﺗﻔﺎﻭﺕ ﻓﻀﻠﻬﺎ ﺑﺘﻔﺎﻭﺕ ﻣﺘﺒﻮﻋﻬﺎ ﻭﻳﺮﺩ ﺑﺄﻥ اﻟﻌﺼﺮ ﺃﻓﻀﻠﻬﺎ ﻭﻻ ﻣﺆﻛﺪ ﻟﻬﺎ، ﻭاﻟﻤﻐﺮﺏ ﺃﺩﻭﻧﻬﺎ ﻭﻟﻬﺎ ﻣﺆﻛﺪ، ﻭاﻟﻤﺆﻛﺪ ﺃﻓﻀﻞ ﻓﺠﻌﻠﻪ ﻟﻠﻤﻔﻀﻮﻝ ﻭﻧﻔﻴﻪ ﻋﻦ اﻟﻔﺎﺿﻞ ﺃﻭﺿﺢ ﺩﻟﻴﻞ ﻋﻠﻰ ﺭﺩ ﺫﻟﻚ اﻟﺒﺤﺚ، ﻓﺎﻟﺘﺮاﻭﻳﺢ ﻓﺎﻟﻀﺤﻰ ﻓﻤﺎ ﺗﻌﻠﻖ ﺑﻔﻌﻞ ﻛﺴﻨﺔ ﻃﻮاﻑ ﻟﻠﺨﻼﻑ ﻓﻲ ﻭﺟﻮﺑﻬﺎ ﻭﺗﺄﺧﺮﻫﺎ ﺇﻟﻰ ﻫﻨﺎ ﻣﻊ ﻗﻮﺓ اﻟﺨﻼﻑ ﻓﻲ ﻭﺟﻮﺑﻬﺎ ﻣﺸﻜﻞ، ﻓﺘﺤﻴﺔ ﻟﺘﺤﻘﻖ ﺳﺒﺒﻬﺎ، ﻓﺈﺣﺮاﻡ ﻻﺣﺘﻤﺎﻝ ﺃﻥ ﻻ ﻳﻘﻊ ﺳﺒﺒﻬﺎ ﻛﺬا ﻗﻴﻞ، ﻓﺴﻨﺔ ﻭﺿﻮء، ﻓﻤﺎ ﺗﻌﻠﻖ ﺑﻐﻴﺮ ﺳﺒﺐ ﻣﻨﻪ ﻛﺴﻨﺔ اﻟﺰﻭاﻝ، ﻓﺎﻟﻨﻔﻞ اﻟﻤﻄﻠﻖ 

(تحفة: ٢٤٢ / ٢)



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര




No comments:

Post a Comment