ഇബ്നു മസ്ഊദ് (റ) ൽനിന്ന്: അദ്ദേഹം പറഞ്ഞു: അല്ലാഹു വിന്ന് അത്യധികം പ്രിയങ്കരമായ കർമം ഏതാണെന്ന് റസൂൽ (സ)യോട് ഞാൻ ചോദിച്ചു യഥാസമയം നിസ്കാരം നിർവഹിക്കുക റസൂൽ (സ) മറുപടി നൽകി പിന്നെയോ ? ഞാൻ ചോദിച്ചു മാതാപിതാക്കൾക്ക് നന്മ ചെയ്യുക നബി (സ) പറഞ്ഞു; പിന്നെ ഏതാണ് ? ഞാൻ വീണ്ടും ചോദിച്ചു നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യൽ (ബുഖാരി, മുസ്ലിം)
ഒരാൾ റസൂൽ (സ)യുടെ തിരുസന്നിധിയിൽ ഹാജരായിക്കൊണ്ട് ബോധിപ്പിച്ചു എനിക്ക് യുദ്ധം ചെയ്യാനാഗ്രഹമുണ്ട് പക്ഷെ എനിക്കതിന് കഴിവില്ല നബി (സ) അവനോടാരാഞ്ഞു നിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ ? എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ട് അവൻ അറിയിച്ചു എന്നാൽ അവർക്ക് നന്മ ചെയ്യുന്നതിൽ അല്ലാഹുവിന് വേണ്ടി നീ യുദ്ധം ചെയ്യുക അങ്ങനെ നീ ചെയ്യുമ്പോൾ നീ ഹജ്ജ് ചെയ്യുന്നവനും ഉംറ നിർവ്വഹിക്കുന്നവനും യുദ്ധം ചെയ്യുന്നവനുമാണ് എന്ന് റസൂലുല്ലാഹി( സ) അവനോട് പറഞ്ഞു (ത്വബ്റാനീ)
ഇബ്നു അബ്ബാസ്(റ) ൽനിന്ന് തന്റെ മാതാപിതാക്കളുടെ മുഖത്തേക്ക് സ്നേഹപൂർവ്വം ഏതൊരാൾ നോക്കുന്നുവോ പ്രസ്തുത നോട്ടം കാരണമായി സ്വീകാര്യമായ ഒരു ഹജ്ജിന്റെ പ്രതിഫലം അല്ലാഹു അവന്ന് നിശ്ചയിക്കാതിരിക്കയില്ല (റാഫിഈ)
അങ്ങയോടൊപ്പം ഞാൻ യുദ്ധത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നു അങ്ങയോടതിനെപ്പറ്റി ആലോചിക്കുവാനാണ് ഞാൻ വന്നത് ഒരാൾ നബി (സ)യെ സമീപിച്ചുകൊണ്ട് ഉണർത്തിച്ചു നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ? നബി (സ) അവനോടന്വേഷിച്ചു ഉണ്ട് അവൻ മറുപടി നൽകി എന്നാൽ നീ അവരെ യഥാവിധി സംരക്ഷിക്കുക നിശ്ചയം സ്വർഗം മാതാവിന്റെ കാൽക്കീഴിലാണ് (ഹാകിം ,നസാഈ,ഇബ്നുമാജ)
ആർക്കും യാതൊരു ഇളവുമനുവദിക്കപ്പെടാത്ത മൂന്നുകാര്യങ്ങളുണ്ട് മാതാപിതാക്കൾക്ക് ഗുണം ചെയ്യൽ അവർ മുസ്ലിംമാണെങ്കിലും അല്ലെങ്കിലും, കരാർ പാലിക്കൽ അത് മുസ്ലിംമിനോടായാലും അല്ലാത്തവരോടാണെങ്കിലും സൂക്ഷിപ്പ് സ്വത്ത് തിരിച്ചു നൽകൽ അത് മുസ്ലിംമിന്റേതായാലും അമുസ്ലിംമിന്റേതായാലും (ബൈഹഖി)
ഒരാൾ നബി (സ) യുടെ തിരുസന്നിധിയിൽ വന്നു ചോദിച്ചു ജനങ്ങളിൽ വെച്ച് ആരോടാണ് ഞാൻ ഏറ്റവും നന്നായി പെരുമാറുവാൻ അർഹതപ്പെട്ടത് ? നിന്റെ ഉമ്മ നബി (സ) പറഞ്ഞു പിന്നെയാരാണ് ? അവൻ ചോദിച്ചു നിന്റെ ഉമ്മ നബി (സ) വീണ്ടും പറഞ്ഞു പിന്നെയോ ? അവൻ ചോദിച്ചപ്പോൾ നബി (സ) ആദ്യമറുപടി തന്നെ ആവർത്തിച്ചു നാലാം പ്രാവശ്യവും അവൻ ചോദിച്ചു പിന്നെയാരാണ് റസൂലേ ? നബി (സ) പറഞ്ഞു: നിന്റെ പിതാവ് (ബുഖാരി, മുസ്ലിം)
ഞാൻ വമ്പിച്ച ഒരു തെറ്റു ചെയ്തുപോയി എനിക്കു തൗബയുണ്ടോ ? ഒരാൾ നബി(സ)യെ സമീപിച്ചു ചോദിച്ചു നിനക്ക് ഉമ്മയുണ്ടോ ? നബി(സ) അവനോട് ചോദിച്ചു അവൻ പറഞ്ഞു ഇല്ല മാതൃസഹോദരിയുണ്ടോ ? നബി (സ) വീണ്ടും ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഉണ്ട് എന്നാൽ നീ അവർക്ക് നന്മ ചെയ്തുകൊണ്ട് ജീവിക്കുക നബി (സ) അവനോട് നിർദേശിച്ചു (തുർമുദി, ഇബ്നുഹിബ്ബാൻ,ഹാകിം)
സ്വന്തം പുത്രനുവേണ്ടിയുള്ള പിതാവിന്റെ പ്രാർത്ഥന പ്രവാചകൻ തന്റെ ജനതക്കു വേണ്ടി പ്രാർത്ഥിക്കുന്നതു പോലെയാണ് (ദൈലമീ)
മാലിക്കുബ്നു റബീഅത്തുസ്സാഇദിയിൽ നിന്ന് ഞങ്ങൾ റസൂൽ (സ) യുടെ സമീപം ഇരിക്കുമ്പോൾ ബനൂസൽമ ഗോത്രക്കാരനായ ഒരാൾ വന്നു ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ എന്റെ മാതാപിതാക്കൾ അന്തരിച്ചുകഴിഞ്ഞാൽ പിന്നെ അവർക്കുവേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്ന വല്ല ഗുണങ്ങളും ബാക്കിയാവുമോ ? നബി (സ) പറഞ്ഞു: അതെ അവർക്കു വേണ്ടി പ്രാർത്ഥിക്കുക പാപമോചനം തേടുക അവരുടെ ശേഷവും അവർ ചെയ്തിരുന്ന കരാറുകൾ പാലിക്കുക അവർ മുഖേനയല്ലാതെ പാലിക്കപ്പെടാനിടയില്ലാത്ത കുടുംബ ബന്ധം തുടർന്നും പാലിക്കുക ഇവയെല്ലാം ബാക്കിയുണ്ട് (അബൂദാവൂദ്, ഇബ്നുമാജ)
No comments:
Post a Comment