Thursday, 14 August 2025

കുളിക്കുന്ന വെള്ളത്തിൽ പ്രാണികളെ കണ്ടാല്‍ വെള്ളത്തിന്റെ വിധി എന്ത്?

 

ഈച്ചകൾ വണ്ടുകൾ ഉറുമ്പുകൾ തുടങ്ങിയ രക്തമില്ലാത്ത ഭൂമിയിലെ മറ്റ് പ്രാണികൾ വെള്ളത്തിൽ വീഴൽ കൊണ്ടും അത് വെള്ളത്തിൽ ചാവൽ കൊണ്ടും വെള്ളം അശുദ്ധമാകില്ല.അത്തരം വെള്ളത്തിൽ വുദു ചെയ്യുന്നതും കുളിക്കുന്നതും അനുവദനീയമാണ്.പറയപ്പെട്ട പ്രാണികൾ വെള്ളത്തിൽ അഴുകി കലർന്നാൽ അത്തരം വെള്ളം ഭക്ഷണത്തിനും പാനീയത്തിനും ഉപയോഗിക്കുന്നത് അനുവദനീയമല്ല.

ولا يخلو إما إن مات في الماء أو في غير الماء، فإن لم يكن له دم سائل، كالذباب والزنبور والعقرب والسمك والجراد ونحوها لا ينجس بالموت

بدائع الصنائع: (79/1، ط: دار الکتب العلمیة)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment